സ്ത്രീകൾ

എനിക്കു പിസിഒഎസ് (PCOS) ഉണ്ട്, ഞാൻ വല്ലാതെ വിഷണ്ണയുമാണ്. ഇതു സംബന്ധിച്ച് എനിക്കു ചെയ്യുവാൻ കഴിയുന്ന എന്തെങ്കിലും ഉണ്ടോ?

പിസിഒഎസ് (PCOS) എന്നത് ഒരു ശാരീരിക തകരാറിനും അപ്പുറമാണ്, സ്വയം-പരിചരണത്തിന്, ലക്ഷണങ്ങൾ മെച്ചപ്പെട്ട വിധത്തിൽ കൈകാര്യം ചെയ്യുന്നതിന് നിങ്ങളെ സഹായിക്കുവാൻ കഴിയും.

ഗരിമ ശ്രീവാസ്തവ

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) എന്നത് പ്രത്യുത്പാദന പ്രായത്തിലുള്ള സ്ത്രീകളുടെ ഇടയിൽ  ഏറ്റവും സാധാരണമായ ഹോർമോൺ തകരാറുകളിൽ പെട്ട ഒന്നാണ്.

പിസിഒഎസ് നെ ഒരു സിൻഡ്രോം (syndrome) ആയിട്ടാണ് തരം തിരിച്ചിട്ടുള്ളത്, കാരണം അത് നാനാവിധത്തിലുള്ള ഒരു തകരാർ ആണ്: പിസിഒഎസ് ഉള്ള എല്ലാ സ്ത്രീകളും ആ തകരാറുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ മുഴുവനും പ്രകടിപ്പിക്കണമെന്നില്ല.

പിസിഒഎസ്ന്‍റെ ഏറ്റവും അറിയപ്പെടുന്നതും പ്രഖ്യാപിതവുമായ ലക്ഷണങ്ങളിൽ ആർത്തവ ക്രമം തെറ്റൽ, ക്രമാതീതമായ രോമ വളർച്ച, അമിതവണ്ണം, മുഖക്കുരു, കഷണ്ടി എന്നിവ ഉൾപ്പെടുന്നു. പക്ഷേ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെയും പ്രഖ്യാപിക്കപ്പെടാതെയും പോകുന്ന കാര്യം പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിനുള്ള അപകടസാദ്ധ്യത കൂടുതൽ ആണെന്നതാണ്. 

പിസിഒഎസും മനോഭാവ പ്രശ്‌നങ്ങളും 

പിസിഒഎസ് ഉള്ള സ്ത്രീകളിൽ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികരോഗപരമായ അസുഖങ്ങളെ കുറിച്ച്  1പഠനങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്. ഒരു അസുഖത്തിനോട് ഒപ്പം വരുന്ന ഇത്തരം  മറ്റു രോഗങ്ങളുടെ അനുഭവങ്ങള്‍ക്ക് അവരുടെ ജീവിതത്തിന്‍റെ ഗുണമേന്മയിൽ നിഷേധാത്മക പ്രഭാവം ചെലുത്തുന്നതിനു കഴിയും. മനസ്സും ശരീരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ഒന്നിലെ മാറ്റം മറ്റേതിനേയും ബാധിക്കുവാൻ സാദ്ധ്യതയുണ്ട്. ഉദാഹരണത്തിന്, പിസിഒഎസ് ഉള്ള സ്ത്രീകൾ അനുഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾക്ക് വിഷാദത്തിന്‍റെ കൂടി ലക്ഷണങ്ങളായ മനോഭാവ ചാഞ്ചാട്ടങ്ങളോ വൈകാരിക അസ്ഥിരതയോ കൊണ്ടുവരുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്. 

