തകരാറുകൾ

ഒരു ശീലം ലംഘിക്കുവാൻ നിങ്ങൾക്ക് സാധിക്കുമോ?

ഒരു ശീലം രൂപപ്പെട്ടു കഴിഞ്ഞാൽ, അതു ലംഘിക്കുന്നത് ബുദ്ധിമുട്ടാണ്. ചില പ്രായോഗിക വഴികൾ ഇതാ

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്തതു പോലെ മസ്തിഷ്‌കത്തിലെ  നാഡീകോശങ്ങള്‍ തമ്മില്‍ രൂപപ്പെടുന്ന ബന്ധങ്ങൾ,  ശീലങ്ങൾ ലംഘിക്കുക എന്നത് ശ്രമകരമാക്കി മാറ്റിയേക്കാം. മസ്തിഷ്‌കത്തിലെ സിരാമണ്ഡലങ്ങൾ മൂലം ഈ ശീലങ്ങളെ നിലനിർത്തത്തക്ക വിധം സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ട്. സൂചകത്തിനോടോ/പശ്ചാത്തലത്തിനോടോ മസ്തിഷ്‌കം വെളിപ്പെട്ടാലുടൻ, പ്രതികരണത്തിന് ചുമതലപ്പെട്ട ഭാഗങ്ങൾ സ്വയം പ്രകാശിതമാകുന്നു, നിങ്ങൾ ആ പെരുമാറ്റം ആവർത്തിക്കുന്നതിനുള്ള പ്രവണതയും പ്രദർശിപ്പിക്കുന്നു. 

ശീലങ്ങൾ ലംഘിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, അത് അസാദ്ധ്യമായ ഒന്നല്ല. നിങ്ങൾക്ക് അതിനുള്ള ശ്രമങ്ങള്‍  തുടങ്ങുന്നതിനായി ഇതാ ചില പൊടിക്കൈകൾ:

  • എപ്പോഴും ജാഗ്രത്തായിരിക്കുക. നിങ്ങൾ നിങ്ങളുടെ പഴയ രീതിയിലേക്ക  വഴുതി വീഴുന്നതിനുള്ള പ്രവണത ഓരോരിക്കലും പ്രദർശിപ്പിക്കുമ്പോഴും, നിങ്ങൾ എന്താണ് ചെയ്യുന്നത് എന്നതിനെ പറ്റിയും അത് നിങ്ങളെ എന്താണ് തോന്നിപ്പിക്കുക എന്നതിനെ  കുറിച്ചും നിങ്ങള്‍ക്ക് അവബോധം ഉണ്ടായിരിക്കണം. നമ്മുടെ ശീലങ്ങളിൽ നിന്ന് നമുക്കു ലഭിക്കുന്നത് എന്താണ് എന്നു കാണുന്നത് അതേ കുറിച്ച് കൂടുതൽ ആഴമുള്ള തലത്തിൽ മനസ്സിലാക്കുന്നതിന് സഹായകമാകും.
  • ഒരു ശീലം മറ്റൊന്നു കൊണ്ട്പകരം വയ്ക്കുക. ഇപ്പോഴത്തെ ഒരു ശീലം അത്രയും ഉപദ്രവകരമല്ലാത്ത മറ്റൊന്നു കൊണ്ട് പകരം വയ്ക്കുക. ഉദാഹരണത്തിന്, അമിതമായി ഭക്ഷണം കഴിക്കുന്ന രീതി നിങ്ങൾ ഉപേക്ഷിക്കുവാൻ ആഗ്രഹിക്കുന്നു എങ്കിൽ, ഒരു കൂട് ഗം (ച്യൂയിംഗ് ഗം പോലെ) അടുത്ത് വച്ചേക്കുക, ഓരോരിക്കലും എന്തെങ്കിലും വായിലേക്കിടണമെന്ന് തോന്നുമ്പോൾ അത് സൗകര്യപ്രദമാണ്. ആരോഗ്യകരമായ ആഹാരം കൊണ്ട്, കൂടുതൽ കാലറിയുള്ള കൊഴുപ്പു കൂടിയ ആഹാരത്തിനു പകരം വയ്ക്കുക: ആപ്പിളുകളും ഐസ് ക്രീമും എന്നതിനു പകരം  നിങ്ങളുടെ തിരഞ്ഞെടുപ്പ് ആപ്പിളുകളും പെയറുകളും എന്ന് ആണെങ്കിൽ, നിങ്ങൾ കൂടുതൽ മെച്ചപ്പെട്ട ആരോഗ്യപരമായ തെരഞ്ഞെടുപ്പ് ആയിരിക്കും നടത്തുക. വീട്ടിൽ സിഗററ്റുകൾ സൂക്ഷിക്കാതിരിക്കുക.
  • ഉത്തേജനങ്ങൾ ഒഴിവാക്കുക. ഒരു പ്രത്യേക പ്രവർത്തിയുടെ ഇടയ്ക്ക്,  ഉദാഹരണത്തിന് രാത്രി വൈകിയ ശേഷമുള്ള സിനിമ നിങ്ങൾ തനിച്ചിരുന്നു കാണുന്നു എന്നു വയ്ക്കുക, നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കുന്നതിനോ സിഗററ്റ് വലിക്കുന്നതിനോ സാദ്ധ്യതയുണ്ടെങ്കിൽ, ഇത്തരം ഉത്തേജകങ്ങളായ പ്രവർത്തനങ്ങളോ അവസ്ഥകളോ ഒഴിവാക്കുക.
  • ശീലത്തെ കുറിച്ചു മനസ്സിലാക്കുക. വീണ്ടുവിചാരമില്ലാതെ ചെയ്യുന്നതിനു പകരം ശീലത്തെ കുറിച്ചു മനസ്സിലാക്കുക. നിങ്ങളുടെ ചുണ്ടിലെ സിഗററ്റ് ഓരോ തവണ കത്തിക്കുവാൻ പോകുമ്പോഴും ഒരു ബോധപൂർവ്വമായ പരിശ്രമം നടത്തുക. നമ്മുടെ ശക്തികൾ, ദൗർബ്ബല്യങ്ങൾ, അവസരങ്ങൾ, ഭീഷണികൾ എന്നിവയുടെ പട്ടിക തയ്യാറാക്കി കൊണ്ട്, ഒരു സ്വോട്ട് (SWOT- Strengths, Weaknesses, Opportunities and Threats) വിശകലനം നടത്തുക, കാരണം, മിയ്ക്കവാറും ബോധപൂർവ്വമല്ലാതെ നിങ്ങള്‍ നിങ്ങളില്‍ സ്വയം  നിക്ഷേപിക്കുന്ന ശീലത്തെ കുറിച്ച്  കൂടുതൽ അവബോധം ഉണ്ടാക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കും.
  • അത് എഴുതി വയ്ക്കുക. ദുശ്ശീലം നിർത്തുന്നതിന് കൂടുതൽ എളുപ്പവും പ്രചോദകവും ആകുന്നത് മാനസികമായ കുറിപ്പിനേക്കാൾ നിങ്ങൾ സ്വയം എഴുതി ഉണ്ടാക്കിയ കുറിപ്പു വയ്ക്കുന്നതായിരിക്കും. നിങ്ങളുടെ ഭക്ഷണവും കാലറികളും രേഖപ്പെടുത്തുവാൻ സഹായിക്കുന്ന ഒരു ആപ്പ് ഡൗൺലോഡു ചെയ്യുക, അല്ലെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്ന സിഗററ്റുകൾ/മറ്റു പദാർത്ഥങ്ങൾ എന്നിവ പിൻതുടരുന്നതിനും അതുമായി ബന്ധപ്പെട്ട ആരോഗ്യപരമായ അപകടസാദ്ധ്യതകളെ കുറിച്ച് ഓർമ്മിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്ന്.

