സൗഖ്യം

ഫോൺവിളികളുടെ മടങ്ങി വരവ്

കോവിഡ്-19 സാമൂഹിക അകലം പാലിക്കൽ, ഫോണിലൂടെ നമ്മുടെ സമൂഹങ്ങളുമായി ബന്ധം പുലർത്തുക എന്നതിലേക്കുള്ള സൂചനയാണോ നൽകുന്നത്?

സന്ധ്യാ മേനോന്‍

എനിക്ക് 6 വയസ്സോ മറ്റോ ഉണ്ടായിരുന്ന കാലം - 1986 നു മുമ്പ് - ഫോണിൽ സംസാരിക്കുന്നത് ആസ്വദിച്ചിരുന്നതായി പ്രത്യേകിച്ച് ഓർമ്മയിലില്ല. സത്യത്തിൽ, വളർന്നു വരുന്ന കാലത്ത് ഞാൻ അത് സജീവമായി ഒഴിവാക്കിയിരുന്നു. (തീർച്ചയായും എന്‍റെ ആദ്യത്തെ ആൺകുട്ടി സുഹൃത്ത് സംഭവിക്കുന്നതു വരെ; ചില സംഭവവികാസങ്ങൾ എന്നെ എപ്പോഴും ഫോണിൽ തന്നെ നിർത്തി, കാരണം, ആ പ്രണയം വളരെ അകലെയുള്ളതായിരുന്നു.)

പക്ഷേ ഫോണിന്‍റെ സാന്നിദ്ധ്യത്തിലൂടെയാണ്, ആളുകളിലൂടേയും ബന്ധങ്ങളിലൂടെയും സഞ്ചരിക്കുന്നതിനുള്ള ചില ആദ്യകാല പാഠങ്ങൾ ഞാൻ പഠിച്ചത്. ഇവയിലെ മിയ്ക്ക പാഠങ്ങളും പഠിക്കുന്നതിന് എനിക്ക് ആ ഉപകരണം ഉപയോഗിക്കേണ്ടതായി പോലും വന്നിട്ടുമില്ല.

എനിക്ക് ഒമ്പതു വയസ്സുള്ളപ്പോൾ ഞങ്ങൾ ഇന്ത്യയിൽ നിന്നു പോയി; എന്‍റെ മാതാപിതാക്കൾക്ക് ഫോൺ ജീവരക്ഷയ്ക്ക് ഉതകുന്ന ഒരു ചരട് ആയിത്തീർന്നു. അവർ അവരുടെ പ്രായമായ മാതാപിതാക്കളെ ഇന്ത്യയിൽ വിട്ടിട്ടാണ് പോന്നത്; ഒരു വർഷം മുഴുവൻ അവരോടു സംസാരിക്കാനുള്ള ഒരേയൊരു ഉപാധി ലാൻഡ് ഫോൺ മാത്രമായിരുന്നു. ഇന്ത്യയിലേക്കുള്ള വിളികളുടെ ചെലവിന്‍റെ തോത് അന്ന് ദുസ്സഹമായ വിധം ഉയർന്നതായിരുന്നു, അതിനാൽ ആഴ്ച്ചയിൽ ഒരിക്കൽ നിരക്ക് കുറവായിരിക്കുന്ന സമയത്ത് എന്‍റെ മാതാപിതാക്കൾ വീട്ടിൽ വിളിക്കും; ചിലപ്പോൾ അവരുടെ സഹോദരങ്ങളേയും; എന്‍റെ മാതാപിതാക്കൾ ഓരോ ആഴ്ച്ചയിലും അവർക്ക് ഇരുവർക്കും ന്യായമായ ഒരു ചടങ്ങ് നിർവ്വഹിക്കുന്നതിലേക്ക് എത്തുന്നതിന് ശ്രമിക്കുന്നതു കണ്ടാണ് ഞാൻ മിതവ്യയം അഭ്യസിച്ചത്. സ്രോതസ്സുകളിൽ, സമയത്തിൽ, വാക്കുകളിൽ എല്ലാം മിതവ്യയം. എനിക്ക് ആവശ്യമുള്ള കാര്യങ്ങൾ ഏറ്റവും കുറവു വാക്കുകളിൽ എത്രയും പെട്ടെന്നു പറയുക എന്നത് ഞാൻ പരിശീലിച്ചു, അതിൽ വൈദഗ്ദ്ധ്യവും നേടി.

