കോപം, അത് ഒരു പ്രശ്‌നം ആയി തീരുമ്പോൾ
നമ്മൾ എല്ലാവരും നമ്മുടെ ജീവിതങ്ങളിൽ ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ കോപം അനുഭവിച്ചിട്ടുണ്ട്. കോപം എന്ന വികാരം അനുഭവിക്കുക എന്നത് സ്വാഭാവികവും ന്യായയുക്തവും ആവശ്യമുളളതും ഉചിതവും ആണ്. ബാഹ്യമോ ആന്തരികമോ ആയ സംഭവങ്ങൾ കൊണ്ട് തിരികൊളുത്തപ്പെടാവുന്ന ഒരു അടിസ്ഥാനപരമായ വികാരം ആണ് കോപം. നമ്മൾ ഒന്നു പിന്തിരിഞ്ഞു നോക്കിയാൽ, താഴെ വിവരിക്കുന്നവയിൽ ഒന്നോ അതിൽ കൂടുതലോ ഘടകങ്ങൾ ആയിരിക്കും നമ്മുടെ ഉള്ളിൽ കോപ പ്രതികരണം വെളിവാക്കിയിട്ടുണ്ടാവുക:
ബാഹ്യമായ സംഭവങ്ങൾ
ആന്തരികമായി സംഭവിക്കുന്നവ
കോപം അനുഭവിക്കുക എന്നത്, അതിർത്തി ലംഘിക്കൽ, അനീതി, ബഹുമാനമില്ലായ്മ അല്ലെങ്കിൽ കായികമോ മാനസികമോ ആയ അനിശ്ചിതമായ ഹാനി തുടങ്ങിയ ആസന്നമായ ഭീഷണികളെ കുറിച്ച് നമുക്കു മുന്നറിയിപ്പു നൽകുന്നുണ്ട്. കോപം അനുഭവിക്കുന്നത് ഒരു അതൃപ്തികരമായ സംഭവത്തോടോ അവസ്ഥയോടോ ഉള്ള സ്വാഭാവികമായ യോജിക്കൽ പ്രക്രിയ ആണ് എങ്കിൽ കൂടിയും താഴെ പറയുന്ന ചില സന്ദർഭങ്ങളിൽ അത് ഒരു പ്രശ്‌നമാകാൻ സാദ്ധ്യതയുണ്ട്:
അമർഷത്തിന്‍റേയും ക്രോധത്തിന്‍റേയും രൂപത്തിൽ ഒരു വ്യക്തിയുടെ കോപം അമിതമായി പ്രകടിപ്പിക്കുന്നത് ആ വ്യക്തിയെ ഹൃദയ ബന്ധിത പ്രശ്‌നങ്ങൾ, ഉയർന്ന രക്ത സമ്മർദ്ദം തുടങ്ങിയ അപകട സാദ്ധ്യതകളിലേക്കു എത്തിച്ചെന്നു വരും. വളരെ തീവ്രമായും കൂടെക്കൂടെയും കോപം അനുഭവപ്പെടുകയോ അതു പ്രകടിപ്പിക്കുകയോ ചെയ്യുമ്പോൾ അതു നമ്മുടെ ശരീരത്തിനും മനസ്സിനും സ്പഷ്ടമായ ആയാസം സൃഷ്ടിക്കുന്നതിനു കാരണമാകുന്നു.
വാചികമായോ കായികമായോ ആയ രീതിയില്‍ ഉള്ള കോപത്തിന്‍റെ അനുചിതമായ പ്രകടിപ്പിക്കൽ ഒരാളെ ആക്രമണപരതയുള്ള, വിദ്വേഷിയായ, ചിലപ്പോൾ അവഹേളനപരമായ പെരുമാറ്റത്തിന്‍റെ ഉടമ എന്നു വരെ അവരോധിക്കപ്പെടുന്നതിന് ഇടയാക്കി എന്നു വരാം. ഇത് മറ്റ് ആളുകളെ പ്രതിരോധത്തിലേക്കു നയിച്ചേക്കാം, വ്യക്തിപരവും തൊഴിൽപരവും ആയ ബന്ധങ്ങളെ ഇത് അട്ടിമറിച്ചുവെന്നും വരാം.
