സമൂഹവും മാനസികാരോഗ്യവും

സാധാരണനില എന്നതു പുനർനിർവചിക്കുന്നത് - മഹാമാരിക്കാലത്ത് പ്രതീക്ഷ നിലനിർത്തുക എന്നതിന്‍റെ അർത്ഥം എന്താണ്

ജയ മെഹ്രോത്ര

ഒരു കുടുംബം ആസൂത്രണം ചെയ്യുന്നതിനെ കുറിച്ച് ഒരു ചെറുപ്പക്കാരി തന്‍റെ കൂടിക്കാഴ്ച്ച തുടങ്ങുകയായിരുന്നു. ഞങ്ങൾ ധാരണാപരവും ശാരീരികസംബന്ധവുമായ ചർച്ചായോഗങ്ങളിലൂടെ കടന്നു പോകുന്നതിനു മുമ്പായി അവൾ അവളുടെ ആശങ്കകളുടെ പട്ടിക ഉണ്ടാക്കിയിരുന്നു. ഞങ്ങൾ മുന്നേറവേ, അവളുടെ ആശങ്കകൾ പുതുതായി കണ്ടുപിടിക്കപ്പെട്ട ഒരു ആവേശത്തിനു വഴിമാറി.

ചിരസ്ഥായിയായ ഉത്കണ്ഠയുള്ള, ഉദ്യോഗസ്ഥനായ ഒരു സാങ്കേതിക വിദഗ്ദ്ധൻ, സിംഗപ്പൂരിലുള്ള ഒരു പുതിയ ചുമതല തുടങ്ങുന്നതിൽ ആകാംക്ഷാഭരിതനാണ്. ഉടമ്പടി ഒപ്പു വച്ച്, വിസകൾ കിട്ടി, പുറപ്പെടുന്നത് ഏതു സമയത്ത് എന്നതു മാത്രമേ ഇനി അവശേഷിക്കുന്നുള്ളു. പറിച്ചുനടലിന്‍റെ ഉത്കണ്ഠകൾക്കിടയിൽ, പുതിയ അഭിലാഷങ്ങൾ ചർച്ച ചെയ്യുന്നു, ജീവിതത്തിന്‍റെ ലക്ഷ്യങ്ങൾ സജ്ജമാക്കപ്പെടുന്നു.

ഒരു പുതിയ ബിരുദധാരി, ഒരിക്കൽ പരീക്ഷാ ഉത്കണ്ഠയോടും ചങ്ങാതികളുമായുള്ള താരതമ്യത്തിന്‍റെ ഹീനമായ സമ്മർദ്ദത്തോടും യുദ്ധം ചെയ്ത വ്യക്തി, ഇപ്പോൾ വളരെയധികം മുന്നോട്ടു പോയിരിക്കുന്നു. ഞങ്ങളുടെ സംഭാഷണങ്ങൾ ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത് പുതിയ ഉൽക്കർഷേച്ഛയിലാണ്, വേനൽ സമാഗതമാകുന്നതിന്‍റെ ആവേശം, ഉദ്യോഗജീവിതത്തിന്‍റെ ആദ്യപടി ചവിട്ടിക്കയറുന്നതിന്‍റെ പരിഭ്രമങ്ങൾ എന്നിങ്ങനെ.

ചിരസ്ഥായിയായ ഉത്കണ്ഠയുള്ള, ഉദ്യോഗസ്ഥനായ ഒരു സാങ്കേതിക വിദഗ്ദ്ധൻ, സിംഗപ്പൂരിലുള്ള ഒരു പുതിയ ചുമതല തുടങ്ങുന്നതിൽ ആകാംക്ഷാഭരിതനാണ്. ഉടമ്പടി ഒപ്പു വച്ച്, വിസകൾ കിട്ടി, പുറപ്പെടുന്നത് ഏതു സമയത്ത് എന്നതു മാത്രമേ ഇനി അവശേഷിക്കുന്നുള്ളു. പറിച്ചുനടലിന്‍റെ ഉത്കണ്ഠകൾക്കിടയിൽ, പുതിയ അഭിലാഷങ്ങൾ ചർച്ച ചെയ്യുന്നു, ജീവിതത്തിന്‍റെ ലക്ഷ്യങ്ങൾ സജ്ജമാക്കപ്പെടുന്നു.

