കൗമാരം

പഠനാര്‍ത്ഥം നിങ്ങള്‍ വീടു വിട്ടു പോകുകയാണോ?

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

ചെറുപ്പക്കാർ തങ്ങളുടെ ജീവിതങ്ങളിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ അവരുടെ മാതാപിതാക്കളുടെ വീട്ടിൽ നിന്ന് അകന്നു പോകും. വളർച്ചയുടേയും പ്രായപൂർത്തി അവസ്ഥ എത്തിയതിന്‍റേയും സ്വാഭാവികമായ ഒരു ഭാഗം മാത്രമാണ് അത്. ഉന്നത വിദ്യാഭ്യാസം തുടരുന്നതിനും കൂടുതൽ മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ തേടിയും ചെറുപ്പക്കാർ മറ്റു നഗരങ്ങളിലേയ്‌ക്കോ മറ്റു രാജ്യങ്ങളിലേക്കോ ചേക്കേറുന്നത് ഇന്നത്ത കാലത്ത് വളരെ സാധാരണവുമാണ്. ചിലരെ സംബന്ധിച്ച്, അവര്‍ സ്വാതന്ത്ര്യം നേടുന്നതിന് ആഗ്രഹിക്കുന്നതുകൊണ്ടും പുതിയ അനുഭവങ്ങൾ തേടുന്നത് ഇഷ്ടപ്പെടുന്നതുകൊണ്ടും അവര്‍ക്ക്  ഇത് ഉത്തേജനപരം ആയി തോന്നാം.  പക്ഷേ മറ്റു ചിലരെ സംബന്ധിച്ച്, ഇത് തികച്ചും പരവശതയിൽ ആഴ്ത്തുന്നതും വെല്ലുവിളി ഉയർത്തുന്നതും ആയിരിക്കും.

പുതിയ സ്ഥലവുമായി ഇണങ്ങി ചേരുക,  പുതിയ കൂട്ടുകാരെ സമ്പാദിക്കുക, മുൻഗണനാക്രമങ്ങൾ പുനഃസംഘടിപ്പിക്കുക, പുതിയ സാമൂഹിക ജീവിതം ഉണ്ടാക്കിയെടുക്കുക എന്നിങ്ങനെ പല കാര്യങ്ങളും അവസ്ഥാന്തരങ്ങളിൽ ഉൾപ്പെടുന്നുണ്ട്. താമസസൗകര്യം കൂടി ഒരുക്കിയിട്ടുള്ള കോളേജുകളിൽ ചേരുന്ന ചെറുപ്പക്കാർക്ക്, ചിട്ടയോടെയുള്ള ദിനചര്യകളും നിയമങ്ങളും പുതിയതും വിഷമിപ്പിക്കുന്നതും ആയി ഭവിക്കാം, എന്നാൽ സ്വതന്ത്രമായി ജീവിക്കുന്ന മറ്റു ചിലർക്കാകട്ടെ, ജീവിതച്ചെലവുകളും മറ്റു ചെലവുകളും സ്വയം കൈകാര്യം ചെയ്യേണ്ടി വരുന്നതിന്‍റെ മാനസിക പിരിമുറുക്കം അനുഭവിക്കേണ്ടി വരുന്നു. നിങ്ങളുടെ മാതാപിതാക്കളിൽ നിന്ന് അകന്ന് ഇന്നേവരെ നിങ്ങൾ ജീവിച്ചിട്ടില്ല എന്നാണ് എങ്കിൽ ഒരു പക്ഷേ നിങ്ങൾ/നിങ്ങള്‍ക്ക്:

  • സ്ഥലം മാറുന്നതു മൂലം പരവശമായ നിസ്സഹായതില്‍ മുഴുകുന്നുണ്ടാകാം
  • ഭാഷാ വിഘ്‌നം അനുഭവിക്കുന്നുണ്ടാകാം
  • പുതിയ ആളുകളെ കണ്ടുമുട്ടുന്നതു സംബന്ധിച്ച് ആകാംക്ഷാഭരിതർ ആകുന്നുണ്ടാകാം
  • ഗൃഹാതുരത്വം അനുഭവിക്കുന്നുണ്ടാകാം
  • ഏകാന്തതയും സ്വാഭിമാനത്തിലുള്ള ഇടിവും അനുഭവിക്കുന്നുണ്ടാകാം
  • പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ വേണ്ടവിധം ഉറങ്ങുന്നതിനോ കഴിയുന്നില്ല എന്നു തോന്നുണ്ടാകാം

ഈ അവസ്ഥ കൈകാര്യം ചെയ്യുവാൻ കഴിയുന്നതിന് ഉതകുന്ന ചില മാർഗ്ഗങ്ങൾ ഇതാ ഇവിടെ:

  • കാലേ കൂട്ടി തയ്യാറെടുക്കുക, ഒരു ഹോസ്റ്റലിൽ ആണോ അതോ സ്വതന്ത്രമായി മറ്റെവിടെയെങ്കിലും ആണോ കഴിയാൻ പോകുന്നത് എന്നു തീരുമാനം എടുക്കുക
  • നിങ്ങളുടെ നിലവിലുള്ള കൂട്ടുകാരുമായി സംഘം ചേരുക, ഒന്നിച്ച് സ്ഥലം മാറുന്നതിനെ പറ്റി ചർച്ച ചെയ്യുക
  • കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുമായി സമ്പർക്കം പുലർത്തുകയും അവരുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കുകയും ചെയ്യുക
  • നിങ്ങൾക്ക് എന്തെങ്കിലും ഉത്കണ്ഠകൾ ഉണ്ടെങ്കിൽ നിങ്ങളുടെ കോളേജിലെ വിദ്യാർത്ഥി ക്ഷേമ വകുപ്പിനെ സമീപിക്കുക
  • ഭാഗികമായ ജോലി ഏറ്റെടുക്കുന്നതിനെ കുറിച്ചോ ഏതെങ്കിലും ക്ലബ്ബുകളിൽ ചേരുന്നതിനെ കുറിച്ചോ പരിഗണിക്കുക. പുതിയ ആളുകളെ കണ്ടെത്തുന്നതിന് അത് തികച്ചും ഗംഭീരമായ ഒരു മാർഗ്ഗമത്രേ!

പരവശതയിൽ മുക്കിക്കളയുന്ന മിയ്ക്ക ചിന്തകളും ഭയങ്ങളും ക്ഷണികമായിരിക്കും, ശരിയായ മാനസിക പിരിമുറുക്ക ലഘൂകരണ മാര്‍ഗ്ഗങ്ങൾ ഉപയോഗിച്ച് അവയെ വിജയപ്രദമായി മറികടക്കുവാൻ കഴിയും. എന്നിരുന്നാലും ഇത്തരം ചിന്തകളും തോന്നലുകളും നിരന്തരം അനുഭവപ്പെടുകയും അവ നിങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്നു എന്നു തോന്നുകയും ചെയ്യകയാണെങ്കിൽ നിങ്ങള്‍ക്ക് ഒരു മാനസിക ആരോഗ്യ വിദഗ്ദ്ധന്‍റെ സഹായം തേടാം. നിങ്ങൾക്ക് കോളേജില്‍ തന്നെ ഉപദേഷ്ടാവ് ഉണ്ടോ എന്ന് കണ്ടുപിടിക്കുകയും ഉണ്ടെങ്കിൽ അവരെ സമീപിക്കുകയും ചെയ്യാവുന്നതാണ്.