ആസക്തി ചികിത്സ കൂടുതൽ പേർക്കു പ്രാപ്യമാകേണ്ടതുണ്ട്

പദാര്‍ത്ഥ ഉപയോഗ തകരാറിന് സഹായം തേടുന്നത് വെറും നൂറില്‍ മൂന്നു പേര്‍ മാത്രമാണ്. കൂടുതല്‍ പേരിലേക്ക് സഹായം എത്തുന്നുണ്ട് എന്ന് എങ്ങനെയാണ് ഉറപ്പിക്കുക?

പദാർത്ഥ ഉപയോഗവും അതിനോടുള്ള ആസക്തിയും ഇൻഡ്യയിലെ ഒരു വലിയ പ്രശ്‌നം ആയി മാറിക്കൊണ്ടിരിക്കുകയാണ്, അതേ സമയം നമ്മൾ ആവശ്യത്തിന് ശ്രദ്ധ പതിപ്പിക്കാത്ത ഒരു വിഷയവും കൂടിയാണ് അത്. നിംഹാൻസ് (NIMHANS) അടുത്ത കാലത്തു നടത്തിയ ഒരു മാനസികാരോഗ്യ വിവരശേഖരണപ്രകാരം ഏറ്റവും ചുരുങ്ങിയത് അഞ്ചിൽ ഒരാൾക്ക് പദാർത്ഥ ഉപയോഗ തകരാർ (സബ്സറ്റന്‍സ് യൂസ് ഡിസോഡര്‍) ഉണ്ട്,  മദ്യോപയോഗ തകരാറോ പദാർത്ഥോപയോഗ തകരാറോ അനുഭവിക്കുന്ന 100 ആളുകളിൽ വെറും മൂന്നുപേർ മാത്രമേ സഹായം തേടുന്ന അവസ്ഥയിലേക്ക് എത്തിപ്പെടുന്നുള്ളു. ഈ അക്കങ്ങൾ എന്താണ് അർത്ഥമാക്കുന്നത് എന്നും സഹായം എല്ലാവരിലേക്കും എത്തുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിന് എന്താണ് ചെയ്യേണ്ടത് എന്നതിനെ പറ്റിയും നിംഹാൻസ് ലെ ആസക്തി വിമുക്ത കേന്ദ്രത്തിന്‍റെ (ഡിഅഡിക്ഷൻ സെന്‍ററിന്‍റെ) മേധാവി ഡോ. പ്രതിമ മൂർത്തിയുമായി വൈറ്റ് സ്വാൻ ഫൗണ്ടേഷനിലെ ശ്രീരഞ്ചിത ജ്യൂർക്കർ സംസാരിച്ചു.

വിവരശേഖരണം പരാമർശിച്ചിട്ടുള്ള വിഷയം 'പദാർത്ഥ ഉപയോഗ തകരാർ (സബസ്റ്റന്‍സ് യൂസ് ഡിസോഡര്‍ )' എന്നത് ആണല്ലോ. ആ സംജ്ഞയുടെ അർത്ഥം എന്താണ്? ഒരു പദാർത്ഥം ഉപയോഗിക്കുന്നതിനോടോ അല്ലെങ്കിൽ അതിനോട് അടിമപ്പെടുകയോ ചെയ്യുന്നതിൽ നിന്ന് അത് എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?

