ഈ വിഭാഗത്തില്‍ വരുന്ന തകരാറുകളുള്ള വ്യക്തികള്‍ നാടകീയമോ അതിവൈകാരികമോ ആയ പെരുമാറ്റം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ മറ്റുള്ളവരുടെ ആവശ്യങ്ങളേക്കാള്‍ പ്രധാനപ്പെട്ടതാണെന്ന് ഇവര്‍ കരുതുകയും പലപ്പോഴും ഇത് ചുറ്റുമുള്ള മറ്റുള്ളവര്‍ക്ക് നഷ്ടം വന്നേക്കാവുന്ന തരത്തില്‍ നടത്തിയെടുക്കുകയും ചെയ്യുന്നു. ഈ തകരാറുകളിലെ മറ്റൊരു പൊതു സ്വഭാവം, ഈ വ്യക്തികള്‍ക്ക് അവരുടെ പ്രവര്‍ത്തികളുടെ തൊട്ടടുത്ത ഫലത്തിന് അപ്പുറത്തേക്ക് കാണാന്‍ കഴിവില്ലായിരിക്കുകയും അതിന്റെ ഫലമായി ഉള്പ്രേരണാ നിയന്ത്രണം, വികാരങ്ങള്‍ നിയന്ത്രിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രശ്നം ഉണ്ടാകുകയും ചെയ്യും എന്നതാണ്.
സാമൂഹ്യ വിരുദ്ധ വ്യക്തിത്വ തകരാര്‍
സാമൂഹ്യ വിരുദ്ധ വ്യക്തിത്വ തകരാര്‍ ഉള്ള വ്യക്തികളില്‍ കണ്ടുവരുന്ന ഒരു പ്രധാന സ്വഭാവ സവിശേഷത, സ്വന്തം ആവശ്യം നടത്താന്‍ വേണ്ടി തങ്ങളുടെ പ്രവര്‍ത്തികളുടെ വരുംവരായ്കകളോടും മറ്റുള്ളവരുടെ ഉത്കണ്ഠകളോടും കാണിക്കുന്ന നിര്‍ദ്ദയമായ അവഗണനയാണ്. സ്വന്തം പ്രവര്‍ത്തികള്‍ തന്നിലും മറ്റുള്ളവരിലും ഭാവിയില്‍ ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകള്‍ എന്തായിരിക്കുമെന്ന് കാണാന്‍ ഇവര്‍ക്ക് കഴിവുണ്ടാകില്ല. ഈ വ്യക്തിക്ക് ശക്തമായ ഒരു അര്‍ഹതാ ബോധവും താന്‍ മറ്റുള്ളവരേക്കാള്‍ ഉയര്‍ന്നതാണ് അതിനാല്‍ മറ്റുളളവരേക്കാള്‍ കൂടുതല്‍ അര്‍ഹിക്കുന്നു എന്ന തോന്നലും ഉണ്ടായിരിക്കും.
സാമൂഹ്യ വിരുദ്ധ വ്യക്തിത്വ തകരാര്‍ ഉള്ള വ്യക്തികള്‍ ശാരീരികമായും വൈകാരികമായും അക്രമാസക്തി കാണിക്കുക, നിയമം തെറ്റിക്കുക, മറ്റുള്ളവരുടെ സാധനങ്ങളോട് അനാദരവ് കാണിക്കുക (ഉദാ: മറ്റുള്ളവരുടെ സാധനങ്ങള്‍ പൊട്ടിച്ചു കളയുക) -തുടങ്ങിയ വിനാശകരമായ പെരുമാറ്റങ്ങള്‍ പ്രകടിപ്പിച്ചേക്കും. ഈ വ്യക്തികള്‍ക്ക് കുട്ടികളായിരുന്നപ്പോള്‍ പലപ്പോഴും മുഠാളത്തരം കാണിക്കുക, ദുര്‍ബലരായ കുട്ടികള്‍ ചെറിയ മൃഗങ്ങള്‍ എന്നിവരെപ്പോലെ എളുപ്പം വഴങ്ങിക്കൊടുക്കുന്നവരെ വിരട്ടുകയും ശാരീരികമായി ഉപദ്രവിക്കയും ചെയ്യുക തുടങ്ങിയ തരത്തിലുള്ള നിരന്തരമായ പെരുമാറ്റ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. തങ്ങളുടെ പെരുമാറ്റത്തിലോ അവനവനും മറ്റുളളവര്‍ക്കും ഉണ്ടാക്കുന്ന ദ്രോഹത്തിലോ ഇവര്‍ പലപ്പോഴും തെറ്റൊന്നും കാണില്ല.
