തകരാറുകൾ

സഹജമായ മാനസിക തകരാറ് (ഓര്‍ഗാനിക് മെന്‍റല്‍ല്‍ ഡിസോര്‍ഡര്‍)

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

എന്താണ് ഓര്‍ഗാനിക് മെന്‍റല്ല്ഡിസ്ഓര്‍ഡര്‍ അല്ലെങ്കില്‍ല്‍ ബ്രെയ്ന്‍ സിന്‍ഡ്രം?

നമ്മള്‍ മാനസിക രോഗങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മളില്‍ല്‍ ഭൂരിപക്ഷവും അനുമാനിക്കുന്നത് ജീവശാസ്ത്രപരമായ, ജനിതകമായ അല്ലെങ്കില്‍ല്‍ പാരിസ്ഥിതികമായ ഘടങ്ങള്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും അത് വിവിധ തരത്തിലുള്ള മാനസിക രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു എന്നാണ്.
എന്തായാലും തലച്ചോറിന് ഉണ്ടാകുന്നപരിക്ക്, നാഡീസംബന്ധമായ കോട്ടങ്ങള്‍, ശസ്ത്രക്രിയ, ശാരീരികമോ മാനസികമോ ആയ കടുത്ത ആഘാതം പോലുള്ള ചില ശാരീരിക രോഗങ്ങള്‍/അവസ്ഥകള്‍ക്കും തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കാനാകും. 
സഹജമായ മാനസിക തകരാര്‍ (ഓര്‍ഗാനിക് മെന്‍റല്‍ല്‍ഡിസ്ഓര്‍ഡര്‍) അല്ലെങ്കില്‍ല്‍ ബ്രെയ്ന്‍ സിന്‍ഡ്രം ഒരു രോഗമല്ല, അതിലധികമായി ഇത് തലച്ചോറിന്‍റെ പ്രവര്‍ത്തനം ക്രമേണ ചുരുങ്ങുന്നതുകൊണ്ട് ഉണ്ടാകുന്ന ഏതവസ്ഥയേയും സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്നവാക്കാണ്.
തലയിലേല്‍ക്കുന്ന ശക്തമായ അടി, മസ്തിഷ്കാഘാതം, രാസവസ്തുക്കളും വിഷ പദാര്‍ത്ഥങ്ങളുമായുള്ള അമിതമായ ഇടപഴകല്‍,ല്‍   സഹജമായ മാനസിക തകരാറ് (ഓര്‍ഗാനിക് ബ്രെയ്ന്‍ ഡിസീസ), മയക്കുമരുന്നിന്‍റെ ദുരുപയോഗം തുടങ്ങിയ ശാരീരികമായ പരിക്ക് അല്ലെങ്കില്‍ല്‍ ദാരിദ്ര്യം മൂലമുള്ള ക്ലേശങ്ങള്‍, ശാരീരികമോ മാസികമോ ആയ പീഡനം, കടുത്ത മാനസികാഘാതം എന്നിവ മൂലം തലച്ചോറിന്‍റെ കോശങ്ങള്‍ തകരാറിലാകാം. ഈ അവസ്ഥയിലുള്ള ഒരു വ്യക്തിക്ക് ചിന്തിക്കാനും ഓര്‍മ്മിക്കാനും, ഗ്രഹിക്കാനും പഠിക്കാനും കഴിവുണ്ടായിരിക്കും, പക്ഷെ ഈ വ്യക്തിക്ക് ഏതെങ്കിലും കാര്യത്തില്‍ ഒരു തീരുമാനമെടുക്കുന്നതിനുള്ള ശേഷി കുറവായിരിക്കും എന്നതിനാല്‍ ഇയാളുടെ മേല്‍ നിരന്തരമായ ഒരു നിരീക്ഷണം ആവശ്യമായി വന്നേക്കും.
 ഈ അവസ്ഥ കൈകാര്യം ചെയ്യാതെ വിട്ടാല്‍ല്‍ ഇതിന്‍റെ ലക്ഷണങ്ങള്‍ വഷളാകുകയും കൂടുതല്‍ല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്തേക്കാം. 
ഓര്‍ഗാനിക് മെന്‍റല്‍ല്‍ ഡിസ്ഓര്‍ഡര്‍ താല്‍ക്കാലികവും തീവ്രവും ആയതും (ഡെലിറിയം-ഉന്മത്താവസ്ഥ) അല്ലെങ്കില്‍ സ്ഥിരമായതും ദീര്‍ഘകാലം തുടരുന്നതും
( ഡിമെന്‍ഷ്യ- ബുദ്ധിഭ്രംശം) ആയേക്കാം.

ഓര്‍ഗാനിക്ക് മെന്‍റല്‍ ഡിസോര്‍ഡറിന് എന്താണ് കാരണം ?