സന്ധ്യാ മേനോൻ വരച്ച ചിത്രം

പല വട്ടവും അവർ വിജയിക്കാതിരുന്നിട്ടുണ്ട് (എന്‍റെ ഓർമ്മയിൽ); മാസാവസാനം ഫോൺബില്ലുകൾ വീട്ടിൽ വരുമ്പോൾ, എന്‍റെ മാതാപിതാക്കൾ തമ്മിൽ ഉണ്ടാകാൻ പോകുന്ന വിയോജിപ്പുകൾ എത്ര തീവ്രമായിരിക്കും എന്ന് ഒരു കൊച്ചു കുട്ടി എന്ന നിലയിൽ ഞാൻ ഉറപ്പിച്ചിട്ടുണ്ട്. എന്തായാലും ഒന്ന് ഉണ്ടാകും എന്ന് അല്ല. ഈ തർക്കങ്ങളിൽ നിന്നാണ് ഞാൻ അധികാരത്തെ കുറിച്ചു പഠിച്ചത്. എന്‍റെ കഠിന പരിശ്രമിയായ അച്ഛൻ അതീവ വിഷമത്തോടെ, ഫോൺ വിളികളുടെ പട്ടികകൾ പരിശോധിക്കും, ഇപ്പോൾ വീട്ടിൽ ഇരിക്കുന്ന എന്‍റെ അമ്മ, അമ്മയുടെ കുടുംബക്കാരോട് എത്ര സമയമാണ് സംസാരിച്ചത് എന്നു അത്ഭുതപ്പെടും. അച്ഛൻ തന്‍റെ കുടുംബവുമായിട്ടും അതു തന്നെയല്ലേ ചെയ്യുന്നത് എന്നു തിരികെ തർക്കിക്കാനുള്ള നില തനിക്കുണ്ട് എന്ന് അമ്മ അന്നു കരുതിയിരുന്നില്ല. ബില്ലുകൾ പ്രത്യേകിച്ചും ഉയർന്നതാണെങ്കിൽ, തനിക്ക് അനുയോജ്യമായ സമയം വന്നു എന്നു തോന്നുന്നതു വരെ വിളിക്കാൻ പാടില്ല എന്നു അച്ഛൻ നിർബന്ധം പിടിക്കും. ഞങ്ങൾക്ക് ഡയൽ അപ് ഇന്‍റർനെറ്റു കിട്ടിയപ്പോഴും അങ്ങനെ തന്നെ തുടർന്നു: അന്നത്തെ മാനാദണ്ഡം പക്ഷേ ബില്ലു മാത്രമായിരുന്നില്ല. എത്ര കൂടുതൽ സമയമാണ് ലൈൻ തിരക്കിലായിരുന്നത് എന്നും ഉണ്ടായിരുന്നു- കാരണം എന്‍റെ അച്ഛൻ പരവശനായി വീട്ടിലേക്കു വിളിക്കാൻ പലവട്ടം ശ്രമിച്ചിട്ടുണ്ടാകും.

എങ്ങനെയായിരുന്നു ഈ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചിരുന്നത് എന്നു ഞാൻ ഓർമ്മിക്കുന്നില്ല. എന്‍റെ അച്ഛന്‍റെ മുൻകോപം മിയ്ക്കവാറും കുറച്ചു കഴിഞ്ഞു തണുത്തു കാണുമായിരിക്കാം. അതേ പോലെ തന്നെ, നേരത്തെ കല്യാണം കഴിപ്പിച്ച, അനുസരിക്കാൻ പഠിപ്പിച്ചു വളർത്തിയ എന്‍റെ അമ്മയും ഇതു തന്‍റെ വിധിയാണ് എന്നു സ്വയം പറഞ്ഞും കാണും; ഒരു പരിധിക്കപ്പുറം അമ്മ സാമ്പത്തികമായി സ്വതന്ത്രയല്ലാതിരുന്നതിനാൽ, സ്വന്തം അഭിമാനവും സ്വന്തം വിവാഹം ഫലപ്രദമായി പരിണമിക്കുന്നതിനുള്ള ആഗ്രഹവും കാരണം കാര്യങ്ങൾ വഴുതി നീങ്ങുന്നതിന് അനുവദിച്ചു കാണണം. സാമ്പത്തികമായ സ്വാതന്ത്ര്യം കൈവരിക്കണം എന്നതിന്‍റെ ആത്യന്തികമായ ആവശ്യം ഞാൻ വളരെ കഠിനമായി തന്നെ പഠിച്ചു. സാമ്പത്തികമായി ആശ്രയിക്കേണ്ടി വരുന്നതിനെ കുറിച്ച് ഭയപ്പെടുന്നതിനു ഞാൻ പഠിച്ചു എന്നതായിരിക്കും കൂടുതൽ ശരി, പക്ഷേ, എങ്ങനെയാണ് സാമ്പത്തികമായ സ്വാതന്ത്ര്യം നേടേണ്ടത് എന്നതിനെ സംബന്ധിച്ച് ഈ ലോകത്തിന്‍റെ യഥാർത്ഥ പാഠങ്ങൾ എനിക്കു അന്നു ദുർലഭവുമായിരുന്നു. ഒരു ജോലിയും ഔദ്യോഗിക ജീവിതവും ഒരു വശം മാത്രമാണ്, പക്ഷേ യഥാർത്ഥ സാമ്പത്തിക സ്വാതന്ത്ര്യം എന്നത് ബാങ്കിൽ പണമുണ്ടാകുക എന്നതാണ്.

