മാനസികാരോഗ്യത്തെ കുറിച്ചു മനസ്സിലാക്കൽ

ഗാർഹിക പീഡനത്തെ വിലയിരുത്തുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?

ഗാർഹിക പീഡനം വിലയിരുത്തുന്നതിൽ അവബോധം ഉണ്ടായിരിക്കുക, ശാരീരികവും വൈകാരികവും സാമ്പത്തികവും ലൈംഗികവുമായ അക്രമത്തിന്‍റെ അടയാളങ്ങൾ തേടുക എന്നിവ ഉൾപ്പെടുന്നുണ്ട്.

ഭൂമികാ സഹാനി , ഡോ പാറുള്‍ മാഥുര്‍

ഗാർഹിക പീഡനം ലോകമെമ്പാടുമുള്ള സ്ത്രീകൾ അനുഭവിക്കുന്ന ഏറ്റവും സാധാരണമായ അക്രമമാണ്. നാഷണൽ ഫാമിലി ഹെൽത്ത് സർവേ (2015-2016) അനുസരിച്ച്, ഇന്ത്യയിൽ വിവാഹിതരായ മൂന്ന് സ്ത്രീകളിൽ ഒരാൾ എന്ന നിരക്കില്‍ ഉറ്റ പങ്കാളിയിൽ നിന്ന് അക്രമം (ഇന്‍റിമേറ്റ് പാർട്ട്ണർ വയലൻസ്, ഐപിവി) അനുഭവിച്ചിട്ടുണ്ട്.

അക്രമത്തിനു വെളിപ്പെടുന്നത് സ്ത്രീകളുടെ ആരോഗ്യത്തിൽ അടിയന്തിരവും ദീർഘകാലത്തേക്കും ഉള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്, ഇത് അക്രമം അവസാനിച്ചിട്ട് വളരെ നാളിനു ശേഷവും തുടരുകയും ചെയ്യുന്നു. മുറിവുകളും പരിക്കുകളും മുതൽ ദീർഘകാല അംഗപരിമിതികൾ, ചിരസ്ഥായിയായ വേദന രോഗലക്ഷണങ്ങൾ വരെയുള്ള ഒരു ശ്രേണി ശാരീരിക ഫലങ്ങൾ ഉണ്ടാക്കാം. ഇത് ഒരു സ്ത്രീയുടെ ഉദ്ദേശിക്കാത്തതും അനാവശ്യവുമായ ഗർഭധാരണം, സുരക്ഷിതമല്ലാത്ത ഗർഭം അലസിപ്പിക്കൽ, ലൈംഗികമായി പകരുന്ന അണുബാധകൾ എന്നിവ വരെയുള്ള ലൈംഗിക, പ്രത്യുൽപാദന ആരോഗ്യത്തെ സാരമായി ബാധിച്ചെന്നും വരാം.

ഗാർഹിക പീഡനങ്ങൾ അതിജീവിക്കുന്നവർക്ക് മാനസികാരോഗ്യം കുറവായിരിക്കാമെങ്കിലും, മാനസികാരോഗ്യ ചികിത്സ ലഭിക്കുമ്പോൾ അവരോട് ഗാർഹിക പീഡനത്തെക്കുറിച്ചോ അധിക്ഷേപത്തെക്കുറിച്ചോ പതിവായി ചോദിക്കാറില്ല, തൽഫലമായി അവർക്ക് ഉചിതമായ അഭിപ്രായം തേടലോ പിന്തുണയോ ലഭ്യമാകുന്നില്ല. ഒരു മാനസികാരോഗ്യ പരിശീലകൻ എന്ന നിലയിൽ, നിങ്ങളുടെ ഉപദേശം/സഹായം തേടുന്ന വ്യക്തികളുമായി ഇടപഴകുമ്പോൾ അധിക്ഷേപത്തിന്‍റെ ലക്ഷണങ്ങൾ ശ്രദ്ധിക്കുക എന്നുള്ളത് പ്രധാനമാണ്.

