വാഹന ഗതാഗതത്തിന്, പ്രത്യേകിച്ചും ഗതാഗത കുരുക്കുകൾക്കും നീണ്ട യാത്രകൾക്കും, പല വിധത്തിലും യാത്രക്കാരെ ബാധിക്കുന്നതിന് സാദ്ധ്യതയുണ്ട്. ഉച്ചത്തിലുള്ള ഹോൺശബ്ദം, വാഹന ഡ്രൈവറുടെ അക്രമാസക്തമായ ക്രോധം, അമിത വേഗത എന്നിവ അയാളേയും മറ്റു യാത്രക്കാരേയും ഒരു പോലെ ബാധിക്കുന്നതിന് സാദ്ധ്യതയുണ്ട്. ഇതിന്‍റെ ഏറ്റവും വലിയ പരിണതഫലങ്ങളിൽ ഒന്ന് മാനസിക പിരിമുറുക്കം ആണ്.
അനേക മാനങ്ങളുള്ള ഒരു വിശാലമായ സംജ്ഞയാണ് മാനസിക പിരിമുറുക്കം എന്ന വാക്ക്. ഒരു മനഃശാസ്ത്ര തോത് പ്രകാരം, അതിന് ആകാംക്ഷയും നിയന്ത്രണത്തിന്‍റെ അഭാവവും തൊഴിലിലെ നിരാശയും നമ്മൾ മറുപടി പറയുന്നതിലോ പ്രതികരിക്കുന്ന (നിരാശാവസ്ഥയിൽ ആക്രോശിക്കുക) വിധത്തിലോ ഉള്ള പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നതിനു ഇടയുണ്ട്.
ഒരു അവബോധതലത്തിൽ, സ്വയം നിയന്ത്രണത്തിന്‍റെ അഭാവമുണ്ട് എന്ന തോന്നൽ, താൻ നിസ്സഹായനാണ് എന്ന തോന്നൽ, അഹിതകരമായതോ മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്ന അവസ്ഥകളോടോ അസഹിഷ്ണുത പ്രദർശിപ്പിക്കൽ എന്നിവ ഒരാളുടെ പ്രതികരണ നിയന്ത്രണത്തിനുള്ള കഴിവ് താഴ്ത്തുന്നു, തൽഫലമായി ഒരാൾ അയാളുടെ മനസ്സിൽ അപ്പോൾ എന്താണോ തോന്നുന്നത്, അത് അങ്ങനെ തന്നെ ചെയ്യുന്നു.
ശാരീരിക തലത്തിൽ, ഉയർന്ന രക്തസമ്മർദ്ദം, പെട്ടെന്ന് പ്രതികരിക്കുന്നു എന്ന തോന്നൽ, അബോധ നാഡീവ്യൂഹത്തിന്‍റെ (Autonomic Nervous System, ANS, എഎൻഎസ് - ശ്വസനം, ഹൃദയമിഡിപ്പ്, ദഹനം തുടങ്ങിയ ബോധപൂർവ്വം നിയന്ത്രിക്കാത്ത ശാരീരിക പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന മസ്തിഷ്‌ക ഭാഗം) ഉയർന്ന തോതിലുള്ള പ്രവർത്തനം, ശരീര താപനിലയിലുള്ള വർദ്ധനവ് എന്നിവ ഒരാൾക്ക് അനുഭവഭേദ്യമായെന്നു വരാം. കാലം ചെല്ലുമ്പോൾ സമ്മർദ്ദം സഹിക്കുന്നതിനുള്ള രോഗപ്രതിരോധ വ്യൂഹത്തിന്‍റെ (Immune system) കഴിവ്, പ്രത്യേകിച്ചും എ എൻ എസ് ൽ ഉള്ള പ്രവർത്തനങ്ങൾ ഉയർന്നു നിൽക്കമ്പോൾ, കുറയുന്നു.
