ഡെമൻഷ്യ ബാധിതരെ പരിചരിക്കുന്നവര്‍ക്കുള്ള പരിചരണം

ഇതിനു മുമ്പുള്ള എന്‍റെ ലേഖനങ്ങളിൽ, രോഗീ പരിചരണം നടത്തുന്ന എല്ലാ വ്യക്തികളെ പറ്റിയും, അവർ പരിചരിക്കുന്ന വ്യക്തിയുടെ അനാരോഗ്യം അല്ലെങ്കിൽ രോഗനിർണ്ണയം എന്നീ വിഷയങ്ങൾ കണക്കിലെടുക്കാതെ, പൊതുവായിട്ടാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ഇപ്രാവശ്യം, ഡെമൻഷ്യ എന്ന ഒരു പ്രത്യേക അവസ്ഥ ബാധിച്ച, നമ്മൾ സ്‌നേഹിക്കുന്നവരുടെ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരിലാണ് ഞാൻ ശ്രദ്ധ പതിപ്പിക്കുന്നത്.

ഡെമൻഷ്യയ്ക്കും അനുബന്ധ അവസ്ഥകൾക്കും കുടുംബത്തിൽ പ്രത്യക്ഷമായും പരോക്ഷമായും വലിയ പ്രഭാവം ചെലുത്തുന്നതിന് കഴിയും. ഡെമൻഷ്യ ബാധിച്ച വ്യക്തിക്കു മാത്രമല്ല ഇതു പലപ്പോഴും ബാധകമാവുക, പിന്നെയോ മുഴുവൻ കുടുംബാംഗങ്ങൾക്കുമാണ്. പരിചരിക്കേണ്ട ചുമതല മുഴുവനായും കുടുംബത്തിന്‍റെ മേൽ മാത്രം പതിക്കുക എന്ന ഇൻഡ്യയിലെ സവിശേഷ രീതി, പ്രത്യേകിച്ചും ഹൃദയഭേദകമാണ്. ഈ പുതിയ പരിവർത്തനാത്മകതയ്ക്ക്. കുടുംബത്തെ സാമ്പത്തികമായും വൈകാരികമായും ശാരീരികമായും ഭീമമായ ഭാരം ചുമക്കുന്ന അവസ്ഥയിലേക്ക് നയിക്കുവാന്‍ സാധിക്കും.

'പരിചരിക്കുന്ന വ്യക്തികൾക്ക്, ഇവർ പ്രധാനമായും കുടുംബാംഗങ്ങളാണ്, അധികഭാരം നൽകിക്കൊണ്ട്, ഏഷ്യയിൽ ഡെമൻഷ്യ അതിവേഗത്തിൽ വർദ്ധിക്കുകയാണ് ' എന്നുള്ള ഹു (WHO, World Health Organisation) പോലെയുള്ള സംഘടനകളുടെ റിപ്പോർട്ടുകൾ പ്രകാരം, ഈ പ്രശ്‌നത്തിന്‍റെ  തോത് കുറയുവാനല്ല മറിച്ച്, അത് വളരെയധികം വർദ്ധിക്കുവാനാണ് പോകുന്നത്, അതുകൊണ്ടാണ് ഡെമൻഷ്യാബാധിതരെ പരിചരിക്കുന്ന വ്യക്തികളുടെ പരിചരണവും ഇത്രത്തോളം പ്രധാനമായി ഭവിക്കുന്നത്.

ഇൻഡ്യയിലെ ഡെമൻഷ്യാബാധിതരുടെ സംഖ്യ (ഇപ്പോൾ 3.7 ദശലക്ഷം, 2030 ആകുമ്പോഴേയ്ക്കും ഇത് 7 ദശലക്ഷം പേർ ആകുമെന്നാണ് പ്രവചനം) വളരെ കൂടിയ സാഹചര്യത്തിലും, ആ അവസ്ഥയെ ചുറ്റിപ്പറ്റിയുള്ള പ്രശ്‌നങ്ങൾ ഇപ്പോഴും ഒളിഞ്ഞിരിക്കുന്ന പ്രശ്‌നങ്ങളാണ്. കുടുംബങ്ങൾക്ക് യാതൊരുവിധ സാമ്പത്തികസഹായ പിന്തുണയും ഇല്ല, വൈകാരിക പിന്തുണ സംബന്ധിച്ച് വളരെ കുറവു സഹായം മാത്രമേ നീട്ടുന്നുമുള്ളു. പല അവസരങ്ങളിലും, പരിചരണം നൽകുന്ന വ്യക്തികൾ സ്വയം ആണ് പരിചരണം നൽകേണ്ടി വരുന്നത്, അതിനാൽ പലപ്പോഴും ഇതിനു വേണ്ടി അവർക്കു സ്വന്തം ജോലി പോലും ഉപേക്ഷിക്കേണ്ടതായി വരുന്നു. 

