നിങ്ങൾക്ക്, ഇപ്പോൾ കൗമാരത്തിലേക്കു പ്രവേശിച്ച ഒരു മകൾ ഉണ്ടോ? ഒരു സംഭാഷണം നടത്തുന്നതിനോ അവളുടെ പെരുമാറ്റത്തോട് വേണ്ടവണ്ണം പ്രതികരിക്കുന്നതിനോ വെല്ലുവിളി നേരിടുന്നുണ്ട് എന്നു നിങ്ങൾക്കു തോന്നുന്നുവോ? ഋതുവാകുമ്പോഴും കൗമാരവർഷങ്ങളിലും നിങ്ങളുടെ മകളെ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് ഒരു മാതാവോ പിതാവോ എന്ന നിലയക്ക് നിങ്ങളെ സംബന്ധിച്ച് ഭയപ്പെടുത്തുന്ന ചുമതലയായിരിക്കും. ബംഗളുരു ആസ്ഥാനമാക്കിയ കൗൺസിലർ മൗലിക ശർമ്മ ഏതാനും ചില നിർദ്ദേശങ്ങൾ നൽകുന്നു:
- ആര്‍ത്തവത്തെ പറ്റി സംസാരിക്കുക: തങ്ങളുടെ കുട്ടികളോട് ഋതുവാകുന്നതിനെ പറ്റി സംസാരിക്കുന്നത് ചില മാതാപിതാക്കൾക്ക് അസൗകര്യപ്രദവും വിഷമകരവും ആയി അനുഭവപ്പെടാറുണ്ട്. മാതാപിതാക്കൾ കുട്ടികളായിരുന്ന കാലത്ത് അവരോട് അങ്ങനെയുള്ള സംഭാഷണങ്ങൾ നടത്തപ്പെട്ടിട്ടില്ല എന്നുള്ളവർ ആണെങ്കിൽ പ്രത്യേകിച്ചും അത് അങ്ങനെയായിരിക്കും. പക്ഷേ മകള്‍ക്ക് ശാരീരിക മാറ്റങ്ങൾ സംഭവിക്കുവാൻ തുടങ്ങുന്നു എന്നു നിങ്ങൾ ശ്രദ്ധിക്കുമ്പോൾ തന്നെ വളരെ തുറന്ന, ശാന്തമായ രീതിയിലുള്ള ഒരു നിര സംഭാഷണങ്ങൾ നടത്തേണ്ടത് വളരെ പ്രധാനമാണ്. അവളുടെ ശരീരത്തിൽ മാറ്റം സംഭവിച്ചു തുടങ്ങുന്ന സമയത്ത് ഇത് അവൾക്ക് ആത്മവിശ്വാസവും ആശ്വാസവും നൽകും, അതുമായി സമരസപ്പെടുന്നതിനു അവൾക്ക് ഇതു സഹായമായിരിക്കുകയും ചെയ്യും.
- പ്രതികരിക്കുവാൻ വേണ്ടിയല്ലാതെ മനസ്സിലാക്കുന്നതിനായി ശ്രദ്ധിക്കുക: അവളുടെ വികാരങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കുക. അവൾക്കു സംസാരിക്കണമെന്ന് ആഗ്രഹമുള്ള പക്ഷം - നിങ്ങൾ നിറുത്തുക, അവൾക്കു മുഴുവൻ ശ്രദ്ധയും നൽകുക. നിങ്ങൾ മറ്റെന്തെങ്കിലും ഒരു കാര്യത്തിന്‍റെ നടുവിലാണ് എന്നിരിക്കട്ടെ, നിങ്ങൾക്കു അവള്‍ക്കു പറയാനുള്ളതു ശ്രദ്ധിക്കുവാൻ കഴിയുന്ന കൃത്യമായ സമയം കണ്ടെത്തുക. നിങ്ങളുടെ മകൾ ഉത്കണ്ഠ പ്രകടിപ്പിക്കുന്നു എന്നുണ്ടെങ്കിൽ, അതു പ്രകടിപ്പിക്കുന്നതിനുള്ള ഒരു സുരക്ഷിതമായ ഇടം അവൾക്കു നൽകുക എന്നത് പ്രധാനമത്രേ. അതേ സമയം, അവളെ കേൾക്കുകയും പിന്നെ അവളോടു പ്രതികരിക്കുകയും ചെയ്യണം എന്നത് പ്രധാനമാണ്.
- അവളെ നിരുപാധികമായി സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുക: അവളെ വിധിക്കുന്നതില്‍ നിന്നോ വിമർശിക്കുന്നതില്‍ നിന്നോ വിട്ടു നിൽക്കുക. അവളെ ഒരിടത്ത് ഉറപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം അവളുടെ കഴിവിനെ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് പരിശ്രമിക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. ഉദാഹരണത്തിന് അവൾക്ക് അത്ര കഴിവില്ലാത്ത കാര്യങ്ങളെ കുറിച്ച് പറയുന്നതിനു പകരം മറ്റുള്ളവരുമായി താദാത്മ്യം പ്രാപിക്കുന്നതിനുള്ള അവളുടെ കഴിവ്, അവളുടെ നേതൃത്വ ഗുണങ്ങൾ അല്ലെങ്കിൽ അതുപോലെയുള്ള അവളുടെ മറ്റു ഗുണങ്ങൾ തുടങ്ങിയവയെ അഭിനന്ദിക്കുക.
