തൊഴിലിടം

എങ്ങനെയാണ് തൊഴിലിടങ്ങൾ ഉൾക്കൊള്ളുന്നത് ആക്കുന്നതിനു സാധിക്കുന്നത്?

ജീവനക്കാരെ സംവേദനക്ഷമത ഉള്ളവർ ആക്കുന്നതിൽ തുടങ്ങി, മാനസികാരോഗ്യപരമായ പ്രശ്‌നങ്ങൾ ഉള്ള ആളുകളെ ഉൾക്കൊള്ളുന്നതിനു തൊഴിലിടങ്ങൾ സജ്ജമാക്കുന്നതിനുള്ള ചില വഴികൾ ഇതാ ഇവിടെ

ലളിതശ്രീ ഗണേഷ്

മാനസികാരോഗ്യം (Mental Health) എന്നത് ഒന്നുകിൽ വളരെയധികം അവഗണിക്കപ്പെട്ടതും അല്ലെങ്കിൽ ഒളിച്ചു വയ്ക്കപ്പെടുന്നതും തൊഴിലിടങ്ങളിൽ ചർച്ച ചെയ്യപ്പെടാത്തതും ആണ്. മാനസിക അസ്വാസ്ഥ്യത്തിന് (Mental illness) പലപ്പോഴും അതിരില്ലാത്ത സാമൂഹിക ദുഷ്‌കീർത്തിയുടെ അഥവാ കളങ്കബോധത്തിന്‍റെ അകമ്പടി കാണും, ഭയമോ സങ്കോചമോ ഇല്ലാതെ സംസാരിക്കുന്നത് ഇതു ബുദ്ധിമുട്ടാക്കി തീർക്കുന്നു. തൊഴിലിടത്ത് ഈ ദുഷ്‌കീർത്തി അഥവാ കളങ്കബോധം, മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന ജീവനക്കാർ വിവരങ്ങൾ വെളിപ്പെടുത്താതെ സൂക്ഷിക്കുന്നതിനും അവർ അർഹിക്കുന്ന സഹാനുഭൂതിയും പിന്തുണയും  അവര്‍ക്ക് ലഭിക്കാതിരിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. 

*നാനാത്വ-ഉൾക്കൊള്ളൽ നടപടികളിൽ മാനസിക ആരോഗ്യവും കൂടി ചേർക്കുന്നത്

മൂന്നു കൂട്ടം ആളുകൾക്ക് - സ്ത്രീകൾ, എൽജിബിറ്റിക്യുഐപി+, അംഗപരിമിതർ അടക്കം ബലഹീനത ഉള്ള ആളുകൾ (പീപ്പിൾ വിത്ത് ഡിസെബിളിറ്റീസ്)   - തുല്യ അവസരങ്ങൾ നൽകുന്നതിനുള്ള ഒരു എളുപ്പവഴി എന്ന നിലയ്ക്കാണ് തൊഴിലിടങ്ങളിൽ ഉള്ള *നാനാത്വ-ഉൾക്കൊള്ളൽ നടപടികൾ പൊതുവേ വീക്ഷിക്കപ്പെടുന്നത്. അനേകം തൊഴിലിടങ്ങൾ ഈ മൂന്നു കൂട്ടങ്ങൾ വഴി നനാത്വവും ഉൾക്കൊള്ളലും കണക്കാക്കുമ്പോൾ, മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്ന ആളുകളെ ഉൾക്കൊള്ളിക്കുന്നത് വിരളമായി മാത്രമേ അഭിസംബോധന ചെയ്യപ്പെടുന്നുള്ളു. 

ആശയം വളരെ സത്യസന്ധമായ ഒന്നാണ് എന്നു തോന്നുമെങ്കിലും, ഇതു നടപ്പിലാക്കുന്നതിൽ തൊഴിലിടങ്ങൾ വളരെ അധികം തടസ്സങ്ങൾ നേരിടുന്നുണ്ട്. താഴെ പറയുന്ന തരം ചോദ്യങ്ങളുമായി കമ്പനികൾക്കു പലപ്പോഴും മല്ലയുദ്ധം തന്നെ നടത്തേണ്ടതായി വരുന്നുണ്ട്: 

  • അവരെ ജോലിക്ക് എടുക്കേണ്ടതുണ്ടോ?
  • അവർക്ക് നൽകുന്ന ജോലി യഥാർത്ഥത്തിൽ അവർ ചെയ്യുമോ?
  • അത് അവരുടെ ഉത്പാദനക്ഷമത പ്രതിഫലിപ്പിക്കുമോ?
  • അത് കമ്പനിക്ക് നഷ്ടം ആയി കലാശിക്കുമോ?
  • സ്ഥാപനത്തിന്‍റെ അന്തരീക്ഷം അവർ അസ്വസ്ഥതപ്പെടുത്തുമോ?
  • ഒരു വ്യക്തിക്കു വേണ്ടി അധികം ചെലവാക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് കമ്പനി ചെന്നെത്തുമോ? 