ജീവശാസ്ത്രപരമായ പരിണതഫലങ്ങൾ കൂടാതെ, പിസിഒഎസ് നു മനഃശാസ്ത്രപരവും സാമൂഹ്യപരവും ആയ സൂചനകൾ കൂടി ഉണ്ട്, ഇവ കൈകാര്യം ചെയ്യുന്നത് സ്ത്രീകൾക്ക് ഒരു സമഗ്രമായ രീതിയിൽ തകരാർ അഭിമുഖീകരിക്കുന്നതിന് സഹായകമാകും. 

പിസിഒഎസ് ന്‍റെ ചികിത്സ ഒരു സ്ത്രീയുടേതിൽ നിന്നു വ്യത്യസ്തമായിരിക്കും മറ്റൊരു സ്ത്രീയുടേത് . ഒരു വ്യക്തിയുടെ ലക്ഷണങ്ങൾ കൈകാര്യം ചെയ്യുക അല്ലെങ്കിൽ കുറയ്ക്കുക എന്നിവ ആയിരിക്കും ചികിത്സയുടെ ലക്ഷ്യങ്ങൾ. ലക്ഷണങ്ങൾ അനുസരിച്ചും അവയുടെ കാഠിന്യം അനുസരിച്ചും വ്യത്യസ്തമായ ചികിത്സാ തെരഞ്ഞെടുപ്പുകൾ അഭിപ്രായപ്പെട്ടെന്നു വരാം. ആരോഗ്യകരമായ ഒരു ജീവിതശൈലിയുടെ പ്രാധാന്യം ഊന്നിപ്പറയുമ്പോൾ തന്നെ ഒരു വ്യക്തിക്ക് ഇതു സംബന്ധിച്ച് അവബോധം നൽകുക, വ്യക്തിയെ പിന്തുണയ്ക്കുക എന്നതു കൂടിയാണ് ചികിത്സ ലക്ഷ്യം വയക്കുന്നത്. ഔഷധ ചികിത്സ കൂടാതെ, ഒരു വ്യക്തിയുടെ വ്യായാമവും ആഹാര രീതികളും ക്രമീകരിക്കത്തക്ക വിധമുള്ള ജീവിതശൈലീ പരിഷ്‌കരണത്തിന് പിസിഒഎസ് ന്‍റെ വിവധ വശങ്ങൾ ഗണനീയമായി മെച്ചപ്പെടുത്തുവാൻ കഴിയും. പിസിഒഎസ് ബാധിതരായ സ്ത്രീകളുടെ ചികിത്സയുടെ ആദ്യ പടി ജീവിതശൈലീ പരിഷ്‌കരണം ആണ്, കാരണം ശരീരഭാരം കുറയ്ക്കുക, ശരീരഭാര വർദ്ധന തടയുക എന്നത് പിസിഒഎസ് ന്‍റെ ലക്ഷണങ്ങൾ മെച്ചപ്പെടുത്തുന്നതിനും മെച്ചപ്പെട്ട ജീവിത ഗുണമേന്മ കൈവരിക്കുന്നതിനും പ്രധാനമാണ്.

ജീവിതശൈലീ മാറ്റങ്ങൾ

പിസിഒഎസ് കൈകാര്യം ചെയ്യുന്നതിനുള്ള വളരെ പ്രയോജനപ്രദമായ ഒരു രീതി വ്യായാമവും ആഹാരക്രമവും ആണ്. ശരീരഭാരത്തിലെ 5-10 % കുറവ് പോലും പരിണാമപരവും പ്രത്യുത്പാദനപരവും മനഃശാസ്ത്രപരവുമായ ലക്ഷണങ്ങള്‍ക്ക് ശുഭാത്മകമായ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ കഴിയും. 

