അഭിമുഖം: മാനസിക അസ്വാസ്ഥ്യമുള്ള ഒരു വ്യക്തിയുമായി പ്രയോജനപ്രദമായ രീതിയിൽ സംവദിക്കേണ്ടത് എങ്ങനെയാണ്?

അഭിമുഖം: മാനസിക അസ്വാസ്ഥ്യമുള്ള ഒരു വ്യക്തിയുമായി പ്രയോജനപ്രദമായ രീതിയിൽ സംവദിക്കേണ്ടത് എങ്ങനെയാണ്?

നിങ്ങൾ സ്‌നേഹിക്കുന്ന വ്യക്തിയോട് വിമർശനപരമായി അല്ലാത്ത രീതിയില്‍ സംസാരിക്കുന്നത് അവര്‍ ഭേദപ്പെട്ട രീതിയിൽ സുഖപ്പെടുന്നതിനു സഹായമായേക്കാം.

മാനസിക അസ്വാസ്ഥ്യമുള്ള ഒരു വ്യക്തിയുമായി നടത്തുന്ന പ്രയോജനപ്രദമായ ആശയവിനിമയം മെച്ചപ്പെട്ട സുഖപ്പെടലിനു സഹായകമാകും എന്നു കാണിക്കുന്നതിന് തെളിവുണ്ട്. എന്നാൽ പരിചരണം നിർവ്വഹിക്കുന്നർക്ക് ചിലപ്പോഴെല്ലാം കടുത്ത മാനസികരോഗമുള്ള ഒരാളുമായി ആശയവിനിമയം നടത്തുന്നത് ഒരു വെല്ലുവിളിയായി തോന്നിയേക്കാം. വൈറ്റ്‌സ്വാൻ ഫൗണ്ടേഷനിലെ പൂർണ്ണിമ ബി വിയും ആയി നിമാൻസിലെ അസിസ്റ്റന്‍റ് പ്രൊഫസർ ഡോ ആരതി ജഗന്നാഥൻ നടത്തിയ സംഭാഷണത്തിൽ  പ്രയോജനപ്രദമായ ആശയവിനിമയം നടത്തുന്നതിന്  പിന്തുടരാവുന്ന ചില ലളിതമായ മാർനിർദ്ദേശരേഖകൾ നൽകുന്നുണ്ട്.

മാനസികാസ്വാസ്ഥ്യം നേരിടുന്നവരുമായി സംസാരിക്കുമ്പോൾ പരിചരിക്കുന്നവർ സാധാരണയായി വരുത്താറുള്ള പിശകുകൾ എന്തെല്ലാം ആണ്?

മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയെ കുറിച്ച് പരിചരിക്കുന്ന വ്യക്തിക്കു വളരെ താഴ്ന്ന പ്രതീക്ഷകളേ ഉണ്ടാവുകയുള്ളു. അവരുടെ സ്വരഭേദം, താളം, മനോഭാവം എന്നിവ, മറ്റുള്ളവർക്ക് മിയ്ക്കവാറും ചെയ്യുവാൻ സാധിക്കുന്നതു പലതും ഒരു മാനസികാസ്വാസ്ഥ്യമുള്ള വ്യക്തി എന്ന നിലയിൽ നിങ്ങൾക്ക് ചെയ്യുവാൻ സാധിക്കില്ല എന്ന ആശയം പരാമർശിക്കുന്നതു പോലെ തോന്നാം. ഇതു സംഭവിക്കുന്നത് അവരുടെ അറിവില്ലായ്മയിൽ നിന്നും മാനസികാസ്വാസ്ഥ്യത്തെ കുറിച്ച് ഉചിതമായി മനസ്സിലാക്കാത്തതുകൊണ്ടും കൂടിയാണ്. 

