ഫോബിയയുള്ള ആളുകള്‍ പൊതുവില്‍ താഴെ കാണുന്ന ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു :
ന്മ തനിക്ക് പ്രത്യേകിച്ച് ഭീഷണിയൊന്നും ഉയര്‍ത്തുന്നില്ലെങ്കില്‍ പോലും ചില വസ്തുക്കളോടും സാഹചര്യങ്ങളോടും യുക്തിക്ക് നിരക്കാത്ത രീതിയിലുള്ള അസാധാരണമായ പേടി.
- ഭയമോ ഉത്കണ്ഠയോ ഉണ്ടാക്കിയേക്കാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നു.
- ഫോബിയ ഉണ്ടായാല്‍ നെഞ്ചിടിപ്പ് വര്‍ദ്ധിക്കല്‍, വല്ലാതെ വിയര്‍ക്കല്‍ അല്ലെങ്കില്‍ തലകറക്കം തുടങ്ങിയ ശാരീരികമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചേക്കാം.
നിങ്ങളുടെ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, ഓഫീസിലെ സഹപ്രവര്‍ത്തകള്‍ എന്നിങ്ങനെ നിങ്ങള്‍ക്കു ചുറ്റുമുള്ള ആര്‍ക്കെങ്കിലും ഇത്തരം ലക്ഷണങ്ങള്‍ ഉള്ളതായി നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടേക്കാം. അത്തരക്കാരുണ്ടെങ്കില്‍ അവരോട് ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടതിനെക്കുറിച്ച് സംസാരിക്കുക.