സാമൂഹ്യതലത്തിൽ, ഓഫീസിൽ പോകാതിരിക്കുക, അല്ലെങ്കിൽ ഗതാഗതം മൂലമുള്ള മാനസിക പിരിമുറുക്കം ഒഴിവാക്കുന്നതിനായി ഒരു ദിവസം അവധി എടുക്കുക എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. ദൈനംദിന യാത്ര മൂലമുള്ള മാനസിക പിരിമുറുക്കവും ശാരീരിക ക്ഷീണവും മൂലം ആളുകൾ ജോലി മാറുന്നതിനു ശ്രമിക്കുന്നതും സാദ്ധ്യതയുള്ള പരിണതഫലങ്ങളിൽ പെട്ടതാണ്. ചില ആളുകൾക്ക് സുഹൃത്തുക്കളേയോ കൂട്ടുകുംബാംഗങ്ങളേയോ കാണുന്നതിനോട് ഉത്സാഹക്കുറവ് അനുഭവപ്പെടുന്നു എന്നും വരാം.
മറ്റു കാരണങ്ങളും അവയുടെ പ്രത്യാഘാതങ്ങളും
മണിപാൽ ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഡോ സണ്ണി ജോസഫ് പറയുന്നു, "ഈ മാനസിക പിരിമുറുക്കം മിയക്കവാറും നമ്മൾ വീട്ടിലേക്ക് കൊണ്ടുപോകും, മനഃക്ലേശത്തിന് അടിമപ്പെട്ട ഈ വ്യക്തി അവിടെ തന്‍റെ ഭാര്യയുടേയോ മക്കളുടേയോ നേർക്ക് കോപം തിരിച്ചു വിടും. ഇത് ഒരു വിഷമവൃത്തമായി രൂപപ്പെടാം, അടുത്ത പ്രാവശ്യം അവർ യാത്ര നടത്തുമ്പോഴോ ഗതാഗത തടസ്സത്തിൽ പെടുകയോ ചെയ്യുമ്പോൾ, വാഹന ഡ്രൈവറുടെ അക്രമാസക്തമായ ക്രോധം അല്ലെങ്കിൽ, സാഹസികമായ വാഹനം ഓടിക്കൽ തുടങ്ങിയവയ്ക്കു കാരണമായി ഭവിച്ചേക്കാം."
അമിതവേഗത 38219
നിരോധിത പ്രദേശങ്ങളിലെ ഹോൺ ഉപയോഗം 117
ഉച്ചസ്വരത്തിലുള്ള ഹോൺ 10387
ട്രാഫിക് സിഗ്നൽ മറികടക്കല്‍ 179611
റോഡ് അച്ചടക്കം ലംഘിക്കൽ 174915
മത്സര - പരീക്ഷണ ഓട്ടങ്ങൾ 458
മൊബൈൽ ഫോൺ ഉപയോഗം 85310
ഒരേ ഗതാഗതം, വിവിധ കാഴ്ച്ചപ്പാടുകൾ
"പലപ്പോഴും, വ്യത്യസ്തരായ ആളുകൾക്ക് ഒരേ ഗതാഗതം സംബന്ധിച്ചു തന്നെ വ്യത്യസ്തമായ കാഴ്ച്ചപ്പാടുകൾ ഉണ്ടാകാം. വ്യക്തിത്വ സവിശേഷതകൾക്കും ആ സന്ദർഭത്തിലെ വിവിധ ഘടകങ്ങൾക്കും മാനസിക പിരിമുറുക്കത്തെ പറ്റിയുള്ള വ്യക്തിയുടെ കാഴ്ച്ചപ്പാടിലേക്ക് സംഭാവന നൽകുന്നതിനു സാദ്ധ്യതയുണ്ട്. കൃത്യസമയത്ത് കാര്യങ്ങൾ നിർവ്വഹിക്കണം എന്നു താൽപ്പര്യമുള്ളവർ, പരിപൂർണ്ണതാസിദ്ധാന്തം ഉള്ളവർ, ഉടനേ തന്നെ അനവധി കാര്യങ്ങൾ സംഘടിപ്പിക്കേണ്ടവർ, തുടങ്ങിയവരാണ് ഗതാഗത അവസ്ഥകൾ കൂടുതൽ മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്നു എന്ന കാഴ്ച്ചപ്പാടിന് ഇരയാകുന്നവർ." സണ്ണി ജോസഫ് പറയുന്നു.