പരിചരിക്കുന്ന വ്യക്തികൾ ആകുക എന്നതിനുള്ള വൈകാരിക സ്വാധീനവും പ്രാധാന്യമർഹിക്കുന്നുണ്ട്.  താൻ സ്‌നേഹിച്ചിരുന്ന ആള്‍ ഡെമൻഷ്യ മൂലം നഷ്ടമാകുന്ന അവസ്ഥയോടു പൊരുത്തപ്പെടുക മാത്രം ചെയ്താൽ പോരാ, 'അനൗപചാരിക പരിചരണം', സാമ്പത്തികവും വൈകാരികവുമായ നഷ്ടങ്ങൾ എന്നീ ഭാരങ്ങളും കൂടി വഹിക്കേണ്ടതായി വരുന്നു. ഇത് പലപ്പോഴും പരിചരണം നൽകുന്ന വ്യക്തികളെ വർദ്ധിച്ച വിഷാദത്തിലേക്കും, ഉത്കണ്ഠ, മറ്റു മാനസികക പ്രശ്‌നങ്ങൾ തുടങ്ങിവയിലേക്കും നയിച്ചുവെന്നു വരാം. 

ഇത്രയും പറഞ്ഞ സ്ഥിതിക്ക്, ഇൻഡ്യൻ സംസ്‌കാരം അനുസരിച്ച്, കുടുംബത്തേയും പ്രായമായവരേയും സംരക്ഷിക്കുന്നത്, അതിനോടൊപ്പം വരുന്ന നിഷേധാത്മകമായ പ്രഭാവങ്ങൾ ഉള്ളപ്പോൾ പോലും, ഒരു വിശേഷഭാഗ്യമായോ ശുഭാത്മക ഭാഗം നിർവ്വഹിക്കല്‍ ആയോ കരുതി വരുന്നുണ്ട് എന്നു കൂടി പറയേണ്ടതുണ്ട്. ഇക്കാരണം കൊണ്ടു തന്നെയാണ്, കുടുംബത്തിൽ പരിചരണം നിർവ്വഹിക്കുന്ന വ്യക്തികൾക്ക് പിന്തുണ നൽകി അവർ നിർവ്വഹിക്കുന്ന പ്രധാനപ്പെട്ട കടമയിൽ അവരെ വിജയിപ്പിക്കേണ്ടതുണ്ട് എന്നു പറയുന്നത്. 

ഡെമൻഷ്യ ബാധിച്ചിട്ടുള്ള നിങ്ങളുടെ ഒരു ബന്ധുവിനേയോ സുഹൃത്തിനേയോ നിങ്ങൾ പരിചിരിക്കുന്നുണ്ട് എന്നതുകൊണ്ടാണ് നിങ്ങൾ ഇതു വായിക്കുന്നത് എങ്കിൽ, നിങ്ങളെ നിങ്ങൾ ചെയ്യുന്ന കർത്തവ്യത്തിൽ പിന്തുണയ്ക്കുന്നതിനായി എനിക്കു ചില നിർദ്ദേശങ്ങൾ അഭിപ്രായപ്പെടാനുണ്ട്. സ്വാഭാവികമായും പരിചരിക്കുന്ന വ്യക്തി എന്ന നിലയ്ക്കുള്ള നിങ്ങളുടെ പ്രധാന  മുൻഗണന നിങ്ങൾ സ്‌നേഹിക്കുന്ന ആ വ്യക്തി ആയിരിക്കുമെങ്കിലും,നിങ്ങളുടെ ആരോഗ്യവും സൗഖ്യവും തുല്യ പ്രാധാന്യം അർഹിക്കുന്നുണ്ട് എന്നതിനെ കുറിച്ച് അവബോധം ഉണ്ടാകേണ്ടത്, അവിശ്വസനീയം എന്നു തോന്നാമെങ്കിലും, പരമപ്രധാനമായ കാര്യം തന്നെയാണ്. ഡെമൻഷ്യ ബാധിച്ച ഒരാളെ പരിചരിക്കുന്ന വ്യക്തി ആയിരിക്കുക എന്നത് നിങ്ങളിൽ ചെലുത്തുന്ന വൈകാരികവും ശാരീരികവും ആയ പ്രഭാവങ്ങൾ കാലേ കൂട്ടി തിരിച്ചറിയുകയും അവ അഭിസംബോധന ചെയ്യപ്പെടാതെയും ഇരിക്കുകയാണെങ്കിൽ, അവ വളരെയധികം അപകടം വരുത്തുന്ന അവസ്ഥാവിശേഷമായി മാറുന്നതിന് ഇടയുണ്ട്.

