ജി എ ഡിയുടെ ലക്ഷണങ്ങള്‍ മറ്റ് ഉത്കണ്ഠാ രോഗങ്ങളുടെ ലക്ഷണങ്ങളോട് സാമ്യതയുള്ളവയായിരിക്കും. ഏറ്റവും പൊതുവായ ലക്ഷണങ്ങള്‍ താഴേ പറയുന്നു :
• പെരുമാറ്റപരമായ ലക്ഷണങ്ങള്‍ : ഇതുള്ള വ്യക്തി മുന്‍കോപിയാകും, പെട്ടെന്ന് പേടിച്ച് വിറയ്ക്കും, ഒന്നിലും ശ്രദ്ധയുറപ്പിക്കാനാകാതെ വരും.
• ശാരീരികമായ ലക്ഷണങ്ങള്‍ : ജി എ ഡി യുടെ ശാരീരിക ലക്ഷണങ്ങളില്‍ ക്ഷീണം, മനംപുരട്ടല്‍, തലവേദനയും ശരീരവേദനയും, വിയര്‍ക്കല്‍, ശ്വാസഗതി കുറയല്‍, തലകറക്കം എന്നിവ ഉള്‍പ്പെടുന്നു.
നിങ്ങള്‍ക്ക് അറിയാവുന്ന ആരെങ്കിലും ഈ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു എങ്കില്‍ ഒരു വിദഗ്ധന്റെ സഹായം തേടാന്‍ അയാളോട് പറയുക.