ഗതാഗത തിരക്കിലെ ശബ്ദം എങ്ങനെയാണ് ഒരു വ്യക്തിയെ ബാധിക്കുക?
സണ്ണി ജോസഫ് പറയുന്നു, "നമ്മൾ മിയ്ക്കവാറും പേർ നമുക്കായി സ്വയം ചില നിശ്ചിത സമയപ്പട്ടിക ക്രമപ്പെടുത്താറുണ്ട്. പക്ഷേ ഒരു ഗതാഗത തിരക്കിനുള്ള സാദ്ധ്യത നമ്മൾ ഒരിക്കലും കണക്കിലെടുക്കാറില്ല. അതേസമയം ഒരാൾ റോഡിൽ ആയിരിക്കുമ്പോൾ ഒരു നിയന്ത്രണക്കുറവോ നിസ്സഹായതയോ അനുഭവപ്പെടുന്നതിനുള്ള പ്രവണത ഉണ്ടാകുകയും ചെയ്യുന്നു. ഒരാൾ ചിന്തകളിൽ വാപൃതനായിരിക്കുകയും അതേ സമയത്ത് ഉച്ചത്തിലുള്ള ഹോൺശബ്ദം, ഗതാഗതം, സമ്മർദ്ദം, അമിതോത്സാഹം എന്നിവ നേരിടുകയും ചെയ്യേണ്ടി വരുമ്പോൾ, ഒരാൾ അയാളുടെ പ്രവർത്തനത്തിന്‍റെ പരമാവധി തോതിനും അപ്പുറത്തേക്ക് കടക്കുന്നതിനു നിർബന്ധിതരാവുന്നു, ശരീരം ആ മാറ്റം നോക്കിക്കാണുന്ന, ഉൾക്കൊള്ളുന്ന വിധത്തിന് മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നു."
നീണ്ട യാത്രകളും ബ്രേക്കിന്‍റേയും ആക്‌സിലറേറ്ററിന്‍റേയും നിരന്തര പ്രയോഗങ്ങളും ക്ഷീണം കൂടുതൽ വർദ്ധിപ്പിക്കുന്നതിനു കാരണമാകാം. മാനസികമായ ക്ഷീണം താഴെ പറയുന്നവയ്ക്കു കാരണമായി ഭവിക്കുന്നു:
വൈകാരികമായി ക്ഷീണത്തിന് ഒരു വ്യക്തിയില്‍ താഴെ പറയുന്ന മാറ്റങ്ങൾ വരുത്തിയേക്കാം:
ഇതു മറി കടക്കുന്നതിനു വേണ്ടി നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ള വിശ്രമം ലഭിക്കുന്നതിന് ഗുണകരമായ ഉറക്ക ശീലങ്ങൾ രൂപപ്പെടുത്തുക, പകൽ ചെറിയ ഉറക്കവേളകൾ എടുക്കുക, ധാരാളം ദ്രാവകങ്ങൾ കുടിക്കുക, ശരിയായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, ജോലിക്കും കടുംബജീവിതത്തിനും ഇടയ്ക്ക് സമയം സമീകരിക്കുക, തുടങ്ങിയവ ചെയ്യുന്നത് ക്ഷീണം തരണം ചെയ്യുന്നതിന് നിങ്ങളെ സഹായിക്കും.
