ക്യാൻസർ ആണ് എന്നു രോഗനിർണ്ണയം നടത്തുന്നത് രോഗിയുടെ മാത്രമല്ല, അവരെ പരിചരിക്കുന്നവരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും വൈകാരികവും മാനസികവുമായ ആരോഗ്യത്തിൽ ബൃഹത്തായ പ്രഭാവം ചെലുത്തുന്നതിനു സാദ്ധ്യതയുണ്ട്. ശരീര പ്രതിച്ഛായ, ജോലിയിലും കുടുംബത്തിലും നിര്‍വ്വഹിച്ചു വന്നിരുന്ന ഭാഗങ്ങളില്‍ വരുന്ന ഭേദഗതികള്‍, മരണത്തെ കുറിച്ചുള്ള ഭീതി തുടങ്ങിയ ഒരു വലിയ കൂട്ടം ഘടകങ്ങൾ ഇത്തരത്തിലുള്ള തോന്നലുകൾക്ക് സംഭാവന നൽകുന്നുണ്ട്. ഊർജ്ജസ്വലത ഇല്ലായ്മ, ക്ഷീണം, ഓക്കാനം, വേദന തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും വൈകാരികമായുള്ള ഉൽക്കട വ്യഥയ്ക്ക് കാരണമാകുന്നു. യുഎസ് ലെ ക്യാൻസർ രോഗികളുടെ ഇടയിൽ ആകാംക്ഷയുടേയും വിഷാദത്തിന്‍റേയും വ്യാപകത്വം എത്രത്തോളം ഉണ്ട് എന്ന് അറിയുവാനായി നടത്തിയ ഒരു പഠന പ്രകാരം ക്യാൻസർ ബാധിച്ചിട്ടുള്ള 11 ശതമാനം മുതൽ 37 ശതമാനം വരെ ആളുകൾ വിഷാദവും കൂടി അനുഭവിക്കുന്നുണ്ട്; അസുഖം നിർണ്ണയിക്കപ്പെട്ടതിനു ശേഷം 2.6 ശതമാനം മുതൽ 19.4 ശതമാനം വരെ ആളുകൾ ഉത്കണ്ഠാ പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്.
ക്യാൻസർ ചികിത്സയുടെ മേഖലയിൽ അടുത്തയിടെ നടന്ന ഗവേഷണഫലമായി, ക്യാൻസർ രോഗനിർണ്ണയം നടത്തിയിട്ടുള്ള രോഗികളുടെ അതിജീവന തോത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി വർദ്ധിച്ചിട്ടുണ്ട്. ഇന്ന് ശ്വാസകോശ ക്യാൻസര്‍ അല്ലെങ്കില്‍ *മെലനെയ്മ ബാധിച്ച ഒരു വ്യക്തിക്ക് സജീവമായ ചികിത്സ ചെയ്യുകയാണെങ്കിൽ ഒരു ഗുണമേന്മയുള്ള ജീവിതം വളരെ വർഷങ്ങളോളം നയിക്കുന്നതിന് കഴിയും. ഇതിന്‍റെ അർത്ഥം ക്യാൻസർ എല്ലായ്‌പ്പോഴും, അന്ത്യം ഉറപ്പാക്കുന്ന വിധമുള്ള ഒരു മാരകമായ അസുഖം ആകണം എന്ന് ഇല്ലായെന്നും ചിലപ്പോൾ അത് ഒരു വിട്ടുമാറാത്ത അസുഖാവസ്ഥ ആയി നിലകൊള്ളുകയും ചെയ്‌തേക്കാം എന്നും ആണ്. പക്ഷേ ഒരു വ്യക്തിയുടെ ക്യാൻസർ രോഗനിർണ്ണയം സ്ഥിരീകരിച്ചതിനു ശേഷം ചെലവിടുന്ന വർഷങ്ങളില്‍ സാധാരണയായി ഒരു കൂട്ടം വൈകാരികമായ ഉൽക്കട വ്യഥകൾ കൂടി ആ വ്യക്തിയെ സഹഗമിച്ചു കൊണ്ടിരിക്കും. അവരുടെ ശാരീരികമായ ആവശ്യങ്ങൾ വേണ്ടവിധം പരിഗണിക്കപ്പെടുമ്പോൾ, അവരുടെ വൈകാരികമായ ആവശ്യങ്ങൾ പരിഗണിക്കപ്പെടുന്നില്ല, ഇതുമൂലം രോഗചികിത്സാ പദ്ധതി പിന്തുടരുന്നതിനുള്ള അവരുടെ കഴിവ്, അതിജീവിക്കുന്നതിനുള്ള അവരുടെ അവസരങ്ങൾ, അതു പോലെ തന്നെ അവരുടെ ജീവിതത്തിന്‍റെ ഗുണമേന്മ എന്നിവയിൽ ഒരു നിഷേധാത്മക പ്രഭാവം സൃഷ്ടിക്കപ്പെടുന്നതിന് സാദ്ധ്യതയുണ്ട്.