ഇന്ന്, ഈ മഹാമാരിയുടെ കാലത്ത്, അതേ ഇടപാടുകാരുമായിട്ടുള്ള എന്‍റെ കൂടിക്കാഴ്ച്ചായോഗങ്ങൾ ഞെട്ടിക്കുന്ന വിധം വ്യത്യസ്തമാണ്. അവരുടെ മുമ്പുണ്ടായിരുന്ന ഉത്കണ്ഠകളിൽ എന്തു വ്യത്യാസങ്ങൾ ഉണ്ടായി എന്നതിനപ്പുറം, അവർ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് അതേ പോലെയുള്ള പുതിയ കാര്യങ്ങളിലായിരുന്നു - ജീവിതമാർഗ്ഗത്തിലും അനിശ്ചിതത്വത്തിലും. ഒരിക്കൽ കുടുംബം തുടങ്ങാൻ വ്യഗ്രത കാട്ടിയിരുന്നവരിൽ ഇന്ന് ഞാൻ നിരീക്ഷിക്കുന്നത് ക്ലിനിക്കുകളും ആശുപത്രികളും സന്ദർശിക്കേണ്ടി വരുന്നതിനെ കുറിച്ചുള്ള വ്യക്തമായ ഭീതിയാണ്. ചെറുപ്പക്കാരനായ ബിരുദധാരിയുടെ തുടക്കത്തിലുണ്ടായ ആവേശം അതിർവരമ്പുകളില്ലാത്ത അനിശ്ചിതത്വത്തിനു വഴി മാറിയിരിക്കുന്നു. ഒരു അർത്ഥപൂർണ്ണമായ ഔദ്യോഗികജീവിതം തുടങ്ങാനിരുന്നതിന്‍റെ മദ്ധ്യത്തിൽ, ഉദ്വേഗം വളരെയധികം സ്പഷ്ടമാണ്.

സ്‌കൂളുകളും കോളേജുകളും അടച്ചിട്ട്, ബിസിനസ്സുകൾക്ക് പൂട്ടിട്ട്, ജീവനക്കാരെ പിരിച്ചയച്ച്, ആദ്യമായി വിവാഹങ്ങൾ മാറ്റി വച്ച്, തികഞ്ഞ സ്വരലയത്തിൽ, സ്ഥിരവും ക്രമവും ആയി കറങ്ങിയിരുന്ന ഒരു ഘടികാരം പോലെ, ഒരു വർഷത്തിൽ നിന്നു മറ്റൊന്നിലേക്ക് ചലിച്ചുകൊണ്ടിരുന്ന ലോകം, ഇപ്പോൾ തല കുത്തി നിൽക്കുന്നു. രാജ്യം ലോക്ഡൗണിൽ - അടച്ചുപൂട്ടലിൽ - ആണ്.

ഈ അലങ്കോലത്തിനും അനിശ്ചിതത്വത്തിനും ഇടയിൽ, നമ്മൾ സാധാരണനില എന്നതു പുനർനിർവ്വചിക്കണ്ടേത് അനുപേക്ഷണീയമാണ്.

ഇപ്പോൾ കൂടിക്കാഴ്ച്ചായോഗങ്ങളിൽ ഞങ്ങൾ ഇതരമാർഗ്ഗങ്ങളെ കുറിച്ചാണ് സംസാരിക്കാറുള്ളത്, ലഭ്യമായതും ഒരിക്കൽ ഭാവനാതീതമായിരുന്നതും. ജീവിതത്തിലെ ഓരോ പ്രധാന തീരുമാനവും ആസൂത്രണവും - എത്രമാത്രം നിശ്ചിതത്വത്തോടെ ആണ് അവ ഒരിക്കൽ ഉണ്ടാക്കിയത് എന്നതു പരിഗണിച്ചാൽ കൂടിയും - അവ രൂപാന്തരപ്പെടാൻ സാദ്ധ്യതയുണ്ട്, *ടൈംലൈനുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തി വ്യവസ്ഥപ്പെടുത്തുന്നതിനോ അഥവാ അതിനൊപ്പമോ അല്ലാതെയോ തന്നെ അവ മാറ്റി വയ്ക്കുന്നതിനോ സാദ്ധ്യമാണ് എന്ന് ഒരിക്കൽ നമ്മൾ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പ്രശ്നങ്ങൾക്ക് പരിഹാരങ്ങളുണ്ട്.