പരിചരിക്കുന്നവരിൽ ചിലർ ആ വ്യക്തിയുടെ അസുഖം നിഷേധിക്കുന്നത് തുടർന്നുകൊണ്ടേയിരിക്കും,  എന്നാൽ മറ്റുള്ളവരിൽ ചിലർ ധരിക്കുന്നതാകട്ടെ വിമർശനപരവും വിധിക്കുന്ന രീതിയിലും പെരുമാറുന്നതു വഴി പരിചരിക്കുന്ന വ്യക്തി അസുഖമുള്ള വ്യക്തിയെ മെച്ചപ്പെടുത്തുന്നതിന് പ്രേരിപ്പിക്കുകയാണ് എന്നത്രേ. പരിചരിക്കുന്ന വ്യക്തി കുറച്ചു നീണ്ട കാലത്തോളം വിമർശനരീതി അവലംബിക്കുന്നത് തുടരുകയാണെങ്കിൽ അത് അസുഖമുള്ള വ്യക്തിയുടെ അവസ്ഥ കൂടുതൽ വഷളാക്കുന്നതിനോ പഴയ അവസ്ഥയിലേക്ക് രോഗി മടങ്ങുന്നതിനോ ഇടയാക്കും. 

നിഷേധാത്മകമായി പ്രകടിപ്പിക്കപ്പെടുന്ന വികാരങ്ങൾ മാനസിക അസ്വസ്ഥത അനുഭവിക്കുന്ന ഒരു വ്യക്തിയെ പഴയ അവസ്ഥയിലേക്ക് മടങ്ങുന്നതിനു ഇടയാക്കിയേക്കാം എന്നതിനു തെളിവ് ഉണ്ട്. നിഷേധാത്മകമായി പ്രകടിപ്പിക്കപ്പെടുന്ന വികാരങ്ങൾ ഒരു വ്യക്തിയിൽ നിഷേധാത്മകത ഉളവാക്കുമ്പോൾ ശുഭാത്മകമായി പ്രകടിപ്പിക്കപ്പെടുന്ന വികാരങ്ങൾ ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തിൽ ശുഭാത്മക പ്രഭാവം ചെലുത്തുന്നു. 

പ്രകടിപ്പിക്കപ്പെട്ട വികാരം എന്നത് അർത്ഥമാക്കുന്നത് എന്താണ്?

മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന ഒരു വ്യക്തിയോട് കുടുംബാംഗങ്ങൾ സംസാരിക്കുമ്പോൾ സ്വീകരിക്കുന്ന ആശയവിനിമയ രീതിയാണ് പ്രകടിപ്പിക്കപ്പെട്ട വികാരം എന്നത്. അതിൽ അഞ്ചു ഘടകങ്ങൾ അടങ്ങിയിരിക്കുന്നു, ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ ഒന്നിലധികം ഘടകങ്ങളോ കുടംബാംഗങ്ങളുടെ ആശയവിനിമയ രീതിയിൽ പ്രതിഫലിക്കാം: വിമർശനാത്മകത, വിദ്വേഷം, കൂടുതൽ ഇടപെടൽ, ശുഭാത്മക പരിഗണന, ഉന്മേഷം. ആദ്യത്തേതു മൂന്നും നിഷേധാത്മകത പ്രകടിപ്പിക്കുന്ന വികാരങ്ങളും അവസാനത്തേതു രണ്ടും ശുഭാത്മകത പ്രകടിപ്പിക്കുന്ന വികാരങ്ങളും ആണ്.

നിഷേധാത്മകത പ്രകടിപ്പിക്കുന്ന വികാരങ്ങൾ സുഖപ്പെടലിനെ ബാധിക്കുന്നത് എങ്ങനെയാണ്?

വിമർശനാത്മകത, വിദ്വേഷം, വൈകാരികമായ കൂടുതൽ ഇടപെടൽ എന്നിവയ്ക്ക് മറ്റു പാരിസ്ഥിതിക ക്ലേശകാരകങ്ങളെ പോലെ തന്നെ പഴയ അവസ്ഥയിലേക്ക് മടങ്ങുന്നതിനും ആശുപത്രിയിലെ പുനഃപ്രവേശനത്തിനും ഉള്ള ഏറ്റവും ശക്തിയായ കണ്ണി ആയേക്കാം എന്നു ജോർജ്ജ് ബ്രൗൺ നടത്തിയ ഗവേഷണം  വെളിപ്പെടുത്തിയിട്ടുണ്ട്. പ്രകടിപ്പിക്കപ്പെട്ട വികാരത്തിന്‍റെ സ്വാധീനം സ്‌കീസോഫീനിയയുടെ  തിരിച്ചു വരവിനുള്ള ഒരു പ്രധാനപ്പെട്ട മുന്നറിയിപ്പ് ആണ്.  

