തലച്ചോറില്‍ ഉറങ്ങലും ഉണരലും നിയന്ത്രിക്കുന്ന ഭാഗത്തെ ബാധിക്കുന്ന ഒരു നാഡീസംബന്ധമായ തകരാറാണ് നാര്‍കോലെപ്സി. ഈ തകരാറുള്ളവര്‍ക്ക് പകല്‍ സമയത്ത് അതിയായ ഉറക്കം അനുഭവപ്പെടും, ചില സമയത്ത് ഉറക്കത്തിന്റെ അനിയന്ത്രിതമായ ആക്രമണം തന്നെ ഉണ്ടായെന്നിരിക്കും. ദിവസത്തിന്റെ ഏതു സമയത്തും, സംസാരിച്ചുകൊണ്ടിരിക്കുക, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുക, വാഹനം ഓടിച്ചുകൊണ്ടിരിക്കുക തുടങ്ങി വ്യക്തി എന്ത് ചെയ്തുകൊണ്ടിരിക്കുമ്പോഴും ഇത് സംഭവിച്ചേക്കാം. നാര്‍കോലെപ്സി അനുഭവിക്കുന്ന ഭൂരിപക്ഷം പേര്‍ക്കും തങ്ങള്‍ക്ക് ഈ തകരാറുണ്ടെന്നതിനെക്കുറിച്ച് അറിവുണ്ടായേക്കില്ല. ഇത് അതീവ ഗുരുതരമായ അവസ്ഥയാണ്, പക്ഷെ മരുന്നും ചില ജീവിതശൈലീ മാറ്റങ്ങളും കൊണ്ട് നാര്‍കോലെപ്സിയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാനാകും.
പകല്‍ മുഴുവന്‍ ക്ഷീണം തോന്നുകയും ഉറക്കം തൂങ്ങുകയും ചെയ്യുന്നതുകൊണ്ടുമാത്രം നിങ്ങള്‍ക്ക് നാര്കോലെപ്സിയുണ്ടെന്ന് അര്‍ത്ഥമാക്കേണ്ടതില്ല. ഈ അനുഭവം മറ്റേതെങ്കിലും ഉറക്കസംബന്ധമായ തകരാറുകള്‍, അല്ലെങ്കില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍, അല്ലെങ്കില്‍ ഒരു മോശം ഉറക്ക ക്രമം കൊണ്ടും ഉണ്ടാകുന്നതായേക്കാം. വളരെ നീണ്ടൊരു കാലത്തോളം നിങ്ങള്‍ പകല്‍ ഉറക്കം തൂങ്ങല്‍ അനുഭവിക്കുകയാണെങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണുന്നതാണ് നല്ലത്.