ഉപദേശമോ സഹായമോ തേടി വരുന്നവരെ നിരീക്ഷിക്കുമ്പോഴോ വിലയിരുത്തുമ്പോഴോ ഒരു മാനസികാരോഗ്യ പരിശീലകൻ ഗാർഹിക പീഡനം സംബന്ധിച്ച് എന്തെല്ലാം അടയാളങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്?

ബന്ധങ്ങളിൽ അക്രമത്തിന് വിധേയരായ സ്ത്രീകൾ പലപ്പോഴും അക്രമത്തിന്‍റെ ഫലമായി ഉണ്ടാകുന്ന അനുബന്ധ വൈകാരിക അല്ലെങ്കിൽ ശാരീരിക അവസ്ഥകൾക്കായി ആരോഗ്യ സംരക്ഷണം തേടുന്നു. പക്ഷേ, ലജ്ജ, വിധിക്കപ്പെട്ടാലോ എന്ന ഭയം, അല്ലെങ്കിൽ പങ്കാളിയോടോ പങ്കാളിയുടെ കുടുംബത്തോടോ ഉള്ള ഭയം എന്നിവ മൂലം അവർ അക്രമത്തെക്കുറിച്ച് സംസാരിച്ചെന്നു വരില്ല.

ഗാർഹിക പീഡനം വിലയിരുത്തുന്നതിൽ, അവബോധം ഉണ്ടായിരിക്കുക, ശാരീരികവും വൈകാരികവും സാമ്പത്തികവും ലൈംഗികവുമായ അക്രമത്തിന്‍റെ അടയാളങ്ങൾ തേടുക എന്നിവ ഉൾപ്പെടുന്നുണ്ട്.

ഒരു മാനസികാരോഗ്യ പരിശീലകൻ എന്ന നിലയിൽ, ഒരു സ്ത്രീക്ക് ഇനിപ്പറയുന്നവയിൽ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവൾ അക്രമത്തിന് വിധേയമായിട്ടുണ്ടെന്ന് നിങ്ങൾക്ക് സംശയിക്കാം:

  • മാനസിക പിരിമുറുക്കം, ഉത്കണ്ഠ അല്ലെങ്കിൽ വിഷാദം പോലെയുള്ള വൈകാരിക ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു.

  • മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് ദുരുപയോഗം പോലെയുള്ള ദോഷകരമായ പെരുമാറ്റങ്ങൾ.

  • ചിന്തകൾ, പദ്ധതികൾ, അല്ലെങ്കിൽ സ്വയം ഉപദ്രവിക്കൽ, അല്ലെങ്കിൽ ആത്മഹത്യാ അഥവാ ആത്മഹത്യാശ്രമം.

  • ആവർത്തിച്ചുള്ള അല്ലെങ്കിൽ വേണ്ടവിധം വിശദീകരിക്കാത്ത പരിക്കുകൾ; അല്ലെങ്കിൽ പൊള്ളൽ പോലെയുള്ള മുറിവുകൾ, കടിയേറ്റ അടയാളങ്ങൾ; കൈയ്യുടെ പുറംഭാഗത്തും / അല്ലെങ്കിൽ അകത്തും ഉള്ള പരിക്കുകൾ, മുഖം മറയ്ക്കുന്നതിനായി എന്തെങ്കിലും ഒരു പ്രതിരോധ സ്ഥാനം ഉപയോഗിച്ചതായി ഇത് ചൂണ്ടിക്കാണിക്കുന്നു; മുഖം, കഴുത്ത്, നെഞ്ച്, വയർ, പ്രത്യുൽപാദന ഭാഗങ്ങൾ എന്നിവയ്ക്ക് ചുറ്റുമുള്ള പരിക്കുകൾ.

  • ലൈംഗികമായി പകരുന്ന അണുബാധകളുടെ (എസ്ടിഐ) ആവർത്തിച്ചുള്ള സംഭവങ്ങൾ.

  • അനാവശ്യ ഗർഭധാരണമോ ഗർഭം അലസിപ്പിക്കലോ.

