തൊഴിലിടം

കോർപ്പറേറ്റ് മേഖലയിൽ മാനസികാരോഗ്യപ്രശ്‌നങ്ങൾ വീക്ഷിക്കപ്പെടുന്നത് എങ്ങനെയാണ്

എങ്ങനെയാണ് കോർപ്പറേറ്റ് മേഖല മാനസികാരോഗ്യത്തെ നോക്കി കാണുന്നത് എന്നും മനുഷ്യവിഭവ വകുപ്പിന്‍റെ രീതികൾ തൊഴിൽ ദാതാക്കൾക്കും ജീവനക്കാർക്കും ഒന്നു പോലെ സഹായകമായി തീരുന്നത് എങ്ങനെയാണ് എന്നും ഉള്ള ഒരു സൂഷ്മപരിശോധന

ലളിതശ്രീ ഗണേഷ്

ലോകമെമ്പാടുമുള്ള വൈകല്യങ്ങളുടെ ഒരു പ്രധാന കാരണം മാനസിക അസുഖങ്ങളാണ്, തൊഴിലിടങ്ങൾ തങ്ങളുടെ ജീവനക്കാരുടെ മാനസികാരോഗ്യ വിഷയങ്ങൾ അഭിമുഖീകരിക്കുകയും അവരുടെ സൗഖ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടതിന്‍റെ ഒരു അടിയന്തിരമായ ആവശ്യം നിലനിൽക്കുന്നുണ്ട്. 

210 കോർപ്പറേറ്റ് ജീവനക്കാരുടെ ഇടയിൽ നടത്തിയ ഒരു വിലയിരുത്തൽ അടിസ്ഥാനപ്പെടുത്തിയുള്ള അസോചാമിന്‍റെ (ASSOCHAM) 2015 ലെ റിപ്പോർട്ട് അനുമാനിക്കുന്നത് വിലയിരുത്തലിൽ സഹകരിച്ച ജീവനക്കാരിൽ 48 % പേരും പൊതുവായ ഉത്കണ്ഠ മൂലം ക്ഷീണം അനുഭവിച്ചിട്ടുണ്ട് എന്നും സഹായത്തിനായി ആരേയും സമീപിച്ചിട്ടെല്ലന്നും ആണ്. ജീവനക്കാരെ സഹായിക്കുന്ന പദ്ധതികൾ (Employee Assistance Program, EAP) സജ്ജീകരിച്ചു കൊടുക്കുന്ന ഓപ്റ്റം (optum) കണക്കാക്കുന്നത് ഇന്ത്യയിലെ അദ്ധ്വാനിക്കുന്നവരുടെ സമൂഹത്തിൽ 46 % പേരും ഏതെങ്കിലും തരത്തിലുള്ള അന്തഃസംഘര്‍ഷം (ഓപ്റ്റമിന്‍റെ ഓൺലൈൻ ഹെൽത്ത് റിസ്‌ക് അസസ്സ്മെന്‍റ് (Assessment), 2016 ) അനുഭവിക്കുന്നുണ്ട് എന്നാണ്. 

ഒരു മുൻ സൈനിക ഓഫീസറും, നയോപായ വൈദഗ്ദ്ധ്യം, മനുഷ്യ വിഭവശേഷി, വിഭവശേഷി നിർവ്വഹണം, പൊതുവായ മാനേജ്മന്‍റ് എന്നീ മേഖലകളിൽ രണ്ടു ദശകത്തിലധികം അനുഭവസമ്പത്തും കൈമുതലായുള്ള കോർപ്പറേറ്റ് മേധാവി മേജർ വന്ദന ശർമ്മയോട് വൈറ്റ് സ്വാൻ ഫൗണ്ടേഷന്‍റെ ലളിതശ്രീ ഗണേഷ് സംസാരിച്ചു. സ്റ്റാർട്ട്അപ്പ് പീപ്പിൾ കൺസൽറ്റിംഗ് എന്ന കമ്പനിയുടെ സ്ഥാപകയും കൂടിയാണ് അവര്‍. കോർപ്പറേറ്റ് മേഖല എങ്ങനെയാണ് മാനസികാരോഗ്യത്തെ നോക്കി കാണുന്നതും മനുഷ്യവിഭവ വകുപ്പിന്‍റെ രീതികൾക്ക് എങ്ങനെയാണ് തൊഴിലിടങ്ങളെ മാനസികാരോഗ്യ സൗഹൃദപരം  ആക്കാൻ കഴിയുന്നത് എന്നതും സംബന്ധിച്ചുള്ള തന്‍റെ ഉൾക്കാഴ്ച്ചകൾ അവർ ഇവിടെ പങ്കു വയ്ക്കുന്നു. 

മാനസികാരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങൾ തൊഴിലിടങ്ങളിൽ സാധാരണമാണോ?

മാനസികാരോഗ്യ പ്രശ്നങ്ങളെ (Mental health issues)  കുറിച്ച് ഇപ്പോഴും സമൂഹം വീക്ഷിക്കുന്നത് വളരെ അധികം സാമൂഹിക ദുഷ്‌കീർത്തിയോടെ (stigma) തന്നെയാണ്, തൊഴിലിടങ്ങളിൽ മാത്രമല്ല, മറിച്ച് സമൂഹത്തിലും സമീപ പരിസരങ്ങളിലും അങ്ങനെ തന്നെയാണ്. തങ്ങൾക്കു വേണ്ടപ്പെട്ടവരായ പലരും - ഏതെങ്കിലും സംഭാഷണങ്ങളിൽ ചിലത് നിഷേധാത്മകമോ വിഷാദാത്മകമോ നിർണ്ണായകമോ ആണെന്നു സൂചന കിട്ടിയാൽ സുഹൃത്തുക്കളും സഹപ്രവർത്തകരും അവരെ ഒഴിവാക്കുവാൻ തുടങ്ങും - പിന്നെ തങ്ങളെ വ്യത്യസ്ത തരത്തിലായിരിക്കും വീക്ഷിക്കുക എന്ന ഭീതി മൂലം അതെ കുറിച്ചു സംസാരിക്കുവാൻ പോലും ആളുകൾക്കു ഭയമാണ്. അതുകൊണ്ട് നിഷേധാത്മകം ആയി പെരുമാറുന്ന ആള്‍ എന്നോ മുഷിപ്പിക്കുന്ന ആൾ എന്നോ മുദ്ര പതിപ്പിക്കപ്പെടുന്നത് ഒഴിവാക്കുന്നതിനായി അവർ സ്വയം തീർത്ത ഒരു പുറന്തോടിനുള്ളിൽ കയറി ഇരിക്കുവാൻ തുടങ്ങും. 

തൊഴിലിടത്തിൽ ഒരു മാനസിക രോഗം ഉത്തേജിപ്പിക്കപ്പെടുന്നതിനു സാദ്ധ്യതയുണ്ടോ?

വിഷാദം, ഉത്കണ്ഠ, അന്തഃസംഘര്‍ഷ തകരാറുകൾ തുടങ്ങിയ ചില രോഗങ്ങൾ നിശ്ചയമായും ഉത്തേജിപ്പിക്കുന്നതിന് തൊഴിലിടത്തിനു കഴിയും.  തങ്ങളുടെ ഉത്കണ്ഠകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരം നൽകാത്ത, പിന്തുണ നൽകാത്ത തൊഴിൽ പരിസരത്ത്, തീരെ സഹകരിക്കാത്ത മാനേജർ, തളർച്ചയിലേക്കു നയിക്കുന്ന വിധം അധികരിച്ച ജോലിഭാരം, നീതിയുക്തമല്ലാത്ത ജോലി വിതരണം എന്നിവ മൂലം അധികജോലി ചെയ്യാനിട വരുന്നവരായ ജീവനക്കാര്‍, ആളുകളെ കൈകാര്യം ചെയ്യുന്ന തെറ്റായ രീതികൾ/ നയങ്ങൾ എന്നിവയിൽ നിന്നാണ് ഇവ ഉത്ഭവിക്കുന്നത്. ഇവ വിഷാദം സംഭാവന ചെയ്യുന്നു, തൽഫലമായി മാനസിക രോഗ പ്രശ്‌നങ്ങൾ ഉദയം ചെയ്യുന്നു. ജോലിഭാരം മാനേജർമാർ ന്യായമായി വിഭജിക്കേണ്ടതുണ്ട്, ഒപ്പം തന്നെ നിരന്തര പ്രതികരണങ്ങൾ അല്ലെങ്കിൽ നിരീക്ഷണം ലഭിക്കത്തക്കവിധം മനുഷ്യവിഭവശേഷി വകുപ്പും ആവശ്യത്തിനുള്ള പരിശോധനകളും നിര്‍ണ്ണയരീതികളും കൊണ്ട് സജ്ജമായിരിക്കുകയും വേണം. 

