തകരാറുകൾ

സമൂഹവുമായി സമ്പര്ക്കപ്പെടുന്നതിനുള്ള ഉല്‍ക്കണ്ഠ (എസ് എ ഡി)

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

എന്താണ് സമൂഹവുമായി ഇടപെടുന്നതിനുള്ള അമിത ഉല്ക്കണ്ഠ?

 
സമൂഹത്തെയോ ജനക്കൂട്ടത്തെയോ സമപ്രായക്കാരെയോ അപരിചിതരേയോ ഒക്കെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ നമ്മളെല്ലാവരും അല്പ്പം പരിഭ്രമിക്കാറുണ്ട്. ഉദാഹരണത്തിന്, പൊതു ജനങ്ങള്ക്കു  മുമ്പില്‍ പ്രസംഗിക്കേണ്ടിവരുമ്പോള്‍ മനസ്സ് ചഞ്ചലപ്പെടുകയോ, ക്ലാസ്സുമുറിയില്‍ വെച്ച് അദ്ധ്യാപിക ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ നിങ്ങളുടെ വയറ്റില്‍ ചിത്രശലങ്ങള്‍ പറക്കുന്ന പ്രതീതി തോന്നുകയോ ചെയ്യാറുണ്ട്. ഈ ഉല്ക്കണ്ഠ സാധാരണമാണ്, കുറച്ചുസമയത്തിനു ശേഷം ഈ തോന്നല്‍ ഇല്ലാതാവുന്ന പതിവുമുണ്ട്. 
എസ് എ ഡി അഥവാ സമൂഹത്തോട് ഭയമുള്ളവര്‍  മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാണെന്നു തോന്നുന്ന സന്ദര്ഭകങ്ങളില്‍ അതി തീവ്രമായ ഭയവും ഉല്ക്കണ്ഠയും അനുഭവിക്കാറുണ്ട്.  ഇത്തരം ആളുകള്ക്ക്  കോണ്ഫറന്‍സ്,  ജോലിസംബന്ധമായ മീറ്റിംഗുകള്‍ എന്നിവയില്‍ എന്തെങ്കിലും അവതരിപ്പിക്കേണ്ടി വരുമ്പോഴോ, വിവാഹമോ മറ്റ് പാര്ട്ടികളിലോ പങ്കെടുക്കുകയോ,  സുഹൃത്തുക്കളുമൊത്ത് ഭക്ഷണം കഴിക്കാന്‍ പുറത്ത്  പോകുകയോ ചെയ്യുക തുടങ്ങി സമൂഹവുമായി ഇടപഴകേണ്ടിവരുന്ന ദൈനം ദിന സാഹചര്യങ്ങളില്‍ കടുത്ത ഉല്ക്കണ്ഠ അനുഭവപ്പെടാറുണ്ട്. 

എന്താണ് എസ് എ ഡിയുടെ രോഗലക്ഷണങ്ങള്‍?

 
 
