മാനസികാരോഗ്യത്തെ കുറിച്ചു മനസ്സിലാക്കൽ

എന്താണ് ചില സാധാരണ മാനസികാസ്വാസ്ഥ്യങ്ങൾ?

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

എന്താണ് ചില സാധാരണ മാനസികാസ്വാസ്ഥ്യങ്ങൾ?

മറ്റ് അസുഖങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, വ്യാപ്തി കൂടുതൽ ഉള്ള മാനസിക അസ്വാസ്ഥ്യങ്ങളാണ് ഇവ:

വിഷാദാനുബന്ധ തകരാർ


നാഷണൽ മെന്റൽ ഹെൽത്ത് സർവ്വേ 2016 പ്രകാരം, ഇന്ത്യയിൽ പത്തിൽ ഒരാൾ വിഷാദത്തോടെയാണ് ജീവിക്കുന്നത്. ഇത് ഒരു വ്യക്തിയുടെ ചിന്തകൾ, പെരുമാറ്റം, വികാരങ്ങൾ എന്നിവയെ എല്ലാം ബാധിക്കുന്ന ലക്ഷണങ്ങളോടു കൂടിയ ഒരു മാനസികാസ്വാസ്ഥ്യമാണ്. ലിംഗഭേദം, ലൈംഗികത, സാമൂഹ്യവും സാമ്പത്തികവുമായ സ്ഥാനം എന്നിവയൊന്നും പരിഗണിക്കാതെ ഏതു വ്യക്തിയേയും ഏതു സമയത്തും അതു ബാധിക്കാവുന്നതുമാണ്. സാധാരണയായി കണ്ടുവരുന്ന വിഷാദതരങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു.

  • ശിശുജനനാനന്തരം സംഭവിക്കുന്ന പോസ്റ്റ്പാർട്ടം ( പോസ്റ്റ്പാർട്ടം അഥവാ പോസ്റ്റ് നേറ്റൽ, പിപിഡി)

  • ആർത്തവത്തിനു മുമ്പു സംഭവിക്കുന്ന പ്രീമെൻസ്ട്രവൽ ഡിസ്‌ഫോറിക് ഡിസോഡർ (പിഎംഡിഡി)

  • ഋതുമാറ്റം മൂലം സംഭവിക്കുന്ന തകരാർ (സീസണൽ അഫക്ടീവ് ഡിസോഡർ, എസ്എഡി)

വിഷാദം ജീവിതത്തിന്‍റെ ഏതു കാലത്തും സംഭവിക്കാം: ബാല്യകാലം, കൗമാരം, യൗവ്വനം, വാർദ്ധക്യം എന്നിങ്ങനെ.

ഉത്കണ്ഠാനുബന്ധ തകരാറുകൾ

നാഷണൽ മെന്റൽ ഹെൽത്ത് സർവ്വേ 2016 പ്രകാരം, രാജ്യത്തെ ജനസംഖ്യയുടെ 3.6 % ജനങ്ങളേയും ഉത്കണ്ഠാ തകരാറുകൾ ബാധിക്കുന്നുണ്ട്. ഉത്കണ്ഠാ തകരാറുകൾ ഒരു സഞ്ചയത്തിൽ ആണ് നിലനിൽക്കുക, കുടുംബ ചരിത്രം, മാനസികപിരിമുറുക്കം ഉണ്ടാക്കുന്ന സംഭവങ്ങൾ, പദാർത്ഥ ദുരുപയോഗം, വ്യക്തിത്വ ഘടകങ്ങൾ എന്നിങ്ങനെ അളവറ്റ ഘടകങ്ങൾ മൂലമാണ് സംഭവിക്കുക. ഏറ്റവും സാധാരണമായവയിൽ ചിലത് താഴെ പറയുന്നവയിൽ ഉൾപ്പെടുന്നു -

പൊതുവായ ഉത്കണ്ഠാ തകരാറുകൾ (ജിഎഡി)

വിഷാദ-ഉന്മാദ തകരാർ അഥവാ ബൈപോളാർ തകരാർ

വന്യമായ വിഷാദം -മനിക് ഡിപ്രഷൻ- എന്നുകൂടി അറിയപ്പെടുന്ന ഇത് അസാധാരണവും തീവ്രവും ആയ മനോഭാവ മാറ്റങ്ങൾക്കു കാരണമാകുന്ന വളരെ ഗൗരവമേറിയ ഒരു മാനസിക അസ്വസ്ഥതയാണ്. ഏതാനും ആഴ്ച്ചകളോളം നിലനിൽക്കുന്ന, അങ്ങേയറ്റത്തെ മനോഭാവ ഉയർച്ചകളും താഴ്ച്ചകളും ആ വ്യക്തി അനുഭവിക്കുന്നു.