ആഹാരക്രമത്തിലുള്ള മാറ്റങ്ങൾ കൂടാതെ, വ്യായാമവും വളരെ നിർണ്ണായകമാണ്, കാരണം ശരീരം ഗ്ലൂക്കോസ് ദഹിപ്പിക്കുക, കോശങ്ങൾക്ക് ഇൻസുലിനോട് ഉള്ള സംവേദനക്ഷമത വർദ്ധിപ്പിക്കുക, സ്ത്രീകളിൽ പുരുഷ സെക്‌സ് ഹോർമോൺ ആയ ആൻഡ്രജന്‍റെ വർദ്ധനവ് കുറയ്ക്കുക എന്നിവയുടെ കാര്യക്ഷമത അതു വര്‍ദ്ധിപ്പിക്കുന്നു.  വ്യായാമം നിർത്തിക്കഴിയുമ്പോഴും വ്യായാമത്തിന്‍റെ മെച്ചങ്ങൾ തുടരുക തന്നെ ചെയ്യും. മാതൃകാപരമായി പറഞ്ഞാല്‍, പതിവായി ചെയ്യുന്ന വ്യായാമത്തിൽ പ്രതിരോധ പരിശീലനവും എയ്‌റോബിക്‌സ് വ്യായാമങ്ങളും ഉൾപ്പെട്ടിട്ടുണ്ടാകണം.

കുടുംബ പിന്തുണ അത്യാവശ്യമാണ്

പിസിഒഎസ് നെ വെറും സാധാരണ തകരാർ എന്നതിനും അപ്പുറം ആക്കിത്തീർക്കുന്നത്  വിഷാദ ലക്ഷണങ്ങൾ, ഉത്കണ്ഠ, മോശമായ ശരീര പ്രതിച്ഛായാ പ്രശ്ങ്ങൾ, നിഷേധാത്മകമായ ആത്മാഭിമാനം തുടങ്ങിയ അനുബന്ധ അവസ്ഥകളാണ്. യഥാർത്ഥത്തിൽ, മുകളിൽ ചർച്ച ചെയ്തതു പോലെ പിസിഒഎസ് നു വളരെ വ്യക്തമായ ജീവശാസ്ത്രപര-മനഃശാസ്ത്രപര- സാമൂഹിക വ്യംഗ്യാർത്ഥങ്ങൾ ഉണ്ട്. അതുകൊണ്ട് മനഃശാസ്ത്രപരവും സാമൂഹികവുമായ മേഖലകളിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിന് ചുറ്റുമുള്ളവരുടെ സഹായം ആവശ്യവുമുണ്ട്. 

