ബുദ്ധിപരമായ വളര്‍ച്ചക്കുറവ് എന്നത് ജീവിതാവസാനം വരെ നീണ്ടുനില്‍ക്കുന്ന അവസ്ഥയാണ്. മാനസിക വളര്‍ച്ച മന്ദഗതിയിലായിരിക്കുന്ന വ്യക്തിയുടെ പരിചരണം പലപ്പോഴും മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നതിനാല്‍ വളരെയധികം ക്ഷമയോടെ വേണം ഇത്തരക്കാരെ പരിചരിക്കേണ്ടത്. ബുദ്ധിപരമായ വളര്‍ച്ചാക്കുറവ് അനുഭവിക്കുന്ന തങ്ങളുടെ പ്രിയപ്പട്ടവരെ ആരോഗ്യകരവും സ്വതന്ത്രവുമായ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിക്കുന്നവിധത്തില്‍ ഇവരെ പരിചരിക്കുന്നവര്‍ക്ക് സഹായവും പിന്തുണയുമായി
നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത് ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന് വക നല്‍കുന്നതാണ്. സാധാരണനിലയിലേക്ക് തിരിച്ചു കൊണ്ടുവരിക എത് സ്കാന്‍ഡി നേവ്യന് രാജ്യങ്ങളില്‍ രൂപപ്പെട്ടുവ ഒരാശയമാണ്. ഇതനുസരിച്ച് മറ്റാര്‍ക്കും എന്നപോലെ ബുദ്ധിപരമായ വളര്ച്ചക്കുറവുള്ളവര്ക്കും ദൈനംദിന ജീവിതത്തിനുള്ള സാഹചര്യങ്ങള്‍ ലഭ്യമാക്കലാണ് ഈ രീതി. സമൂഹത്തില്‍ പരിഗണനയും മാന്യതയുമുള്ള ഒരു ജീവിതം നയിക്കാന്‍ ബുദ്ധിപരമായ വളര്ച്ചക്കുറവുള്ളവര്ക്കും അവകാശമുണ്ട്. സമൂഹവുമായി ഇഴുകിച്ചേരുക എന്നതും വിവേചനം
അനുഭവിക്കാതിരിക്കുക എന്നതും വളരെ പ്രധാനമാണ്.
ബുദ്ധിപരമായ വളര്‍ച്ച ക്കുറവുള്ളവരുടെ കുടുംബവും ഇവരെ പരിചരിചരിക്കുന്ന കുടുംബാംഗങ്ങളും കടുത്ത മാനസിക സംഘര്ഷളമാണ് അനുഭവിക്കുന്നത്. ഒരുപക്ഷേ കുടുംബത്തിലും സമൂഹത്തിലും സുഹൃത്തുക്കള്ക്കചയെിലും ഇവര്‍ നേരിടുന്ന അപമാനവും ദൈനംദിന പരിചരണവും പിന്തുണയും നല്‍കുന്നതുകൊണ്ടുള്ള മാനസിക സമ്മര്‍ദ്ദവും തങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുള്ള സമയക്കുറവും സാമ്പത്തിക പ്രശ്നങ്ങളും ആയിരിക്കാം ഇതിന് കാരണം. ശുശ്രൂഷിക്കുന്ന വ്യക്തിയേക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റ് പരിചാരകരുമായിപങ്കുവെയ്ക്കുന്നതും ഏതു രീതിയിലാണ് അവരുടെ ആശ്രിതരെ സാധാരണനിലയിലേക്ക് മടക്കിക്കൊണ്ടുവരേണ്ടതെന്ന് അന്വേഷിച്ചറിയുന്നതും നല്ലതാണ്.
പരിചരിക്കുവര്ക്കുള്ള നിര്‍ദ്ദേശങ്ങള്‍
- വിദഗ്ദ്ധരില്‍ നിന്നും എല്ലാ വിവരങ്ങളും ശേഖരിക്കുകയും സംശയങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും ചെയ്യണം.
- പരിചരിക്കുന്ന മറ്റ് ആളുകളുമായി സംസാരിക്കുകയും അവരുടെ സഹായം സ്വീകരിക്കുകയും ചെയ്യാവുന്നതുമാണ്.
- കുട്ടിയുടെ കഴിവുകേടിനേക്കാള്‍ കഴിവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
- ബുദ്ധിപരമായ വളര്ച്ചക്കുറവുള്ളവരെ പഠിപ്പിക്കുന്ന പ്രത്യേക അദ്ധ്യാപകരില്‍ നിന്നും ഇത്തരക്കാര്‍ക്കു നല്കി വരുന്ന പരിശീലന വിദ്യകളെപ്പറ്റി അറിവു നേടിയിരിക്കണം.
- നിങ്ങള്‍ പരിരക്ഷിക്കുന്ന വ്യക്തിയെക്കുറിച്ച് ഓര്‍ത്ത് ലജ്ജിക്കാതിരിക്കുക. ഈ അവസ്ഥ മനസ്സിലാക്കാത്ത സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും തെറ്റിദ്ധാരണകള്‍ മാറ്റുക.
- ബുദ്ധിപരമായ വളര്ച്ചക്കുറവുള്ളവര് പഠനത്തിലും പതുക്കെ ആയിരിക്കും, എങ്കിലും വളരെ ക്ഷമയേടുകൂടി അവരിലുള്ള കഴിവുകള്‍ വളര്‍ത്തി യെടുക്കുന്നതിലൂടെ ഒരുപരിധി വരെ അവരെ സ്വയം പര്യാപ്തരാക്കാനും കഴിയും.