പരിചരിക്കുന്ന വ്യക്തി എന്തു പ്രതീക്ഷിക്കുന്നു എന്നതു സംബന്ധിച്ച് മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന വ്യക്തി നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങൾ എന്തെല്ലാം ആണ്?

അവർ നേരത്തെ തന്നെ തങ്ങളുടെ ചിന്തകളിൽ ആശയക്കുഴപ്പം പേറുന്നവർ ആയതുകൊണ്ട്, അവർക്ക് വളരെ ലളിതമായ, പടിപടിയായിട്ട് ഉള്ള ആശയവിനിമയം മാത്രമേ മനസ്സിലാകുകയുള്ളു. അവർ മറ്റുള്ളവരുടെ വികാരങ്ങളോടും സംവേദനക്ഷമത ഉള്ളവരാണ്. ചിലപ്പോൾ ഹാലൂസിനേഷൻ (ഇല്ലാത്ത അനുഭവം ഉള്ളതായി തോന്നുന്നത്) ഉള്ള സ്‌കീസോഫ്രീനിയ അനുഭവിക്കുന്ന വ്യക്തി ആദ്യം തന്‍റെ തന്നെ അവസ്ഥയുമായി ധാരണയിൽ എത്തുകയും അവർക്ക് എന്താണു സംഭവിക്കുന്നത് എന്ന് അറിയുകയും വേണം. അതുകൊണ്ട്, തങ്ങൾക്കു ചുറ്റും സംഭവിക്കുന്നത് എന്താണ് എന്നു മനസ്സിലാക്കുന്നതിന് അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകും. അതിനാൽ നമ്മുടെ ആശയവിനിമയം ലളിതവും പടിപടിയായിട്ടുള്ളതും മെല്ലെയുള്ളതും ആയിരിക്കണം എന്നതു പ്രധാനമാണ്. അവരുടെ ചെറിയ ശ്രമങ്ങളെ ശുഭാത്മക പരിഗണനയുടെ അകമ്പടിയോടെ അലിവും തന്മയീഭാവവും പ്രകടിപ്പിക്കുന്ന പ്രവർത്തികളിലൂടെ പ്രദർശിപ്പിക്കുന്നത് വളരെ ശുഭാത്മക പ്രഭാവം ചെലുത്തും. 

ഈ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ തരത്തിലും ഉള്ള മാനസികാസ്വാസ്ഥ്യങ്ങളേയും അഭിസംബോധന ചെയ്യുന്നുണ്ടോ, അതോ അത് പ്രത്യേകമായി എന്തിനെങ്കിലും വേണ്ടി മാത്രം ഉള്ളതാണോ?

ഇത് പൊതുവേയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആണ്, പക്ഷേ സ്‌കീസോഫീനിയ, ഡെമൻഷ്യ എന്നിവ ഉണ്ട് എന്ന് തിരിച്ചറിഞ്ഞിട്ടുള്ള വ്യക്തികളുടെ പരിചരണം നിർവ്വഹിക്കുന്നവർ, ആ വ്യക്തിയിലേക്ക് എത്തും വിധം ഈ ആശയവിനിമയത്തെ വീണ്ടും ലളിതമാക്കി തീർക്കേണ്ടതുണ്ട്.

മനസ്സിലാക്കുന്നതിലുള്ള ഈ പ്രശ്‌നങ്ങൾ ഒരു വ്യക്തിയുടെ ധാരണാപരമായ കഴിവുകളുമായി ബന്ധപ്പെട്ടിട്ടുണ്ടോ?

മിയക്കവാറും ഒരു കാരണമായേക്കാം. പക്ഷേ മാനസിക അസ്വാസ്ഥ്യമുള്ള വ്യക്തികളുടെ അപര്യാപ്തമായ സാമൂഹിക ധാരണ ആണോ പരിചരിക്കുന്നവരിൽ ഉയർന്ന തോതിലുള്ള നിഷേധാത്മകപരമായി പ്രകടിപ്പിക്കപ്പെടുന്ന വികാരങ്ങൾ ഉണ്ടാക്കുന്നത് അതോ ഉയർന്ന തോതിലുള്ള നിഷേധാത്മകപരമായി പ്രകടിപ്പിക്കപ്പെടുന്ന വികാരങ്ങളാണോ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തികളുടെ അപര്യാപ്തമായ സാമൂഹിക ധാരണയിലും രോഗലക്ഷണങ്ങളിലും  പ്രഭാവം ചെലുത്തുന്നത് എന്നുള്ളത് ഇന്നും തർക്കവിഷയമാണ്. 