  • വിശദീകരിക്കാത്ത വിട്ടുമാറാത്ത വേദനയോ അവസ്ഥകളോ (വസ്തിപ്രദേശത്തു വേദന അല്ലെങ്കിൽ ലൈംഗിക പ്രശ്‌നങ്ങൾ, ദഹനനാളത്തിന്റെ പ്രശ്‌നങ്ങൾ, വൃക്ക അല്ലെങ്കിൽ മൂത്രസഞ്ചി അണുബാധകൾ, തലവേദനകൾ).

  • വ്യക്തമായ രോഗനിർണയം നടത്താതെ ആവർത്തിച്ചുള്ള ആരോഗ്യം സംബന്ധിച്ചുള്ള ഉപദേശം തേടൽ.

ഉപദേശം/സഹായം തേടുന്നതിനായി നിങ്ങളെ സമീപിച്ച വ്യക്തിക്ക് അപകടസാധ്യതയുണ്ടെന്ന് നിങ്ങളുടെ സഹജാവബോധം നിങ്ങളോട് പറഞ്ഞെന്നു വരാം.

ഉപദേശം/സഹായം തേടുന്നതിനായി നിങ്ങളെ സമീപിച്ച വ്യക്തയുടെ‌ പെരുമാറ്റത്തിൽ അധിക്ഷേപത്തിലേക്ക് വിരൽ ചൂണ്ടുന്ന മറ്റ് സൂചകങ്ങളും ഉണ്ടാകാം:

  • അടയാളങ്ങൾ മറയ്ക്കുന്നതിനായി അവൾ ശരീരം മറയ്ക്കുന്നുണ്ടോ, അതോ നീളൻ കൈയ്യുള്ള ഉടുപ്പു ധരിക്കുന്നുണ്ടോ, സ്‌കാർഫ് ധരിക്കുന്നുണ്ടോ?

  • അവൾ നിർദ്ദിഷ്ട കൂടിക്കാഴ്ച്ചായോഗങ്ങൾക്ക് വൈകുന്നുണ്ടോ, അതോ അവ നഷ്ടപ്പെടുത്തുന്നുണ്ടോ?

  • അവ്യക്തമായ പരാതികളോടെയോ വ്യത്യസ്ത ലക്ഷണങ്ങളോടെയോ അവൾ പതിവായി ആശുപത്രി / ക്ലിനിക്ക് സന്ദർശിക്കാറുണ്ടോ?

  • അവൾക്ക് ഉത്കണ്ഠ, ഭയം, നിഷ്‌ക്രിയത്വം (പ്രത്യേകിച്ച് മറ്റുള്ളവരുടെ സാന്നിധ്യത്തിൽ) ഉണ്ടെന്ന് തോന്നുന്നുണ്ടോ?

  • വീട്ടിൽ വച്ചു ബന്ധം വയ്ക്കുന്നതിന് അവൾ ആഗ്രഹിക്കുന്നില്ല എന്നുണ്ടോ?

  • പങ്കാളിയുടെ അക്രമത്തിന് സ്വയം കുറ്റപ്പെടുത്തുന്നത് ഉൾപ്പെടെ, ബന്ധത്തിന്‍റെ വ്യക്തിപരമായ ഉത്തരവാദിത്തത്തെ കുറിച്ച് അതിശയോക്തിപരമായ ബോധം അവൾ പ്രകടിപ്പിക്കുന്നുണ്ടോ?

  • പങ്കാളി ഹാജരാകുമ്പോൾ സംസാരിക്കാൻ അവൾക്ക് വിമുഖതയുണ്ടോ?

പങ്കാളിയുടെ / പങ്കാളിയുടെ കുടുംബത്തിന്‍റെ പെരുമാറ്റത്തിൽ സാദ്ധ്യമായ സൂചകങ്ങൾ ശ്രദ്ധിക്കുന്നത് അക്രമത്തിന്‍റെ അടയാളങ്ങൾ തിരിച്ചറിയുന്നതിനു നിങ്ങളെ സഹായിക്കും:

  • ഉപദേശം/ സഹായം തേടുന്ന വ്യക്തിയെ പ്രതിനിധീകരിച്ച് കൂടിക്കാഴ്ച്ചകൾ ൾ റദ്ദാക്കൽ.

