മാനസികാരോഗ്യത്തെ കുറിച്ചു മനസ്സിലാക്കൽ

വിഷാദ ചികിത്സയ്ക്ക് കമ്പ്യൂട്ടർ അധിഷ്ഠിതമായ സിബിറ്റി തെറപ്പി നിഷ്പ്രയോജനമാണ്

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

കോഗ്നിറ്റീവ് ബിഹേവിയർ തെറപ്പി അഥവാ അവബോധ പെരുമാറ്റ ചികിത്സ എന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തിയതും വിഷാദം ചികിത്സിക്കുന്നതിനു ഏറ്റവും പ്രയോജനപ്രദമായ തെറപ്പികളിൽ ഒന്നും ആണ്. പക്ഷേ കമ്പ്യൂട്ടർ അധിഷ്ഠിത രൂപത്തിലുള്ള തെറപ്പി, ഒരു മൊബൈൽ ആപ്പ് വഴിയോ ഒരു വെബ്‌സൈറ്റ് വഴിയോ നടത്തുന്നത്, ഈ മാനസിക രോഗം സുഖപ്പെടുത്തുന്നതിൽ അത്ര പ്രയോജനപ്രദമൊന്നുമല്ല.

വിഷാദം, പ്രത്യേകിച്ചും മദ്ധ്യമതലം മുതൽ കഠിനതരം വരെയുള്ളവ, അനുഭവിക്കുന്നവർക്ക്, തെറപ്പിസ്റ്റുമായി മുഖത്തോടു മുഖത്തോടു മുഖം കണ്ടുകൊണ്ടുള്ള പാരസ്പര്യത്തിൽ നടത്തപ്പെടുന്ന തെറപ്പി കമ്പ്യൂട്ടർ അധിഷ്ഠിത തെറപ്പിയേക്കാൾ വളരെ കൂടുതൽ പ്രയോജനപ്രദമാണ് എന്ന് യുകെ യിലെ യോർക്ക് യൂണിവേഴ്‌സിറ്റിയും മറ്റുള്ളവരും ചേർന്ന നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.  യുക്തിപൂർവ്വമുള്ള അനുമാനങ്ങളിലൂടെയും ചിന്തപ്രക്രിയ നിയന്ത്രിക്കുന്നതിനുള്ള വഴികൾ മനസ്സിലാക്കുകയും ചെയ്യുന്നതിലൂടെയും, നിഷേധാത്മക ചിന്താക്രമരൂപങ്ങളും വിഷാദത്തോട് അനുബന്ധിച്ചുള്ള പെരുമാറ്റവും മാറ്റിയെടുക്കുന്നതിന് തെറപ്പിസ്റ്റ് വ്യക്തിയെ സഹായിക്കുന്നു. ഇംഗ്ലണ്ട് ആകമാനമുള്ള ജനറൽ പ്രാക്ടീസ് നടത്തുന്ന 83 പേരുടെ വിഷാദബാധിതരായ രോഗികളുടെ ഇടയിൽ നിന്ന് തെരഞ്ഞെടുത്ത 691 വ്യക്തികളിൽ നടത്തിയ ആ പഠനം ബ്രിട്ടീഷ് മെഡിക്കൽ കൗൺസിൽ ജേർണലിൽ പ്രസിദ്ധീകരിച്ചിരുന്നു. പഠനം മുഴുവനായി ഇവിടെ വായിക്കാം.