സമൂഹവും മാനസികാരോഗ്യവും

കോവിഡ് - 19 മഹാമാരിക്കാലത്തെ ഏകാന്തതയെ കുറിച്ചു മനസ്സിലാക്കുന്നത്

ആരതി കണ്ണൻ

ഒരു വ്യക്തിയിൽ വൈകാരിക പ്രഭാവം സൃഷ്ടിക്കത്തക്ക വിധത്തിലുള്ള ഒരു സാധാരണ അനുഭവമാണ് ഏകാന്തത. കോവിഡ് -19 മഹാമാരി അനേകം അടച്ചുപൂട്ടലുകൾ കൊണ്ടുവന്നു, സാമൂഹിക പാരസ്പര്യം കുറച്ചു, നമ്മുടെ ജീവിതങ്ങളിൽ അഭൂതപൂർവ്വകമായ മാറ്റങ്ങളും കൊണ്ടുവന്നു.

നിർബന്ധിത ഒറ്റപ്പെടൽ ഏകാന്തതയുടെ അനുഭവങ്ങൾ വർദ്ധിപ്പിച്ചു, ഒരു വ്യക്തിയുടെ ശാരീരികവും വൈകാരികവുമായ സൗഖ്യത്തെ ബാധിക്കുന്നത്ര വരെ എത്തി കാര്യങ്ങൾ. ടൊറന്‍റോ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒമർ ബാസ്സ (Omar Bazza)യോട് വൈറ്റ്‌സ്വാൻ ഫൗണ്ടേഷനിലെ ആരതി കണ്ണൻ സംസാരിച്ചു, വ്യത്യസ്തമായ അവസ്ഥകളിൽ ആളുകൾക്ക് ഏകാന്തത അനുഭവപ്പെടാൻ സാദ്ധ്യതയുള്ളത് എങ്ങനെയാണ്, അതുമായി സമരസപ്പെടുന്നതിന് എന്താണ് ചെയ്യുവാൻ കഴിയുക എന്നിവയെ കുറിച്ചുള്ള നിങ്ങളുടെ ഏതാനും ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയുന്നു.

കുടുംബത്തിൽ നിന്ന് അകന്ന് ഞാൻ ഒറ്റയ്ക്കാണ് ഒരു വ്യത്യസ്ത നഗരത്തിൽ ജീവിക്കുന്നത്. ഈ കാലയളവിൽ സ്വയം സാമൂഹികമായി ഒറ്റപ്പെടുത്തുന്നത് അങ്ങേയറ്റം ശ്രമകരമാണ്, കാരണം ഞാൻ ദിവസം മുഴുവനും ഒറ്റയ്ക്കാണ്. ഈ അവസ്ഥയിൽ ഞാൻ എന്‍റെ മാനസികവും വൈകാരികവുമായ ആരോഗ്യം എങ്ങനെയാണ് പരിപാലിക്കേണ്ടത്?

ഈ സമയത്ത് സ്വയം പരിചരണം വളരെ നിർണ്ണായകമാണ്. നമ്മുടെ ജീവിതത്തിൽ ആദ്യമായി, നമുക്ക് ധാരാളം സമയം ലഭിച്ചിരിക്കുന്നു. ഏതു തരത്തിൽ അനുയോജ്യമാകും എന്നു നമ്മൾ കരുതുന്നുവോ ആ തരത്തിൽ, നമുക്ക് സഹായകമാകുന്ന വിധത്തിൽ, അത് നമുക്ക് ഉപയോഗിക്കാവുന്നതാണ്. അത് വീട്ടിലിരുന്നു ചെയ്യാവുന്ന ചില പരിശീലനങ്ങളാകാം, സ്വയം വിശ്രമം നൽകലാവാം, ലേശം ചായയോ ചൂടു ചോക്ലേറ്റോ കുടിക്കുന്നതുമാകാം. നിങ്ങൾക്കു ചെയ്യുവാൻ ഇഷ്ടമുള്ളത് എന്തു തന്നെ ആകട്ടെ, അതു ചെയ്യുന്നതിനുള്ള സമയം ഇതാണ്, പ്രത്യേകിച്ചും എങ്ങോട്ടെങ്കിലും തിരിച്ചു വിടണം എന്നു നിങ്ങൾ ആഗ്രഹിക്കുന്ന ഊർജ്ജം നിങ്ങൾക്കുണ്ടെങ്കിൽ പ്രത്യേകിച്ചും.