ഞങ്ങൾ പല രാജ്യങ്ങൾ മാറി മാറി ജീവിച്ച ആദ്യത്തെ കുറച്ചു വർഷങ്ങൾ എന്‍റെ അമ്മ ഡ്രൈവിംഗ് ലൈസൻസിനു അപേക്ഷിച്ചിരുന്നില്ല. ഇന്ത്യയിൽ അമ്മ കാർ ഓടിച്ചിരുന്നു, അത് അമ്മയ്ക്ക് അത്യന്തം ആത്മവിശ്വാസവും സാഫല്യവും നൽകിയിരുന്നു, പക്ഷേ ജീവിതം ക്രമരഹിതമായിരുന്ന അക്കാലത്ത്, ഇവിടെ ഈ പുതിയ സ്ഥലത്ത് വണ്ടി ഓടിക്കുവാൻ അമ്മ യഥാർത്ഥത്തിൽ ആഗ്രഹിച്ചിരുന്നില്ല.

ഫോൺ എന്നു പറയുന്നത് അമ്മയ്ക്ക് നാട്ടിലുള്ള തന്‍റെ പ്രിയപ്പെട്ട കുടുംബവുമായിട്ട് ഉള്ള ഒരു ബന്ധം മാത്രമായിരുന്നില്ല, അത് ജീവരക്ഷയ്ക്ക് ഉതകുന്ന ഒരു ചരട് ആയിരുന്നു- അത് മാനസികാരോഗ്യം, നഗരത്തിലും സമൂഹത്തിലും താൻ അപ്പോൾ മാത്രം ഉണ്ടാക്കിയെടുത്തിരുന്ന തന്‍റെ സുഹൃത്തുക്കളുടെ വാർത്തകളും കൂടിയായിരുന്നു. ഞാൻ ഓർമ്മിക്കുന്നുണ്ട് - ഞങ്ങൾ സ്‌കൂളിൽ നിന്ന് മടങ്ങിയെത്തുമ്പോൾ - പാചകത്തിനൊപ്പം സംഭാഷണങ്ങളും കൂടി ഒന്നിച്ചു നടത്തുന്ന അമ്മയുടെ ജാലവിദ്യ. അടുക്കളയിൽ മൂന്നു കാര്യങ്ങൾ സജീവമായി ഉണ്ടാകും - സ്റ്റൗവ്വിൽ എന്തെങ്കിലും ഒന്ന്, അരിഞ്ഞുകൊണ്ടിരിക്കുന്ന ഒന്ന്, സിങ്കിൽ എന്തെങ്കിലും ഒന്ന്. കൂടാതെ അമ്മയുടെ കഴുത്തിനും തോളിനും ഇടയിൽ തിരുകി വച്ചിരിക്കുന്ന കോഡ്‌ലെസ്സ് റിസീവർ.

അന്ന് ഞങ്ങൾ ആ ദിവസം എന്താണ് കഴിക്കുന്നത് എന്ന് അമ്മ ചർച്ച ചെയ്യും - അപ്പുറത്തെ അറ്റത്ത് ആരു തന്നെ ആയിരുന്നെങ്കിലും - അല്ലെങ്കിൽ ഞങ്ങൾ കുട്ടികൾ കാരണമുള്ള ബദ്ധപ്പാടുകൾ, അല്ലെങ്കിൽ എന്‍റെ അച്ഛനെ കുറിച്ചുള്ള സൗമ്യമായ പരാതികൾ, അല്ലെങ്കിൽ സുഖമില്ലാത്തതിനെ കുറിച്ച്. ചിലപ്പോൾ നിരാശ കാരണം ഫോണിലൂടെ കരയുന്നത് ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്. അല്ലാത്ത മറ്റു സമയങ്ങളിൽ അമ്മയുടെ ഏറ്റവും അടുപ്പമുള്ള കൂട്ടുകാരുമായി നിരുപദ്രവകരമായ പരദൂഷണം പറയും. കണക്കിലേറെ പ്രസരിപ്പുള്ള ഞാനാകട്ടെ, ഇതെല്ലാം ശ്രദ്ധിച്ച് ഇതിലൊന്നും താൽപര്യമേ ഇല്ലാത്ത വിധത്തിൽ ഇരിക്കുന്നതിന് പഠിച്ചു. ഒരു ഉപകാരവുമില്ലാത്ത കഴിവ്, ഞാൻ കൂട്ടിച്ചേർത്തേക്കാം. ഒരേ സമയം ഒന്നിൽ കൂടുതൽ പ്രവർത്തികൾ ചെയ്യുവാൻ സ്ത്രീകൾക്ക് കഴിവുണ്ട് എന്നും പുരുഷന്മാർക്ക് ഇല്ല എന്നും ഉള്ള ഗവേഷണഫലം വായിക്കുന്നതിനും ഏറെ മുമ്പേ തന്നെ അക്കാര്യം ഞാൻ മനസ്സിലാക്കി. എന്തെങ്കിലും ഒന്നിൽ പെട്ടെന്നു ചെയ്തു തീർക്കുക എന്നതിന് അപ്പുറം അത് സമർത്ഥമായി ചെയ്യേണ്ടത് എങ്ങനെ എന്നു ഞാൻ മനസ്സിലാക്കി. പക്ഷേ എന്‍റെ അമ്മ ഒരിക്കലും എന്നെ പഠിപ്പിച്ചു തരാൻ ശ്രമിച്ചിട്ടില്ലാത്ത, എന്നാൽ ലളിതമായി ചെയ്തു കാണിച്ചു തരിക മാത്രം ചെയ്തിട്ടുള്ളത് ഏറ്റവും പ്രധാനപ്പെട്ട ഒരു പാഠമാണ്. സമൂഹത്തിന്‍റെ പാഠം.

സ്വന്തമായി വളരെയധികം സമയം ലഭിക്കുകയും എന്നാൽ കാര്യങ്ങൾ നടന്നു കിട്ടുന്നതിന് തന്‍റെ ഭർത്താവിനെ ആശ്രയിക്കേണ്ടി വരുന്നതിന് നിർബന്ധിതയാക്കപ്പെടുകയും ചെയ്യേണ്ടി വന്നതിനാൽ - അക്കാലത്ത് അമ്മയുടെ സൗഹൃദവലയത്തിൽ ഉണ്ടായിരുന്ന മിയ്ക്ക സ്ത്രീകളേയും പോലെ തന്നെ - എന്‍റെ അമ്മയും സുഹൃത്തുക്കളും അവരവരുടെ ദൃഢബന്ധം ഫോണിലൂടെ നിർമ്മിച്ചെടുത്തു. അമ്മയുടെ സമൂഹബോധം - തന്‍റെ ഒരു കൂട്ടുകാരിയുടെ പിതാവു മരിച്ചപ്പോൾ അവരെ സഹായിക്കുക, അതേ കാര്യം തന്‍റെ അമ്മയ്ക്കു സംഭവിച്ചപ്പോൾ അതുമായി സമരസപ്പെടുക; ആർത്തവവിരാമ കാലത്തെ ബുദ്ധിമുട്ടുകൾ തരണം ചെയ്യുക, ആർക്കെങ്കിലും അസുഖം വരുമ്പോൾ അവരെ ഉന്മേഷഭരിതരാക്കുക, അവർക്കു വേണ്ടി പാചകം ചെയ്തു കൊടുക്കാം എന്ന് സഹായഹസ്തം നീട്ടുക (അത് കൊടുത്തു വിടുകയും ചെയ്യുക), സുഹൃത്തുക്കളുടെ പെൺമക്കൾക്ക് ആർത്തവം സംഭവിക്കുമ്പോൾ, അല്ലെങ്കിൽ അവരുടെ അനുസരണകെട്ട ആൺകുട്ടികളെ പറ്റി ചർച്ച ചെയ്യുമ്പോൾ അതേ പറ്റി സംസാരിക്കുക - ഇതെല്ലാം എന്‍റെ അമ്മ ഫോണിലൂടെ ചെയ്തിരുന്നു. പിന്നീട് അമ്മയ്ക്ക് സ്വയം സഞ്ചരിക്കാനും തന്‍റെ കാര്യങ്ങൾ സ്വയം ചെയ്യാനുള്ള പ്രാപ്തി ആവുകയും ചെയ്തപ്പോഴും ഫോൺ അമ്മയുടെ ജീവിതത്തിലെ ഒരു പ്രധാന ഭാഗമായിരുന്നു.

ഞാൻ അത് ഇപ്പോൾ അമ്മയോടു ചോദിക്കുകയാണ് എങ്കിൽ - ഞാൻ അതു ചെയ്യുകയും ചെയ്തു - ആ ഫോൺവിളികളാണ് തന്നെ സ്വബോധമുള്ള വ്യക്തിയാക്കി നിലനിർത്തിയത് എന്ന് അമ്മ പറയും. ഒരു പുതിയ രാജ്യത്ത്, ആഴ്ച്ചാവസാനങ്ങളിൽ എപ്പോഴെങ്കിലും പുറത്തു പോകാം എന്നു ഭർത്താവ് തീരുമാനിക്കുമ്പോൾ മാത്രം അല്ലാതെ ദിവസങ്ങളോളം ഒറ്റപ്പെട്ട് കഴിയവേ, വീടും അടുപ്പും അവയിലേക്ക് നിയന്ത്രിക്കപ്പെട്ട ജീവിതത്തിനും അപ്പുറം തനിക്ക് ഒരു അസ്തിത്വം ഉണ്ടെന്ന് ആ ഫോൺ വിളികൾ തോന്നിപ്പിച്ചു. ഒരു സുഹൃത്ത്, മാർഗ്ഗദർശി, രഹസ്യങ്ങൾ ഭയപ്പെടാതെ പങ്കു വയ്ക്കാൻ കഴിയുന്ന വിശ്വസ്തസുഹൃത്ത് എന്നീ നിലകളിൽ അമ്മയെ ആളുകൾ ഇഷ്ടപ്പെട്ടിരുന്നു, അമ്മയെ ആവശ്യമുള്ളവർ ഉണ്ടായിരുന്നു. അമ്മയുടെ സ്ഥാനത്തുള്ള നൂറുകണക്കിനു സ്ത്രീകളുടെ അവസ്ഥയാണ് ഇത്, പലരും അമ്മയുടെ സുഹൃത് വലയത്തിലും ഉണ്ട്. തങ്ങൾ പിന്നിട്ടു പോന്ന ജീവിതം എന്ന ബാഹ്യപ്രകടനത്തെ കുറിച്ച് ഒരു രൂപം നൽകിയത് ഫോൺ ആണ്. അത് സ്ഥിരബുദ്ധി, സമൂഹം, ഐക്യദാർഢ്യം, സൗഹൃദം എന്നിവയുടെയെല്ലാം പ്രതിരൂപം ആയിരുന്നു.

ആഴ്ച്ചാവസാനത്തിൽ എന്‍റെ ബന്ധുസഹോദരങ്ങളിൽ ഒരാൾ എന്നെ വിളിച്ചപ്പോൾ, അവൾക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് പ്രത്യേകിച്ച് ആലോചനയൊന്നും കൂടാതെ ഞാൻ ചോദിച്ചു. എനിക്കു ഫോൺവിളികൾ എന്നത്, മുഴുവനായും മുഷിപ്പിക്കുന്ന ഒരു അവശ്യവസ്തു സംബന്ധിച്ചു മാത്രമാണ്. കൊറോണവൈറസ് കാലത്ത് ആവശ്യമായ ജാഗ്രതയുടെ ഭാഗമായി അവൾ ഏതാണ്ട് എട്ടു ദിവസത്തോളം വീട്ടിനുള്ളിൽ തന്നെ ആയിരുന്നതിനെ പറ്റി പറഞ്ഞപ്പോൾ എന്‍റെ ഹൃദയം വേദനിച്ചു പോയി. അവളുടെ ഒരേയൊരു ആവശ്യം മറ്റൊരു മനുഷ്യജീവിയെ കാണുക, ആരോടെങ്കിലും ഒന്നു സംസാരിക്കുക എന്നതു മാത്രമായിരുന്നു. തന്‍റെ പലേ സുഹൃത്തുക്കൾക്കും ഇപ്പോൾ പിന്തുണ ആവശ്യമുള്ളതിനാൽ, ജീവിതത്തിൽ ഇന്നോളം ചെയ്തിട്ടില്ലാത്തത്ര വിഡിയോ കോളുകൾ താൻ ഈ ആഴ്ച്ചയിൽ ചെയ്തിട്ടുണ്ട് എന്ന് എന്‍റെ ഒരു സുഹൃത്ത് പറഞ്ഞു. സൗഖ്യം, കാലക്കേട്, വൈകാരിക തകർച്ച എന്നിവയെ കുറിച്ചെല്ലാം പരസ്പരം ലഘുസന്ദേശങ്ങൾ കൈമാറാറുള്ള മറ്റൊരു സുഹൃത്ത് വിളിക്കും, ഞങ്ങൾ സംസാരിക്കും.' നമ്മൾ സംസാരിച്ചിട്ട് കുറേ കാലമായി എന്നറിയാം; പക്ഷേ ഇനി നമുക്ക് അതു മെച്ചപ്പെടുത്താം,' എന്നു പറഞ്ഞാണ് ഞങ്ങൾ എപ്പോഴും ഫോൺവിളികൾ അവസാനിപ്പിക്കാറുള്ളത്.

ഇന്‍റർനെറ്റിൽ സമയം ചെലവഴിക്കുക എന്നത് ക്ഷീണിപ്പിച്ചു കളയുന്ന- തളർത്തുന്ന, ഭീതിദമായ വാർത്തകൾ - അനുഭവമാണ്; നിങ്ങളെ കരകയറാൻ അനുവദിക്കാത്ത വിധമുള്ള അക്രമ രീതികൾ, ആളുകൾ വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്നതിന്‍റെ ചിത്രങ്ങൾ (ഞാൻ ഒരിക്കലും ചെയ്തിട്ടില്ലാത്ത, എനിക്ക് പറ്റാത്ത തരം സ്‌നേഹബന്ധ രീതികൾ) ഇവയ്ക്കിടയിൽ ഫോൺവിളികൾ ഒരു സ്വാന്തന പ്രതീകമാണ്. നമുക്ക് ഫോൺ ബന്ധം ഇല്ലാതെ അതിജീവിക്കുവാൻ ആവില്ല; ഒരു സന്ദേശമോ ഒരു ഇമോജിയോ ഒരിക്കലും ഒരാളുടെ ശബ്ദത്തിന്‍റെ ഉന്മേഷത്തിനോ ഒരാളുടെ മൃദുവായ ഒരു നോട്ടത്തിനോ പുഞ്ചിരിയുടെ സന്തോഷത്തിനോ പകരം ആകില്ല. ഫോൺ വിളികൾ അനുവദിക്കാത്ത ഒരേയൊരു കാര്യം ഗാഢാലിംഗനങ്ങളുടെ സുഖദമായ നനവു മാത്രമാണ്. പക്ഷേ ഒരു നിമിഷനേരത്തേക്ക് ചുണ്ടുകൾ ഫോൺസ്‌ക്രീനിൽ പതിച്ചു വയ്ക്കുന്നത് കാണുന്നത് ആകർഷണീയമാണ്.

ബംഗളുരു ആസ്ഥാനമാക്കിയ ഒരു സ്വതന്ത്ര എഴുത്തുകാരിയാണ് സന്ധ്യ. മറ്റുള്ള കാര്യങ്ങൾക്കൊപ്പം ബിപിഡി (ബോർഡർ ലൈൻ പെഴ്‌സണാലിറ്റി ഡിസോഡർ), ബിപിഎഡി (ബൈപോളാർ അഫക്ടീവ് ഡിസോഡർ) എന്നിങ്ങനെയുള്ള തന്‍റെ സ്വന്തം അവസ്ഥകളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതിന്‍റെ കാഴ്ച്ചപ്പാടുകളിലൂടെ അവർ മാനസികാരോഗ്യത്തെ കുറിച്ചും എഴുതുന്നുണ്ട്.