പരിചരിക്കുന്ന വ്യക്തികൾ,  തങ്ങൾ സ്‌നേഹിക്കുന്ന, രോഗം ബാധിച്ച വ്യക്തികളേയും ഒപ്പം തന്നെ തങ്ങളേയും കൂടി സ്വയം പരിചരിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്നതിനായി  ചില പ്രായോഗിക ഉപദേശങ്ങളുടേയും നയോപായങ്ങളുടേയും രൂപരേഖ ഇതാ ഇവിടെ ഞാൻ നൽകട്ടെ. 

നിങ്ങളെ സ്വയം പരിപാലിക്കുക

നിങ്ങളെ കൊണ്ട് സാധിക്കും വിധത്തിൽ ആരോഗ്യകരമായ, സമീകൃത ഭക്ഷണം കഴിക്കുക, എപ്പോഴും പ്രവർത്തനനിരതമായി കഴിച്ചു കൂട്ടുക, ആവശ്യത്തിന് ഉറക്കം ഉറപ്പാക്കുക. ഇവ ഒന്നും ഇല്ലെങ്കിൽ നിങ്ങളുടെ ശരീരം അധികം വൈകാതെ തകരുകയും, അങ്ങനെ പരിചരിക്കുക എന്നത് കൂടുതൽ ആയാസകരമായി അനുഭവപ്പെടുകയും ചെയ്യും. 

നിങ്ങളുടെ വികാരങ്ങളെ അഭിസംബോധന ചെയ്യുക

നിങ്ങളുടെ ശാരീരിക ആരോഗ്യം പോലെ തന്നെ, നിങ്ങളുടെ വൈകാരിക ആരോഗ്യം പരിപാലിക്കേണ്ടതിനും പ്രാധാന്യമുണ്ട്. സങ്കടം, മാനസിക പിരിമുറുക്കം, കോപം, നിരാശ, ഒറ്റപ്പെടൽ, ഉത്കണ്ഠ, പരിചരിക്കുന്ന വ്യക്തി എന്ന നിലയക്ക് കുറ്റബോധം എന്നിവയെല്ലാം അനുഭവപ്പെടുക എന്നത് തികച്ചും സാധാരണം മാത്രമാണ്, ഇക്കൂട്ടത്തിലെ ചില വികാരങ്ങൾ നിങ്ങളെ തന്നെ ഇല്ലാതാക്കുന്നവ ആയി ഭവിച്ചേക്കാം. ഇങ്ങനെയുള്ള വികാരങ്ങൾക്ക് പ്രേരകമാകുന്ന കാര്യങ്ങൾ തിരിച്ചറിയുക, കുടുംബത്തോടോ പരിചരിക്കുന്ന മറ്റു വ്യക്തിയോടോ അല്ലെങ്കിൽ നിങ്ങളുടെ ഡോക്ടറോടോ സംവദിക്കുക എന്നത് ഇത്തരത്തിലുള്ള ചില തോന്നലുകളുടെ എങ്കിലും തീവ്രത ലഘൂകരിക്കുന്നതിന് സഹായകമായേക്കാം. 