മാനസികാസ്വാസ്ഥ്യമുള്ള വ്യക്തി മരുന്നുകൾ കഴിക്കുന്നതിന് വിസമ്മതിക്കുമ്പോൾ പരിചരിക്കുന്നവർക്ക് എന്താണ് ചെയ്യുവാൻ കഴിയും?

പരിചരിക്കുന്നവർക്ക് ക്ഷമ ഉണ്ടായേ മതിയാകൂ. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തികളുമായി നടത്തുന്ന ആശയവിനിമയത്തിൽ അവർ കൂടുതൽ സൃഷ്ടിപരത - അവരെ നിർബന്ധിച്ച്, പ്രചോദിപ്പിച്ച്, തങ്ങളുടെ സമീപനരീതിയിൽ പുതുമ സൃഷ്ടിച്ചുകൊണ്ട് - പ്രദർശിപ്പിച്ചേ മതിയാകൂ. അവർ ചർച്ച ചെയ്യേണ്ടതുണ്ട്, അവരുമായി എന്തെങ്കിലും തരത്തിൽ ഉള്ള പെരുമാറ്റപരമായ കരാർ ഉണ്ടാക്കുകയും വേണം - അവർക്ക് ചിലപ്പോൾ ഇങ്ങനെ പറയാൻ കഴിയും,"ഞാൻ എന്‍റെ മരുന്നു കഴിക്കുന്നതു പോലെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ മരുന്നും കഴിക്കാം." മരുന്നുകളുടെ പ്രാധാന്യവും അവ കഴിക്കാതിരുന്നാൽ ഉണ്ടാകാവുന്ന അനന്തരഫലവും പരിചരിക്കുന്ന വ്യക്തിക്ക് വിശദീകരിച്ചു കൊടുക്കാം. മരുന്നുകൾക്ക് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ കഴിയുന്നതു പോലെ, അതിനു മാനസികാരോഗ്യ അവസ്ഥകളെ ചികിത്സിക്കുന്നതിനും അതിനു കഴിയും. ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിനു സാധിക്കാത്ത പരിചരിക്കുന്ന വ്യക്തികളോട് താങ്കൾക്കു നൽകുവാനുള്ള ഉപദേശം എന്താണ്?

താൻ സ്‌നേഹിക്കുന്ന വ്യക്തിയോട് ശുഭാത്മക പരിഗണന കാണിക്കണം എന്നത് ഏറ്റവും പ്രധാനമായ കാര്യം ആണ് എന്നതേ എനിക്കു പറയുവാൻ കഴിയുകയുള്ളു. അവർക്കു വേണ്ടി സംസാരിക്കാതിരിക്കുക എന്നതും പ്രധാനമാണ് - അവർക്ക് ബഹുമാനിക്കപ്പെടുന്നുണ്ട് എന്നു തോന്നിപ്പിക്കുകയും തീരുമാനം കൈക്കൊള്ളുന്ന പ്രക്രിയയിൽ അവരേയും പങ്കു കൊള്ളിക്കുകയും ചെയ്യേണ്ടതുണ്ട്. ഇത് ദൈനംദിന പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി പങ്കെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യും. 

പരിചരിക്കുന്നവർക്ക് എന്തെങ്കിലും പൊടിക്കൈകൾ നൽകുന്നതിന് താങ്കൾ ആഗ്രഹിക്കുന്നുണ്ടോ?

1. ആ വ്യക്തിക്കു വേണ്ടി സംസാരിക്കുന്നത് ഒഴിവാക്കുക. അവർ ആശയവിനിമയം നടത്തുന്നതിന് എന്തെങ്കിലും ഇടവേളയോ താമസമോ ഉണ്ടെങ്കിൽ, അവർ പ്രതികരിക്കുന്നതുവരെ കാത്തിരിക്കുക.

