തൊഴിലിടം

എന്‍റെ വിഷാദത്തെ കുറിച്ച് ഞാൻ എന്‍റെ ബോസ്സിനോട് സംസാരിച്ചത് എങ്ങനെയാണ്?

അരുണ രാമൻ

ഞാൻ എന്‍റെ  ഇപ്പോഴത്തെ ജോലി ആരംഭിച്ചപ്പോള്‍ എനിക്ക് ഒട്ടു വളരെ ആശങ്കകളുണ്ടായിരുന്നു, അതിൽ ചിലവ മാനസിക അസ്വസ്ഥതയുമായി ബന്ധപ്പെട്ടത് ആയിരുന്നു. യഥാർത്ഥത്തിൽ ജോലി സ്വീകരിച്ച് ഒരു വർഷം വരെ ഞാൻ എന്‍റെ  മാനസിക അസ്വസ്ഥതയെ കുറിച്ച് തുറന്നു സംസാരിച്ചില്ല. എന്‍റെ  സഹപ്രവർത്തകർ തങ്ങളുടെ ഔദ്യോഗിക കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നത് എങ്ങനെയാണ് എന്‍റെ  ഉത്കണ്ഠയ്ക്കു കാരണമാകുന്നത് എന്ന് ഞാൻ എന്‍റെ  ബോസ്സിനോടു സംസാരിച്ചു. എൻരെ ബോസ്സിനു വിഷാദം ഉണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു, അത് എന്‍റെ  ആശങ്ക ഏതാണ്ട് അകറ്റി. 

ഇത് എന്‍റെ  ജോലി ആസൂത്രണങ്ങളെ എങ്ങനെ ബാധിക്കും, എനിക്ക് എങ്ങനെ അതു കൈകാര്യം ചെയ്യാൻ കഴിയും എന്ന പ്രായോഗികമായ ഉത്കണ്ഠകൾ ആയിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. 

എന്‍റെ  ജോലി എനിക്കു എന്നെ പിന്തുണയ്ക്കുന്ന സ്വാതന്ത്ര്യവും അയവും നൽകുന്നുണ്ട്. എനിക്ക് ചില സമയത്ത് അനുഭവഭേദ്യമാകുന്ന സൃഷ്ടിപരതയുടെ കുതിപ്പിന് ഇടം നൽകത്തക്ക വിധിത്തിൽ ഒരു സാമ്പ്രദായികമല്ലാത്ത ദിനചര്യ ആണ് എനിക്ക് ഉള്ളത്. അത്ര സൃഷ്ടിപരത തോന്നാത്ത സമയം രേഖകൾ തയ്യാറാക്കുക തുടങ്ങിയ പതിവു നിയുക്ത ജോലികളിൽ ശ്രദ്ധ പതിപ്പിക്കുന്നതിന് ഞാൻ തെരഞ്ഞെടുത്തു. എനിക്ക് ഉത്തമമായി പ്രവർത്തിക്കാൻ തോന്നാത്തപ്പോൾ അതു സ്പഷ്ടമാക്കുന്നതിനും പിന്തുണ തേടുന്നതിനും എനിക്കു കഴിയുന്നുണ്ട്. പക്ഷേ ഞാൻ പറയട്ടെ, എന്‍റെ  തൊഴിൽദാതാവിനോട് ആദരവും അഭിനന്ദനവും അറിയിക്കുന്നു. ഇപ്പോൾ ഞാൻ എന്താണോ ചെയ്യുന്നത് അതു ചെയ്യുവാൻ സാധിക്കുന്നത് അത് അവർ എന്താണോ അങ്ങനെ ആയിരിക്കുന്നതു കൊണ്ടാണ്. 

യഥാസമയത്തുള്ള ഇടപെടൽ, പിന്തുണ, ആത്മാർത്ഥത എന്നിവ ഉണ്ടെങ്കിൽ വിഷാദമോ ഉത്കണ്ഠയോ അനുഭവിക്കുന്ന ആളുകൾ താഴേയ്ക്ക് മാറി നിൽക്കേണ്ടതില്ല. അവർക്കു എല്ലായ്‌പ്പോഴും വശങ്ങളിലേയ്ക്കുള്ള വഴി സ്വീകരിക്കാം, അവരെ പ്രചോദിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു തൊഴിൽ കണ്ടുപിടിക്കുവാൻ സാധിക്കും. 

അരുണാ രാമൻ ഒരു സാമൂഹിക പരിഷ്കർത്താവും ശിക്ഷകയും ആണ്.