നമ്മൾ പിങ്ക് സ്ലിപ്പ് - ജോലിയിൽനിന്നും പിരിച്ചുവിട്ടു എന്ന അറിയിപ്പ് - കൈകാര്യം ചെയ്യുന്നത് അതിനോട് അനുബന്ധമായി വരുന്ന സാമൂഹിക ദുഷ്‌കീർത്തിയെ കുറിച്ച് ആരാഞ്ഞുകൊണ്ടാണ്, നയപരമായ അപകടസാദ്ധ്യതകൾ കൈക്കൊള്ളുന്നത് - ഒരു പുതിയതായി തുടങ്ങിയ ഒരു സംരംഭത്തിൽ ചേരാനുള്ള തീരുമാനം (സാമ്പത്തികമാന്ദ്യഫലമായി പിരിച്ചയയ്ക്കപ്പെടുന്നതിനുള്ള സാദ്ധ്യത കൂടുതലാണ് എന്നാണ് അതിന്‍റെ അർത്ഥം) ബഹുമാന്യതയുടെ അടയാളമാണ് എന്ന തിരിച്ചറിയലാണ്. വളരെ പെട്ടെന്ന് ഒരു മാറ്റം വരുത്തുന്നതിനു നിങ്ങൾ നിർബന്ധിതരാക്കപ്പെടുമ്പോഴാണ് പരിവർത്തനങ്ങൾ സംഭവിക്കുക, നിങ്ങളുടെ അവസരങ്ങൾ ഉത്തോലകശക്തി ആക്കുന്നതിനും നിങ്ങളുടെ ഔദ്യോഗികജീവിതവഴി പുനർനിർണ്ണയം ചെയ്യുന്നതിനും ഉള്ള നയപരമായ നൈപുണ്യങ്ങൾ ഇപ്പോഴത്തെ സാഹചര്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്.

ഒരു കാലത്ത് പുതിയ അവസരം എന്നു കണക്കാക്കപ്പെട്ടിരുന്നതിന്‍റെ കഷണങ്ങൾ സ്വരുമിപ്പിച്ചു കൂട്ടുന്നതിന് പ്രയാസം തോന്നുന്ന ചില പ്രൊഫഷണലുകൾക്കു വേണ്ടി ഞങ്ങൾ തെരഞ്ഞെടുപ്പുകളുടേയും ടൈംലൈനുകളുടേയും സൂഷ്മത പുനർനിർണ്ണയം നടത്തുന്നതിന് സജ്ജമായിരിക്കുകയാണ്. അങ്ങനെയുള്ള കൂടിക്കാഴ്ച്ചാ അവസരങ്ങളിൽ, ദീർഘമായി ശ്വാസം എടുത്ത് (ആലങ്കാരികമായും യഥാർത്ഥത്തിലും) ആരംഭത്തിലെ ക്ഷീണം നീക്കം ചെയ്യുന്നതിൽ ഞങ്ങൾ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നു, പിന്നെ അനുഭവങ്ങൾ ഓർമ്മിപ്പിക്കുന്നതിനു ശ്രമിക്കുന്നു, സന്തോഷത്തിന്‍റെ നിമിഷങ്ങൾ - വ്യക്തിഗത നാഴികക്കല്ലുകൾ, നേട്ടങ്ങൾ, വിജയിച്ച കോൺട്രാക്ടുകൾ, ലഭിച്ചിട്ടുള്ള അഭിനന്ദനങ്ങൾ, നേടിയിട്ടുള്ള സ്ഥാനക്കയറ്റങ്ങൾ (ചിലപ്പോൾ അസാധാരണമായ സാഹചര്യങ്ങളിൽ പോലും), തരണം ചെയ്തിട്ടുള്ള വെല്ലുവിളികൾ -പെറുക്കിക്കൂട്ടിയും ദൗർഭാഗ്യമുഖത്ത് അവരെ താങ്ങി നിർത്തത്തക്ക വിധം ഒരു പുതിയ ശുഭാത്മക നോട്ട്ബുക്ക് (സ്‌ക്രാപ്ബുക്ക്) നിർമ്മിക്കുന്നു. വിഡിയോ കൂടിക്കാഴ്ച്ചായോഗങ്ങളിൽ, അവരുടെ പുഞ്ചിരികൾ അവരുടെ കണ്ണുകളോളം എത്തും, ചുമലുകൾ വിരിയുന്നതു ദൃശ്യമാകുകയും ചെയ്യും!

