സമൂഹവും മാനസികാരോഗ്യവും

പ്രതീക്ഷയെ അനുകൂലിക്കുന്ന തരം യുക്തി

ശ്രുതി രവി

ഇന്ത്യയിൽ കോവിഡ്-19 മഹാമാരിയുടെ വരവിനു തൊട്ടു പിന്നാലെ, ലോകത്തിലെ ഏറ്റവും കഠിനമായ ലോക്ഡൗൺ കൂടി കൊണ്ടുവന്നു. അത് ആളുകളുടെ ജീവിതം തലകീഴാക്കി; അനേകം ആളുകളുടെ ദേശാന്തരഗമനത്തിലേക്കു നയിച്ചു, അവരുടെ ജീവിതങ്ങൾക്കും ജീവിതമാർഗ്ഗങ്ങൾക്കും പ്രതിവിധിയും പരിഹാരവും ഇല്ലാത്ത തീരാനഷ്ടത്തിന് കാരണമാകുകയും ചെയ്തു. കർശനമായ നടപടികൾ എന്നാൽ അർത്ഥമാക്കിയത് ആളുകൾ തങ്ങളുടെ വൈകാരിക, സാമൂഹിക, ലൗകിക കാര്യങ്ങൾക്കായി ആശ്രയിച്ചിരുന്ന സമൂഹങ്ങൾ മുറിച്ചു മാറ്റപ്പെട്ടു എന്നത്രേ. ഒരു നഷ്ടബോധം തോന്നിയതിനാൽ ആളുകൾ ഈ അഭാവം നികത്തുന്നതിനായി പുതിയ ഇടം സൃഷ്ടിക്കാൻ തീരുമാനിച്ചതിന്‍റെ പലേ ഉദാഹരണങ്ങളും ഈ രചയിതാവ് ആകസ്മികമായി കാണാൻ ഇടയായിട്ടുണ്ട്.

“പിന്നെ എന്തൊക്കെയുണ്ട്?”

“ഇതു ഞാൻ തുടങ്ങിയ സമയത്ത് എന്താണ് തിരിച്ചു പ്രതീക്ഷിക്കേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷേ കാലം കടന്നു പോകവേ അത് പ്രധാനമായിത്തീർന്നു. ഒരു ദൈനംദിന അടിസ്ഥാനത്തിൽ പ്രത്യക്ഷപ്പെടുക, മറ്റുള്ളവർക്ക് ഉള്ള ഇടം ഉൾക്കൊള്ളുക,” വൈറ്റ്‌സ്വാൻ ഫൗണ്ടേഷൻ ടീമിലെ കണ്ടന്‍റ് റൈറ്റർ ആയ രഞ്ചിത ജ്യൂർക്കർ പങ്കു വയ്ക്കുന്നു. പതിവു ജീവിതത്തിൽ നിന്ന് ലോക്ഡൗണിലേക്കുള്ള അവസ്ഥാന്തരം വളരെ ബുദ്ധിമുട്ടുള്ളതായി അവർക്കു അനുഭവപ്പെട്ടിരുന്നു, സുഹൃത്തുക്കൾക്കു സന്ദേശം അയച്ചപ്പോഴാണ്, ഇങ്ങനെ തോന്നുന്നത് തനിക്കു മാത്രമല്ല എന്നു മനസ്സിലാക്കിയത്. ഒറ്റപ്പെടൽ, ഏകാന്തത, അനിശ്ചിതത്വം, ഉത്കണ്ഠ തുടങ്ങിയവയുടെ സാധാരണ ചരട്, എല്ലാ ദിവസവും “എന്തൊക്കെയുണ്ട്?” എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നതിലേക്ക് അവരെ നയിച്ചു. പിന്നെ നടന്നത് ഇതാണ് ; ചില ആളുകൾ പതിവായി അവരുടെ പോസ്റ്റ് 'ലൈക്ക് ' ചെയ്യാൻ തുടങ്ങി, എന്താണെങ്കിലും കുഴപ്പമില്ല എന്നു ചിലർ കമന്‍റു ചെയ്തപ്പോൾ അവരുടെ ഈ പോസ്റ്റുകൾ തങ്ങൾക്ക് ഏകാന്തത തോന്നുന്നത് കുറയ്ക്കുന്നത് എങ്ങനെയെന്നു മറ്റു ചിലരും അഭിപ്രായം പ്രകടിപ്പിക്കാൻ തുടങ്ങി. ഇങ്ങനെ സോഷ്യൽ മീഡിയയിൽ കൊത്തി വച്ച ഈ പരിചിതത്വത്തിന്‍റെ ചെപ്പ്, തങ്ങളുടെ മനസ്സുകളിൽ എന്താണുള്ളത് എന്നും തങ്ങളുടെ സ്വന്തം ജീവിതങ്ങളിൽ പ്രകാശിപ്പിക്കുവാൻ ഇടം കിട്ടാത്ത കാര്യങ്ങൾ പറയുന്നതും പതിവു രീതിയാക്കി തീർത്തു.