ഇത്തരം പൊടിക്കൈകൾ പരീക്ഷിച്ചു നോക്കി പ്രചോദിതരാകുക. ഇതെല്ലാം നേരത്തെ തന്നെ ശ്രമിച്ചിട്ടുണ്ട്, വലിയ പ്രയോജനം ഒന്നും ഉണ്ടായിട്ടുമില്ല എന്നാണെങ്കിൽ, വൈദ്യസഹായം തേടുക. ആസക്തി എന്നത് ഒരാളിനു തന്നെ കൈകാര്യം ചെയ്യുവാന്‍ പറ്റിയ ഒന്ന് അല്ല. അതു പൂർണ്ണമായും ഇല്ലാതാക്കുന്നതിനും അതു നിർത്തുമ്പോഴുള്ള തിരിച്ചടി ഇല്ലാതാക്കുന്നതിനും വിദഗ്ദ്ധരില്‍ നിന്നു പുറമേയുള്ള സഹായം പലപ്പോഴും ആവശ്യമായി വരും.

സ്വതന്ത്രമായി പ്രക്ടീസ് ചെയ്യുന്ന സൈക്കോളജിസ്റ്റും കൗൺസിലറുമായ ഡോ പൂർവ്വ റാനഡേ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയത്.

അവലംബങ്ങൾ

സൈക്കോളിക്കൽ സയൻസിന്‍റെ അസോസ്സിയേഷൻ, 'ഹൗ എ ഹാബിറ്റ് ബികംസ് ആൻ അഡിക്ഷൻ. ' ബെഞ്ചമിൻ ജെ സാഡക്, വെർജീനിയ എ സാഡക് എന്നിവർ എഡിറ്റു ചെയ്തത്. കപ്ലാൻ ആൻഡ് സാഡക്‌സ് കോംപ്രിഹെൻസീവ് ടെക്സ്റ്റുബുക്ക് ഓഫ് സൈക്ക്യാട്രി. ഫിലാഡെൽഫിയ: ലിപിൻകോട്ട് വില്യംസ് & വിൽകിൻസ്, 2000