 
ഒരു വ്യക്തിയെ ഓര്‍ഗാനിക് മെന്‍റല്‍ ഡിസോര്‍ഡറിലേക്ക് നയിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട് : 
 
ഓര്‍ഗാനിക് മെന്‍റല്‍ ഡിസോര്‍ഡറിന് കാരണമാകുന്ന ശാരീരിക അവസ്ഥകള്‍ : 
  •  ആഘാതം മൂലം തലച്ചോറിന് ഉണ്ടാകുന്ന പരിക്ക്
  •  തലച്ചോറിലെ ആന്തരിക രക്തസ്രാവം (ഇന്‍ട്രാസെറിബ്രല്‍ ഹെമറേജ്)
  •  തലച്ചോറിന് ചുറ്റുമുള്ള സ്ഥലത്തേയ്ക്കുള്ള രക്തസ്രാവം.
  • തലച്ചോറിന് ഉണ്ടാകുന്ന സമ്മര്‍ദ്ദം മൂലം തലയോട്ടിക്കുള്ളില്‍ രക്തം കട്ടയാകല്‍ (സബ്ഡുറല്‍ ഹെമാറ്റോമ).
  • തലച്ചോറിനുണ്ടാകുന്ന ക്ഷതം.
ശ്വസന സംബന്ധമായ അവസ്ഥ
  •  ശരീരത്തില്‍ ഓക്സിജന്‍റെ  അളവ് കുറവ്.
  •  ശരീരത്തില്‍ കാര്‍ബണ്‍ഡൈഓക്സൈഡിന്‍റെ അളവ് കൂടുതല്‍.
ഹൃദയസംബന്ധമായ അവസ്ഥ
  • സ്ട്രോക്ക്.
  •  പലതവണയായുള്ള സ്ട്രോക്ക് മൂലം ഉണ്ടാകുന്ന മറവി രോഗം.
  • ഹൃദയത്തിന് അണുബാധ. 
  •  ട്രാന്‍സിയന്‍റ് ഇഷെമിക് അറ്റാക്ക് (ഠകഅ)
  • ഡിജനറേറ്റീവ് തകരാറുകള്‍
  • അല്‍ഷിമേഴ്സ് രോഗം
  • ഡിമെന്‍ഷ്യ
  • ഹണ്ടിംഗ്ടണ്‍ രോഗം
  • മള്‍ട്ടിപ്പിള്‍ സിറോസിസ്
  • പാര്‍ക്കിന്‍സണ്‍ രോഗം.
 
മറ്റ് അവസ്ഥകള്‍
  •  ഓര്‍ഗാനിക്ക് അംനിസിക് സിന്‍ഡ്രം : ഈ അവസ്ഥയുടെ പ്രത്യേകത പഴയതും പുതിയതുമായ  ഓര്‍മ്മയ്ക്ക് തകരാര്‍ ഉണ്ടാകുമ്പോഴും തൊട്ടുമുമ്പുള്ള കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കും എന്നതാണ്.  പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള കഴിവിനെ മന്ദഗതിയിലാക്കുകയും ചെയ്യും.
  •  ഡെലിറിയം: ബോധം, ശ്രദ്ധ, ഭാവന, ചിന്ത, ഓര്‍മ്മ, പെരുമാറ്റം, ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയക്രമം എന്നിവയെ ബാധിക്കുന്ന തീവ്രമായതും എന്നാല്‍ താത്ക്കാലികവുമായ തലച്ചോറിന്‍റെ ഒരവസ്ഥയാണിത്.
  •  തലച്ചോറിനെ ബാധിച്ചിരിക്കുന്ന രോഗങ്ങള്‍, തകരാറ്, പ്രവര്‍ത്തനക്ഷമതയില്ലായ്മ എന്നിവ മൂലം പെരുമാറ്റത്തിലും വ്യക്തിത്വത്തിലും ഉണ്ടാകുന്ന തകരാറ്.

ഓര്‍ഗാനിക് മെന്‍റല്‍ ഡിസോര്‍ഡറിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാം?

