പുരുഷന്മാരെ അപേക്ഷിച്ച്, വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക തകരാറുകള്‍ കൊണ്ട് പുരുഷന്മാരെ അപേക്ഷിച്ച്, സ്ത്രീകൾ രണ്ടിരട്ടി കൂടുതൽ ക്ലേശിക്കുന്നതിനു സാദ്ധ്യതയുണ്ട് എന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഇങ്ങനെ ഒരു ലിംഗ അസമാനത സൃഷ്ടിക്കുന്നതിനുള്ള ഏതാനും കാരണങ്ങൾ എന്നു വിശ്വസിക്കപ്പെടുന്നവ ചുവടെ നൽകിയിരിക്കുന്നു.
1.അന്തർഗ്രന്ഥി സ്രവം (ഹോർമൺ): അന്തർഗ്രന്ഥി സ്രവത്തിലുള്ള ചാഞ്ചാട്ടം പുരുഷന്മാരേക്കാൾ വളരെ കൂടുതൽ അനുഭവിക്കാറുള്ളത് സ്ത്രീകളാണ്. ഈ അസ്ഥിരത വിഷാദത്തിന്‍റെ ലക്ഷണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു, ഋതുമതി ആകുക, ആർത്തവവിരാമം സംഭവിക്കുക തുടങ്ങി ഒരു സ്ത്രീയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ ഇതു സംഭവിക്കുകയും ചെയ്യുന്നു. ഒരു സ്ത്രീക്ക് ആർത്തവ കാലത്ത് സംഭവിക്കുന്ന ഹോർമൺ വ്യതിയാനങ്ങളും വിഷാദത്തിന് അടിപ്പെട്ടവരിൽ സംഭവിക്കുന്നതിനു സമാനമായ മനോഭാവ വ്യതിയാനങ്ങൾ ഉണ്ടാക്കുന്നതിനുള്ള ഒരു കാരണം ആയി ഭവിക്കുന്നുണ്ട്.
2.ജീനുകൾ: വിഷാദത്തിന് അടിപ്പെടുന്നതിന് സ്ത്രീകളിൽ കൂടുതൽ ശക്തമായ ജനിതക പ്രവണത ഉണ്ട് എന്ന് ഒരേ പോലെയുള്ളവരായ ഇരട്ട സഹോദരങ്ങളിൽ നടത്തിയ പഠനങ്ങൾ ആസ്പദമാക്കി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്കു മാത്രം നിശ്ചിതമായിട്ടുള്ള ചില ജനിതക പരിവർത്തനങ്ങൾ ഉണ്ട്, അവ വിഷാദം വളരുന്നതുമായി ബന്ധപ്പെട്ടു കിടക്കുന്നവയുമാണ്.
3.പാരിസ്ഥിതിക ഘടകങ്ങൾ: സാമൂഹികവും പാരിസ്ഥിതികവും ആയ ഘടകങ്ങളും ലിംഗ വിവേചനത്തിൽ (gender bias) ഒരു പ്രസക്തമായ പങ്കു വഹിക്കുന്നുണ്ട്. മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്ന തരം സംഭവങ്ങൾ, തന്‍റെ കുട്ടിക്കു നേരെ സംഭവിക്കുന്ന ലൈംഗിക അധിക്ഷേപം, ഗാർഹിക അതിക്രമം അല്ലെങ്കിൽ പ്രായപൂർത്തിയായ വേളയിൽ സംഭവിക്കുന്ന ലൈംഗിക അധിക്ഷേപം തുടങ്ങിയ സംഭവങ്ങൾ സംബന്ധിച്ച് കൂടുതൽ ക്ലേശിക്കുന്നതിനുള്ള സാദ്ധ്യത സ്ത്രീകൾക്കു കൂടുതലാണ്. മാനസിക പിരിമുറുക്കം നേരിടേണ്ടി വരുന്ന വിധമുള്ള ഒരു സംഭവത്തിന്‍റെ പ്രതികരണം എന്നോണം സംഭവിക്കുന്ന വിഷാദം കൂടുതൽ ക്ലേശിപ്പിക്കുന്നത് സ്ത്രീകളെയാണ് എന്നു പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ചെറിയ കുട്ടികളുടേയോ പ്രായമായ മാതാപിതാക്കളുടേയോ മുഴുവൻ സമയ പരിചരണക്കാർ ആയി മാറുന്നതിനുള്ള സാദ്ധ്യതയും കൂടുതൽ സ്ത്രീകൾക്കാണ്. ഇത് കൂടിയ രീതിയിലുള്ള മാനസിക പിരിമുറുക്കത്തിനു കാരണം ആയി ഭവിക്കുന്നില്ല എങ്കിൽ കൂടിയും, മാനസിക പിരിമുറുക്കത്തിന്‍റെ വിട്ടുമാറാത്ത ദീർഘകാലം നീണ്ടുനിൽക്കുന്ന സ്വഭാവവും സ്ത്രീകളെ വിഷാദത്തിന് അടിപ്പെടുത്തുന്നതിനുള്ള പ്രവണതയ്ക്കു കാരണമായേക്കാം. വിഷാദത്തിന്‍റെ മറ്റു ലക്ഷണങ്ങളിലേക്ക് നയിക്കുന്നതിന് ഇടയുള്ള മറ്റു പാരിസ്ഥിതിക ഘടകങ്ങൾ, ചിലവയുടെ പേരെടുത്തു പറയുകയാണെങ്കിൽ, ദാരിദ്ര്യം, മാതാവോ പിതാവോ ആരെങ്കിലും ഒരാൾ തനിച്ച് മക്കളെ വളർത്തേണ്ടി വരുന്ന അവസ്ഥ, ഉദ്യോഗം - കുടുംബം എന്ന ഒഴിവാക്കാനാവാത്ത രണ്ടു ചുമതലകൾ കൊണ്ട് അമ്മാനമാടേണ്ടി വരുന്നതിലുള്ള മനഃക്ലേശം തുടങ്ങിയവയാണ്.
4. രോഗനിർണ്ണയം: വിഷാദം എന്നു രോഗനിർണ്ണയം നടത്തപ്പെടുന്നതിന് കൂടുതൽ സാദ്ധ്യതയുള്ളത് സ്ത്രീകൾക്ക് ആണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്, ഇത് ലിംഗ വ്യത്യാസങ്ങളിലേക്കു നയിക്കപ്പെടുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. വൈകാരിക പ്രശ്‌നങ്ങൾ പങ്കു വയ്ക്കുകയോ മാനസികാവസ്ഥാ പ്രശ്‌നങ്ങൾക്ക് സഹായം തേടുകയോ ചെയ്യുന്ന പുരുഷന്മാർ സ്ത്രീകളെ അപേക്ഷിച്ച് എണ്ണത്തില്‍ കുറവാണ് എന്നതു കൂടി ഇതിന്‍റെ ഭാഗികമായ കാരണം ആണ്. അക്രമാസക്തമായ പെരുമാറ്റവും മദ്യപാനശീലവും പുരുഷന്മാരിലെ വിഷാദം മറച്ചു വെച്ച് വേഷപ്പകര്‍ച്ച നടത്തുന്നതിന് കാരണമാകുന്ന ഘടകങ്ങളാണ്.
5.ശാരീരിക ആരോഗ്യം: വിഷാദത്തിന് ഒപ്പം അകമ്പടിയായി വരുന്ന ഹൈപ്പൊതൈറോയിഡിസം (തൈറോയിഡ് ഗ്രന്ഥിയുടെ സാധാരണയിലും കുറഞ്ഞ പ്രവർത്തനം, കുട്ടികളിലും മുതിർന്നവരിലും വളർച്ചയുടേയും മാനസിക വളർച്ചയുടേയും കാലവിളംബത്തിലേക്ക് ഇത് നയിക്കുന്നു) എന്ന രോഗത്തിനു അടിപ്പെടുന്നതിന് ഉള്ള സാദ്ധ്യതയും സ്ത്രീകൾക്ക് ഉണ്ട്. കുറഞ്ഞ അളവിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളും വിഷാദലക്ഷണങ്ങള്‍ക്ക് സംഭാവന നല്‍കുന്നുണ്ട്.
ഉറവിടങ്ങൾ: