ഇപ്പോഴത്തെ കോവിഡ് -19 പൊട്ടിപ്പുറപ്പെടൽ സകലരുടേയും മാനസികാരോഗ്യത്തിൽ പ്രഭാവം ചെലുത്തുന്നുണ്ട്. കൊറോണവൈറസ് മഹാമാരി അനേകരെ ബാധിക്കുമ്പോൾ, പ്രായം കൂടുതലുള്ളവരും ഉയർന്ന രക്തസമ്മർദ്ദം, ആസ്മ, ഹൃദയാനുബന്ധ പ്രശ്‌നങ്ങൾ അല്ലെങ്കിൽ പ്രമേഹം തുടങ്ങിയ അന്തർലീനമായ രോഗാവസ്ഥകൾ ഉള്ളവരും ഏറ്റവും എളുപ്പത്തിൽ കഠിനമായി അസുഖബാധിതരാകുന്നതിന് സാദ്ധ്യതയുള്ളവരാണ്. പ്രായം കൂടിയവരെ സംബന്ധിച്ച് വൈറസ് ഉയർന്ന അപകടസാദ്ധ്യത ഉറപ്പാക്കുന്നു എന്ന വസ്തുതയ്ക്ക് അവരുടെ മാനസികാരോഗ്യത്തിൽ പ്രബലമായ പ്രഭാവം ചെലുത്തുന്നതിന് കഴിയും.
ഞങ്ങൾ തൻവി എൽഡർകെയർ സർവീസസിലെ ന്യൂറോ സൈക്കോളജിസ്റ്റ് ആയ തൻവി മല്യയോട് കോവിഡ് കാലത്ത് വയോജനങ്ങളുടെ മാനസികാരോഗ്യത്തേയും പരിചരണത്തേയും സംബന്ധിച്ചു പതിവായി ചോദിക്കപ്പെടാറുള്ള ചില സംശയങ്ങൾ ചോദിച്ചു.
ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഉത്കണ്ഠയുള്ള വയോജനങ്ങളെ സഹായിക്കുന്നതിനായി നമുക്ക് എന്താണ് ചെയ്യുവാൻ കഴിയുക?
കോവിഡ് -19 മൂലം ഏറ്റവും പരിക്കേൽക്കപ്പെടാവുന്ന ജനസമൂഹം തങ്ങൾ ആണ് എന്ന് ബോധമുള്ളവരാണ് മിയ്ക്കവാറും വയോജനങ്ങളും, നിരന്തരമുള്ള വാർത്തകൾ കാണൽ അവരുടെ ഉത്കണ്ഠ ഉയർത്തുകയും ചെയ്യുന്നു. എല്ലായ്‌പ്പോഴും മഹാമാരിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ മാത്രമല്ലാതെ അവരോടു മറ്റു ശുഭാത്മകവിഷയങ്ങളും ചർച്ച ചെയ്യുന്നത് സഹായകമായിരിക്കും. കോവിഡ് -19 നെ കുറിച്ച് അവരോടു സംസാരിക്കേണ്ടി വരികയാണെങ്കിൽ, അഥവാ അവർ പ്രത്യേകിച്ച് പിരിമുറുക്കം അനുഭവിക്കുന്നു എങ്കിൽ, ശരിയായ അറിവുകൾക്ക് പ്രാമുഖ്യം നൽകി പറഞ്ഞുകൊടുത്ത് അവർക്കു ധൈര്യം നൽകണം.
എനിക്ക് വൃദ്ധമാതാപിതാക്കൾ ഉണ്ട്, അവരുടെ ദിനചര്യ അവർ സ്വന്തമായി സൃഷ്ടിച്ചെടുത്ത അവരുടെ സമൂഹത്തിന്‍റെ ചുറ്റുമാണ് കറങ്ങുന്നതും. ഈ ലോക്ഡൗൺ കാലത്ത് തങ്ങളുടെ പ്രധാന വൈകാരിക പിന്തുണയുടെ സ്രോതസ്സ് ഇല്ലാതായതായി അവർക്ക് അനുഭവപ്പെടുന്നു. ഈ അവസ്ഥയോടു സമരസപ്പെടുന്നതിന് അവരെ എനിക്ക് എങ്ങനെയാണ് സഹായിക്കാൻ കഴിയുക?