റേഡിയോ ക്വാറന്‍റൈൻ

ദർശനാ മിത്ര ഒരു സംഘം കൂട്ടുകാർക്കൊപ്പം 'റേഡിയോ ക്വാറന്‍റൈൻ, ' എന്ന് ഒരു സമൂഹ റേഡിയോ സ്‌റ്റേഷൻ തുടങ്ങി, കുട്ടികളുടെ പരിപാടി, കഥ പറച്ചിൽ യോഗങ്ങൾ, ഒരു സംഗീത പരിപാടി എന്നിങ്ങനെയായിരുന്നു അത്; അഭിമുഖങ്ങളുടെ രൂപത്തിലുള്ള സാമൂഹ്യ ചർച്ചകളിൽ, താൻ എന്തുകൊണ്ടാണ് അങ്ങനെയൊന്ന് രൂപം നൽകിയത് എന്നതിനെ കുറിച്ചു അവർ സംസാരിക്കുന്നുണ്ട്: “സിറ്റിസൺ അമൻഡ്‌മെന്‍റ് ആക്ടിനെ (സിഎഎ) ചുറ്റിപ്പറ്റി, അത് എങ്ങനെയാണ് ആളുകളെ ബാധിക്കുക എന്നതിനെ പറ്റി അനേകം മാസങ്ങളോളം സ്വരുമിപ്പിക്കലും അവബോധം സൃഷ്ടിക്കലും നടന്നിരുന്നു, പെട്ടെന്ന് ആ ജോലികളെല്ലാം നിന്നു പോയി. എനിക്ക് അതു വളരെ വിചിത്രമായി തോന്നി.”

അതു തുടങ്ങുന്നതിനുള്ള കാതലായ പ്രേരണ, “പരസ്പരം ബന്ധത്തിൽ ഇരിക്കുന്നതിനു വേണ്ടിയാണ്” എന്ന് കൊൽക്കത്തയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ജൂറിഡിക്കൽ സൊസൈറ്റിയിലെ അദ്ധ്യയനവിഭാഗം അംഗമായ മിത്ര സമ്മതിക്കുന്നുണ്ട്.