2. അവരുടെ സാന്നിദ്ധ്യത്തിൽ സങ്കീർണ്ണമായ വൈകാരിക വിഷയങ്ങൾ സംസാരിക്കുന്നത് ഒഴിവാക്കുക, പ്രത്യേകിച്ചും പ്രതിസന്ധിഘട്ടങ്ങളിൽ. അവർക്ക് ആശയക്കുഴപ്പം തോന്നുന്ന തരത്തിലുള്ള വിശദമായ സംഭാഷണങ്ങൾ ഒഴിവാക്കുക. 

3.അവർ എന്താണ് ചിന്തിക്കുന്നത്, അവരുടെ ഇല്ലായ്മകളും ആവശ്യങ്ങളും എന്താണ് എന്ന് അവർ പറയുന്നതിനു മുമ്പേ ഊഹിക്കുന്നതു ഒഴിവാക്കുക. നിങ്ങൾ നിങ്ങൾക്കു വേണ്ടി മാത്രം സംസാരിച്ചാൽ മതി. അവർ പറയുന്നത് എന്താണ് എന്നു ശ്രദ്ധിക്കുക, നിങ്ങൾക്ക് അതിനോടു യോജിക്കുവാൻ കഴിയുന്നില്ലെങ്കിൽ കൂടി.

4. അവരുടെ ആശയവിനിമയരീതി നിങ്ങൾക്കു മനസ്സിലാകുന്നില്ലെങ്കിൽ, കൂടുതൽ വ്യക്തമായി പറയുവാൻ അവരോട് ആവശ്യപ്പെടുക.

5. ആ വ്യക്തിയുടെ ശുഭാത്മക പെരുമാറ്റത്തെ അഭിനന്ദിക്കുക, അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്ന സമയത്ത് ആവശ്യമുള്ള പിന്തുണ നൽകുക.

6.അസ്പഷ്ടമായതോ വ്യക്ത ഇല്ലാത്തതോ ആയ പ്രസ്താവങ്ങൾ ഒഴിവാക്കുക, അത്  വ്യാഖ്യാനിക്കുന്നതിനോ മനസ്സിലാക്കുന്നതിനോ അവർക്കു ബുദ്ധിമുട്ടായിരിക്കും.

7."അയാൾ ഒന്നിനും കൊള്ളാത്ത ഒരുത്തനാണ്," "അവർക്ക് ഒരു കാര്യവും നേരേ ചൊവ്വേ ചെയ്യാനറിയില്ല," തുടങ്ങിയ രീതിയിലുള്ള പൊതുവായ അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കുക.

8. രണ്ടു പേരെ ഒരേ സമയം ശ്രദ്ധിക്കുന്നത് ബുദ്ധിമുട്ടാണ്, അതിനാൽ ഒരു സമയത്ത് ഒരു കുംടുംബാംഗം മാത്രമേ സംസാരിക്കുവാൻ പാടുള്ളു. മാനസികാസ്വാസ്ഥ്യം ഉള്ള വ്യക്തിയോടുള്ള ബഹുമാനം വർദ്ധിപ്പിക്കുന്നതിനും ഇതു സഹായകമാകും. 

9. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയുമായി സംസാരിക്കുക, അത് അവരെ പറ്റി ആകുകയും അരുത്. ഇത് അവരിലുള്ള വിദ്വേഷവും വിമർശനവും പോലെയുള്ള നിഷേധാത്മക വികാരങ്ങൾ .കുറയ്ക്കുന്നു.

10. ഓരോ കുടുംബാംഗത്തിനും സംസാരിക്കുന്നതിന് തുല്യാവസരം ലഭിക്കേണ്ടതുണ്ട്. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിക്ക് സംസാരിക്കുന്നതിനു താൻ നിർബന്ധിതനാകുന്നു എന്നു തോന്നുന്ന പക്ഷം, അവർ സംസാരിച്ചില്ലെങ്കിലും സാരമില്ല എന്നും പക്ഷേ അവർക്കു സംസാരിക്കണം എന്നു തോന്നുന്നു എങ്കിൽ, മറ്റുള്ളവർ നിശ്ശബ്ദരാകുകയും അതു ശ്രദ്ധിക്കുകയും ചെയ്യേണ്ടതുണ്ട്.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org