ഇതു പോലെയുള്ള സമയത്ത് പ്രായം കൂടിയവരെ സഹായിക്കാനുള്ള ഒരു വഴി, അവരെ അവരുടെ സാമൂഹിക പ്രവർത്തനങ്ങൾ കഴിയുന്നത്ര ഓൺലൈനിലേക്കു മാറ്റുന്നതിന് ശ്രമിക്കുക എന്നതാണ്. നമ്മുടെ ദൈനംദിന പ്രവർത്തനങ്ങൾ ഓൺലൈനിലേക്കു കുടിയേറുന്നതിനെ കുറിച്ചുള്ള ചിന്ത നമുക്ക് സ്വയമേവ സംഭവിക്കുമ്പോൾ അവർക്ക് അങ്ങനെ തോന്നില്ല - അവരുടെ ജീവിതത്തിന്‍റെ വിവിധ വശങ്ങൾ ഓൺലൈനിലേക്കു മാറ്റാൻ സഹായിക്കുന്നത് അവരെ അതിനോടു പൊരുത്തപ്പെടുന്നതിന് സഹായിക്കും. ഉദാഹരണത്തിന്, അവർ എല്ലാ ദിവസവും ഏതെങ്കിലും ഒരു പ്രത്യേക സമയത്ത് സുഹൃത്തുക്കളെ കാണുമായിരുന്നു എങ്കിൽ അതേ സമയത്ത് അവർക്ക് വിളിക്കുകയോ വിഡിയോ കോൾ ചെയ്യുകയോ ചെയ്യാം. അവർക്ക് യോഗ, അവബോധ ചികിത്സ (കോഗ്‌നിറ്റീവ് തെറപ്പി) പോലെയുള്ള പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു എങ്കിൽ, അവയും ഓൺലൈനിലേക്കു മാറ്റുന്നതിനുള്ള വഴികൾ കണ്ടുപിടിക്കുക. നിങ്ങൾക്കും മറ്റും കുടുംബാംഗങ്ങൾക്കും അവരെ വിളിക്കുന്നതിനോ വിഡിയോ വഴി വിളിക്കുന്നതിനോ സഹായിക്കുന്നതിനായി ഊഴം എടുക്കാവുന്നതാണ്, ഇത് അവരെ സാമൂഹികമായി ഒറ്റപ്പെടുത്തിയിട്ടില്ല എന്നുള്ളത് ഉറപ്പിക്കുന്നു.
ഇതേ പോലെയുള്ള കാലത്ത്, വയോജനങ്ങൾക്ക് പിന്തുടരാവുന്ന സ്വയം - പരിചരണ പൊടിക്കൈകൾ എന്തെല്ലാമാണ്?
അവരുടെ പതിവു ദിനചര്യകൾ കഴിയുന്നത്ര ഓൺലൈനിലേക്കു മാറ്റുന്നത് എല്ലാം പതിവു പോലെ സാധാരണമാണ് എന്ന ബോധം നിലനിർത്തുന്നതിന് അവരെ സഹായിക്കും.
അവർ ദിനേന കാണാറുള്ള സുഹൃത്തുക്കളേയും കുടുംബത്തേയും എന്നും വിളിക്കുകയും സംസാരിക്കുകയും ചെയ്യുക.
വാർത്തകളുടെ അമിതോപയോഗം ഒഴിവാക്കുക, ഓരോ ദിവസവും ഒരു കൃത്യസമയത്തു മാത്രം വാർത്തകൾ കാണുക, അതും ഒരു നിശ്ചിതസമയത്തേക്കു മാത്രം. ഇപ്പോൾ ഉള്ള വാർത്ത ചിലപ്പോൾ പരവശതയിൽ ആഴ്ത്തുന്നത് ആയിരിക്കാം, അതിന് ഉത്കണ്ഠ ഉത്തേജിപ്പിക്കുവാനും കഴിയും.
വീടിനകത്തുള്ള ചെറുജോലികളിൽ അവരവരെത്തന്നെ വ്യാപൃതരാക്കുക.
അവർക്ക് കല, സംഗീതം, വായന അല്ലെങ്കിൽ അവരവരെ തന്നെ സാങ്കേതികതയുമായി പരിചയപ്പെടുത്തൽ തുടങ്ങിയവയ്ക്കായി ഈ സമയം വിനിയോഗിക്കാവുന്നതാണ്.
