കടുത്ത മാനസിക ബലഹീനതകൾ ഉള്ള പലേ ആളുകൾക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചികിത്സയും ഔഷധോപയോഗവും വേണ്ടി വരാറുണ്ട്, രോഗം അവരുടെ ജീവിതങ്ങളിലെ ഏറ്റവും ഫലദായകമായ വർഷങ്ങളെ ബാധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഒരു വ്യക്തി രോഗമുക്തിയിലേക്കു നീങ്ങിത്തുടങ്ങുമ്പോൾ, അവർക്ക് തൊഴിലധിഷ്ഠിത പരിശീലനവും പുനരധിവസിപ്പിക്കലും ലഭ്യമായെന്നു വരാം. അവിടെ തൊഴിൽ ചെയ്യുന്നതിനുള്ള അവരുടെ കഴിവുകൾ വിലയിരുത്തപ്പെടുന്നു. വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലും ആ വ്യക്തിയുടെ താൽപര്യങ്ങൾ അനുസരിച്ചും അവർക്ക് തൊഴിൽ നൈപുണ്യ പരിശീലനങ്ങൾ നൽകുന്നു അല്ലെങ്കിൽ സ്വയം-തൊഴിൽ സാമർത്ഥ്യം ഉണ്ടാകുന്നതിന് അവരെ അഭ്യസിപ്പിക്കുന്നു.
ഇതു കൂടി വായിക്കുക : മാനസികരോഗമുള്ള വ്യക്തികൾക്കുള്ള തൊഴിൽ അവസരങ്ങൾ
പരിമിതികൾ അനുഭവിക്കുന്ന വ്യക്തികൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ബാങ്ക് വായ്പ്പകൾ ലഭിക്കുന്നതിനായി കർണാടക സംസ്ഥാന ഗവണ്മെണ്ടിന് വ്യത്യസ്ത പദ്ധതികൾ ഉണ്ട്. ഈ വായ്പ്പകൾ വളരെ കുറഞ്ഞ പലിശ നിരക്കിലാണ് നൽകി വരുന്നത്.
**മാനസിക രോഗങ്ങൾ ബാധിച്ച ആളുകളെ മാനസികമായി പ്രാതികൂല്യം ബാധിച്ചവർ അല്ലെങ്കിൽ മാനസിക വൈകല്യങ്ങൾ ഉള്ളവർ എന്ന രീതിയിലാണ് ഈ പദ്ധതികൾ പരാമർശിക്കുന്നത്.
ആധാര പദ്ധതി
ഭിന്നശേഷിയുള്ളവരുടേയും മുതിർന്ന പൗരരുടേയും ശാക്തീകരണത്തിനു വേണ്ടിയുള്ള കർണാടക ഗവണ്മെണ്ടിന്‍റെ വകുപ്പാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മാർഗ്ഗനിർദ്ദേശകരേഖകൾ പ്രകാരം, കാഴ്ച്ചശക്തിയിൽ ഉള്ള വൈകല്യം, കേൾവിശക്തിയിൽ ഉള്ള വൈകല്യം, മാനസിക വൈകല്യം, അംഗവൈകല്യം, കുഷ്ഠരോഗം ഭേദപ്പെട്ടവർ എന്നിവർ ഈ പദ്ധതിക്ക് അർഹരാണ്.
ഉദ്യോഗിനി പദ്ധതി
ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ അനുഭവിക്കുന്ന വ്യക്തികൾക്കായി കർണാടക ഗവണ്മെണ്ടിന്‍റെ സ്വയം-തൊഴിൽ പദ്ധതി