 
 ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍ എന്തായിരിക്കുമെന്നത് തലച്ചോറിന്‍റെ ഏതുഭാഗത്തെയാണോ ഇത് ബാധിച്ചിരിക്കുന്നത് എന്നതിനേയും ഈ തകരാറിന് കാരണമായിരിക്കുന്ന അവസ്ഥ ഏതെന്നതിനേയും ആശ്രയിച്ചിരിക്കുന്നു.
പൊതുവായുള്ള ലക്ഷണങ്ങളുടെ കൂട്ടത്തില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു.
  •  ഓര്‍മ്മശക്തി നഷ്ടപ്പെടല്‍ : ഈ തകരാറുള്ള വ്യക്തി കുടുംബാഗങ്ങളെയും സുഹൃത്തുക്കളേയും മറന്നുപോകും (തിരിച്ചറിയാനുള്ള ശേഷി ഇല്ലാതാകും).
  •  ആശയക്കുഴപ്പം : ഇവര്‍ക്ക് തങ്ങള്‍ എവിടെയാണെന്നതിലും എന്താണ് സംഭവിക്കുന്നതെന്നതിലും ആശയക്കുഴപ്പം ഉണ്ടായേക്കാം,  ഇക്കാര്യങ്ങള്‍  തിരിച്ചറിയുന്നതിന് കഴിയാതെ വന്നേയ്ക്കാം.
  • സംഭാഷണങ്ങള്‍ മനസിലാക്കുന്നതില്‍ ബുദ്ധിമുട്ട്.
  •   ഉത്കണ്ഠയും ഭയവും.
  •   മനസിനെ ഏകാഗ്രമാക്കാനും ഏതെങ്കിലും കാര്യത്തില്‍ ശ്രദ്ധയൂന്നാനുമുള്ള കഴിവില്ലായ്മ.
  •   ഇടക്കാല ഓര്‍മ്മശക്തി നഷ്ടപ്പെടല്‍ (താത്ക്കാലികമായ സ്മൃതിഭ്രംശം- അംനേഷ്യ ഉണ്ടായേക്കാം).
  •  ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതില്‍ ബുദ്ധിമുട്ട്.
  • ഐച്ഛികമായുള്ള പേശീചലനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ബുദ്ധിമുട്ട്.
  • കാഴ്ചാപരമായ അസ്വസ്ഥത.
  •  തീരുമാനങ്ങള്‍ എടുക്കുന്നതിലെ മോശം അവസ്ഥ.
  • സ്വയം സംതുലനം ചെയ്യുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം( നടപ്പിലും, നില്‍പ്പിലും).
  •   ചില സന്ദര്‍ഭങ്ങളില്‍ ഇവര്‍ കടുത്ത അരിശം പ്രകടിപ്പിക്കുകയോ മറ്റുള്ളവര്‍ തന്നെ ആക്രമിക്കും എന്ന ചിന്ത പുലര്‍ത്തുകയോ ചെയ്തേക്കാം.

ഓര്‍ഗാനിക് മെന്‍റല്‍ ഡിസ്ഓര്‍ഡര്‍ എങ്ങനെ കണ്ടെത്തും ?

ഈ അവസ്ഥയുടെ ചില ലക്ഷണങ്ങള്‍ ഏത് മാനസിക രോഗത്തിനും പ്രകടമാകുന്ന ലക്ഷണങ്ങളുമായി സാമ്യമുള്ളവയായേക്കാം. അതിനാല്‍ മാനസികാരോഗ്യ വിദഗ്ധന്‍ ശരിയായ രോഗ നിര്‍ണയം നടത്തുന്നതിനായി നിരവധി പരിശോധനകളും വിലയിരുത്തലുകളും നടത്തേണ്ടതുണ്ട്. 
ഈ പരിശോധനകളില്‍ താഴെപറയുന്ന ചിലത് ഉള്‍പ്പെടുന്നു : 
  •  തലച്ചോറിന്‍റെ തകരാറ് പരിശോധിക്കുന്നതിനായി മാഗ്നറ്റിക് റിസോണന്‍സ് ഇമേജിംഗ് (എംആര്‍ഐ).
  • തലച്ചോറിലെ തകരാറുള്ള ഭാഗങ്ങള്‍ കണ്ടുപിടിക്കാന്‍ പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രാഫി (പി ഇ റ്റി).
  •  മസ്തിഷ്ക ചര്‍മ്മവീക്കം പോലുള്ള അണുബാധകളുടെ സൂചനകള്‍ കണ്ടെത്തുന്നതിനായി സെറിബ്രോസ്പൈനല്‍ ഫ്ളൂയ്ഡ് മാര്‍ക്കേസ്.

ഓര്‍ഗാനിക് മെന്‍റല്‍ ഡിസോര്‍ഡറിന് (ഒ എം ഡി) ചികിത്സ നേടല്‍

ചികിത്സ പരിക്കന്‍റെ തീവ്രതയെ, അല്ലെങ്കില്‍ ഏതുതരത്തിലുള്ള രോഗമാണ് ഈ അവസ്ഥയ്ക്ക് കാരണമായിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. തലച്ചോറിനുണ്ടാകുന്ന താത്ക്കാലികമായ ക്ഷതം പോലുള്ള  ഓര്‍ഗാനിക് മെന്‍റല്‍ തകരാറുകള്‍ക്ക് മരുന്നും വിശ്രമവും മാത്രം മതിയായേക്കും. ഇതില്‍ മിക്കവാറും അവസ്ഥകള്‍ പ്രധാനമായും പുനരധിവാസവും പിന്തുണനല്‍കുന്ന പരിചരണവും കൊണ്ടാണ് ചികിത്സിക്കുന്നത്. 
ഈ അവസ്ഥയുള്ള വ്യക്തികള്‍ക്ക് സ്വതന്ത്രമായി ജീവിക്കുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള ചികിത്സയില്‍ ശാരീരികമായ തെറാപ്പി (നടക്കുന്നതിന് സഹായം നല്‍കാന്‍), ഒക്കുപേഷണല്‍ തെറാപ്പി  ( ദൈനംദിന കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കാന്‍) എന്നിവ ഉള്‍പ്പെടുന്നു.