എനിക്കൊരു മാനസിക രോഗം ഉണ്ടെങ്കില്‍, അല്ലെങ്കില്‍ ഞാന്‍ അത്ര ആരോഗ്യകരമല്ലാത്ത മാനസികാവസ്ഥയിലുള്ള വ്യക്തിയാണ് എന്ന് നിര്ണയിക്കപ്പെട്ടിട്ടുള്ളതാണെങ്കില് എനിക്ക് നിയമസാധുതയുള്ള ഒരു വിവാഹത്തിന് യോഗ്യതയുണ്ടോ?
ഇന്ത്യയില്‍ ഓരോ മതത്തിനും വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി അതിന്റേതായ വ്യക്തി നിയമങ്ങളുണ്ട്. ചില മതങ്ങളില്‍, വധൂവരന്മാരില് ആരെങ്കിലും ഒരാള്‍ ആരോഗ്യകരമല്ലാത്ത മനസുള്ള വ്യക്തിയാണെങ്കില്‍ വിവാഹം നിയമപരമായി അംഗീകരിക്കപ്പെടുന്നതായിരിക്കില്ല (അല്ലെങ്കില്‍ റദ്ദാക്കപ്പെട്ടേക്കാം). ഇത്തരം കേസുകളില്‍ ഫലത്തില്‍ വിവാഹം നടന്നിട്ടില്ല എന്ന അവസ്ഥയാണ് നിലനില്ക്കുക. മറ്റു ചില മതങ്ങളില്‍ ഇത് വിവാഹ മോചനത്തിന് മതിയായ ന്യായമായി കരുതപ്പെടുന്നു. ഇന്ത്യയില്‍ ഓരോ മതത്തിന്റേയും വ്യത്യസ്തമായ വ്യക്തി നിയമങ്ങള്‍ മാനസിക രോഗവും വിവാഹവും എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് താഴെ പറയുന്നു :
എന്റെ ജീവിത പങ്കാളിക്ക് ഗുരുതരമായ ഒരു മാനസിക രോഗമുണ്ട്, ഈ അവസ്ഥയില്‍ ആ ബന്ധവുമായി മുന്നോട്ട് പോകാന്‍ എനിക്ക് കഴിയില്ല. ഈ സാഹചര്യത്തില്‍ എനിക്ക് വിവാഹമോചനം ലഭിക്കുമോ?
പല വിവാഹ ബന്ധങ്ങളുടെ കാര്യത്തിലും മേല്പ്പറഞ്ഞതുപോലുള്ള ഗുരുതരമായ മാനസിക രോഗം അല്ലെങ്കില്‍ മാനസികാരോഗ്യമില്ലായ്മ ആ വിവാഹം റദ്ദാക്കിയതായി പ്രഖ്യാപിക്കുന്നതിനുള്ള മതിയായ കാരണമാണ്. എന്നിരുന്നാലും നമ്മുടെ രാജ്യത്ത് വിവാഹവുമായി ബന്ധപ്പെട്ടുള്ള വ്യക്തി നിയമങ്ങള്‍ വ്യത്യസ്തമാണ്, തന്നെയുമല്ല വിവാഹ സമയത്ത് നിങ്ങളുടെ ജീവിത പങ്കാളിക്ക് മാനസികാരോഗ്യക്കുറവോ മാനസിക രോഗമോ ഉണ്ടായിരുന്നിരിക്കില്ല എന്നൊരു സാധ്യതയും വരുന്നുണ്ട്. അത്തരം കേസുകളില്‍ നിങ്ങളുടെ വിവാഹത്തിന് ബാധകമായ വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ് :
ഹിന്ദുക്കള്‍
ഹിന്ദു വിവാഹ നിയമത്തിന്റെ സെക്ഷന്‍ 13 പ്രകാരം, നിങ്ങളുടെ ജീവിത പങ്കാളിക്ക് തുടര്‍ച്ചയായതോ ഇടയ്ക്കിടയ്ക്ക് വരുന്നതോ ആയ ഗുരുതരമായ മാനസിക തകരാര്‍ ഉണ്ടായിരിക്കുകയും അതുമൂലം നിങ്ങള്‍ക്ക് അവര്‍ക്കൊപ്പം ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥ നിലനില്ക്കുകയും ചെയ്യുന്നു എങ്കില്‍ വിവാഹമോചനത്തിനായി നിങ്ങള്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണ്.
പാഴ്സികള്‍