കൂടുതൽ പഠിക്കുന്നതിനു വേണ്ടി അധികസമയജോലിയോ (ഓവർെൈടം)  പ്രോത്സാഹക സംവിധാനങ്ങളോ നിലവിലുള്ള ഏതാനും കമ്പനികളിലെ ചില കാര്യങ്ങൾ കണ്ടു മനസ്സിലാക്കാനായിട്ടുണ്ട്. എന്നിരുന്നാലും ആ പ്രക്രിയയ്ക്കിടയിൽ അവർ തങ്ങളുടെ ആരോഗ്യം പാടേ അവഗണിച്ചു, അവസാനം കാര്യങ്ങൾ ഒരു തകർച്ചയുടെ വക്കിൽ എത്തും വരെ കമ്പനി അതു നിരീക്ഷിക്കുകയോ പരിശോധിക്കുകയോ ചെയ്തതുമില്ല. 

മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നതിനായി തൊഴിലിടങ്ങൾ എന്താണു ചെയ്യേണ്ടത്?

തന്മയീഭാവം (Empathy) എന്നതു അങ്ങേയറ്റം അത്യാവശ്യം വേണ്ടുന്നതും, ന്യായാനുവർത്തിയായി പ്രവർത്തിക്കുന്ന ഏതൊരു തൊഴിലിടത്തിന്‍റേയും പ്രവർത്തനത്തിന്‍റെ സമഗ്രമായ ഭാഗവുമാണ്. ജീവനക്കാരുടെ ക്ഷേമം ആണ് പ്രഥമമായ കാര്യം എന്നത് ഉറപ്പാക്കേണ്ടത് മാനേജ്‌മെന്‍റ് ടീമിന്‍റെ ചുമതലയാണ്, അവരുടെ ക്ഷേമം, പ്രതിഫലം, അംഗീകാരം എന്നിവ പരിരക്ഷിക്കേണ്ടതുണ്ട് എന്നു വിശ്വസിച്ചുകൊണ്ട്, പൂർണ്ണമായ അർപ്പണ മനോഭാവത്തോടെ അതിലേക്ക് സംഭാവന നൽകിക്കൊണ്ട് പ്രതികരിക്കേണ്ടത് അവരുടെ ചുമതലയാണ്. ഇതുകൊണ്ടാണ് ചില കമ്പനികൾക്കു കാതലായ മൂല്യങ്ങളുള്ളതും ജീവനക്കാർ തങ്ങളുടെ ജീവിതകാലം മുഴുവൻ അവിടെ തന്നെ ഉറച്ചു നിൽക്കുന്നതും - ഇന്ത്യയിൽ ടാറ്റാ കമ്പനികൾ, ഫ്‌ളിപ്കാർട്ട്, ആമസോൺ എന്നിവ; തങ്ങളുടെ ജീവനക്കാരുടെ ഏറ്റവും മെച്ചപ്പെട്ട പ്രകടനങ്ങൾ പുറത്തു കൊണ്ടു വരത്തക്കവിധം മനുഷ്യത്വപരമായ പൊതുനയങ്ങൾ ഉള്ള ആഗോള കമ്പനികളാണ് ഗൂഗിൾ, ഫെയ്‌സ്ബുക്ക്, ബിസിജി, ബെയ്ൻ & കമ്പനി (Bain & Company) എന്നിവ.

ഒരു സ്ഥാപനത്തെ മാനസികരോഗ സൗഹൃദപരമാക്കുന്നതിനു സഹായകമാക്കുന്ന വിഭവശേഷി വകുപ്പു രീതികളിൽ ചിലത് എന്തെല്ലാം ആണ്?

