ഒരു കുട്ടിയില്‍ ഈ തകരാറ് കണ്ടെത്തുന്നതിന് പ്രത്യേക പ്രായമൊന്നും ഇല്ല. എന്നിരുന്നാലും മൂന്നുവയസില്‍ താഴെ പ്രായമുള്ള കുട്ടിയില്‍ ഈ തകരാറ് കണ്ടെത്താന്‍ വിദഗ്ധര്‍ക്ക് കഴിഞ്ഞെന്നു വരില്ല, കാരണം കുട്ടി പരിശോധനകള്‍ക്കും വിലയിരുത്തലുകള്ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍
അനുസരിക്കുകയോ അവയോട് സഹകരിക്കുകയോ ചെയ്തേക്കില്ല. അതിനാല്‍ സംസാരവൈകല്യം കണ്ടെത്തുന്നത് കുട്ടി എങ്ങനെ പ്രതികരിക്കുന്നു, ഈ പരിശോധനകളില്‍ പൂര്‍ണമായും പങ്കാളിയാകുന്നുണ്ടോ എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.
സംസാര വൈകല്യം കണ്ടെത്തുതിന് നടത്തപ്പെടുന്ന ചില പരിശോധനകള്‍ താഴെ പറയുന്നു.
- ഡെന്വലര് ആര്ട്ടിക്കുലേഷന് സ്ക്രീനിംഗ് എക്സാമിനേഷന്
- ജനനം മുതല്‍ ഒരു നിശ്ചിത മാസം വരെയുള്ള സംസാരശേഷിയുടേയും ഭാഷാശേഷിയുടേയും വളര്‍ച്ച വിലയിരുത്തല്‍.
- പീബോഡി സചിത്ര പദസമ്പത്ത് പരിശോധന പുതിയ പതിപ്പ്
- കേള്‍വിശക്തി പരിശോധന
സംസാര പരിശോധന : സംസാരഭാഷാ തകരാറുകള്‍ കണ്ടെത്തുന്നതില്‍ വിദഗ്ദ്ധനായ ഒരാള്‍ (പത്തോളജിസ്ററ്) വളര്‍ച്ചാ സംബന്ധമായ ചരിത്രം രേഖപ്പെടുത്തുകയും മറ്റെന്തെങ്കിലും രോഗങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ വിദഗ്ധന്‍ കുട്ടിയുടെ സംസാരം സാധാരണ രീതിയില്‍ തന്നെയാണോ വികസിക്കുന്നത് അതോ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ സാവധാനത്തിലാണോ ന്ന് അറിയുതിനുള്ള പരിശോധനകളും നടത്തും.
വിദഗ്ധന്‍ കുട്ടിയില്‍ സാധാരണ സംസാരഭാഷാ വളര്‍ച്ചയുമായി ഒത്തുചേരാത്ത പ്രത്യേകതകള്‍ കണ്ടെത്തിയാല്‍ കുട്ടിക്ക് സംസാര വൈകല്യം ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി മറ്റൊരു കൂട്ടം പരിശോധനകളും വിലയിരുത്തലുകളും നടത്തും.
അനുബന്ധ ബദല്‍ ആശയവിനിമയം: ഈ രീതിയില്‍ സംസാരശേഷി മെച്ചപ്പെടുത്താന്‍ കുട്ടിയെ സഹായിക്കാനായി കംപ്യൂട്ടര്‍, ഐപാഡ്, ദൃശ്യശ്രവ്യ സാധ്യതകള്‍ എന്നവ ഉപയോഗപ്പെടുത്തുന്നു.
ഓഡിയോമെട്രി ടെസ്റ്റ് : ബുദ്ധി മാന്ദ്യവും ശ്രവണശക്തി നഷ്ടപ്പെടലും സംസാര വൈകല്യത്തിന് കാരണമായേക്കാം. സംസാര വൈകല്യം ഉണ്ടായിവരാന്‍ സാധ്യത കാണുന്ന കുട്ടികളെ ഒരു ഓഡിയോളജിസ്റ്റിന്റ് അടുക്കല്‍ കൊണ്ടുപോകുകയും ഒരു ഓഡിയോളജി പരിശോധന നടത്തുകയും ചെയ്യണം. അതിനുനുശേഷം ആവശ്യമെങ്കില്‍ ശ്രവണ, സംസാര ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള തെറാപ്പി തുടങ്ങാം.