മാനസികാരോഗ്യത്തിനു നേർക്ക് ഉൾക്കൊള്ളുന്നത് ആകുക എന്നതിന്‍റെ ആദ്യ പടി നേതൃത്വനിരയിലും അതിനൊപ്പം എല്ലാ നിരയിലും ഉള്ള ജീവനക്കാർക്കും സംവേദനക്ഷമത, ശിക്ഷണം, എന്നിവ സൃഷ്ടിക്കുന്നതിനുള്ള ശ്രമം നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ്. ഇത് മാനസിക അസ്വസ്ഥത ഉള്ള ആളുകൾക്ക് പിന്തുണയ്ക്കുന്നതും തുറന്നതുമായ പരിതസ്ഥിതി വളർത്തിയെടുക്കുന്നതിനു  സഹായിക്കും. 

തൊഴിലിടങ്ങളിൽ മാനസികാരോഗ്യം ഉൾക്കൊള്ളിക്കുന്നതിനുള്ള ഉത്തമമായ രീതികൾ

തങ്ങളുടെ നാനാത്വ - ഉൾക്കൊള്ളൽ പദ്ധതി ഉറപ്പാക്കുന്നതിന്‍റെ പ്രാരംഭ നടപടിയായി ഉത്തമമായ രീതികൾ എന്നു ഉറപ്പിക്കുന്നത് എന്താണ് എന്ന് ഞങ്ങൾ നിരവധി മനുഷ്യവിഭവശേഷി വകുപ്പുകാരോട് അന്വേഷിച്ചു. ഏതാനും ചില പ്രതികരണങ്ങൾ ഇതാ ഇവിടെ:

അവബോധം

നേതൃത്വം

സൗഖ്യം (Wellbeing)

  • തന്മയീഭാവവും തുറന്ന മനോഭാവത്തിന്‍റെ നിലപാടും പ്രോത്സാഹിപ്പിക്കുക
  • ജീവനക്കാർക്ക് ഇടയ്ക്കിടെ ജോലിയിൽ നിന്നു വിടുതൽ നൽകത്തക്ക വിധത്തിൽ പ്രവർത്തനം ഇല്ലാത്ത സമയം സൃഷ്ടിക്കുക
  • ഒരു ദിനചര്യ സൃഷ്ടിക്കുന്നതിനു സഹായിക്കുക; അയവുള്ള ജോലി സമയങ്ങൾ അനുവദിക്കുക
  • പതിവായ വർക്ക്‌ഷോപ്പുകൾ, വ്യായാമം, ധ്യാനം എന്നിവയിലൂടെ സൗഖ്യം പ്രോത്സാഹിപ്പിക്കുക
  • പൂർവ്വസ്ഥിതി പ്രാപിക്കുന്നതിനു സഹായിക്കുന്നതിനായി വർക്ക്‌ഷോപ്പുകൾ നടത്തുക

നയങ്ങൾ

  • മാനസികാരോഗ്യ സൗഹൃദപരമായ നയങ്ങൾ സൃഷ്ടിക്കുക
  • ജീവിതത്തിന്‍റെ നാനാതുറകളിൽ നിന്നും ഉള്ള ആളുകളെ ജോലിക്ക് എടുക്കുക
  • ജീവനക്കാരെ സഹായിക്കുന്ന പദ്ധതിയും ഒരു കൗൺസിലർ/ തെറപ്പിസ്റ്റ്/ ഹെൽപ്‌ലൈൻ എന്നിവയ്ക്കുള്ള അഭിഗമ്യതയും സൗകര്യപ്പെടുത്തുക
  • മാനസികാസ്വാസ്ഥ്യത്തിനുള്ള ഇൻഷുറൻസ് പരിരക്ഷ നൽകുക
  • ഇങ്ങനെയുള്ള ഉത്തമ ശീലങ്ങളിലൂടെ ജോലിസ്ഥലങ്ങൾക്ക് മാനസികാസ്വാസ്ഥ്യമുള്ള ജീവനക്കാരുടെ ഉൾക്കൊള്ളൽ ഉറപ്പാക്കുന്നതിനു വേണ്ടി യത്‌നിക്കാം.

വർക്ക്‌പ്ലേസ് ഓപ്ഷൻസ് എന്ന സ്ഥാപനത്തിന്‍റെ ഡിറക്ടർ ആയ മൗലികാ ശർമ്മ, സിജിപി ഇൻഡ്യ എന്ന സ്ഥാപനത്തിലെ പ്രോഗ്രാം ഡിറക്ടർ ആയ ലിനെറ്റ് നസ്രേത്ത്, ബ്യോണ്ട് ടാവൽ എന്ന സ്ഥാപനത്തിന്‍റെ  മാനേജർ ഭരത് മോറോ,  എന്നിവർ നൽകിയ അറിവുകൾ കൂടി ഉൾക്കൊള്ളിച്ചാണ് ഈ ലേഖനം സമാഹരിച്ചിരിക്കുന്നത്. ഇവ കൂടാതെ പലേ ഉൾക്കാഴ്ച്ചകളും പങ്കുവച്ചിട്ടുള്ളത് തങ്ങളുടെ പേരുകൾ പ്രസിദ്ധീകരിക്കരുത് എന്ന് അഭ്യർത്ഥിച്ച ഡി ആൻഡ് ഐ, എച്ച് ആർ മാനേജർമാർ ആണ്.

*നാനാത്വ-ഉള്‍ക്കൊള്ളല്‍ - Diversity and Inclusion (D&I)