കോഗ്‌വർക്ക്‌സ്

ബംഗളുരുവിലെ അണ്ണാസ്വാമി മുതലിയാർ ഹോസ്പിറ്റലിൽ ന്യൂറോ സൈക്കോളജിസ്റ്റ് ആയ ജ്വാല നാരായണൻ തുടങ്ങിയതും മറ്റു സൈക്കോളജിസ്റ്റുകളുടേയും സന്നദ്ധസേവകരുടേയും ഒപ്പം പ്രിയങ്ക കുപ്പുസ്വാമി എന്ന സൈക്കോളജിസ്റ്റ് നടത്തുന്നതുമാണ് 'കോഗ്‌വർക്ക്‌സ്'. അൾഷിമേഴ്‌സ് മുതൽ ഡെമൻഷ്യ വരെ നീളുന്ന വിവിധ തരത്തിലുള്ള നാഡീവ്യൂഹ തകരാറുകൾ -ന്യൂറോളജിക്കൽ ഡിസോഡേഴ്‌സ്- അനുഭവിക്കുന്ന വയോജനങ്ങൾക്ക് ആഴ്ച്ചയിൽ രണ്ടു പ്രാവശ്യം മൂന്നു-നാലു മണിക്കൂറുകൾ ദൈർഘ്യമുള്ള കൂടിക്കാഴ്ച്ചാ യോഗങ്ങൾ അനുവദിക്കുന്ന ഇടമാണ് അത്. ഇവിടെ അവർ സവിശേഷ കലാചികിത്സയുടേയും - ആർട്ട് തെറപ്പി - സവിശേഷ ചലന ചികിത്സയുടേയും- മൂവ്‌മെന്‍റ് തെറപ്പി, ഒരു മിശ്രരൂപമാണ് ഉപയോഗിക്കുന്നത്. ഈ ഇടത്തിലൂടെയും അതിന്‍റെ ഘടനയിലൂടേയും ദിനചര്യയിലൂടെയും ഒരു സുഘടിതവും അഗാധവുമായ സമൂഹം രൂപം കൊണ്ടിട്ടുണ്ട് - തെറപ്പിസ്റ്റുകളുടെ ഏറ്റവും കുറഞ്ഞ അളവിലുള്ള സ്വാധീനമോ ഇടപെടലോ മാത്രം കൊണ്ട് അതു വളരെ സ്വാഭാവികമായി സംഭവിക്കുകയായിരുന്നു.

ഒരു പ്രായം കൂടിയ മുതിർന്ന വ്യക്തിക്ക് തന്‍റെ സ്വന്തം ജീവിതത്തേയും പ്രശ്‌നങ്ങളേയും പറ്റി, തങ്ങൾ എന്തിൽ കൂടിയാണ് കടന്നു പോകുന്നത് എന്നു മനസ്സിലാകുന്ന മറ്റുള്ളവരുമായി സംസാരിക്കാൻ കഴിയുന്നു. ഗ്രൂപ്പിലുള്ള മറ്റുള്ളവരുമായി ബന്ധപ്പെടുന്നു എന്നുള്ള വശം - ഡെമൻഷ്യാ ബാധിതരായി ജീവിക്കുന്ന മുതിർന്ന പൗരന്മാരുടെ ഒറ്റപ്പെടലും ഏകാന്തതയും വളരെ കൂടുലുള്ള ഇടം - അവരുടെ സൗഖ്യത്തിനു സഹായകമാകുന്നുണ്ട്. “അവർ നൃത്തം ചെയ്യും, വിവിധ തരം കളികളിൽ ഏർപ്പെടും, അവരുടെ കഥകൾ രേഖപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതിനെ പറ്റി സംസാരിക്കും, ചിലപ്പോൾ അവരുടെ ഓർമ്മ നഷ്ടത്തെ പറ്റി സ്വയം കളിയാക്കി പറയുകയും ചെയ്യും,” പ്രിയങ്ക പറയുന്നു.

ലോക്ഡൗൺ കാലത്ത് കോഗ്‌വർക്ക്‌സിനോട് അഭിഗമ്യത ഇല്ലാതെ പോയത് അതിൽ പങ്കെടുക്കുന്നവർക്ക് വളരെ കടുപ്പമായ അനുഭവമായിപ്പോയി. തെറപ്പിസ്റ്റുകൾ അവരിലെ വ്യതിയാനങ്ങൾ നിരീക്ഷിച്ചു, പ്രവർത്തനങ്ങളിൽ മുഴുകാൻ പ്രചോദനം കുറഞ്ഞതു പോലെ, സാമൂഹികമായ ഉൾവലിയൽ, വീട്ടിൽ ആശയവിനിമയം കുറവ് എന്നിങ്ങനെ. കോഗ്‌വർക്ക്‌സിൽ പോകുന്നതിനെ പറ്റി നിരന്തരമായി ഉദ്‌ബോധിപ്പിക്കുകയും ആ ഗ്രൂപ്പിൽ ഉള്ള മറ്റുള്ളവരെ പറ്റി അന്വേഷിക്കുകയും ചെയ്യുന്നുണ്ട് എന്ന് പരിചരണം നടത്തുന്നവരുടെ റിപ്പോർട്ടുകൾ അവർക്ക് ലഭിച്ചു. അവരുടെ അസ്വസ്ഥത കൈകാര്യം ചെയ്യുന്നതിന് പരിചരിക്കുന്നവരിൽ ചിലർക്ക് ഏറെ ശ്രമകരവുമായിരുന്നു.

