ബുദ്ധിപരമായ ബലഹീനത (മാനസിക വളർച്ചാ മാന്ദ്യം) : കെട്ടുകഥകളും യാഥാർത്ഥ്യങ്ങളും

കെട്ടുകഥ: ബുദ്ധിപരമായ ബലഹീനതഒരു പാരമ്പര്യ പ്രശ്‌നമാണ്.

യാഥാർത്ഥ്യം: ബുദ്ധിപരമായ ബലഹീനത ചിലപ്പോൾ മാത്രമേ പാരമ്പര്യവശാൽ ആകുന്നുള്ളു. മിയക്കപ്പോഴും, അത് ബാഹ്യമായ ഘടകങ്ങൾ കൊണ്ടു സംഭവിക്കുന്നതാണ്, അതിൽ ചിലത് തടയുവാനും കഴിയും.

കെട്ടുകഥ: ബുദ്ധിപരമായ ബലഹീനതസാംക്രമിക രോഗമാണ്.

യാഥാർത്ഥ്യം: ഇത് പരിപൂർണ്ണമായും തെറ്റാണ്, ബുദ്ധിപരമായ ബലഹീനത ഒരിക്കലും ഏതെങ്കിലും തരത്തിൽ ഉള്ള സ്പർശനം കൊണ്ടു പരക്കുകയില്ല.

കെട്ടുകഥ:  ബുദ്ധിപരമായ ബലഹീനതഅനുഭവിക്കുന്ന കുട്ടികൾ അച്ചടക്കം ശീലിപ്പിക്കുമ്പോൾ കരയുന്നതിന് ഇട നൽകാൻ പാടില്ല. 

യാഥാർത്ഥ്യം: എല്ലാ കുട്ടികളേയും പോലെ തന്നെ, ബുദ്ധിപരമായ ബലഹീനത അനുഭവിക്കുന്ന കുട്ടികളും നല്ല പെരുമാറ്റം ശീലിപ്പിക്കപ്പെടേണ്ടതുണ്ട്. പക്ഷേ അവരെ അച്ചടക്കം ശീലിപ്പിക്കുമ്പോൾ അവരുടെ പരിമിതികൾ കൂടി പരിഗണിക്കേണ്ടതുണ്ട്.

കെട്ടുകഥ: വിവാഹത്തിന് ബുദ്ധിപരമായ ബലഹീനതസുഖപ്പെടുത്തുന്നതിന് കഴിയും.

യാഥാർത്ഥ്യം: ഇത് പൂർണ്ണമായും തെറ്റാണ്. ബുദ്ധിപരമായ ബലഹീനത അനുഭവിക്കുന്ന ഒരു വ്യക്തിയുടെ വിവാഹം പങ്കാളിയുടെ പൂർണ്ണ സമ്മതത്തോടെ വേണം നടക്കപ്പെടേണ്ടത്, ആ വ്യക്തിയുടെ വൈദ്യശാസ്ത്രപരമായ അവസ്ഥയെ പറ്റി പങ്കാളിയാകാൻ പോകുന്ന വ്യക്തിയെ നേരത്തേ തന്നെ അറിയിച്ചിരിക്കുകയും വേണം.

കെട്ടുകഥ: ഔഷധങ്ങൾക്കും വിറ്റമിനുകൾക്കും ബുദ്ധിപരമായ ബലഹീനത സുഖപ്പെടുത്തുന്നതിന് കഴിയും.

യാഥാർത്ഥ്യം: ഒരു ചികിത്സിക്കാവുന്ന അവസ്ഥ മൂലമാണ് ബുദ്ധിപരമായ ബലഹീനത സംഭവിച്ചത് എങ്കിൽ, ഉചിതമായ ചികിത്സയക്ക് അതു സുഖപ്പെടുത്തുവാൻ സാധിക്കും. എന്നാൽ കേടുപാടുകൾ സംഭവിച്ച മസ്തിഷ്‌ക്കത്തിനെ സുഖപ്പെടുത്തുവാൻ കഴിയുന്ന തരം ടോണിക്കുകൾ യാതൊന്നും തന്നെ ഇല്ല. 