വിദഗ്ദ്ധോപദേശത്തിനായി സമീപിക്കുന്നവരുടെ ക്ഷീണവും പരിഭ്രാന്തിയും ലഘൂകരിക്കുന്നത്, അവരുടെ സ്വതസിദ്ധമായ അതിജീവന സഹജാവബോധം പ്രചോദിപ്പിക്കുന്നതിന് ഇടയാക്കും എന്നും സംഭവിക്കാൻ ഇടയുള്ളതിനെ പറ്റി കർമ്മപദ്ധതി തയ്യാറാക്കുവാൻ ഞങ്ങൾക്കു വഴി തുറന്നു തരും എന്നും ഒരു തെറപ്പിസ്റ്റ് എന്ന നിലയ്ക്ക് എനിക്ക് അറിയാം.

വിദഗ്ദ്ധോപദേശത്തിനായി വ്യക്തികൾ എന്നെ സമീപിക്കുമ്പോൾ, അവരുടെ ഭാവി പദ്ധതികൾ അനിശ്ചിതമാണ്, അവരുടെ വ്യക്തിപരമായ ഉത്കണ്ഠകൾക്ക് ഒപ്പം, മഹാമാരിയുടെ നടുവിൽ അവർ മൊത്തത്തിൽ ഒറ്റപ്പെട്ടു പോയതാണ് എന്നു അവർക്കു തോന്നുന്നുണ്ട് എന്നതു സ്പഷ്ടമാണ്. എന്നിരുന്നാലും സാമൂഹിക അകലം പാലിക്കുക എന്നതിന്‍റെ അർത്ഥം ഏകാന്തതയും ഒറ്റപ്പെടലും ആകണം എന്നു നിർബന്ധമൊന്നുമില്ല; സാമൂഹിക ജീവിതങ്ങൾ ഓൺലൈനിൽ വിഡിയോ കോൺഫറൻസുകളിലൂടെയും കളികളിലൂടെയും നമുക്ക് യഥാർത്ഥ ജീവിതത്തിലെന്ന പോലെ തന്നെ സജീവമാക്കാൻ കഴിയും. മനുഷ്യകുലം മുഴുവൻ, ഒന്നാകെ, ഇതേ കഷ്ടസ്ഥിതി ഒരു വട്ടമെങ്കിലും അഭിമുഖീകരിക്കുകയാണ് എന്ന് അവബോധമുണ്ടാകേണ്ടത് അത്യാവശ്യമാണ്.

നമ്മുടെ ഭയങ്ങളോടു പൊരുതുന്നത് നമ്മൾ മാത്രമല്ല എന്ന് നമ്മൾ തിരിച്ചറിയുമ്പോൾ, ഇറ്റിറ്റു വീഴുന്ന ആശ്വാസത്തിന്‍റെ ഒരു ബോധമുണ്ട്, അത് ഉപബോധാവസ്ഥ ആണെന്നാൽ കൂടി. ഇതിൽ നമ്മൾ ഒറ്റയ്ക്കല്ല, ഇങ്ങനെ തോന്നുന്നത് നമുക്കു മാത്രവുമല്ല താനും. ആദ്യമായിട്ട്, ഒരു പുതിയ 'സാധാരണനില' പുനർനിർവചിക്കുന്നതിനായി, നമ്മൾ എല്ലാവരും പോരാടുകയാണ്. ജീവിതത്തിനുള്ള ഒരു പുതിയ രീതി.