അക്രമം ആവശ്യമായിരുന്നു എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തി തങ്ങളുടെ പ്രവര്‍ത്തികളെ ന്യായീകരിക്കാന്‍ ഇവര്‍ക്ക് കഴിവുണ്ടായേക്കും. കള്ളം പറയാനും കാര്യം നടത്താന്‍ മറ്റുള്ളവരെ ഉപയോഗിക്കാനും, സ്വീകാര്യത നേടുന്നതിന് വേണ്ടി തങ്ങളുടെ പ്രവര്‍ത്തികളില്‍ പശ്ചാത്താപം നടത്താനും, ലക്ഷ്യം നിറവേറിക്കഴിഞ്ഞാല്‍ തങ്ങളുടെ സാമൂഹ്യവിരുദ്ധ പെരുമാറ്റത്തിലേക്ക് തിരികെ വഴുതിയിറങ്ങാനും ഇവര്‍ക്ക് നല്ല മിടുക്കായിരിക്കും.
സാമൂഹ്യവിരുദ്ധ വ്യക്തിത്വ തകരാറുള്ള വ്യക്തികള്‍ക്ക് വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിക്കാന്‍/ സാഹസികത കാണിക്കാനുള്ള പ്രവണതയുണ്ടാകും. ഇവര്‍ക്ക് റിസ്ക്കെടുക്കാനുള്ള താല്പര്യവും മയക്കു മരുന്ന് ഉപയോഗ പ്രശ്നങ്ങളും ഉണ്ടായിരിക്കും. സ്വന്തം പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അല്ലെങ്കില്‍ മറ്റുള്ളവരുടെ സാഹചര്യങ്ങള്‍ അല്ലെങ്കില്‍ നിലപാടുകള്‍ പരിഗണിക്കാന്‍
ഇവര്‍ വിസമ്മതിച്ചേക്കും.
ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാര്‍
ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറെന്നാല് (ബി പി ഡി ) ഒരു വ്യക്തി അയാളുടെ വികാരങ്ങളെ നിയന്ത്രിക്കുകയും സാഹചര്യങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്ന രീതിയെ ബാധിക്കുന്ന തകരാറാണ്. സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് ഇവര്‍ക്ക് ഒരു ഉറച്ച ധാരണ ഉണ്ടായിരിക്കില്ല, അതിനോട് പൊരുത്തപ്പെടാന്‍ അവര്‍ സ്ഥിരമായി പൊരുതിക്കൊണ്ടിരിക്കുകയും ചെയ്യും. ഏതു വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കൊപ്പമാണ് ഉള്ളത് എന്നതിന് അനുസരിച്ച് അവരുടെ വ്യക്തിത്വം മാറിക്കൊണ്ടിരിക്കും, ഇതവരെ കൗശലക്കാരും ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്നവരുമാണെന്ന് തോന്നിപ്പിക്കും. ബി പി ഡിയുള്ള വ്യക്തികള്‍ തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ അതിവൈകാരികമായി എടുത്തേക്കും. ഇതവര്‍ക്ക് വലിയ മനക്ലേശം ഉണ്ടാക്കിവെയ്ക്കുകയും ചെയ്യും.
