ഏറ്റവും കുടുതലായി കാണപ്പെടുന്ന സ്ലീപ് അപ്നേയ ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നേയ (ഒ എസ് എ)യാണ്. ശ്വാസനാളത്തിന്റെഒ മേല്‍ ഭാഗത്തെ പേശികള്‍ക്ക് അയവ് സംഭവിക്കുകയും നാക്ക്
പുറകിലേക്ക് വീണ് നിങ്ങള്‍ക്ക് ശ്വസിക്കാനാകുന്ന വായുവിന്റ്െ അളവ് പരിമിതപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഒ എസ് എ സംഭവിക്കുന്നത്. മിക്കവാറും കേസുകളില്‍ നിങ്ങളുടെ തൊണ്ടയുടെ പിന്നിലെ ടിഷ്യൂ (സംയുക്ത കോശം) അതിയായ സമ്മര്‍ദ്ദം മൂലം വിറയ്ക്കാന്‍ തുടങ്ങുന്നതാണ് ഒരാളില്‍ കൂര്‍ക്കം വലിക്ക് കാരണമാകുന്നത്. ഇത് ഒരാളെ ഉറക്കത്തിനിടയ്ക്ക് എഴുല്േപ്പിക്കുന്ന വിധത്തിലുള്ള വീര്‍പ്പു മുട്ടലോ കിതപ്പോ ഉണ്ടാകുന്നതിനും കാരണമായേക്കാം. കഴുത്തില്‍ അമിതമായി കൊഴുപ്പുള്ളവര്ക്ക് ഈ കൊഴുപ്പ് ശ്വാസനാളത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതുകൊണ്ട് ഒ എസ് എ ഉണ്ടായേക്കാം. പുകവലിക്കാര്‍ക്കും ഒ എസ് എ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.
ഒ എസ് എ ഉണ്ടാകുതിനുള്ള മറ്റ് കാരണങ്ങള്‍, അതിയായ രക്തസമ്മര്ദ്ദളവും , അമിതമായ ശരീര ഭാരവും വാര്ദ്ധ്ക്യവുമാണ്.
സെന്ട്രവല് സ്ലീപ് അപ്നേയ ഒ എസ് എയുടെ അത്ര സാധാരണമല്ല. വാര്‍ദ്ധക്യത്തില്‍ സെന്ട്രലല് സ്ലീപ് അപ്നേയ അല്ലെങ്കില്‍ സി എസ് എ ഉണ്ടായേക്കാം. എന്നു വരികിലും സി എസ് എ ഉണ്ടാകുന്നതിനുള്ള ചില പ്രധാന കാരണങ്ങള്‍ ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഗുരുതരമായ അവസ്ഥകളും ചില നാഡീസംബന്ധമായ അസുഖങ്ങളുമാണ്. ശ്വാസം നിലയ്ക്കുമ്പോള്‍ വ്യക്തി പൂര്ണകമായി ഉറക്കത്തില്‍ നിന്നും ഉണരുന്നതിനാല്‍ സി എസ് എയുള്ള ആളുകള്‍ മിക്കവാറും അവരുടെ അവസ്ഥയെക്കുറിച്ച് തിരിച്ചറിവുള്ളവരായിരിക്കും.