- ഫലപ്രാപ്തിക്കപ്പുറം പരിശ്രമവും കഴിവുകളും അംഗീകരിക്കുക: അവളുടെ വിദ്യാഭ്യാസപരമായ പ്രവർത്തന മികവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സഹായകമാവില്ല. അവളുടെ വ്യക്തിത്വത്തിലെ മറ്റു വശങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, പ്രതീക്ഷിച്ച മാർക്കുകളോ ഗ്രേഡുകളോ അവൾക്കു കിട്ടാത്തപ്പോൾ, അവളുടെ പരിശ്രമത്തെ അംഗീകരിക്കണം എന്നുള്ളത് പ്രധാനമാണ്. അവൾ അത്രത്തോളം വിദ്യാഭ്യാസപരമായി തൽപ്പരയല്ല എങ്കിൽ, അവൾ നന്നായി മികവു പ്രകടിപ്പിക്കുന്ന അവളുടെ മറ്റുള്ള കഴിവുകളോ പ്രാഗത്ഭ്യങ്ങളോ കൂടി നോക്കാം, അത്തരം കാര്യങ്ങളിൽ അവളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.
- ഒരു മാതൃകാ മാതാവ്/പിതാവ് എന്നൊന്നില്ല എന്നു ഓർമ്മിക്കുക: ഒരു കൗമാരക്കാരിയെ വളർത്തുക എന്നത് വളരെ ദുഷ്‌കരമാണ്, പക്ഷേ നിങ്ങളുടെ മകളുടെ നേട്ടങ്ങൾ (മാർക്കുകൾ, മെഡലുകൾ/ ട്രോഫികൾ, ബാഹ്യരൂപം പോലും) ഒരു മാതാവോ പിതാവോ എന്ന നിലയ്ക്ക് നിങ്ങളുടെ മൂല്യം നിർവചിക്കുന്നില്ല. അവളുമായി ബന്ധപ്പെടുത്തുന്നതിനും അവളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വിശ്വിസിക്കുന്നതിനും നിങ്ങൾക്കുള്ള കഴിവ് ആയിരിക്കും അന്തിമമായി വിജയിക്കുക. സൗഹൃദപരവും ആരോഗ്യകരവും ആയ ഒരു ബന്ധം അവളുമായി സൃഷ്ടിച്ച് എടുക്കുന്നതിനു വേണ്ടി പരിശ്രമിക്കുക.
- അവൾക്ക് ഒരു മാതൃകയായിരിക്കുക:
നിങ്ങളുടെ ശരീര വലിപ്പത്തിൽ നിങ്ങൾ തൃപ്തയാണ് എന്ന് അവളെ കാണിച്ചു കൊടുക്കുക, വ്യായാമത്തിന് സമയം കണ്ടെത്തുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക,
ആവശ്യത്തിന് ഉറങ്ങുകയും ചെയ്യുക.
നിങ്ങളുടെ കുടുംബാംഗങ്ങൾ, കൂട്ടുകാർ, സഹപ്രവർത്തകർ എന്നിവരുമായി ശുഭകരമായ ബന്ധങ്ങൾ നിലനിർത്തുക. ബഹുമാനം, തന്മയീഭാവം, ഒരു സംഘർഷം പരിഹരിക്കുന്നതിനുള്ള ശുഭാത്മകമായ രീതികൾ തുടങ്ങിയ നിരീക്ഷണവിധേയമായ സന്ദർഭങ്ങളിൽ അവൾക്ക് നിങ്ങളിൽ നിന്ന് പഠിക്കുവാൻ കഴിയും. ഉദാഹരണത്തിന്, സാമൂഹ്യ കൂടിച്ചേരലുകളിൽ നിങ്ങൾ എങ്ങനെയാണ് സംസാരിക്കുന്നത്, മറ്റുള്ളവരുമായി നിങ്ങള്‍ ഇടപഴകുന്നത് എങ്ങനെയാണ് എന്ന് അവള്‍ ശ്രദ്ധിക്കുന്നുണ്ടാവാം.
മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള വികാരങ്ങളും മനോഭാവങ്ങളും കൈകാര്യം ചെയ്യുന്നതിന് ആരോഗ്യകരമായ വഴികൾ പ്രദർശിപ്പിക്കുക. നിയന്ത്രണാതീതമായി പെരുമാറാതിരിക്കുക, പക്ഷേ നിങ്ങളുടെ വികാരങ്ങളും ചിന്തകളും അംഗീകരിക്കുക. നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ദൃഢതയോടെ വെളിപ്പെടുത്തുക.
- അവളുടെ കൂട്ടുകാരിൽ യഥാർത്ഥമായ താൽപ്പര്യം ഉണ്ടാകുക: അവരെ നിങ്ങളുടെ വീട്ടിലേക്ക് സ്വാഗതം ചെയ്യുക. അവളുടെ സാമൂഹ്യബന്ധങ്ങളുമായി അടുപ്പം സൂക്ഷിക്കുന്നതിന് ഇതു നിങ്ങളെ സഹായിക്കും. അവളുടെ ആത്മബോധത്തിന് സുഹൃത്തുക്കൾ എത്ര പ്രധാനമാണ് എന്ന് നിങ്ങൾ തിരിച്ചറിയുന്നു എന്നത് അത് പ്രകടമാക്കുന്നു.
- ബന്ധങ്ങൾ, ലിംഗഭേദം, ലൈംഗികത അടക്കം ഉള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ആശ്വാസകരമായ തുറന്ന സമീപനം കൈക്കൊള്ളുക. അവളുമായി എളുപ്പത്തിൽ ചർച്ചകൾ വളര്‍ത്താനാവുന്ന നിമിഷങ്ങൾ കണ്ടുപിടിക്കുക.