സമൂഹവും ആരോഗ്യത്തിന്മേലുള്ള അതിന്‍റെ പ്രഭാവവും

സാമൂഹികമായ ബന്ധപ്പെട്ടിരിക്കേണ്ടതിന്‍റെ പ്രാധാന്യം വ്യക്തമായി രേഖപ്പെടുത്തപ്പെടുത്തപ്പെട്ടിട്ടുണ്ട്-309,000 ആളുകളിൽ പരീക്ഷിച്ച വിവരശേഖരണപ്രകാരമുള്ള പഠനത്തിൽ നിന്നു ലഭിച്ച വസ്തുതകൾ കണ്ടെത്തിയത് ശക്തമായ ബന്ധങ്ങൾ നമ്മുടെ നിലനിൽപ്പിനുള്ള അനുപാതം 50% വർദ്ധിപ്പിക്കുന്നു എന്നത്രേ. നേരേ മറിച്ച്, ഇത്തരം ബന്ധങ്ങളുടെ അഭാവം മരണനിരക്ക് വർദ്ധിപ്പിക്കുന്നു, ഒരു ദിവസം 15 സിഗററ്റുകൾ വലിക്കുമ്പോൾ ഉണ്ടാകുന്നത്ര മരണനിരക്കുമായി ഇത് ഏതാണ്ട് താരതമ്യം ചെയ്യാവുന്നതാണ്.

നാടക തെറപ്പിയിൽ വൈദഗ്ദ്ധ്യം നേടിയ കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ആയ മൈത്രി ഗോപാലകൃഷ്ണ പറയുന്നത്, ലോക്ഡൗൺ എങ്ങനെ കൈകാര്യം ചെയ്യണം എന്നതു സംബന്ധിച്ച് ഇത്തരുണത്തിൽ താൻ പുതിയ ഉപദേശമൊന്നും നൽകുന്നില്ല, പക്ഷേ തന്‍റെ ഇടപാടുകാർ എന്താണു ചെയ്യുന്നത് എന്നതിൽ താൻ ശ്രദ്ധ പതിപ്പിക്കുന്നു എന്നാണ് - ഒരു അയൽവാസിയെ സഹായിച്ചുകൊണ്ട്, തങ്ങളുടെ വീട്ടിലേക്കു വേണ്ടുന്ന അത്യന്താപേക്ഷിതമായ സാധനങ്ങൾ വാങ്ങിച്ചുകൊണ്ട് അവർ പുതിയ ബന്ധങ്ങൾ ഉണ്ടാക്കുന്നു എന്നാണ്; നേരിട്ടുള്ള പരസ്പരബന്ധം സാങ്കേതികത ഉപയോഗിച്ച് പകരം വയ്ക്കുന്നു; അവരവർക്കുള്ളത് സ്വയം സമ്പാദിക്കുന്നതിന് വിധിയ്ക്കപ്പെട്ടിട്ടുള്ള ആളുകൾക്ക് റേഷൻ കിറ്റുകൾ വിതരണം ചെയ്യുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ സ്വരുമിപ്പിക്കുന്നു.