- നിങ്ങളുടെ കുട്ടിക്ക് അമിത സംരക്ഷണം നല്‍കരുത്.
- ബുദ്ധിപരമായ വളര്‍ച്ചക്കുറവ് ഭേദമാക്കാന്‍ അശാസ്ത്രീയമായ മാര്‍ഗങ്ങള്‍ സ്വീകരിക്കരുത്. ഇവയൊന്നും കൊണ്ട് ഈ അവസ്ഥ ഭേദമാക്കാന്‍ കഴിയില്ല.
ആരോഗ്യസംരക്ഷണം
ചില മരുന്നുകളും പച്ചമരുന്നുകളും കൊണ്ട് ബുദ്ധി വര്‍ദ്ധിപ്പിക്കാമെന്ന
പല അവകാശവാദങ്ങളും ഉണ്ട്. ഈ വാദങ്ങളെല്ലാം തീര്‍ത്തും തെറ്റാണ്. ബുദ്ധിപരമായ വളര്‍ച്ചക്കുറവ് ചികിത്സിച്ച് ഭേദമാക്കാന്‍ സാധ്യമല്ല. എന്നാല്‍, ബുദ്ധിപരമായ വളര്ച്ചക്കുറവിന്റെ തോത് വിലയിരുത്താനും കഴിവുകളും വൈകല്യങ്ങളും മനശാസ്ത്രപരമായി
നിര്‍ണയിക്കാനും വൈദ്യശാസ്ത്രത്തിന്റെ സഹായം ആവശ്യമാണ്. ഈ കണ്ടെണ്ടത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരക്കാരുടെ ഭാവി വിദ്യാഭ്യാസവും, നിപുണതയും, തൊഴില്‍പരമായ പരിശീലനവും ഒക്കെ നല്കപ്പെടുന്നത്.
മുന്‍കൂട്ടിയുള്ള ഇടപെടല്‍
കുട്ടിയിലെ ബുദ്ധിപരമായ വളര്ച്ച്ക്കുറവ് തുടക്കത്തചന്റ തന്നെ കണ്ടെത്താന്‍ കഴിഞ്ഞാല്‍
പ്രോത്സാഹനവും, സുരക്ഷിതവും സ്നേഹ പൂര്ണ്ണാവുമായ ജീവിതാന്തരീക്ഷവും നല്കാ
നും അതിലൂടെ മെച്ചപ്പെട്ട അവസ്ഥയിലെത്തിക്കാനും സാധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ അവസ്ഥയ്ക്ക് സാധ്യത കൂടുതല്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ നേരിട്ടവരോ മുമ്പ് തന്നെ വളര്‍ച്ച യില്‍ കാലതാമസം ഉള്ളതായി കണ്ടെത്തിയിട്ടുള്ളതോ ആയ കുട്ടികള്‍ക്ക് ഇന്ദ്രിയപരവും ( കാഴ്ച, കേള്‍വി, സ്പര്ശ്നം), ചലനപരവുമായ (മുറുകെപ്പിടിക്കല്‍, എത്തിപ്പിടിക്കല്‍, കൈമാറ്റം) ഉത്തേജനം നല്ക്ണ്ടേതാണ്.
വിദ്യാഭ്യാസം
ബുദ്ധിപരമായ വളര്‍ച്ചക്കുറവുള്ള കുട്ടികള്‍ ദൈനംദിന ജീവിതം നടത്തിക്കൊണ്ട് പോകാന്‍ പഠിക്കുമ്പോള്‍ വിദ്യാഭ്യാസ ശേഷി, അച്ചടക്കം, സമൂഹവുമായി ഇടപെടാനുള്ള കഴിവ് എന്നിവ പഠിക്കുക എന്നതും പ്രധാനമാണ്. ചെറിയ രിതിയില്‍ ബുദ്ധിപരമായ വളര്‍ച്ചക്കുറവുള്ള കുട്ടികളെ പ്രത്യേക സ്കൂളുകളില്‍ അയക്കാതെ മൂഖ്യധാരാ സ്കൂളുകളില്‍ വിടുന്നതാണ്
നല്ലത്. എന്നാല്‍ ഗുരുതരമായ രീതിയില്‍ ബുദ്ധിപരമായ വളര്ച്ചക്കുറവുള്ളവര്ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ പ്രത്യേകം തയ്യാറാക്കിയ പാഠ്യപദ്ധതികളുള്ള സ്പെഷ്യല്‍ സ്കൂളുകള്‍ ആയിരിക്കും നല്ലത്. മാതാപിതാക്കള്‍ ഏത് സ്കൂള്‍ തെരഞ്ഞെടുത്താലും കുട്ടിയ്ക്ക് വിദ്യാഭ്യാസം നല്‍കുക എതാണ് ഏറ്റവും പ്രധാനം.
തൊഴില്‍ പരിശീലനം
ബുദ്ധിപരമായ വളര്ച്ചക്കുറവൂള്ള കുട്ടികള്‍ക്ക് തൊഴില്‍പരമായ പരിശീലനം നല്‍കാനും അതിലൂടെ അവര്‍ക്ക് തൊഴില്‍ നേടാനും സാധിക്കും. സാധാരണയായി എല്ലാവരും അവരുടെ കഴിവുകള്‍ താഴ്ത്തിക്കാണിക്കുകയാണ് ചെയ്യുത്.