തെറപ്പിസ്റ്റുകളും വിദഗ്ദ്ധോപദേശകരും നിർബന്ധമായും പിന്തുടരേണ്ടതായ ഒരു നിര നീതിശാസ്ത്രതത്വങ്ങൾ അഥവാ പ്രവർത്തന മാർഗ്ഗനിർദ്ദേശ രേഖകൾ ലോകത്തിലുള്ള പലേ രാജ്യങ്ങൾക്കും ഉണ്ട്. ഈ നീതിശാസ്ത്രം അവ ഉപയോഗിക്കുന്ന വിദഗ്ദ്ധർ, അതിന്റെ ഗുണഭോക്താക്കളായ ഇടപാടുകാർ എന്നിങ്ങനെ ഇരുകൂട്ടർക്കും ഒരേ പോലെ പിന്തുണ നൽകുന്നുണ്ട്:
എന്നിരുന്നാലും ഇന്ത്യയിൽ ഒരു ഭരണസമിതിയോ ഏകതാനമായ നീതിശാസ്ത്ര നിയമങ്ങളോ പ്രചാരത്തിലില്ല. ഇതിന്റെ അർത്ഥം വിദഗ്ദ്ധോപദേശം നല്കുന്ന തെറപ്പിസ്റ്റുകള്‍ എന്ന നിലയിൽ പ്രവർത്തനം തുടങ്ങുന്ന അനേകം പേര്‍ക്കും തങ്ങൾ അനുവര്‍ത്തിക്കേണ്ടതായ കൃത്യമായ പ്രക്രിയകൾ എന്തെല്ലാമാണ്, അനുചിതമായത് എന്താണ് എന്ന് അറിയില്ല എന്നതാണ്.
തങ്ങൾ പിൻതുടരുന്ന നീതിശാസ്ത്രം അഥവാ പ്രവർത്തന മാർഗ്ഗരേഖകൾ എന്തെല്ലാമാണ് എന്ന് മനസ്സിലാക്കുന്നതിനായി ഈ രംഗത്തു പ്രവർത്തിക്കുന്ന ചിലരോട് വൈറ്റ് സ്വാൻ ഫൗണ്ടേഷൻ സംസാരിച്ചു.
തുടക്കത്തിൽ:
ഒരു ഹെൽപ്പ്ലൈൻ എന്ന നിലയക്ക് ഇടപാടുകാരുമായി ഉള്ള ഞങ്ങളുടെ ഒരേയൊരു പാരസ്പര്യം സാങ്കേതികയിലൂടെ മാത്രമാണ്. ഞങ്ങൾ ഒരിക്കലും ലക്ഷണം നോക്കി രോഗനിർണ്ണയം നടത്തുകയോ, പരീക്ഷണങ്ങൾ നടത്തുകയോ ശുപാർശകൾ ചെയ്യുകയോ ഒന്നും ഫോണിലൂടെ നടത്തുന്നില്ല. വിളിക്കുന്ന വ്യക്തിയോട് തന്നെ സഹായിക്കുവാൻ കഴിയുന്ന ആരെയെങ്കിലും ഉപദേശാർത്ഥം സമീപിക്കുന്ന കാര്യം പരിഗണിക്കുക എന്ന് അഭിപ്രായപ്പെടുകയാണ് ഞങ്ങൾ ചെയ്യുന്നത്. പിന്നീട് ഞങ്ങൾ അവരെ ആവശ്യമുള്ള അടിസ്ഥാന സേവനങ്ങളിലേക്ക് - തെറപ്പിസ്റ്റുകൾ, പ്രത്യേക വിഭാഗങ്ങൾ, നിയമ സഹായം, എൻജിഒകൾ അല്ലെങ്കിൽ ആശുപത്രികൾ - ബന്ധപ്പെടുത്തി കൊടുക്കും.
തനൂജ ബാബർ
പ്രോഗ്രാം അസോസിയേറ്റ്, ഐകാൾ സൈക്കോളജിക്കൽ ഹെൽപ് ലൈൻ, മുംബൈ. (Tanuja Babre, program associate, iCALL psychological Helpline, Mumbai)
ശരിയല്ലാത്തത് എന്താണ്:
തെറപ്പിക്കു പോകുന്നതിനെ കുറിച്ചു നിങ്ങൾ പരിഗണിക്കുന്നുണ്ടെങ്കിൽ, ഇക്കാര്യങ്ങള്‍ മനസ്സിൽ വച്ചുകൊണ്ടു നിങ്ങളുടെ തെറപ്പിസ്റ്റ് ഇതിനു വിരുദ്ധമായി കാര്യങ്ങൾ ചെയ്യുന്നു എങ്കിൽ നിങ്ങൾ തെറപ്പിസ്റ്റിനോടു സംസാരിക്കേണ്ടതുണ്ട് എന്നത് വളരെ പ്രധാനമാണ്.