ഭക്ഷണ തകരാറുകൾ

ഒരു വ്യക്തിക്ക് ആഹാരം, ശരീരഭാരം, ശരീര പ്രതിച്ഛായ തുടങ്ങിയ പ്രശ്‌നങ്ങൾ ഒരു ഒഴിയാബാധ പോലെ ആയിത്തീരുന്ന അവസ്ഥയാണ് ഭക്ഷണ തകരാറുകൾ. പതിവായി തീരെ കുറച്ചു മാത്രമോ അല്ലെങ്കിൽ വളരെ അധികമോ ഭക്ഷണ അളവുകൾ കഴിക്കുന്ന മട്ടിൽ ഭക്ഷണ ശീലങ്ങളിൽ അവർ കടുത്ത മാറ്റങ്ങൾ കൊണ്ടുവരുന്നു. ഇത് അവരുടെ ആരോഗ്യത്തെ അങ്ങേയറ്റം ഹാനികരമായി ബാധിക്കുകയും ചെയ്യുന്നു. വിവിധ തരം തകരാറുകളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു---

അനോറെക്‌സിയോ നെർവോസ

ബുളീമിയ നെർവോസ

ബിഞ്ജ് ഈറ്റിംഗ് ഡിസോഡർ (ബിഇഡി)

മറ്റു തരത്തിൽ പ്രസ്താവിക്കപ്പെടാത്ത ഭക്ഷണ തകരാറുകൾ (ഇഡിഎൻഒഎസ്)

ബോഡർലൈൻ പെഴ്‌സണാലിറ്റി ഡിസോഡർ

ബോഡർലൈൻ പെഴ്‌സണാലിറ്റി ഡിസോഡർ എന്നു പറയുന്നത് ഒരു വ്യക്തിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രഭാവം ചെലുത്തുന്ന വിധത്തിൽ അയാളുടെ വികാരങ്ങൾ, സ്വന്തം പ്രതിച്ഛായ, പെരുമാറ്റം എന്നിവയെ ബാധിക്കുന്ന ഒരു മാനസികാസ്വാസ്ഥ്യമാണ്. ഒരു വ്യക്തിയുടെ വ്യക്തിത്വം വികസിക്കുകയും അത് യൗവ്വനത്തിലേക്കു തുടരുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന ഒരു സർവ്വവ്യാപിയായ അവസ്ഥയാണ്. ബിപിഡി യെ വിശേഷിപ്പിക്കുന്ന, വെളിവാക്കപ്പെടുന്ന ലക്ഷണങ്ങൾ ബന്ധങ്ങളിൽ ഉള്ള അസ്ഥിരത - (അവർ മറ്റുള്ളവരുമായി എങ്ങനെ ഇടപെടുന്നു എന്നത്) ആണ്; വ്യക്തിത്വം, സ്വന്തം പ്രതിച്ഛായ (ആ വ്യക്തി അവരവരെ സ്വയവും മറ്റുള്ളവരേയും എങ്ങനെ കാണുന്നു എന്നത്) എന്നിവ; മനോഭാവം (പലപ്പോഴും ചാഞ്ചാടുന്നതിന് പ്രവണതയുള്ളത്).

സ്‌കിസോഫ്രീനിയ

വളരെ കൂടുതൽ അസാധാരണമായ പെരുമാറ്റങ്ങളുടെ - ശബ്ദങ്ങൾ കേൾക്കുക (ഇല്ലാത്ത കാര്യം ഉണ്ടെന്നു തോന്നുക), യാഥാർത്ഥ്യത്തെ സംബന്ധിച്ച് തെറ്റായ അവബോധം, പലപ്പോഴും ഭ്രമാത്മകമായ വിശ്വാസങ്ങൾ തുടങ്ങിയവ ഉണ്ടാകുക എന്നതു പോലെ - ഒരു നിര ലക്ഷണങ്ങൾകൊണ്ടു സവിശേഷമാക്കപ്പെടുന്ന ഒരു തീവ്രമായ മാനസിക തകരാറാണ് സ്‌കിസോഫ്രീനിയ. സ്‌കിസോഫ്രീനിയ അനുഭവിക്കുന്ന വ്യക്തി മറ്റുള്ളവർക്ക് അസാധാരണം എന്നു തോന്നുന്ന തരത്തിൽ യാഥാർത്ഥ്യത്തെ വ്യാഖ്യാനിക്കുന്നതിനു സാദ്ധ്യതയുണ്ട്.

പദാർത്ഥ ദുരുപയോഗം (ആസക്തി)

പദാർത്ഥ ദുരുപയോഗം (ആസക്തി) എന്നതു പരാമർശിക്കുന്നത് ഒരു വ്യക്തിയുടെ മേൽ ആപത്കരമായ പ്രഭാവം ചെലുത്തുന്ന വിധം ഒരു പദാർത്ഥത്തിന്‍റെ വളരെ കൂടിയതും ഹാനികരവുമായ ഉപയോഗത്തെയാണ്. മദ്യം, നിർദ്ദേശിച്ചിട്ടുള്ളതും ഉല്ലാസത്തിനും വേണ്ടിയുള്ള മരുന്നുകൾ തുടങ്ങിവയാണ് ആളുകളിൽ അത് വളരുന്നതിന് ഇടയാക്കുന്ന പദാർത്ഥങ്ങൾ.