എന്‍റെ അയൽപക്കക്കാരുമൊത്ത് സൂം (zoom) ആപ്പിൽ തംബോല കളിക്കുന്നത് ആസ്വദിച്ചു എന്ന് ഒരു പുതിയ സ്വയം വെളിപ്പെടുത്തൽ ഞാൻ അടുത്തയിടെ നടത്തി. ഞങ്ങൾ ആറു പേർ, വളരെ അടുത്തു താമസിക്കുന്നവർ, സാധാരണനില എന്നതിനെ പുനർനിർവചിച്ചുകൊണ്ട് ഒറ്റപ്പെടലിനോടു ഒരുമിച്ചു പോരാടുവാൻ തീരുമാനിച്ചു. ഞങ്ങൾ വൈൻ നുണഞ്ഞുകൊണ്ട് പരസ്പരം കാലു വാരി, ഞങ്ങളുടെ ഓരോരുത്തരുടേയും വീടുകൾ ഞങ്ങളുടെ പൊട്ടിച്ചിരികൾ കൊണ്ടു പ്രതിദ്ധ്വനിച്ചു - പഴയ ചങ്ങാത്തങ്ങൾ പുതു കാലത്തിന് അനുസൃതമാക്കൽ.

ഒരു കൂടിക്കാഴ്ച്ചായോഗത്തിനു ശേഷം ഒരു ടെക്‌സ്റ്റ് സന്ദേശത്തിന്‍റെ രൂപത്തിൽ എനിക്ക് സന്തോഷവും സഫലീകരണവും കൈവന്നു. 'താങ്കൾ ഹൗസ്പാർട്ടിയെ കുറിച്ചു കേട്ടിട്ടുണ്ടോ? എന്‍റെ സുഹൃത്തുക്കൾ എനിക്ക് അയച്ചു തന്ന പുതിയ ഒരു ആപ്പ് ആണ് അത്. ഒരേ സമയം വിഡിയോ കോൺഫറൻസിംഗ് നടത്തുന്നതിനും വിവിധ കളികളിൽ ഏർപ്പെടുത്തുന്നതിനും അതു നമ്മെ അനുവദിക്കും. ഇന്നു രാത്രി ഞാൻ എന്‍റെ സുഹൃത്തുക്കളെ അതിലൂടെ കാണാൻ പോവുകയാണ്! ' സന്ദേശം അതായിരുന്നു. ആ ആപ്പിൽ ഒന്നിൽ കൂടുതൽ 'ഹൗസ് പാർട്ടികളു'ടെ ഇടയ്ക്ക് നമുക്ക് ചാടിക്കളിക്കാനും പറ്റും എന്നു കൂടി വിശദീകരിക്കുന്നത്ര വരെ ആ സന്ദേശം ഒരു പടി കൂടി കടന്നു. സന്ദേശം ചെറുതായിരുന്നു, പക്ഷേ അത് വാക്കുകൾക്ക് അപ്പുറം ചിന്താഗതി പ്രകടമാക്കി - പുതിയ സാധാരണനിലയ്ക്കും ഒരേ പോലെ ഊർജ്ജ്വസ്വലവും ചലനാത്മകവും ആകുവാൻ കഴിയും എന്ന് അത് എന്നോടു പറഞ്ഞു.

ഇന്‍റഗ്രൽ സമാറ്റിക് സൈക്കോളജിയിൽ (Integral somatic psychology, സമഗ്ര ശരീരസംബന്ധ മനഃശാസ്ത്രം) വൈദഗ്ദ്ധ്യം ആർജ്ജിച്ച ഒരു കൗൺസിലറും സൈക്കോതെറപ്പിസ്റ്റും ആണ് ജയ.

*ടൈംലൈൻ- പ്രധാനപ്പെട്ട സംഭവങ്ങൾ കാലക്രമപ്രകാരം രേഖപ്പെടുത്തിയിട്ടുള്ള ഒരു കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന രീതി.