കൗമാരം

കൗമാരക്കാരുടെ ശരീര പ്രതിച്ഛായാ പ്രശ്നങ്ങൾ

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

നമ്മൾ നമ്മെ കാണുന്നത് എങ്ങനെ ആണ് എന്നതും നമുക്ക് നമ്മുടെ ശരീരത്തെ കുറിച്ച് എങ്ങനെ തോന്നുന്നു എന്നതും ആണ് 'ശരീര പ്രതിച്ഛായ' (Body image) നിർമ്മിക്കുന്നത്. എങ്ങനെയാണ് നമ്മൾ സ്വയം  നിർവ്വചിക്കുന്നത് എന്നതിന്‍റെ ഒരു പ്രധാന ഘടകം ആയിത്തീരുന്നു അത്, നമ്മുടെ സ്വയമൂല്യത്തിലും ആത്മവിശ്വാസത്തിലും അതിന് സ്വാധീനം ഉണ്ടാവുകയും ചെയ്യുന്നു. തങ്ങളുടെ രൂപം കാണപ്പെടുന്നത് എങ്ങനെയാണ് എന്നതിനെ കുറിച്ച് തൃപ്തി ഉള്ളവർക്കും തങ്ങളുടെ സ്വയമൂല്യത്തിൽ ആത്മവിശ്വാസം ഉള്ളവർക്കും ശുഭാത്മകമായ ശരീര പ്രതിച്ഛായ ഉണ്ടാകും. നേരേമറിച്ച്, തങ്ങൾ എങ്ങനെയാണ് കാണപ്പെടുക എന്നതിനെ കുറിച്ച് അതൃപ്തി ഉള്ളവര്‍ക്കോ അല്ലെങ്കിൽ തങ്ങളുടെ രൂപം പുറമേയക്കു കാണപ്പെടുകയും തോന്നുകയും ചെയ്യുന്ന രീതി മാറേണ്ടതുണ്ട് എന്നു വിശ്വസിക്കുകയോ ചെയ്യുന്നവർക്ക് ഒരു നിഷേധാത്മകമായ ശരീര പ്രതിച്ഛായ ഉണ്ടായിരിക്കും. 

എപ്പോഴാണ് അത് ഒരു പ്രശ്‌നം ആയി തീരുന്നത്?

നമ്മൾ എങ്ങനെയാണ് കാണപ്പെടുന്നത്, നമ്മെ പറ്റി നമുക്കു സ്വയം തോന്നുന്നത് എന്താണ് എന്നതിനെ കുറിച്ച് നമ്മളിൽ എല്ലാവരും പൂർണ്ണമായും തൃപ്തരൊന്നും ആയിരിക്കുകയില്ല. മിയക്കവാറും നമ്മൾ എല്ലാവരും തന്നെ  നമ്മുടെ രൂപം കാണപ്പെടുന്ന രീതിയിൽ ഒന്നില്‍ അല്ലെങ്കിൽ മറ്റൊന്നിൽ മാറ്റം വരുത്തണം എന്ന് ആഗ്രഹിക്കുന്നവർ തന്നെ ആയിരിക്കുകയും ചെയ്യും. പക്ഷേ ചിലരെ സംബന്ധിച്ച്, ഈ അതൃപ്തി നിരന്തര വേവലാതി ആയി മാറുന്നു; അവർക്ക് തങ്ങളുടെ മറ്റു ചുമതലകളിൽ - പഠനകാര്യങ്ങൾ, ഉദ്യോഗം അല്ലെങ്കിൽ മറ്റു പതിവു ദിനചര്യ - ഇവയിലൊന്നും തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു നിർത്തുവാൻ കഴിയുന്നില്ല. അപ്പോൾ അതിനെ ഒരു ശരീര പ്രതിച്ഛായാ പ്രശ്‌നം എന്ന നിലയ്ക്കു കണക്കാക്കുന്നു.

ശരീര പ്രതിച്ഛായാ പ്രശ്‌നം ആൺകുട്ടികളേയും പെൺകുട്ടികളേയും ഒരേപോലെ ബാധിക്കുന്നു - പക്ഷേ വ്യത്യസ്തങ്ങളായ തരത്തിൽ. സ്ത്രീകൾ ചെറുപ്പമായും മെലിഞ്ഞും കാണപ്പെടണം എന്നാകും ആഗ്രഹിക്കുക, എന്നാൽ പുരുഷന്മാർ ആകട്ടെ, ദൃഢമായ പേശികളോടെയും പൗരുഷത്തോടെയും കാണപ്പെടണം എന്നായിരിക്കും ആഗ്രഹിക്കുക. 