സാമൂഹിക ഏകാന്തത നിമിത്തം, എന്‍റെ ദിവസത്തിൽ താൽപ്പര്യം ഉളവാക്കുന്ന ഒന്നും തന്നെ സംഭവിക്കുന്നില്ല, ഇനി പ്രതീക്ഷയ്ക്കു വകയില്ലാത്തതു പോലെ തോന്നുന്നു. ഈ അവസ്ഥയിൽ എനിക്ക് എന്തെങ്കിലും ചെയ്യാനാകുമോ?

ഒറ്റപ്പെടലിന്‍റെ പാർശ്വഫലങ്ങളിൽ ഒന്ന് നമ്മളിൽ വാസമുറപ്പിക്കുന്ന വൈരസ്യമാണ്, നമ്മുടെ ദിവസങ്ങൾ കൊണ്ട് ഒന്നും നമ്മൾ ചെയ്യുന്നില്ല എന്ന് നമുക്കു തോന്നുകയും ചെയ്‌തേക്കാം. ഇതു നമ്മുടെ ഉത്കണ്ഠയും മാനസികാവസ്ഥയും മോശമാക്കുകയും ചെയ്‌തേക്കാം, കാരണം 'നമ്മൾ നമ്മുടെ ചിന്തകളുമായി ഒറ്റപ്പെട്ടു പോയിരിക്കുന്നു.' പുതിയ സിനിമകളും പരിപാടികളും കളികളും കാണാൻ ശ്രമിക്കുന്നതിനു പറ്റിയ സമയമാകാം ഇത്. മറ്റുള്ളവരുമായി നിങ്ങൾക്ക് കളിക്കുവാൻ സാധിക്കുന്ന സാങ്കൽപ്പിക കളികൾ പോലും ഉണ്ട് ഇപ്പോൾ. ഒരു പുതിയ പ്രവർത്തനം, ഓൺലൈൻ ക്ലാസ്സ് അല്ലെങ്കിൽ നിങ്ങൾക്കു താൽപര്യമുള്ള എന്തെങ്കിലും ഒന്ന്, ആയാലും അതു സഹായകമായിരിക്കും.

സമൂഹം എന്നുള്ള എന്‍റെ ബോധം പോലും നഷ്ടപ്പെട്ടതായി എനിക്കു അനുഭവപ്പെടുന്നു, ഇത് എന്‍റെ സൗഖ്യം സംബന്ധിച്ച് വളരെ പ്രധാനവുമാണ്. ഇതുമായി ഞാൻ സമരസപ്പെടുന്നത് എങ്ങനെയാണ്?

സമൂഹം എന്നുള്ള ബോധം നമ്മുടെ വീട്ടിൽ നിന്നു പുറത്തിറങ്ങാതെ തന്നെ അനുഭവിക്കാൻ കഴിയുന്ന ഒന്നാണ്. സാദ്ധ്യമാണെങ്കിൽ, മഹാമാരിയോടു പോരാടുന്ന ആശുപത്രികൾക്കും മുൻനിരയിൽ നിന്നു പ്രവർത്തിക്കുന്ന സംഘങ്ങൾക്കും നമുക്ക് സംഭാവന നൽകാം. നമുക്ക് സന്ദേശങ്ങൾ അയയ്ക്കാം, വിളിക്കാം, നമ്മുടെ അയൽപക്കക്കാരെല്ലാം സുഖമായിരിക്കുന്നുവെന്ന് ഉറപ്പാക്കാം. മറ്റുള്ളവർക്കു ഗുണകരമായി ഭവിച്ചേക്കാം എന്നു നമുക്കു തോന്നുന്ന അറിവുകൾ നൽകി സഹായിക്കുന്നതിനായി നമുക്ക് സോഷ്യൽ മീഡിയയിൽ വ്യാപൃതരാകാം. നമ്മുടെ സമൂഹങ്ങളുമായി വ്യാപൃതരാകുന്നതിനും അന്യഥാ ബോധമില്ലാതെ താൻ ഒരു കൂട്ടായ്മയുടെ ഭാഗമാണ് എന്ന് അംഗീകരിക്കപ്പെടുന്നുണ്ട് എന്ന തോന്നൽ ഉളവാക്കുന്നതിനും നിരവധി വഴികളുണ്ട്.