അനേകം വയോജനങ്ങൾ തനിച്ചാണ് ജീവിക്കുന്നത്, എങ്ങനെയാണ് അവരുടെ ഏകാന്തത കൈകാര്യം ചെയ്യുന്നതിന് നമ്മൾ സഹായിക്കുവാൻ കഴിയുക?
അവരെ കൃത്യമായി വിളിക്കുന്നതിന് കുടുംബവും സുഹൃത്തുക്കളും ആയി ഊഴം എടു്ക്കുക.
ഓരോരിക്കലും 50-60 മിനിട്ടുകൾ എങ്കിലും അവരെ ഫോൺവിളിയിൽ വ്യാപൃതരാക്കുക.
അവരുമായി വൈവിദ്ധ്യമാർന്ന വിഷയങ്ങൾ ചർച്ച ചെയ്യുക - ഇതിൽ അവരുടെ ചെറുപ്പകാലത്ത് നടന്ന സംഭവങ്ങൾ, അവർക്കു പരിചിതമായ പാചകവിധികൾ തുടങ്ങിയവ ഉൾപ്പെടുത്താം.
ഒരു ഒന്നിച്ചു ചേരൽ ബോദ്ധ്യം അനുഭവപ്പെടത്തക്ക വിധത്തിൽ, നിങ്ങളുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും കൂടി ചേർന്ന് ഒരു ഗ്രൂപ്പ് വിഡിയോ സംഘടിപ്പിക്കുവാനും പാചകം, പെയിന്‍റിംഗ് പോലെയുള്ള പ്രവർത്തനങ്ങൾ ഒന്നിച്ച് ചെയ്യുവാനും നിങ്ങൾക്ക് സാധിക്കും.
അനേകം ആളുകൾക്കും അവരവരുടെ പതിവുള്ള വീട്ടു സഹായി വരു ന്നുണ്ടാവില്ല. പരിചരിക്കുന്നവർക്ക് വീട്ടിലിരുന്നു ജോലി ചെയ്യലും പ്രായം കൂടിയവരെ പരിചരിക്കുന്നതും വീട്ടുജോലികൾ ചെയ്യേണ്ടതും കൂടി ഒന്നിച്ച് കൊണ്ടുപോകേണ്ടതായി വരും. ഇതുമായി സമരസപ്പെടുന്നതിനു വേണ്ടി അവർ പിന്തുടരേണ്ട സ്വയം പരിചരണ പൊടിക്കൈകൾ എന്തെല്ലാമാണ്?
ഈ സമയത്ത് പരിചരണം നൽകൽ എന്നത് ശാരീരിക അദ്ധ്വാനം മാത്രമല്ല, ധാരണാപരവും വൈകാരികവും ആയ അദ്ധ്വാനം കൂടിയാണ് എന്നു മനസ്സിലാക്കുക എന്നത് വളരെ പ്രധാനമാണ്. ഇത് അങ്ങേയറ്റം ക്ഷീണിപ്പിക്കുന്ന ഒന്നാണ്.
ആവശ്യത്തിനുള്ള ഇടം ഒരു പരിമിതി ആണെങ്കിൽ, പ്രായം കൂടിയ വ്യക്തിയെ ടിവി കാണുന്നതിലോ അല്ലെങ്കിൽ അവർ ആസ്വദിക്കുന്ന മറ്റെന്തെങ്കിലും പ്രവർത്തനങ്ങളിലോ, വ്യാപൃതരാക്കാവുന്നതാണ്, അപ്പോൾ പരിചരിക്കുന്നവർക്ക് അവരവർക്കു വേണ്ടി ചെലവഴിക്കാൻ കുറച്ചു സമയം ലഭിക്കുമല്ലോ.
ഇങ്ങനെ കിട്ടുന്ന ഒറ്റയ്ക്കാകുന്ന സമയത്ത് വ്യായാമം പോലെയുള്ള സ്വയം പരിചരണ പ്രവർത്തനങ്ങളിലോ പെയിന്‍റിംഗിലോ വ്യാപൃതരാകാവുന്നതാണ്.
സമയം കൈകാര്യം ചെയ്യലും ദൈനംദിന പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കലും.
പിന്തുണയ്ക്കായി തെറപ്പിസ്റ്റുകളേയോ സുഹൃത്തുക്കളേയോ സമീപിക്കുന്നത്.