ഒരു ഒഴിവ് എടുക്കുക

പരിചരണത്തിൽ നിന്ന് ഒരു ഒഴിവ് എടുത്ത്, നിങ്ങൾ നിങ്ങൾക്കു വേണ്ടി സ്വയം സമയം കണ്ടെത്തുക എന്നുള്ളത് നിർണ്ണായകമാണ്. ഡെമൻഷ്യ ബാധിച്ച ഒരു വ്യക്തിയെ പരിപാലിക്കുക എന്നത് അവിശ്വസനീയമാം വിധം തളർത്തുന്നതാണ്, അതിനാൽ പിരിമുറുക്കം ലഘൂകരിക്കുന്നതിനായി, നിങ്ങളെ വീണ്ടെടുക്കുന്നതിനായി നിങ്ങൾക്കു വേണ്ടി കുറച്ചു മണിക്കൂറുകൾ എന്നത് നിർണ്ണായകമാണ്, ഉന്മേഷം വീണ്ടെടുക്കുന്നതിന് വിശ്രമം നിങ്ങളെ അനുവദിക്കും.

സാമ്പത്തിക ഭാരവുമായി പൊരുത്തപ്പെടുന്നത്

പരിചരിക്കുന്ന വ്യക്തികൾക്കുള്ള പ്രധാന ഉത്കണ്ഠകളിൽ ഒന്ന് പരിചരണത്തിന്‍റെ സാമ്പത്തിക ഭാരമാണ്, ഇത് പ്രബലമായ മാനസികപിരിമുറുക്കത്തിലേക്ക് പരിചരിക്കുന്ന വ്യക്തിയെ നയിച്ചു എന്നും വരാം. പരിചരണവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് പണത്തെ കുറിച്ചുള്ള ആധി ഉണ്ടെങ്കിൽ കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ സഹായം ആവശ്യപ്പെടാൻ മടിക്കരുത്.

അവസാനമായി ഒന്നു കൂടി, നിങ്ങളുടെ പരമാവധി ചെയ്യാൻ കഴിയുന്നത് നിങ്ങൾ ചെയ്യുന്നുണ്ട് എന്ന് എപ്പോഴും ഓർമ്മിക്കുക!

അവരവരെ സ്വയം പരിചരിക്കേണ്ടതിന്‍റെ ആവശ്യകതയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും, പരിചരിക്കുന്ന വ്യക്തികൾ, പരിചരണം നൽകുന്ന വ്യക്തികൾ എന്ന നിലയ്ക്കുള്ള തങ്ങളുടെ ഭാഗവുമായി കൂടുതൽ പ്രയോജനപ്രദമായ രീതിയിൽ പൊരുത്തപ്പെട്ടു പോകുന്നതിനും വേണ്ടിയുള്ള പ്രവർത്തന രീതികൾ കണ്ടുപിടിക്കുന്നതിന് ഈ പ്രായാേഗിക ഉപദേശം കുറച്ചെങ്കിലും ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കട്ടെ. 

കെയറേഴ്‌സ് വേൾഡ്‌വൈഡ് എന്ന സ്ഥാപനത്തിന്‍റെ ഡറക്ടർ ആണ് ഡോ അനിൽ പാട്ടീൽ. കെയറേഴ്‌സ് വേൾഡ്‌വൈഡ്, വേതനം ലഭിക്കാത്ത, കുടുംബാംഗങ്ങളായ പരിചിരിക്കുന്ന വ്യക്തികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പ്രാമുഖ്യത്തോടെ ഉയർത്തി കാട്ടുന്നു. യുകെ യിൽ രജിസ്റ്റർ ചെയ്ത, 2012 ൽ ആരംഭിച്ച സ്ഥാപനം, വികസിത രാജ്യങ്ങളിൽ ഉള്ള, പരിചരിക്കുന്ന വ്യക്തികൾക്കു വേണ്ടി മാത്രമായി പ്രവർത്തിക്കുന്നു. കരിയേഴ്‌സ് വേൾഡ്‌വൈഡ് ൽ സേവനം ചെയ്യുന്ന റൂത്ത് പാട്ടീലിനൊപ്പം ഈ പംക്തി ഡോ പാട്ടീൽ കൈകാര്യം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കായി നിങ്ങൾക്ക് കരിയേഴ്‌സ് വേൾഡ്‌വൈഡ് ൽ ലോഗ് ഓൺ ചെയ്യാവുന്നതാണ്. columns@whiteswanfoundation.org യിലേക്ക് എഴുതിയാൽ നിങ്ങൾക്ക് ഈ രചയിതാക്കളുമായി സംവദിക്കാവുന്നതാണ്. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org