ശരീര പ്രതിച്ഛായയും കൗമാരക്കാരും

തങ്ങളെ തന്നെയും തങ്ങൾക്കു ചുറ്റുമുള്ള ലോകത്തേയും സ്വയം തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്നവരാണ് കൗമാരക്കാർ.  അവർക്കു സ്വന്തമായി ഒരു വ്യക്തിത്വം സൃഷ്ടിക്കുകയും  ഒപ്പം തന്നെ തങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന ശരീരങ്ങളെ പറ്റി മനസ്സിലാക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയിലും കൂടി മുഴുകി ഇരിക്കുകയായിരിക്കും അവർ. ഒരു കൗമാരക്കാരനോ കൗമാരക്കാരിയോ അവന്‍റേയോ അവളുടേയോ ശരീരത്തെ കുറിച്ച് എങ്ങനെ പരിഗണിക്കുന്നു എന്നതിനെ സ്വാധീനിക്കുന്ന അനേകം ഘടകങ്ങൾ ഉണ്ട്: കുടുംബ പശ്ചാത്തലം, ടെലിവിഷനും സിനിമകളും, പരസ്യങ്ങളും അപ്പോഴപ്പോൾ ഉള്ള ഫാഷൻ പ്രവണതകളും അവയിൽ ചിലവ ആണ്. 

തങ്ങളുടെ ഫോട്ടോകൾക്ക് ഉള്ള 'ലൈക്കുകള്‍' വഴി തങ്ങളുടെ സുഹൃത്തുക്കളുടെ അംഗീകാരം അവർ തേടുന്നതിനാൽ ഇന്ന്  സോഷ്യൽ മീഡിയയും ഇക്കാര്യത്തിൽ ഒരു വിമർശനാത്മകമായ പങ്കു വഹിക്കുന്നുണ്ട്. 

കൗമാരക്കാരിൽ നിഷേധാത്മകമായ ശരീര പ്രതിച്ഛായ ഉടലെടുക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന ചില അനുഭവങ്ങളിൽ താഴെ പറയുന്നവ കൂടി ഉൾപ്പെടുന്നു:

- - തങ്ങളുടെ ശരീരം സംബന്ധിച്ച് കുടുംബത്തിലെ അംഗങ്ങളിൽ നിന്നു നേരിടേണ്ടി വരുന്ന പരിഹാസപരവും നിഷേധാത്മകവുമായ അഭിപ്രായപ്രകടനങ്ങൾ, ഉദാഹരണത്തിന് ഡപ്പ (കന്നടത്തിൽ തടിച്ച എന്ന് അർത്ഥം വരുന്ന വാക്ക്) അല്ലെങ്കിൽ ടിങ്കു (ഹിന്ദിയിൽ ഉയരം കുറഞ്ഞ എന്ന് അർത്ഥം വരുന്ന വാക്ക്)

- - തങ്ങളുടെ ശരീര വലിപ്പത്തിന്‍റേയോ രൂപത്തിന്‍റേയോ പേരിൽ സ്‌കൂളിലോ കോളേജിലോ നിന്ന് മുഠാളത്തരം ഏറ്റു വാങ്ങേണ്ടി വരുമ്പോൾ

- - തങ്ങള്‍ 'മീഡിയ' യിൽ കാണാറുള്ള തരം മാതൃകാപരമായ ശരീരങ്ങളില്‍ നിന്ന് വ്യത്യസ്തമായ ശരീരം ഉണ്ടായിരിക്കുക

- - ഒരു പരിപൂർണ്ണതാവാദ മനോഭാവം ഉണ്ടായിരിക്കുക

- - സ്വാഭിമാനം അല്ലെങ്കിൽ ആത്മവിശ്വാസം വളരെ കുറവ് ആയിരിക്കുക

- - സമാനരായ കുട്ടികളുടെ സംഘത്തിലെ (*പീർ ഗ്രൂപ്പ്) മറ്റ് അംഗങ്ങളെ പോലെ കുറ്റമറ്റ തരത്തിലും, സാമൂഹികമായി അനുരൂപമായിരിക്കുന്ന രീതിയിലും  കാണപ്പെടുന്നതിനായി സമാനസംഘ പാരസ്പര്യത്തിൽ നിന്ന് പരോക്ഷമായി കുട്ടിക്കു ലഭിക്കുന്ന ഊർജ്ജവും (peer group dynamics)  കുട്ടിയുടെ മേൽ  പരോക്ഷമായി ചെലുത്തപ്പെടുന്ന സമാനസംഘസമ്മർദ്ദവും ( peer group pressure). 