നാര്‍സിസ്സിസ്റ്റിക് വ്യക്തിത്വ തകരാര്‍ (എന്‍ പി ഡി)
'നാര്‍സിസ്സിസ്റ്റ്' എന്ന വാക്ക് അവനവനോട് തന്നെ അമിതമായ താല്പര്യം കാണിക്കുകയും, സ്വന്തം സൗന്ദര്യത്തെയും ഗുണങ്ങളേയും സ്വഭാവ സവിശേഷതകളേയും ആരാധിക്കുകയും, തന്നെക്കുറിച്ച് അമിതമായ അഭിമാനം പുലര്‍ത്തുകയും ചെയ്യുന്ന വ്യക്തികളെ പരാമര്‍ശിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നതാണ്. നാര്‍സിസ്സിസ്റ്റിക് വ്യക്തിത്വ തകരാര്‍ ഉള്ള വ്യക്തികള്‍ക്ക് അവനവനോടുതന്നെ അത്യധികമായ താല്പര്യമുണ്ടായിരിക്കും. ഇവര്‍ സ്വന്തം സൗന്ദര്യത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും മഹത്വത്തെക്കുറിച്ചുമുള്ള ചിന്തയിലും ഭാവനകളിലും വ്യാപൃതരായിരിക്കും. തങ്ങള്‍ ചില പ്രത്യേക പരിഗണകള്‍, ശക്തി, സമ്പത്ത്, വിജയം എന്നിവയ്ക്ക് അര്‍ഹതപ്പെട്ടവരാണെന്ന വിശ്വാസം ഈ വ്യക്തികള്‍ക്ക് ഉണ്ടായേക്കാം. ഈ വ്യക്തി ശക്തിയും വിജയവും സംബന്ധിച്ച് ഭാവകളില് മുഴകിയിരിക്കും, എന്നാല്‍ ഈ ഭാവനകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്ന കാര്യം അവഗണിക്കും. ഇവര്‍ പലപ്പോഴും തങ്ങളുടെ മേല്‍ക്കോയ്മ പ്രകടിപ്പിക്കുന്നതിനായി മറ്റുള്ളവരുടെ പരിമിതികളെ ഉപയോഗപ്പെടുത്തുകയും തങ്ങളുടെ മേല്‍ക്കോയ്മ കൈവരിക്കുന്നതിനായി മറ്റുളളവരുടെ അടിത്തറ തോണ്ടാന്‍ ശ്രമിക്കുകയും ചെയ്യും.
നാര്‍സിസ്സിസ്റ്റിക് വ്യക്തിത്വ തകരാര്‍ ഉള്ള വ്യക്തികള്‍ ധിക്കാരികളും, പൊങ്ങച്ചക്കാരും, അഹങ്കാരികളുമാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നും. അവര്‍ ധിക്കാരികളും ഉദാസീനരുമാണെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ അവര്‍ വിമര്‍ശനങ്ങളോട് വളരെ വൈകാരികമായി പ്രതികരിക്കുന്നവരാണ്. രോഗി പെട്ടെന്ന് ആവേശം കാണിക്കുകയും സ്ഥിരമായി മറ്റുള്ളവരുടെ ശ്രദ്ധ കൊതിക്കുകയും ചെയ്യുന്ന വ്യക്തിയായേക്കാം. തങ്ങള്‍ അര്‍ഹിക്കുന്നു എന്ന് അവര്‍ കരുതുന്ന ലക്ഷ്യം കൈവരിക്കുന്നതിനായി മറ്റുള്ളവരെ ഉപയോഗപ്പെടുത്തുന്നവരും ആയേക്കും. താന്‍ അല്പം 'സ്പെഷ്യലാണ്' എന്ന ചിന്തയും അവനവില്‍ തന്നെ കേന്ദ്രീകരിക്കലും മൂലം ഈ തകരാറുള്ള ഒരു വ്യക്തിക്ക് മറ്റുള്ളവരുമായുള്ള വ്യക്തി ബന്ധങ്ങള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായിരിക്കും.