  • മിയ്ക്ക സമയത്തും തങ്ങളുടെ പിസിഒഎസ് ലക്ഷണങ്ങൾ ഗൗരവമായി കണക്കാക്കുന്നില്ലഎന്നതാണ് മിയ്ക്കവാറും സ്ത്രീകൾ വെളിപ്പെടുത്തിയത്. വന്ധ്യത അല്ലെങ്കിൽ ഗർഭം ധരിക്കുന്നതിനുള്ള കഴിവില്ലായ്മ എന്ന തരത്തിലുള്ള അതിന്‍റെ  ലക്ഷണങ്ങളെ ചുറ്റിപ്പറ്റി നിലവിൽ ഉള്ള ദുഷ്‌കീർത്തിയും ചില സ്ത്രീകൾ അനുഭവിക്കുന്നുണ്ട്. ഇതുകൊണ്ടാണ് സ്ത്രീയും അവളുടെ പിന്തുണ സംവിധാനവും ആ അവസ്ഥയെ പറ്റി വായിക്കണം എന്നതും ഒരു വൈദ്യശാസ്ത്ര അല്ലെങ്കിൽ കൗൺസലറോട് അവർ അനുഭവിച്ചേക്കാവുന്ന ഉൽക്കട വ്യഥയെ പറ്റി സംസാരിക്കണം എന്നും പിസിഒഎസ് നെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകൾ സ്പഷ്ടമാക്കണമെന്നും ഉള്ളത് പ്രധാനമായി തീരുന്നത്.
  • കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ഒരു  പരസ്പരബന്ധിത പിന്തുണ സംവിധാനം ഉണ്ടാകുന്നത്, മറ്റ് ഏത് അവസ്ഥയിലും എന്നതു പോലെ തന്നെ പിസിഒഎസ് കൈകാര്യം ചെയ്യുന്നതിലും പ്രാധാന്യമുള്ള ഒന്നാണ്, പിസിഒഎസ് ബാധിതരായ സ്ത്രീകൾ മാനസികമായി ഉൽക്കട വ്യഥയിൽ ആണ് എന്നതുകൊണ്ട് അതു കൂടുതലും അങ്ങനെ ആണ്. തങ്ങൾക്ക് എന്താണ് തോന്നുന്നത് (മനോഭാവ മാറ്റങ്ങളും നിരാശയും അനുബന്ധ ലക്ഷണങ്ങളാണ്) എന്നതു സംബന്ധിച്ച് അല്ലെങ്കിൽ ഭാവിയിൽ പിസിഒഎസ് മൂലം സംഭവിച്ചേക്കാവുന്ന കുഴപ്പങ്ങളെ സംബന്ധിച്ച് (ഉദാഹരണത്തന് പുഷ്‌കലത്വം ഗർഭധാരണ ബന്ധിത പ്രശ്‌നങ്ങൾ) സംസാരിക്കുന്നത് പിസിഒഎസ് ന്‍റെ വിവിധ അവസ്ഥകൾ മനസ്സിലാക്കുന്നതിനെ കുറിച്ച് അവരെ സഹായിക്കും, തുടർന്ന് തങ്ങളുടെ തന്നെ പ്രശ്‌നങ്ങൾ കൂടുതൽ മെച്ചപ്പെട്ട വിധത്തിൽ കൈകാര്യംചെയ്യുന്നതിന് അവരെ സഹായിക്കുകയും ചെയ്യും. 
  • പിസിഒഎസ് കൈകാര്യം ചെയ്യുന്നതിൽ വൈദ്യശാസ്ത്രപാലകരുടേയും ഗൈനക്കോളജിസ്റ്റുകളുടേയും പങ്കിന് പരമമായ പ്രാധാന്യമുണ്ട്. രോഗലക്ഷണനിർണ്ണയത്തെ കുറിച്ച് അവർ തന്മയത്വത്തോടെ  രോഗബാധിതരെ അറിയിക്കേണ്ടതുണ്ട്, പിസിഒഎസ് ഉള്ള വ്യക്തിയെ മാത്രമല്ല, കുടുംബത്തേയും പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്, ചികിത്സയുടെ വിവധ അവസ്ഥകളിൽ അവരെ സഹായിക്കുകയും വേണം.
  • പിസിഒഎസ് കൈകാര്യം ചെയ്യുന്നതിൽ കൗൺസിലർമാർ, സൈക്കോളജിസ്റ്റുകൾ തുടങ്ങിയ ആരോഗ്യവിദഗ്ദ്ധരുടെ ആവശ്യം കൂടി സമീപകാല പഠനങ്ങൾ വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്.
  • പിസിഒഎസ് ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നത് സ്വയം-പരിപാലനത്തിൽ പ്രയോജനപ്രദം ആണ് എന്ന് കണക്കാക്കി വരുന്നു. ജീവിതശൈലീ പരിഷ്‌കരണം കൂടാതെ ഒരു വ്യക്തിയുടെ ശാരീരികവും മനഃശാസ്ത്രപരവുമായ ആരോഗ്യകാര്യത്തിൽ മെച്ചപ്പെട്ട പരിചരണം നടത്തുന്നതിനു കൂടി ഇത് വളരെയധികം സഹായകമാകുന്നു. ഇന്ത്യ ഉൾപ്പടെയുള്ള മിയ്ക്ക രാജ്യങ്ങളിലും പിസിഒഎസ് ബാധിച്ച സ്ത്രീകൾക്ക് തങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും താന്താങ്ങളുടെ പ്രശ്‌നങ്ങൾ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിനും സഹായകമാകുന്ന ഓൺലൈൻ പിന്തുണ സംവിധാനങ്ങൾ ഇപ്പോൾ നിലവിലുണ്ട്.

അവലംബം:

1. Williams, Sheffeld and Knibb, 2015