അതേ സമയം, തെറപ്പിസ്റ്റിനെ സംബന്ധിച്ച നിങ്ങളുടെ തെരഞ്ഞെടുപ്പ് നിങ്ങൾക്ക് ഗുണം ചെയ്യുന്നുണ്ടോ എന്നതിനെ കുറിച്ചുള്ള നിങ്ങളുടെ ധാരണപ്രകാരം തന്നെ നിങ്ങൾ മുന്നോട്ടു നീങ്ങണം എന്നതും പ്രധാനമാണ്.
ഏതെങ്കിലും സമയത്ത്, നിങ്ങൾക്ക് എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുവെങ്കിൽ അവർ ചെയ്യുന്നത് എന്താണെന്നും എന്തുകൊണ്ടാണ് അതു ചെയ്യുന്നതെന്നും പറയുന്നതിനു നിങ്ങൾക്ക് അവകാശമുണ്ട്. അസ്വസ്ഥത നിലനിൽക്കുന്നു എങ്കിൽ, ഈ ബന്ധം നിങ്ങൾക്ക് ഗുണകരമാകുന്നുണ്ടോ, നിങ്ങളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിന് അതു നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടോ എന്നു വിലയിരുത്തുന്നതിനുള്ള സമയം ആയിട്ടുണ്ടാവാം.
എന്നെ സംബന്ധിച്ചിടത്തോളമുള്ള ഒരു വലിയ നിഷേധം - ഇല്ല - ഇതാണ്: വ്യക്തിക്ക് മെഡിക്കൽ അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനു വേണ്ടി, എനിക്ക് പിന്തുണയ്ക്കുവാൻ കഴിയാത്ത ഒരു രേഖയും (ആദ്യ കൂടിക്കാഴ്ച്ചയിൽ തന്നെ രോഗനിർണ്ണയം നടത്തുന്ന എഴുത്തുകൾ തരണം എന്നോ ചിലപ്പോൾ ഞാനുമായി പലേ കൂടിക്കാഴ്ച്ചായോഗങ്ങളും നടത്തിക്കൊണ്ടിരിക്കുന്നുവെന്നോ ഉള്ള തരത്തിൽ, യഥാർത്ഥത്തിൽ ഞാൻ നടത്താത്തവ) ഞാൻ നൽകുകയില്ല. തെറപ്പിസ്റ്റിന്റെ തന്നെ നൈതിക ചുമതലകൾ സംരക്ഷിക്കുക എന്ന താൽപ്പര്യപ്രകാരമുള്ള കർശനമായ ഒരു ഇല്ല-ഇല്ല നിഷേധം തന്നെ ആണ് അത്.
ഡോ ദിവ്യാ കണ്ണൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ബംഗളരു
ഒരു തെറപ്പിസ്റ്റ് എന്ന നിലയിൽ, ഓൺലൈൻ വിദഗ്ദ്ധോപദേശം നൽകുന്ന ഒരാൾ എന്ന നിലയിൽ, എനിക്ക് എന്തു ചെയ്യാൻ കഴിയും എന്തു ചെയ്യാനാവില്ല എന്നതു സംബന്ധിച്ച് എനിക്ക് വ്യക്തതയുണ്ട്. സ്കിസോഫ്രീനിയ പോലെയുള്ള ചില അവസ്ഥകൾക്ക് ഔഷധങ്ങളും ഒപ്പം മറ്റു പിന്തുണയും ആവശ്യമുള്ള തരത്തിലുള്ള ശാരീരിക പ്രകടനപരത ഉണ്ടാകും. അപ്പോൾ ഓൺലൈൻ ഇടപെടലുകൾ മാത്രം കൊണ്ട് ഗുണമുണ്ടാവില്ല എന്ന് ഞാൻ വ്യക്തമാക്കേണ്ടതുണ്ട്. എന്റെ പരിമിതികൾ ഞാൻ തിരിച്ചറിയുന്നുണ്ട് എന്നു ഞാൻ ഉറപ്പാക്കുന്നു, ആവശ്യമുള്ള പക്ഷം മറ്റു വിദഗ്ദ്ധരുടെ അടുത്തേക്ക് അവരെ ഞാൻ വിടുകയും ചെയ്യുന്നു.
Scherezade Siobhan. സൈക്കോളജിസ്റ്റ്, ദ ടോക്കിംഗ് കോംപസ്സ് (The talking Compass)
ഇതു കൂടി വായിക്കുക: ഒരു തെറപ്പിസ്റ്റിന്റേയും ഇടപാടുകാരന്റേയും ഇടയിലുള്ള ഇടപാടുകൾക്കുള്ള നിയമങ്ങള്‍ എന്തെല്ലാമാണ്?