  • സ്ഥാപനത്തിന്‍റെ മാനസികാരോഗ്യം മെച്ചപ്പെട്ടതാണ് എന്ന് ഉറപ്പിക്കുന്നതിൽ മനുഷ്യവിഭവശേഷി വകുപ്പിനു വലിയ ചുമതലയുണ്ട്.
  • ഒരു സുതാര്യമായ, തുറന്ന സംസ്‌കാരം, ജീവനക്കാരുടേയും മാനേജ്‌മെന്‍റിന്‍റേയും ഇടയ്ക്ക് ഭയരഹിത ആശയവിനിമയം അനുവദിക്കൽ.
  • ജീവിനക്കാർക്ക് ധാരാളം പ്രവർത്തനങ്ങൾ നടത്താവുന്ന വിനോദിക്കുന്നതിനുള്ള ഇടങ്ങൾ ഉൾപ്പെട്ട വിശ്രമ സൗകര്യങ്ങൾ സഹിതം അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കൽ: ശാരീരികവും അല്ലെങ്കിൽ സംഗീതം, സൃഷ്ടിപരത/പ്രചോദനം ഒരു നല്ല പങ്കു വഹിക്കത്തക്ക വിധം കെട്ടഴിച്ചു വിടുന്ന പ്രവർത്തനങ്ങൾ തുടങ്ങിയവ.
  • ശിശു സംരക്ഷണ ശാലയ്ക്കുള്ള (ക്രെഷ്)  സ്ഥലം നൽകൽ, കുഞ്ഞുങ്ങളുടെ പരിചരണം മറ്റു ചുമതലകൾ  എന്നിവ സംരക്ഷിക്കൽ (ചെറുപ്പക്കാരായ മാതാപിതാക്കൾക്ക് ഉത്കണ്ഠ/ ആകാംക്ഷ എന്നിവയ്ക്ക് ഒരു വലിയ കാരണമായേക്കാവുന്ന കാര്യം) ആരാധനാ സൗകര്യങ്ങൾ ഒരുക്കല്‍ തുടങ്ങിയവ സ്ഥാപനങ്ങൾ തങ്ങളുടെ ജീവിനക്കാർക്ക് പിന്തുണ നൽകുന്നതിനായി ചെയ്യാവുന്ന കാര്യങ്ങളിൽ ചിലതാണ്. 
  • അനേകം നല്ല സ്ഥാപനങ്ങൾ ജീവനക്കാരെ പിന്തുണയ്ക്കുന്നതിനായി ആരോഗ്യകരവും പോഷകസമൃദ്ധവുമായ ആഹാരം പകലും രാത്രിയും നൽകി വരാറുണ്ട്, ശരിയായ രീതിയിൽ കൃത്യസമയത്ത് ആഹാരം കഴിക്കുക എന്ന പ്രാഥമിക ആവശ്യം നിറവേറ്റപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു വലിയ വഴിയാണ് ഇത്. 

ഇതു കൂടാതെ, ജിം, സൂംബ, യോഗ ക്ലാസ്സുകൾ, സാഹസിക പ്രവർത്തനങ്ങൾ മുതലായ ആരോഗ്യപരിപാലന പ്രചരണങ്ങൾക്കായി വിനോദപരമായ കൂട്ടായ്മകള്‍ സൃഷ്ടിക്കുക തുടങ്ങിയവ ഒരു ആരോഗ്യകരമായ തൊഴിൽ പരിസരം നിർമ്മിക്കുന്നതിനും ദീർഘകാലാടിസ്ഥാനത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർ ഒരു ടീം എന്ന നിലയില്‍ കമ്പനി ഒന്നാകെ ഒരു സമൂഹ പാരസ്പര്യം തോന്നിപ്പിക്കുകയും ചെയ്യുന്നതിനും സഹായകമാകും. 

മേജർ വന്ദന ശർമ്മ  ആർമിയിൽ നിന്നു വിരമിച്ച അനുഭവ സമ്പന്നയായ  ഒരു ഉദ്യോഗസ്ഥയും, അവാർഡ് ജേതാവായ മുതിർന്ന വ്യവസായ പ്രമുഖയും, വ്യവസായിയും ടെഡെക്‌സ് പ്രാസംഗികയും ആണ്. വൈവിദ്ധ്യതയും സംസ്‌കാരവും തങ്ങളുടെ കാതലായ കാര്യങ്ങളായി കരുതുന്ന, ചുമതലയുള്ള സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിനായി അവർ അവരുടെ ഉദ്യമമായ സ്റ്റാർട്ട് അപ് പീപ്പിൾ കൺസൽറ്റിംഗ് എന്ന സ്ഥാപനത്തിൽ യുവജനങ്ങൾക്കും സ്റ്റാർട്ട് അപ്പുകൾക്കും മാർഗ്ഗനിർദ്ദേശകപരമായ ഉപദേശങ്ങൾ നൽകുന്നു.