  • എല്ലായ്പ്പോഴും കൂടിക്കാഴ്ച്ചായോഗങ്ങളിൽ പങ്കെടുക്കുന്നു, തൊട്ടടുത്ത് ഇരിക്കുന്നുവെന്ന് ഉറപ്പാക്കുന്നു, സഹായം ആവശ്യമുള്ള വ്യക്തിയെ പ്രതിനിധീകരിച്ച് സംസാരിക്കുന്നു, അല്ലെങ്കിൽ അമിതമായി സംരക്ഷണഭാവം പ്രകടിപ്പിക്കുന്നു.

  • ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ആക്രമണാത്മകത; സഹായം തേടിയ വ്യക്തിയെ കുറിച്ച് വിമർശനാത്മകമോ വിധിക്കുന്ന തരത്തിലോ അപമാനിക്കുന്ന രീതിയിലോ പെരുമാറുക.

  • കടുത്ത യുക്തിരഹിതമായ അസൂയ പങ്കാളി പ്രകടിപ്പിക്കുന്നു അല്ലെങ്കിൽ സഹായം തേടുന്ന വ്യക്തി അങ്ങനെ റിപ്പോർട്ടു ചെയ്യുന്നു.

  • അക്രമത്തിന്‍റെ തീവ്രമായ നിഷേധം അല്ലെങ്കിൽ അതിന്‍റെ തീവ്രത കുറയ്ക്കുന്ന രീതി പ്രകടിപ്പിക്കുന്നു.

  • ഉപദേശം തേടുന്ന വ്യക്തിയുടെ ആഗ്രഹങ്ങൾ, ആവശ്യങ്ങൾ അല്ലെങ്കിൽ വികാരങ്ങൾ എന്നിവ പരിഗണിക്കുന്നില്ല.

  • ഉപദേശം തേടുന്ന വ്യക്തിയുടെ മക്കൾ ശല്യപ്പെടുത്തുന്ന സ്വഭാവം പ്രകടിപ്പിക്കുന്നു.

വെളിപ്പെടുത്തലിന് പൊതുവായി തിരിച്ചറിഞ്ഞ ചില തടസ്സങ്ങൾ എന്തൊക്കെയാണ്?

അധിക്ഷേപത്തെക്കുറിച്ച് റിപ്പോർട്ടു ചെയ്യുന്നതിൽ നിന്നോ സംസാരിക്കുന്നതിൽ നിന്നോ ഉപദേശം തേടുന്ന വ്യക്തിയെ നിരുത്സാഹപ്പെടുത്തുന്ന നിരവധി തടസ്സങ്ങളുണ്ട്. ഇവയിൽ ചിലത് താഴെ പറയുന്നു:

  • അത് അധിക്ഷേപമാണെന്ന് തിരിച്ചറിയുന്നില്ല. വൈകാരിക അക്രമത്തിന്‍റെ കാര്യത്തിലാണ് ഇത് പ്രത്യേകിച്ചും കാണപ്പെടാറുള്ളത്.

  • കുറ്റവാളി /കുറ്റവാളികൾ വകഭീഷണിപ്പെടുത്തൽ, അല്ലെങ്കിൽ അവരിൽ നിന്ന് ഇനിയും അക്രമങ്ങൾ നടത്തും എന്നുള്ള ഭയപ്പെടുത്തൽ ഭീഷണിപ്പെടുത്തൽ

  • വീട്ടിൽ തടവിലാക്കപ്പെടുമോ എന്ന ഭയം / കൂടുതൽ പരിശോധനകൾക്കായി വരാൻ അനുവദിക്കാതിരിക്കുക.

  • കുടുംബത്തിലും സാമൂഹികമായും ബന്ധത്തിൽ തുടരാനുള്ള സമ്മർദ്ദം

  • സഹായം തേടുന്ന വ്യക്തിക്കൊപ്പം കൂടിക്കാഴ്ച്ചകളിൽ കുറ്റവാളിയും ഹാജരാകൽ

    മാനസികാരോഗ്യ പരിശീലകനുമായുള്ള ലിംഗഭേദം സംബന്ധിച്ച് അല്ലെങ്കിൽ സാംസ്കാരികമായ വ്യത്യാസങ്ങൾ

  • ലജ്ജയും സംഭ്രമവും അല്ലെങ്കിൽ സ്വയം കുറ്റപ്പെടുത്തൽ

    വെളിപ്പെടുത്തൽ വിശ്വസിക്കില്ല എന്നുള്ള ഭയം

  • സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും ഉള്ള ഒറ്റപ്പെടൽ

  • LGBTQIA - എന്നത് 'പുറത്താകുമോ' എന്ന 'ഭയം, ആന്തരികമായ സ്വവർഗ്ഗരതിയോടുള്ള പേടി, കുറ്റബോധം

  • വീണ്ടും ആഘാതമുണ്ടായാലോ എന്ന ഭയം

  • എല്ലാം വെളിപ്പെടുത്തിയാലും സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയില്ലായ്മ

  • മാനസികരോഗവുമായി ബന്ധപ്പെട്ടുള്ള കളങ്കം - മാനസികരോഗമുള്ള പല സ്ത്രീകളും തങ്ങളുടെ രോഗം ആരോഗ്യപരിപാലകന്‍റെ കണ്ണിലെ വിശ്വാസ്യത കുറയ്ക്കുമെന്ന് കരുതുന്നു

  • സ്വകാര്യതയുടെ അഭാവം

ഇത് തെറാപ്പിയിൽ അധിക്ഷേപവുമായി ബന്ധപ്പെട്ട ആഘാതം കൈകാര്യം ചെയ്യുന്നതിനു വേണ്ടി ശക്തി എന്ന സംഘടനയുമായി സഹകരിച്ച് വൈറ്റ് സ്വാൻ ഫൗണ്ടേഷൻ ചെയ്യുന്ന ഒരു പരമ്പരയുടെ ഭാഗമാണ്. അധിക്ഷേപം അതിജീവിക്കുന്നവരെ സവിശേഷ ചികിത്സ ഉപയോഗിച്ച് സുഖപ്പെടുത്തുന്നതിനു വേണ്ടി മാനസികാരോഗ്യ പരിശീലകർക്കുള്ള ഒരു മാർഗ്ഗനിർദ്ദേശമാണ് ഈ പരമ്പര. ഈ പരമ്പര അതിജീവിച്ചവരെ സ്ത്രീകളായിട്ടാണ് പരാമർശിക്കുന്നത്, എന്നിരുന്നാലും, അതിജീവിക്കുന്നവർ ഏതെങ്കിലും വ്യക്തിത്വത്തിൽ ഉൾപ്പെട്ടവർ ആകാമെന്നത് ഞങ്ങൾ അംഗീകരിക്കുന്നുണ്ട്. ഗാർഹിക പീഡനം അതിജീവിച്ചവരെ സ്ത്രീകൾ എന്ന വാക്കിലൂടെ പരാമർശിച്ചിട്ടുള്ളത്, അധിക്ഷേപം അതിജീവിച്ചിട്ടുള്ള സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള നിയമങ്ങളും സ്ത്രീകളെ മനസ്സിൽ കണ്ടുകൊണ്ടുള്ള മറ്റു മാർഗ്ഗനിർദ്ദേശങ്ങളും പ്രതിഫലിപ്പിക്കുന്നതിനു വേണ്ടിയാണ്.

Click here to view the full series

പത്രപ്രവർത്തകയും പരിശീലനത്തിലൂടെ സാമൂഹ്യ പ്രവർത്തകയുമായ, ശക്തി എന്ന സംഘടനയിലെ ഉപദേഷ്ടാവ് ആയ ഭൂമിക സഹാനി ,നിംഹാൻസിലെ സൈക്യാട്രി വിഭാഗം റസിഡന്‍റ് ഡോക്ടർ ആയ ഡോ. പാറുൾ മാത്തൂർ എന്നിവർ ചേർന്ന് എഴുതിയത്;