ഉള്ളിൽ ഇരുന്നു വളരുന്നതോ ഉള്ളില്‍ അടക്കി വച്ചിരിക്കുന്നതോ ആയ കോപം നമ്മുടെ ശരീരത്തിലും മനസ്സിലും മനഃക്ലേശകരമായ ആയാസം സൃഷ്ടിക്കുന്നതിനു കാരണമായേക്കാം. നിവൃത്തികേടുകൊണ്ട് ബാല്യത്തിൽ പ്രകടിപ്പിക്കുവാൻ കഴിയാതെ പോയ കോപമോ അമർഷമോ അന്നു അടക്കി വെയ്‌ക്കേണ്ടതായി വന്നിട്ടുള്ള അനുഭവങ്ങൾ നമുക്ക് ഉണ്ടായിട്ടുണ്ടായിരിക്കാം. ഇത്തരം അടക്കി വച്ചിരിക്കുന്ന കോപം നമ്മെ അതേ വ്യക്തിയെ പറ്റിയോ സംഭവത്തെ പറ്റിയോ സ്ഥിരമായി ചിന്തിക്കുന്നതിനു പ്രേരിപ്പിക്കുകയും അത് ഒന്നുകിൽ ഓര്‍ക്കാപ്പുറത്ത് പെട്ടെന്നു കോപം പ്രകടിപ്പിക്കുന്നതിലേക്കോ അല്ലെങ്കിൽ കോപം ഉള്ളിലേക്ക് ഒതുക്കുന്നതിലേയ്‌ക്കോ നയിച്ചുവെന്നും വരാം. ദീർഘകാലം കോപം അടക്കി വയ്ക്കുന്നതും മാനസിക ആരോഗ്യ പ്രശ്‌നങ്ങളിലേക്കു വഴി തെളിക്കുന്നതിനു സാദ്ധ്യതയുണ്ട്. നിയന്ത്രിക്കുകയോ കൃത്യമായി വഴി തിരിച്ചു വിടുകയോ ചെയ്തില്ലെങ്കിൽ ഒരാൾ തന്‍റെ കോപം യഥാർത്ഥമായ സ്രോതസ്സിനു നേര്‍ക്കല്ലാതെ മറ്റൊരു വ്യക്തിയുടെ നേർക്കോ സംഭവത്തിനു നേർക്കോ അനുചിതമായി പ്രകടിപ്പിച്ചുവെന്നു വരാം. ഇത് പലപ്പോഴും തെറ്റിദ്ധാരണകളിലേക്കും വ്യക്തികൾക്കിടയിൽ സംഘർഷങ്ങൾ ഉടലെടുക്കുന്നതിലേക്കും നയിക്കും.
കോപബന്ധിത പ്രശ്‌നങ്ങൾ പരിഹരിക്കുന്നത്
കോപം എന്ന വികാരം നിയന്ത്രണാധീനമാക്കുന്നതിനു ഒരു വ്യക്തിക്കു ബുദ്ധിമുട്ടു വരുമ്പോഴാണ് കോപബന്ധ പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്. കോപം അനുഭവിക്കുക എന്നുള്ളത് തികച്ചും സ്വാഭാവികം ആണ് എന്നിരിക്കെ, അത് പ്രയോജനപ്രദമായ രീതിയിൽ, അവനവനും മറ്റുള്ളവര്‍ക്കും ഹാനികരമല്ലാത്ത രീതിയില്‍ നിയന്ത്രിക്കുന്നതിനും പ്രകടപ്പിക്കുന്നതിനും നമുക്കു കഴിയുകയാണെങ്കിൽ, അത് വളരെ സഹായകമായിരിക്കും.
കോപം നിയന്ത്രാണാധീനമാക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും താഴെ പറയുന്ന കാര്യങ്ങൾ സഹായകമായേക്കാം:
അവലംബം: