സൗഖ്യം

യോഗയും വ്യായാമവും

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ
ശാരീരിക ക്ഷമതയുടെ  പ്രാധാന്യം സംബന്ധിച്ച് നാമെല്ലാം ഇപ്പോൾ വർധിച്ച നിലയിൽ ബോധവാന്മാരാണ്. വ്യായാമ കേന്ദ്രത്തിലെ അംഗത്വവും, ഓട്ടക്കാരുടെയും , സൈക്കിൾ യാത്രികരുടെയും  സംഘത്തിലെ അംഗത്വവും ഇന്ന് വളരെ സാധാരണമാണ്. യോഗയും വളരെ ജനപ്രീതി  നേടുന്നു. എങ്കിലും  അത് വെറുമൊരു ശാരീരിക വ്യായാമം എന്ന നിലയിൽ പൊതുവെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. വാസ്തവത്തിൽ യോഗയിലെ ശാരീരികമായ  ഭാവങ്ങൾ ആസനങ്ങൾ പരിശീലനത്തിന്റെ സഹായക ഭാഗം മാത്രമാണ്. മാത്രമല്ല, ഈ ആസനങ്ങൾ സാധാരണ ശാരീരിക വ്യായാമങ്ങളിൽ നിന്നും വ്യത്യസ്തമാർന്നതാണ് അതിന്റെ പ്രവർത്തനത്തിലും ഫലത്തിലും. 
യോഗ കൂടുതൽ ശ്രദ്ധ നൽകുന്നത് നേരായ  പേശികളെ  വിശ്രമ നിലയിലാക്കുന്നതിലും സുസ്ഥിരമായ ശാരീരിക നിലകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 
ആസനങ്ങളെ പതാഞ്ജലി നിർവചിക്കുന്നത് സ്ഥിരമായആനന്ദം ലഭിക്കുന്ന ഒരു അവസ്ഥ എന്നാണ് . ചലനങ്ങൾ സാവധാനവും നിയന്ത്രിതവുമായിരിക്കും. ശ്വസനം സമകാലികമാക്കും. പതിവായ വ്യായാമം കൂടുതൽ ശ്രദ്ധ നൽകുന്നത് പേശികളുടെ ചലനങ്ങളും അതിന്റെ സമ്മർദ്ദങ്ങളും സംബന്ധിച്ചാണ് . വ്യായാമങ്ങളിൽ ആവർത്തിച്ചുള്ള ചലനങ്ങൾക്കാണ് പ്രാധാന്യം.  ശ്വസനത്തിനു പോലും താളക്രമം ഉണ്ടാകും. കാരണം  സമ കാലികമായ ശ്വസന നിയന്ത്രണം ഇവിടെ ഇല്ല. ഇത് മൂലം യോഗയുടെയും വ്യായാമത്തിന്റെയും ഫലങ്ങളിൽ വ്യത്യാസം അനുഭവപ്പെടുന്നു. 
പേശീ വ്യൂഹം
യോഗ: അസ്ഥികളുടെ പ്രതലത്തിലും പേശികൾ തുല്യമായ നിലയിൽ വർധിക്കാനും അങ്ങനെ മെയ് വഴക്കത്തിനും സഹായിക്കും.യോഗ ഊർജ്ജം ലഭ്യമാക്കുകയും ചെയ്യും. 
വ്യായാമം: വ്യായാമം പൊതുവെ ഊന്നൽ നൽകുക പേശികളുടെ പിണ്ഡ വലുപ്പം കൂട്ടുന്നതിനാണ്. ഇതു മൂലം, പേശികളുടെ നീളം,വഴക്കം എന്നിവ കുറയും.വ്യായാമം ചെയ്യുമ്പോൾ നാം കൂടുതൽ ഊർജ്ജം ഉപയോഗിക്കുന്നു. 
ഹൃദയം 
യോഗ: യോഗയിൽ ആസനങ്ങൾ ഫലപ്രാപ്തിയിൽ എത്തിയാൽ ശരീരം ശാന്തമാകുകയും രക്ത സമ്മർദ്ദം കുറയുകയും ചെയ്യും.ഇത് ഹൃദയത്തിനു മേലുള്ള സമ്മർദ്ദം കുറയ്ക്കും. 