എസ് എ ഡി ഉള്ളവര്‍ ശാരീരികവും പെരുമാറ്റപരവുമായ രോഗലക്ഷണങ്ങള്‍ ഒരുമിച്ച് കാണിക്കാറുണ്ട്. സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ വിറയ്ക്കുക, വിയര്ക്കുക, ഛര്ദ്ദിക്കാന്‍ തോന്നുക, വിക്കല്‍ തുടങ്ങിയവ ശാരീരിക രോഗലക്ഷണങ്ങളില്‍ ഉള്പ്പെടുന്നു. ചുറ്റുമുള്ളവര്‍ ശ്രദ്ധിച്ചു എന്നു കാണുമ്പോള്‍ ഈ വ്യക്തി കൂടുതല്‍ പരിഭ്രമിക്കുന്നു.ഇത് മറ്റുളളവര്‍ ശ്രദ്ധിക്കുന്നു എന്ന തോന്നല്‍ അവരില്‍ കടുത്ത നാണക്കേടും പരിഭ്രമവും ഉണ്ടാക്കും. അതിന്‍റെ ഫലമായി അവരുടെ പെരുമാറ്റം താഴെ പറയു രീതികളിലേക്ക് മാറാവുന്നതാണ്.
  •   സംസാരിക്കേണ്ടി വരാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കും.
  • വ്യക്തിപരവും തൊഴില്പരരവുമായ ബന്ധങ്ങളില്‍ അവര്‍ നിന്ന് അവര്‍ പിډാറും. 
  •  സാമൂഹ്യ പശ്ചാത്തലങ്ങളിലെ കണ്ണോടു കണ്ണ് സമ്പര്ക്കങ്ങള്‍ ഒഴിവാക്കും.
 ഇത്തരം രോഗലക്ഷണങ്ങള്‍ ഒരു വ്യക്തിയെ വളരെയധികം അസഹ്യപ്പെടുത്തുന്നുണ്ടെങ്കില്‍, ദൈനംദിന ജീവിതത്തെ വിജയകരമായി നേരിടുന്നതിനും അവര്‍ ക്ലേശിക്കുന്നുണ്ടാകാം. നിങ്ങള്ക്ക് പരിചയമുള്ള  ആരിലെങ്കിലും ഇത്തരം ലക്ഷണങ്ങള്‍ കാണാനിടയായാല്‍,  മാനസിക ആരോഗ്യ വിദഗ്ദധരുടെ ഉപദേശം തേടാന്‍ പറയുകയും അതിന് അവരെ പ്രേരിപ്പിക്കുകയും വേണം. 

എസ് എ ഡിയ്ക്കുള്ള കാരണങ്ങള്‍ എന്ത്?

 
 
എസ് എ ഡിയ്ക്ക് കാരണമാകുന്ന ചില ഘടകങ്ങള്‍ താഴെ പറയുന്നു : 
  •  കുടുംബ ചരിത്രം : ഉല്ക്കണ്ഠാ തകരാറുകള്‍ പാരമ്പര്യമായി ഉണ്ടാകുതാണെന്ന് പൊതുവേ വിശ്വസിച്ചുവരുന്നുണ്ടെങ്കിലും ഇത് ജനിതക തകരാറുകള്‍ കൊണ്ട് മാത്രമുണ്ടാകുതാണോ അതോ കുട്ടി പഠിച്ചുവന്ന  സ്വഭാവമാണോ എതിനെക്കുറിച്ച് വ്യക്തമല്ല. 
  •  പൂര്‍വകാല അനുഭവം : ബാല്യകാലത്തിന്‍റെ പ്രാരംഭഘട്ടത്തില്‍ സ്കൂളില്‍നിന്നുമുള്ള ഭീഷണിയോ മറ്റെന്തെങ്കിലുമോ തരത്തിലുള്ള അപമാനമോ നേരിട്ടിട്ടുണ്ടെങ്കില്‍, അത് എസ് എ ഡി ആയി വളരാന്‍ സാധ്യതയുണ്ട്.
  •  കുട്ടിക്കാലത്തെ സ്വഭാവങ്ങള്‍ : അമിതമായ ലജ്ജയുള്ളതോ വൈകാരികമായി ഒട്ടി നില്ക്കുന്നതോ ആയ കുട്ടികളില്‍ കൗമാരത്തിന്‍റെ അവസാനനാളുകളില്‍ ഇതിനുള്ള സാധ്യതയുമുണ്ട്.
 

എസ് എ ഡി യ്ക്കുള്ള ചികിത്സ നേടല്‍

 
 എസ് എ ഡി എന്നത് വളരെ ദുരിതപൂര്ണ്ണ്ണമായ രോഗമാണെങ്കിലും, അത് ചികിത്സിക്കാവുന്നതാണ്. ശരിയായ ചികിത്സയും  വിജയകരമായി നേരിടാനുള്ള ശേഷിയും ലഭിച്ചശേഷം നിരവധിപ്പേര്ക്ക്  സാമൂഹ്യ സാഹചര്യങ്ങളെ വിജയകരമായി അഭിമൂഖീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  സാധാരണഗതിയില്‍ മറ്റ് ഉല്ക്കണ്ഠാ തകരാറുകളെപ്പോലെ , എസ് എ ഡിയ്ക്കും  മരുന്നുകളോ മാനസികരോഗചികിത്സയോ, ഇവ രണ്ടും കൂടി സംയോജിപ്പിച്ചുള്ളതോ ആയ ചികിത്സകള്‍ നടത്താറുണ്ട്. ധാരണാധിഷ്ഠിത പെരുമാറ്റ ചികിത്സ  എസ്എഡിയ്ക്കുള്ള ചികിത്സകളില്‍ വളരെ ഫലപ്രദമാണെന്ന് കണ്ടുവരുന്നു. മരുുന്നകള്‍ നല്കുന്നത്  ഉല്ക്കണ്ഠയും അസ്വസ്ഥതയും കുറയ്ക്കാന്‍ സഹായിക്കുന്നു. രോഗം ഭേദമാകാന്‍ വേണ്ടിവരുന്ന സമയം പലരിലും വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ചികിത്സാരീതികളില്‍ നിന്നും നിങ്ങള്‍ വ്യതിചലിക്കാതിരിക്കുക എതാണ് പ്രധാനം.
 

എസ് എ ഡിയുള്ള വ്യക്തിയെ പരിചരിക്കല്‍

നിങ്ങള്ക്ക് അറിയാവുന്ന ആര്ക്കെങ്കിലും മേല്പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളതായി കണ്ടാല്‍, ഈ തകരാറിനെക്കുറിച്ച് അവരോട് പറയുകയും വിദഗ്ദ്ധ സഹായം തേടാന്‍ നിര്ദ്ദേശിക്കുകയും ചെയ്യണം. ഡോക്ടറെ കാണുന്നതിനായി അയാളുടെ കൂടെ പോകാമെന്ന് വാക്കു നല്കുകയും ചെയ്യുക.  ഈ തകരാറിനെക്കുറിച്ച് പഠിക്കുക, അതിലൂടെ  ഈ അവസ്ഥയെക്കുറിച്ച് നിങ്ങള്ക്ക്  മനസ്സിലാക്കാന്‍ കഴിയും. രോഗം ഭേദമാകാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെങ്കിലും ചികിത്സ തുടരാന്‍ പ്രോത്സാപിപ്പിക്കുകയും ക്ഷമയോടെ അവരെ പിന്തുണയ്ക്കുകയും ചെയ്യുക. 

എസ് എ ഡിയെ വിജയകരമായി അഭിമൂഖീകരിക്കല്‍

 
 
സമൂഹവുമായി ഇടപെടുമ്പോള്‍ നിങ്ങള്ക്ക്  ഭീതിയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍, എത്രയും നേരത്തേ ഒരു വിദഗ്ദ്ധന്‍റ്െ സഹായം തേടണം.  അതില്‍ നിങ്ങള്‍ അസ്വസ്ഥനാണെങ്കില്‍, നിങ്ങള്ക്ക് വിശ്വാസമുള്ള ആരോടെങ്കിലും പറയുകയും ആരോഗ്യ വിദഗ്ദ്ധനെ കാണുന്നതിനായി 
നിങ്ങള്ക്കൊപ്പം വരാമോ എന്ന് ചോദിക്കുകയും ചെയ്യുക. ജീവിതശൈലികള്‍ മെച്ചപ്പെടുത്തുതിലൂടെ മികച്ച ആരോഗ്യസ്ഥിതിയും ഉണ്ടാക്കിയെടുക്കാം. മികച്ച ദിനചര്യ ശീലമാക്കുകയും മതിയായ ഉറക്കവും വ്യായാമവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. സഹായക സംഘങ്ങളില്‍ അംഗമാവുകയും സമാനമായ പ്രശ്നങ്ങള്‍ ഉള്ളവരുമായി ബന്ധപ്പെടുകയും ചെയ്യുന്നത് രോഗം ഭേദമാകാന്‍  സഹായിക്കും. ചിലപ്പോള്‍ ദീര്ഘകാല ചികിത്സ  വേണ്ടി വന്നേക്കാം എന്ന് മുന്കൂട്ടി മനസ്സിലാക്കുകയും, എന്നാല്‍ പ്രതീക്ഷ കൈവിടാതെ ചികിത്സ തുടരുകയും ചെയ്യുക എന്നതാണ്  ഏറ്റവും പ്രധാനം.