മനുഷ്യസമ്പർക്കത്തിന്‍റെ അഭാവം ഞാൻ വല്ലാതെ അനുഭവിക്കുന്നുണ്ട്, എനിക്കു കരയുവാൻ വരെ തോന്നുന്നിടത്തോളം. ഈ തോന്നൽ കടന്നു പോകുമോ?

മനുഷ്യസമ്പർക്കത്തിന്‍റെ അഭാവം അനുഭവപ്പെടുക എന്നത് തീർച്ചയായും സ്വാഭാവികമാണ്. ആത്യന്തികമായി നമ്മൾ എന്തായാലും സാമൂഹിക വർഗ്ഗമാണ്. ഇങ്ങനെയാണ് നമ്മൾ പരിണമിക്കപ്പെട്ടത്. സമൂഹത്തിനു പുറത്ത് നിന്നുകൊണ്ട് ഒറ്റയ്ക്കു പ്രവർത്തിപ്പിക്കുവാനല്ല നമ്മളെ ഉദ്ദേശിച്ചിരിക്കുന്നത്. അസ്വസ്ഥത അനുഭവപ്പെടുന്നതും കരയുവാൻ തോന്നുന്നുതും സ്വാഭാവികമാണ്, പ്രത്യേകിച്ചും ക്വാറന്‍റൈൻ കാലത്ത് നമ്മൾ തനിച്ചാണ് ജീവിക്കുന്നതെങ്കിൽ. ഈ തോന്നൽ കടന്നുപോകും, ഇപ്പോഴത്തെ ലോക്ഡൗൺ തീരുന്നതോടെ പ്രത്യേകിച്ചും. പക്ഷേ നമുക്ക് പലതിനും മുൻകൈയ്യ് എടുക്കുവാനും (നമുക്ക് ചെയ്യുവാൻ കഴിയുന്ന എന്തെങ്കിലും ആണ് അതെങ്കിൽ) നമ്മൾ സ്‌നേഹിക്കുന്നവർക്കൊപ്പം നമ്മൾ ആഗ്രഹിക്കുന്നത്ര വ്യാപൃതരാകുന്നതിനും നമുക്കു സാധിക്കും. ഇത് നമ്മുടെ ഏകാന്തതാബോധം ലഘൂകരിക്കുന്നതിനു സഹായിക്കും.

ഞാൻ എന്നെ സ്വയം ഒരു അന്തർമുഖത്വം ഉള്ള വ്യക്തി ആയിട്ടാണ് പരിഗണിച്ചു വന്നിരുന്നത്, ഈ കാലം എത്ര പ്രയാസം നിറഞ്ഞതാണ് എന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഇത് പ്രതീക്ഷിക്കാവുന്നതാണോ? എനിക്ക് എന്താണ് ചെയ്യുവാൻ കഴിയുക?