കെട്ടുകഥ: ബുദ്ധിപരമായ ബലഹീനത അനുഭവിക്കുന്ന ആളുകൾക്ക് മറ്റുള്ളവരിൽ ലൈംഗികമായ അപകടാവസ്ഥ സൃഷ്ടിക്കുന്നതിനു കഴിയും, കാരണം അവർക്ക് ലൈംഗിക നിയന്ത്രണം തീരെ കുറവായിരിക്കും.  

യാഥാർത്ഥ്യം: ബുദ്ധിപരമായ ബലഹീനത അനുഭവിക്കുന്ന പ്രായപൂർത്തിയായ ആളുകൾ ലൈംഗികമായി ആന്തരിക നിരോധനത്തിന് പ്രവണത ഉള്ളവരാകാം. 

കെട്ടുകഥ: മാതാപിതാക്കളുടെ മുൻജന്മത്തിൽ നിന്നുള്ള ദുഷ്പ്രവർത്തികൾ് ബുദ്ധിപരമായ ബലഹീനതയ്ക്കു കാരണമായേക്കാം.

യാഥാർത്ഥ്യം: ഇത് പരിപൂർണ്ണമായും തെറ്റാണ്. ഇത്തരത്തിലുള്ള വിശ്വാസങ്ങൾ മാതാപിതാക്കളുെടെ അല്ലാതെ തന്നെ നിലവിലുള്ള ക്ലേശങ്ങൾ വർദ്ധിപ്പിക്കുന്നതിനു മാത്രമേ ഉതകുകയുള്ളു. ബുദ്ധിപരമായ ബലഹീനത ഒരു വൈദ്യശാസ്ത്രപരമായ അവസ്ഥയാണ്, മാതാപിതാക്കൾക്കും പരിചരണം നൽകുന്നവർക്കും സമൂഹത്തിൽ നിന്ന് പിന്തുണ ആവശ്യവുണ്ട്. ബുദ്ധിപരമായ ബലഹീനത അനുഭവിക്കുന്ന വ്യക്തികൾ തങ്ങളുടെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ആവശ്യമുള്ള പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്ന പക്ഷം വളരെ തൃപ്തികരമായ പ്രവർത്തിക്കാറുണ്ട്.  

കെട്ടുകഥ: വിശ്വാസം കൊണ്ടു സുഖപ്പെടുത്തുന്നവർക്കു ബുദ്ധിപരമായ ബലഹീനത സുഖപ്പെടുത്തുവാൻ സാധിക്കും.

യാഥാർത്ഥ്യം: ഇത് പരിപൂർണ്ണമായും തെറ്റാണ്. ബുദ്ധിപരമായ ബലഹീനത  തങ്ങൾക്കു സുഖപ്പെടുത്തുവാൻ സാധിക്കും എന്നു വിശ്വസിക്കുന്നതിലേക്ക് മാതാപിതാക്കളെ തെറ്റായി നയിക്കുന്നതിന് വിശ്വാസം കൊണ്ടു സുഖപ്പെടുത്തുന്നവർ ശ്രമിക്കുന്നു.

മാനസിക വളർച്ചാ മാന്ദ്യം എന്ന വിഷയത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ, ഹു) രൂപം നൽകിയ രേഖ അവലംബിച്ചാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. അസ്സൽ രേഖ രചിച്ചിരിക്കുന്നത് ബംഗളുരുവിലെ നിംഹാൻസ് ആശുപത്രിയിലെ ഡോ സതീഷ് ഗിരിമാജി, ബംഗ്ലാദേശ് പോർട്ടോബന്ദി ഫൗണ്ടേഷനിലെ ഡോ സുൽത്താന എസ് സമൻ, ശ്രീലങ്കയിലെ സുശിത സുവസേത പേരന്‍റ്സ് അസോസിയേഷൻ സർവോദയയിലെ പി എം വിജേതുംഗ, ബാങ്കോക്കിലെ രജനൗ ഹോസ്പിറ്റലിലെ ഡോ ഉഡം പേജാരസംഗം എന്നിവർ ചേർന്നാണ്. 

ബുദ്ധിപരമായ ബലഹീനത  കെട്ടുകഥകളും യാഥാർത്ഥ്യങ്ങളും  ബാല്യകാല തകരാറുകൾ ചികിത്സ 

 

Was this helpful for you?