വ്യായാമം:  വ്യായാമത്തിൽ ഇതിന്റെ ഫലം നേരെ വ്യത്യസ്തമാണ്. സാധാരണ വ്യായാമം പേശികളിൽ സമ്മർദ്ദം ഏൽപ്പിക്കും . ഇതു  രക്ത സംക്രമണ വേഗതയും  രക്ത സമ്മർദ്ദവും കൂട്ടും.കൂടുതൽ രക്തം കടത്തി വിടണമെന്നതിനാൽ ഹൃദയത്തിന്റെ പ്രവർത്തനം അധികമാക്കുകയും ചെയ്യും. 
ശ്വസന സംവിധാനം 
യോഗ: യോഗയിൽ ശരീരം വിശ്രമ  അവസ്ഥയിലായതിനാൽ ശ്വാസനേന്ദ്രിയങ്ങളുടെ അദ്ധ്വാനഭാരം കുറയും. 
വ്യായാമം: വ്യായാമത്തിലെ പതിവായ സ്ഥിര ചലനങ്ങൾ മൂലം പേശികളിൽ കൂടുതൽ ഓക്സിജൻ ആവശ്യമായി വരും. ഇത് ശ്വസന വേഗത ഉയർത്തുന്നതിനാൽ ശ്വാസ കോശങ്ങൾക്ക് കഠിന പ്രയത്‌നം ചെയ്യേണ്ടി വരും.
രോഗ പ്രതിരോധ സംവിധാനം  
യോഗ: രോഗ പ്രതിരോധ കോശങ്ങളുടെ എണ്ണവും പ്രവർത്തന ശേഷിയും  വർധിപ്പിക്കുന്ന യോഗ ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്നു. 
വ്യായാമം: വ്യായാമത്തിന്റെ കാര്യത്തിലും ഇത് സത്യമാണെങ്കിലും അത് പൊതുവെ  സ്വഭാവം, തീവ്രത, സമയ ദൈർഘ്യം  എന്നിവയുമായി ആശ്രയിച്ചിരിക്കുന്നു. 
സമ്മർദ്ദ നില 
യോഗ: ശരീരത്തിലെ കോർട്ടിസോൾ അളവ് യോഗ കുറക്കുന്നു. കോർട്ടിസോൾ എന്ന ഹോർമോൺ കൊളസ്ട്രോളിൽ നിന്നുമാണ് ഉദ്പാദിപ്പിക്കപ്പെടുന്നത്. ഇത് ഇന്ദ്രിയങ്ങളാല്‍ സംവേദിക്കപ്പെട്ട സമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. 
വ്യായാമം: വ്യായാമത്തെ ശരീരം ഒരു സമ്മർദ്ദമായി കരുതുന്നതിനാൽ ഇത് ശരിക്കും ശരീരത്തിലെ കോർട്ടിസോൾ നില ഉയരുകയാണ് ചെയ്യുന്നത്. 
യോഗ നാസാരന്ധ്രം മുഖേനയുള്ള നിശ്ചിത ശ്വസനത്തെ  പ്രോത്സാഹിപ്പിക്കുന്നു. ഇതാകട്ടെ സാധാരണ വ്യായാമത്തിൽ ഉണ്ടാകാറില്ല. യോഗയ്ക്ക് ശേഷം നാഡീ വ്യൂഹം ശാന്തമാകുന്നതിനാൽ ശരീരം വിശ്രമം  അനുഭവിക്കുന്നു . വ്യായാമം മൂലം ക്ഷീണിച്ച മാംസപേശികളിൽ  ജൈവ അമ്ലം രൂപപ്പെടാൻ വഴിയൊരുക്കുന്നു. ഇത് ക്ഷീണവും മടുപ്പും അനുഭവപ്പെടാൻ  കാരണമാകുന്നു. വ്യായാമത്തിൽ നിന്നും ലഭ്യമാകാത്ത യോഗയുടെ മറ്റു ഗുണങ്ങൾ ചിലതു് കൂടി സൂചിപ്പിക്കാം. വേദന  സഹിക്കാനുള്ള വർധിച്ച  കഴിവ്,  തിടുക്കപ്പെട്ട  പെരുമാറ്റ  നിയന്ത്രണം, ജീവശാസ്ത്രപരമായ താളം പുനഃക്രമീകരിക്കൽ  തുടങ്ങിയവ. വ്യായാമം  നൽകുന്ന ഒട്ടു മിക്ക ഗുണങ്ങൾക്കും ഒപ്പം   യോഗ  സമാധാനം , സംതൃപ്തി, സന്തോഷം എന്നിവ നൽകും. 
ബാംഗളൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ  (നിംഹാൻസ്) സിലെ  പി എച് ഡി വിദ്യാർത്ഥി ഡോ. രാമജയം ജി യിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തട്ടിൽ കൂടി തയ്യാറാക്കിയത്.