ഈ തകരാറിനെ സൂചിപ്പിക്കുന്നതിനായി ചിലപ്പോള്‍ 'മെഗലോമാനിയ' (മഹത്വത്തോടുള്ള അതിയായ താല്പര്യം) എന്ന വാക്കും ഉപയോഗിക്കാറുണ്ട്.
അഭിനയപരമായ വ്യക്തിത്വ തകരാര്‍
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ അമിത വികാര പ്രകടനവും ശ്രദ്ധ ആകര്‍ഷിക്കാനുള്ള പെരുമാറ്റവുമാണ് ഈ തകരാറിന്റെ പ്രകൃതം. ഈ തകരാറുള്ള വ്യക്തിക്ക് ഏത് ആള്‍ക്കൂട്ടത്തിലും താനായിരിക്കണം ശ്രദ്ധാകേന്ദ്രം എന്നതായിരിക്കും ആഗ്രഹം. അതിന് വേണ്ടി ഏതറ്റംവരേയും പോകാന്‍, ആത്മഹത്യാ ശ്രമം വരെ നടത്താന്‍ ഇവര്‍ തയ്യാറായേക്കും. സന്തോഷമാകട്ടെ സങ്കടമാകട്ടെ ഏത് വികാരവും ഇവര്‍ അതിശയോക്തികരമായി അവതരിപ്പിക്കും. ഇവര്‍ എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയും അംഗീകാരവും തേടുന്നു, ഇതവരുടെ വസ്ത്രധാരണം, പെരുമാറ്റം (വികാരങ്ങളുടെ നാടകീയമായ അവതരണം, മുഖസ്തുതി, ശൃംഗാരം തുടങ്ങിയവ), വരുംവരായ്കകള്‍ വിലയിരുത്താതെ എടുത്തുചാടി തീരുമാനമെടുക്കാനുള്ള (ഉദാ : സ്വയം കൊല്ലാന്‍ ശ്രമിക്കല്‍) പ്രവണത എന്നിവയിലൂടെ പ്രകടമാകും.
ഇവരുടെ ബന്ധങ്ങളില്‍ ഇവര്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ ഉയര്‍ന്ന തലത്തിലുള്ള ഒരു വൈകാരികമായ അടുപ്പം (ദൃഢ ബന്ധം) സങ്കല്‍പ്പിക്കും. ചിലര്‍ അവരോട് ഒരു പരിചയം മാത്രമായിരിക്കും കാണിക്കുന്നത്, എന്നാല്‍ ഇവര്‍ അവരെ വളരെ പ്രിയപ്പെട്ട സുഹൃത്തായി പരിഗണിക്കും. ഈ അതിശയോക്തികരമായ വികാരപ്രകടനം അവരുടെ പെരുമാറ്റത്തെ ഉപരിപ്ലവമായത് അല്ലെങ്കില്‍ വ്യാജമായത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളതാക്കും. ഇവര്‍ വളരെ ചപലരും മറ്റുള്ളവരാല്‍ എളുപ്പം സ്വാധീനിക്കപ്പെടുന്നവരുമാണെന്ന് തോന്നിപ്പിക്കും. ഇവര്‍ക്ക് ശ്രദ്ധ വളരെ കുറവായിരിക്കും, ഒരു കാര്യത്തില്‍ ഒരുപാട് നേരം ശ്രദ്ധവെയ്ക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞേക്കില്ല. അവര്‍ ശ്രദ്ധയും ഉത്തേജനവും ആഗ്രഹിക്കുകയും തങ്ങള്‍ ശ്രദ്ധാകേന്ദ്രമായില്ലെങ്കില് അസ്വസ്ഥരാകുകയും ചെയ്യും.