ഗവേഷണം സൂചിപ്പിക്കുന്നത് രോഗനിർണ്ണയം കഴിഞ്ഞാൽ ക്യാൻസർ രോഗികൾ നാലു മുതൽ ആറ് ആഴ്ച്ചകൾ വരെയുള്ള കാലം എടുത്താണ് ആ അവസ്ഥയോടു താദാത്മ്യം പ്രാപിക്കുന്നത് എന്നാണ്. ഈ ഇടവേളയാണ് ഒരു സൈക്കോളജിസ്റ്റിന്‍റേയോ ഓങ്കോ- സൈക്കോളജിസ്റ്റിന്‍റേയോ ഇടപെടൽ നിർണ്ണായകമാക്കി തീർക്കുന്നത്. കുടുംബത്തിലെ അംഗങ്ങളും പരിചരിക്കുന്നവരും എല്ലാവരും രോഗിയെ പോലെ തന്നെ വൈകാരികമായി ഉൽക്കടമായ വ്യഥാവസ്ഥയിലൂടെ കടന്നു പോകുകയാണ് എന്നും വരാം. നഷ്ടപ്പെട്ടേക്കുമോ എന്നുള്ള ഭയം, സ്‌നേഹിക്കുന്ന ഒരാൾ ക്ലേശിക്കുന്നതു കണ്ടുനില്‍ക്കേണ്ടി വരുന്ന അവസ്ഥ, തങ്ങൾ ആവശ്യമുള്ളത്ര കാര്യങ്ങൾ ചെയ്യുന്നില്ല എന്നുള്ള കുറ്റബോധം എന്നിവയുടെയെല്ലാം രൂപത്തില്‍ ഈ വ്യഥ പുറമേക്ക് പ്രത്യക്ഷപ്പെടുന്നു.
എപ്പോഴാണ് സഹായം തേടേണ്ടത്?
രോഗനിർണ്ണയം സ്ഥിരീകരിച്ചു കഴിഞ്ഞാൽ ഉടനേ തന്നെ വിദഗ്ദ്ധരുടെ വൈകാരിക പിന്തുണ തേടുക എന്നത് പ്രധാനമാണ് എങ്കിലും, എല്ലാ ശ്രദ്ധയും രോഗചികിത്സകളുടെ വിവിധ സാദ്ധ്യതകളെ പറ്റി മനസ്സിലാക്കുന്നതിലേക്ക് വഴി തിരിച്ചു വിട്ടിട്ടുണ്ടാകും എന്നതും ആ സമയത്ത് മാനസിക ആരോഗ്യം ഒരു മുൻഗണന ആയി വീക്ഷിക്കുന്നില്ല എന്നതും മനസ്സിലാക്കാന്‍ സാധിക്കുന്നതേയുള്ളു.
എന്നിരുന്നാലും മനഃശാസ്ത്രപരമായ ഉൽക്കട വ്യഥയെ കുറിച്ച് ചില സൂചനകൾ ഉണ്ട്. ഒരു ക്യാസര്‍ രോഗിയെ പരിചരിക്കുന്ന വ്യക്തി അല്ലെങ്കിൽ ക്യാൻസർ രോഗനിർണ്ണയം നടത്തപ്പെട്ടിട്ടുള്ള വ്യക്തി എന്ന നിലയിൽ നിങ്ങളിൽ തന്നെ നിങ്ങൾ താഴെ പറയുന്ന സൂചനകൾ ശ്രദ്ധിക്കുകയാണെങ്കിൽ, നിങ്ങൾ ഉടനേ തന്നെ വിദഗ്ദ്ധ സഹായം തേടേണ്ടതുണ്ട്.
ക്യാൻസർ രോഗനിർണ്ണയം സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞ വ്യക്തികൾ തങ്ങൾക്കു ചുറ്റുമുള്ളവരെ ആശ്വസിപ്പിക്കുന്നതിനു വേണ്ടി പലപ്പോഴും ഒരു ധീരമായ മുഖം പ്രദർശിപ്പിക്കാറുണ്ട്. അങ്ങനെയുള്ള ഉപായങ്ങള്‍ കൂടുതലായ മനഃക്ലേശത്തിനു കാരണഭൂതമായേക്കാം എന്നാണ് രോഗാവസ്ഥ നേരിടുന്നതിനെ കുറിച്ചുള്ള പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. പരിചരിക്കുന്ന വ്യക്തി അഥവാ കുടുംബാംഗം എന്ന നിലയില്‍ ക്ഷമാപൂര്‍വ്വം കേൾക്കുന്നതിന് സന്നദ്ധത പ്രകടിപ്പിക്കുക. അവർ സന്തോഷത്തിലോ സങ്കടത്തിലോ ഭയത്തിലോ കോപത്തിലോ എങ്ങനെ തന്നെ ആയിരുന്നാലും അവരെ അങ്ങനെ തന്നെ അംഗീകരിച്ചിരിക്കും എന്ന് അവർക്ക് ഉറപ്പു നൽകുക. ഇത് തങ്ങളുടെ തോന്നലുകളെപ്പറ്റി അവരെക്കൊണ്ടു കൂടുതൽ സംസാരിപ്പിക്കുന്നതിനും അങ്ങനെ അവര്‍ ഒറ്റയ്ക്ക് ക്ലേശിക്കുന്നതിൽ നിന്ന് ഒഴിവാകുന്നതിനും ഇടയാക്കും. ഒരു രോഗി എന്ന നിലയ്ക്ക് നിങ്ങൾക്ക് എങ്ങനെയാണ് തോന്നുന്നത് എന്നത് ഒരിക്കലും അവഗണിക്കരുത്, എപ്പോഴാണോ ആവശ്യമുള്ളത് അപ്പോൾ വേണ്ടുന്ന സഹായം സ്വീകരിക്കുകയും ചെയ്യുക.
നിങ്ങള്‍ക്കു ക്യാന്‍സര്‍ രോഗനിര്‍ണ്ണയ സ്ഥിരീകരണം ലഭിക്കുമ്പോഴും, ഉത്കണ്ഠ, വിഷാദം എന്നിവ അനുഭവപ്പെടുമ്പോഴും എന്താണ് ചെയ്യേണ്ടത് എന്നതിനെ പറ്റി കൂടുതല്‍ വായിക്കുക.
*മെലനെയ്മ-തൊലിയിൽ ബാധിച്ച ക്യാൻസർ മൂലം ഉണ്ടാകുന്ന ഒരു തരം കരുവാളിപ്പ് രോഗം