ഒരു ആവശ്യം നടത്തിക്കൊടുക്കേണ്ടത്

കാൽപ്പനിക ബന്ധങ്ങളിലെ വ്യാപകമായി ആന്തരികമാക്കപ്പെടുന്ന സാമൂഹിക പെരുമാറ്റച്ചട്ടത്തെ പറ്റി മുംബയ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന തെറപ്പിസറ്റ് ആയ അപർണ്ണ മേനോൻ സംസാരിക്കുന്നു, 'അവിവാഹിതരായി ഒറ്റയ്ക്ക് കഴിയുന്നത് ശരിയല്ല എന്നു വിശ്വസിക്കുന്നതിന് സമൂഹം നമ്മളെ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്.' നിങ്ങളുടെ പ്രണയത്തിന്‍റെ പ്രഥമ സ്രോതസ്സായി ഒരു കാൽപ്പനിക പങ്കാളിയെ കുറിച്ചു ചിന്തിക്കുന്നത്, കാൽപ്പനിക പങ്കാളി എന്ന നിലയ്ക്ക് അല്ലാതെ കരുതുന്നത് പൂർത്തീകരിക്കപ്പെടാത്ത അവസ്ഥയാണ്, അതു മാറ്റേണ്ടതുണ്ട് എന്ന തോന്നലിലേയ്ക്ക് നയിക്കുന്നു. ഈ മാനസികാവസ്ഥ പുനർസങ്കൽപ്പിക്കുന്നതിനുള്ള ആശയം അവർ മുന്നോട്ടു വയ്ക്കുന്നുണ്ട്: 'ഒരു ആവശ്യം സാധിക്കപ്പെട്ടു കഴിഞ്ഞാൽ, നിങ്ങളുടെ മസ്തിഷ്‌ക്കം സ്രോതസ്സിനെ പറ്റി ശ്രദ്ധിക്കില്ല, ആ ആവശ്യം നടന്നുകിട്ടുന്നു എന്നുള്ളപ്പോൾ മാത്രം. ' ഇത് അടുപ്പമുള്ള സുഹൃത്ബന്ധങ്ങളിൽ അനുഭവപ്പെടുന്ന ആത്മസ്‌നേഹം, ഉന്മേഷം, സുരക്ഷിതത്വം എന്നിവയിലേക്കു പരിഭാഷപ്പെടുത്തപ്പെടുന്ന ആശയങ്ങളാണ്, നിങ്ങൾ തെരഞ്ഞെടുക്കുന്ന ഒരു സമൂഹത്തിനും ഒരു സഫലീകരണത്തിന്‍റെ യഥാർത്ഥ സ്രോതസ്സ് ആയി സേവനം അനുഷ്ഠിക്കാൻ കഴിയും.

സമൂഹം എന്നു ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരുന്ന പ്രതിബിംബങ്ങളെ കുറിച്ചു ചിന്തിക്കുന്നതിന് ഇതു നമ്മെ പ്രേരിപ്പിക്കുന്നു. ഭൗതികമായ വ്യക്തിഗത ഇടങ്ങളിലേക്കുള്ള അഭിഗമ്യത പഴയ കാലത്തേതു പോലെ എളുപ്പമല്ലാതായ ഇക്കാലത്ത്, നമ്മൾ ഇതര മാർഗ്ഗങ്ങൾ സൃഷ്ടിക്കുകയാണ്. ഒരു പ്രതിരോധ കുത്തിവയ്പ്പ് കണ്ടുപിടിക്കപ്പെടും വരെ ഇത്തരം ഇതര മാർഗ്ഗങ്ങളെ ഒരു പകരം രീതി എന്ന മട്ടിൽ ആണ് നമ്മളിൽ പലരും നിരീക്ഷിക്കുന്നത്.

ഇത്തരം പകരം രീതികളുടെ പ്രയോജനക്ഷമത പരിഗണിക്കുന്നത് നമുക്ക് ഗുണകരമായിരിക്കും. അതിന്‍റെ അർത്ഥം, മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ശക്തമായ കെട്ടുപാടുകൾ ഉണ്ടാക്കുക - നിങ്ങൾക്ക് ഉണ്ടാക്കാൻ സാധിക്കും എന്നു വിശ്വസിക്കുകയും ചെയ്യുക - എന്നാണ്.

മഹാമാരിക്കു മുമ്പുള്ള കാലത്തേതുപോലെ സമൂഹത്തോട് അഭിഗമ്യത ഉണ്ടാക്കുന്നതിന് ഒരു വഴി തുറന്നു തരുന്നതിനു സഹായിക്കുക എന്നത് ഈ പുതിയ ഇടങ്ങൾക്ക് യഥാർത്ഥത്തിൽ സാധിക്കുമോ? അതു കണ്ടുപിടിക്കുവാൻ ഒരേയൊരു വഴിയേ ഉള്ളു.