ചില അവസരങ്ങളിൽ, ഗതാഗതം മൂലമുണ്ടാകുന്ന മാനസിക പിരിമുറുക്കം വാഹനാപകടത്തിനു കാരണമായേക്കാം. ഗതാഗതം മൂലമുള്ള മാനസിക പിരിമുറുക്കവും വൈകാരിക ക്ഷീണവും ഒരു പങ്കു വഹിച്ചിരിക്കുവാൻ സാദ്ധ്യതയുള്ള വാഹനാപകട സ്ഥിതിവിവര കണക്കുകൾ ഇതാ:
മൊത്തം അപകടങ്ങൾ 1973
മാരകമായത് 278
മാരകമല്ലാത്തത് 1695
ഈ പ്രശ്നം ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് ആരെയാണ്?
ബസ്, ട്രക്ക്, ഓട്ടോ റിക്ഷാ ഡ്രൈവർമാരെയാണ് ഗതാഗത തിരക്കും നീണ്ട യാത്രകളും ഏറ്റവും അധികം ബാധിക്കാറുള്ളത്. അവർ സ്ഥിരമായി നിരന്തര സമ്മര്‍ദ്ദത്തിനു നടുവിലാണ്, അവർക്ക് മാനസിക ക്ലേശം അനുഭവപ്പെടുമ്പോഴോ, അവർ ഒരു ദുരവസ്ഥയിലോ ആയിരിക്കുമ്പോള്‍ പോലും യാതൊരുവിധ ഇടപെടലും സഹായവും ലഭ്യമാകുന്നില്ല. അതിനാൽ, മാനസിക പിരിമുറുക്കം വർദ്ധിക്കുന്നതിനും അതു കാൽനടക്കാരുടെ നേർക്കോ മറ്റു യാത്രക്കാരുടെ നേർക്കോ ഉള്ള കോപമായി പുറത്തു വരുന്നതിനും സാദ്ധ്യതയുണ്ട്.
"ഉത്കണ്ഠാ തകരാറുകളും (anxiety disorder) അമിതമായ ഉത്കണ്ഠാ തകരാറുകളും (Panic disorder) അനുഭവിക്കുന്ന ആളുകൾ, ഗതാഗത തടസ്സങ്ങളിൽ അകപ്പെട്ടു പോകുന്നതിനെ കുറിച്ചു പലപ്പോഴും വിഷമിക്കാറുണ്ട്. ഒരു അപകടമോ മറ്റെന്തെങ്കിലും പ്രശ്‌നമോ ഉണ്ടാകുമ്പോൾ ഒരു തരത്തിലുള്ള സഹായവും ലഭിക്കില്ല എന്ന ഭയം അന്തർഭവിച്ചിരിക്കുന്നതാണ് ഇതിന്‍റെ കാരണം," സണ്ണി ജോസഫ് പറയുന്നു.
ഗതാഗതം മൂലമുള്ള മാനസിക പിരിമുറുക്കം കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണ്?
- നിയമങ്ങൾ കർശനമായി നടപ്പിലാക്കുകയും അനുസരിക്കുകയും വേണം. ഉദാഹരണത്തിന്, വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളും ഭാരം കൂടിയ വാഹനങ്ങളും സ്‌കൂൾ/ഓഫീസ് മണിക്കൂറുകളിൽ യാത്ര നടത്തുന്നത് നിരോധിക്കുക.
-പാർക്കിംഗിനുള്ള സ്ഥലങ്ങൾ നിർബന്ധമായും നൽകിയിരിക്കണം, കർശനമായ പാർക്കിംഗ് നിയമങ്ങൾ ഉണ്ടായിരിക്കുകയും വേണം.
-ആവശ്യമുള്ളവർക്ക് കൗൺസിലിംഗ് സേവനങ്ങൾ ലഭ്യമാക്കണം. കരുതലില്ലാത്ത ആളുകൾ, ട്രാഫിക് പോലീസ് ഓഫീസർമാർ, ഡ്രൈവർമാർ, മറ്റുള്ളവർ എന്നിവരെ തിരിച്ചറിയുന്നതു കൂടി ഇതിൽ ഉൾപ്പെടണം.
ബംഗളുരുവിലെ മണിപാൽ ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ സണ്ണി ജോസഫ് നൽകിയ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയത്.