(*പീർ ഗ്രൂപ്പ്- peer group-ഏതാണ്ട് ഒരേ പ്രായം, പദവി, സാമൂഹിക താത്പര്യങ്ങൾ എന്നിവ പങ്കു വയ്ക്കുന്ന സമാനരായ ആളുകളുടെ സംഘം) 

പരിതാപകരമായ ശരീര പ്രതിച്ഛായ ഉള്ള കൗമാരക്കാർ അങ്ങേയറ്റം വിഷണ്ണരായി തീരുകയും അവർ സാമൂഹിക അവസരങ്ങൾ ഒഴിവാക്കുകയും ചെയ്യും, കാരണം തങ്ങൾ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടത്തക്ക വിധം 'അനുരൂപമായ തരത്തിൽ' ഉള്ളവർ അല്ല എന്ന് അവർ ഊഹിച്ചെടുക്കുന്നു. പരിതാപകരമായ ശരീര പ്രതിച്ഛായയെ കുറിച്ചുള്ള നീണ്ടു നിൽക്കുന്ന ചിന്തകൾ ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും അത് അവരെ വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ, ഏറ്റവും തീവ്രമായ കേസുകളിൽ ഭക്ഷണ തകരാറുകൾ അല്ലെങ്കിൽ ബോഡി ഡിസ്ഫോമിക് ഡിസോഡര്‍ (ശരീര രൂപവൈകല്യ തകരാര്‍), തുടങ്ങിയ മാനസിക ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്‌തേക്കാം.

പരിതാപകരമായ ശരീര പ്രതിച്ഛായയുടെ ലക്ഷണങ്ങൾ

ഒരു മാതാവോ പിതാവോ എന്ന നിലയിൽ നിങ്ങളുടെ കുട്ടി പരിതാപകരമായ ശരീര പ്രതിച്ഛായ മൂലം ബുദ്ധിമുട്ടുന്നുണ്ടോ എന്ന് തിരിച്ചറിയുന്നതിന് നിങ്ങൾക്ക് താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കാവുന്നതാണ്.

- - എല്ലായ്പ്പോഴും തങ്ങളുടെ പ്രതിച്ഛായ അല്ലെങ്കിൽ 'കുറവുകള്‍ ' കണ്ണാടിയിൽ നോക്കി കാണുക 

- - സാമൂഹിക അവസരങ്ങൾ ഒഴിവാക്കുക

- - കാലറികൾ (Calories) കണക്കു കൂട്ടുകയും വളരെ വേഗം ഫലസിദ്ധി ഉണ്ടാകണമെന്ന ആഗ്രഹത്തിൽ താൽക്കാലികമായി തിടുക്കത്തിൽ പ്രത്യേക ആഹാരക്രമം സ്വീകരിക്കുകയും ചെയ്യുക

- - തങ്ങളുടെ രൂപം സംബന്ധിച്ച്  ആവർത്തിച്ച് ഉറപ്പ് തേടുക, പ്രത്യേകിച്ചും മറ്റുള്ളവരിൽ നിന്ന്

- - തങ്ങളുടെ ശരീരത്തെ കുറിച്ച് നിഷേധാത്മകമായി, ഉദാഹരണത്തിന് 'എനിക്ക് വൈരൂപ്യം തോന്നുന്നു'  'എനിക്ക്  കൂടുതൽ മെച്ചപ്പെട്ട ഒരു ശരീരം ഉണ്ടായിരുന്നെങ്കിൽ' എന്ന മട്ടിൽ സംസാരിക്കുക

- - ശരീരസൗന്ദര്യ വർദ്ധനയ്ക്കായി ഒരു കോസ്‌മെറ്റിക് സർജനെ സമീപിക്കുന്നതിനെ പറ്റി എപ്പോഴും സംസാരിക്കുക

- - ജിം ൽ പോകുക എന്നതു ഒഴിയാബാധ പോലെ ആകുക, അതല്ലെങ്കിൽ തങ്ങളുടെ അമിതവണ്ണം പൂർണ്ണമായും അവഗണിക്കുക

വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് ചിലപ്പോൾ കുട്ടികൾ ആലോചനാശൂന്യമായി മുതിർന്നവരുടെ പെരുമാറ്റം അനുകരിക്കുന്നു എന്നാണ്. കുട്ടികളുടെ മാതാപിതാക്കള്‍, തങ്ങൾ വീട്ടിൽ എന്താണ് കഴിക്കുന്നത് എന്നതിനെ പറ്റി നിരന്തരം ബോധമുള്ളവരായിരിക്കുകയും തങ്ങളുടെ രൂപം എങ്ങനെയാണ് കാണപ്പെടുന്നത് എന്നതു സംബന്ധിച്ച്  പൂർണ്ണതാവാദികൾ ആയിരിക്കുകയും ചെയ്യുകയാണെങ്കിൽ കുട്ടികൾ അവരുടെ പെരുമാറ്റം മാതൃക ആക്കിയെന്നു വരും. അതിനാൽ, ശരീരം കാണപ്പെടുന്ന രീതിയെ കുറിച്ചും ബാഹ്യരൂപത്തെ കുറിച്ചും പ്രത്യക്ഷമായോ പരോക്ഷമായോ ആയ ആശയവിനിമയം നടത്തുന്നതിനെ കുറിച്ച് മാതാപിതാക്കൾ വളരെ സൂക്ഷിക്കേണ്ടതുണ്ട്.

കുട്ടികൾ ഒരു ശുഭദായകമായ ശരീര പ്രതിച്ഛായ വളർത്തിയെടുക്കുന്നതിനു സഹായകമാകുന്ന വിധത്തിൽ ചില മാർഗ്ഗങ്ങൾ ഇവിടെ നൽകിയിരിക്കുന്നു:

- - മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക - പ്രത്യേകിച്ചും അവരുടെ ബാഹ്യരൂപത്തെ കുറിച്ച്

- - സഹോദരങ്ങളും ബന്ധുസഹോദരങ്ങളും (കസിൻസ്) മറ്റും ആയി താരതമ്യം ചെയ്യുന്നതും അവരെ മോശപ്പെട്ട വാക്കുകൾ വിളിക്കുന്നതും ഒഴിവാക്കുക

- - കുട്ടിയെ അവളുടെ അല്ലെങ്കില്‍ അവന്‍റെ മറ്റു ഗുണഗണങ്ങൾ, ഉദാഹരണത്തിന് അവരുടെ ദയാവായ്പ്, സഹായിക്കാൻ മനസ്സുള്ള പ്രകൃതം അല്ലെങ്കിൽ അവരുടെ കഴിവുകൾ എന്നിവ സംബന്ധിച്ച് അഭിനന്ദിക്കുക

- - ശരീര പ്രതിച്ഛായ സംബന്ധിച്ച് അഭിപ്രായപ്രകടനം നടത്തുന്നത് നിർത്തേണ്ടതുണ്ട് എന്ന് കുടുംബത്തിലെ മറ്റ് അംഗങ്ങളെ ധരിപ്പിക്കുക

- - ആരോഗ്യകരമായ ഭക്ഷണ സമ്പ്രദായവും കായിക പ്രവർത്തനങ്ങളും കുടുംബത്തിന്‍റെ ദിനചര്യയുടെ ഭാഗമാക്കി തീർക്കുക.

കൗമാരത്തിൽ തങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് മാതാപിതാക്കൾ തങ്ങളുടെ മക്കളോട് തുറന്നു സംസാരിക്കേണ്ടിയിരിക്കുന്നു, ശാരീരിക മാറ്റങ്ങൾ സംബന്ധിച്ചുള്ള തങ്ങളുടെ ഉത്കണ്ഠകൾ അവർക്ക് മാതാപിതാക്കളോട് തുറന്നു പറയാം എന്ന് അവരോട് ആവർത്തിച്ചു ഉറപ്പു കൊടുക്കേണ്ടതുണ്ട്.

നിംഹാൻസ് (NIMHANS) ൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഡോ. പൗലോമി സുധീർ ൽ നിന്നു ലഭിച്ച ആശയങ്ങൾ കൂടി ഉൾക്കൊള്ളിച്ചാണ് ഈ ലേഖനം സൃഷ്ടിച്ചിരിക്കുന്നത്. 

ആധാരം