അന്തർമുഖരായ വ്യക്തികൾക്കും അതു വളരെ ബുദ്ധിമുട്ടേറിയതു തന്നെ ആയിരിക്കും. തങ്ങളുടെ സാമൂഹിക ബാറ്ററികളിൽ ഊർജ്ജം വീണ്ടും നിറയ്ക്കുന്നതിനും ഊർജ്ജസ്വലത നേടുന്നതിനും തനിച്ചുള്ള സമയം ആവശ്യമുള്ളവരാണ് അന്തർമുഖർ. അതിന്‍റെ അർത്ഥം നമുക്ക് ഒറ്റപ്പെടൽ അഥവാ മാറിനിൽക്കൽആവശ്യമുള്ളവരാണ് എന്നോ പുറത്തു പോകുവാൻ കഴിയുകയില്ല എന്നോ അല്ല. ഇതു കൂടാതെ നമ്മളെ സ്‌നേഹിക്കുന്നവരുടെ വർദ്ധിച്ച ഉത്കണ്ഠയ.ും ഉണ്ട്. നിങ്ങളുടെ സുഹൃത്തുക്കളും കുടുംബവുമായി സാങ്കൽപ്പികമായി - ഇന്‍റർനെറ്റ് ഉപയോഗിച്ച് - ബന്ധം പുലർത്തുക എന്നതാണ് ഏറ്റവും മെച്ചപ്പെട്ട വഴി. അത് ടെക്‌സ്റ്റുകളോ, ഈമെയിലോ ഫോൺ വിളികളോ എന്തു തന്നെയാകട്ടെ, ബന്ധം പുലർത്തുന്നത് എപ്പോഴും ശുഭകരമാണ്. നമ്മൾ സ്‌നേഹിക്കുന്നവരെ കുറിച്ച് അന്വേഷിക്കുവാനായി, നമുക്ക് ഏറ്റവും സൗകര്യപ്രദം ആയി അനുഭവപ്പെടുന്ന വിനിമയ രീതി തെരഞ്ഞെടുക്കാം എന്നതാണ് ഏറ്റവും നല്ല കാര്യം.

ഇപ്പോൾ എനിക്ക് എന്താണ് തോന്നുന്നത് എന്നും സോഷ്യൽ മീഡിയയിൽ മറ്റുള്ളവരുടെ ലോക്ഡൗൺ ജീവിതങ്ങൾ കാണുന്നതും തമ്മിൽ ബന്ധപ്പെടുത്താൻ സാധിക്കായ്ക അനുഭവപ്പെടുന്നുണ്ട്. അവർ ആവേശമുണർത്തുന്ന അനവധി കാര്യങ്ങൾ ചെയ്യുന്നതായി തോന്നുന്നുമുണ്ട്, എനിക്കാണെങ്കിൽ കഷ്ടിച്ച് ഓരോ ദിവസവും തള്ളി നീക്കാൻ പോലും കഴിയുന്നില്ല. നമ്മൾ എല്ലാവരും സമാനമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ന് അറിയാം, പക്ഷേ ഞാൻ ഒറ്റപ്പെട്ടു പോയതായി എനിക്കു തോന്നുന്നു.

സോഷ്യൽ മീഡിയ വളരെ താൽപ്പര്യം ജനിപ്പിക്കുന്ന ഒന്നു തന്നെയാണ്. മറ്റുള്ളവരിലുള്ള ശുഭാത്മകത മാത്രമേ നമ്മൾ ദർശിക്കുന്നുള്ളു. അവർക്ക് ആവേശകരമായ പത്തു മിനറ്റുകളേ ചിലപ്പോൾ ഉണ്ടായിരുന്നുള്ളു എന്നും വരാം, അത് അവർ സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകാം, അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളും വളരെ താൽപ്പര്യജനകമാണ് എന്ന് ഒരു ബോധം അതു തരുന്നുമുണ്ടാകാം, പക്ഷേ യഥാർത്ഥം അതായിരിക്കണമെന്നില്ല. സോഷ്യൽ മീഡിയ നമ്മുടെ ജീവിതം അല്ല പ്രതിഫലിപ്പിക്കുന്നത്, നമ്മൾ പ്രധാനമായും പോസ്റ്റു ചെയ്യുന്നത് നമ്മളെ ആകർഷകമായി ചിത്രീകരിക്കാവുന്ന കാര്യങ്ങളെ കുറിച്ചാണ്. സോഷ്യൽ മീഡിയ ഉത്തേജകമായി തോന്നുന്നുവെങ്കിൽ, അത് വല്ലപ്പോഴും മാത്രം പരിശോധിക്കുന്നതും പകരം സ്വയം പരിപാലനത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതും ഒരു മെച്ചപ്പെട്ട ആശയമായിരിക്കും.