പദാർത്ഥ ഉപയോഗ തകരാറുകൾ - നമ്മൾ അതിനെ പദാർത്ഥ ഉപയോഗ തകരാറുകൾ എന്നു വിളിക്കുന്നതിന്‍റെ കാരണം ആസക്തിയെ കുറിച്ചു മാത്രമല്ല ഒരാൾ ആശങ്കപ്പെടുന്നത് എന്നതുകൊണ്ടത്രേ - സംബന്ധിച്ചുള്ള ഏറ്റവും വലിയ പ്രശ്‌നം എന്നു ഞാൻ കരുതുന്നത് ഏതു തരത്തിലുള്ള രാസപദാർത്ഥത്തിന്‍റേയും ഉപയോഗത്തിന്‍റെ ശ്രേണിയാണ്, അത് പുകയിലയോ മദ്യമോ പോലെ ഉള്ള ഒരു നിയമാനുസൃത പദാർത്ഥമോ അല്ലെങ്കിൽ ബ്രൗൺ ഷുഗർ, കൊക്കെയിൻ, ഉത്തേജകങ്ങൾ തുടങ്ങിയ അനധികൃത പദാർത്ഥങ്ങളോ ആകട്ടെ, അതുമല്ലെങ്കിൽ ഒരു മരുന്നു കുറിപ്പിന്‍റെ ദുരുപയോഗം ആകട്ടെ, അത് എല്ലാവർക്കും ഒരേ പോലെ തന്നെ ബാധമാകമാകുന്നത് ആണ്. ഈ കാലങ്ങളിൽ ഇൻഡ്യയിൽ അനേകം ആളുകൾ - അവർ പ്രായപൂർത്തി എത്തിയവർ, അതിലും ചെറുപ്പമായ ആളുകൾ, വയോധികർ, സ്ത്രീകൾ അങ്ങനെ ആരുമായിക്കൊള്ളട്ടെ, അവർ എല്ലാവരും വിവിധ തരത്തിലുള്ള പദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ എല്ലാവരും ഇതേ കുറിച്ച്  ഗൌരവമായി പരിഗണിക്കേണ്ടതുണ്ട്, കാരണം എപ്പോഴാണ് ഈ പദാർത്ഥങ്ങളുടെ ഉപയോഗം പ്രശ്‌നകാരണമായി ഭവിക്കുക എന്ന് പറയുന്നത് ഏറെ ബുദ്ധിമുട്ടാണ്.

ആസക്തി മാത്രമല്ല ഒരേയൊരു പ്രശ്‌നം
ഒരു വ്യക്തി ഒരു പദാർത്ഥം ഉപയോഗിക്കുന്നുണ്ട്, എന്നാല്‍ അതിനോട് അടിമപ്പെട്ടിട്ടുമില്ല എന്നാണ് എങ്കിൽ, അവരുടെ ശീലം ഹാനികരമല്ല എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട്. 
ഉപഭോഗത്തിന്‍റെ മറ്റു തരത്തിലുള്ള ക്രമമായ രീതികളും ആപത്കരമായി  തീരുന്നതിന് സാദ്ധ്യതയുള്ളത് എങ്ങനെയാണ് എന്നതു കൂടി ഡോ.പ്രതിമാ മൂർത്തി വിശദീകരിക്കുന്നു:
ആപത്ക്കരമായ ഉപയോഗം: ആക്രമണപരതയുള്ളതോ അപായകരമായതോ ആയ സന്ദർഭങ്ങളിലോ പെരുമാറ്റങ്ങളിലോ, പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് (അത് എത്ര വിരളമാണെങ്കിൽ കൂടി) - ഉദാഹരണത്തിന് മദ്യം കുടിക്കുകയും വണ്ടി ഓടിക്കുകയും ചെയ്യുക.
ദോഷകരമായ ഉപയോഗം: ഒരു പദാർത്ഥം ഉണ്ടാക്കുവാൻ സാദ്ധ്യതയുള്ള ശാരീരികവും മാനസികവും വൈകാരികവും അല്ലെങ്കിൽ സാമൂഹ്യപരവും ആയ എല്ലാവിധ ദോഷത്തെ കുറിച്ചും ബോധം ഉണ്ടായിരുന്നിട്ടു കൂടി പദാർത്ഥം ഉപയോഗിക്കുക. ഉദാഹരണം: കരൾ രോഗ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നിട്ടു കൂടി മദ്യം കുടിക്കുക, ശ്വാസകോശ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നിട്ടു കൂടി പുക വലിക്കുക.
www.whiteswanfoundation.org

പദാർത്ഥ ഉപയോഗ തകരാറുകൾ അനുഭവിക്കുന്ന ആളുകളിൽ ചുരുങ്ങിയ പക്ഷം 85 ശതമാനം പേർക്കും വൈദ്യ സഹായം ലഭിക്കുന്നില്ല എന്ന് മാനസിക ആരോഗ്യ വിവരശേഖരണ ഫലം അറിയിക്കുന്നുണ്ട്. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്നാണ് താങ്കൾ കരുതുന്നത്?

ആളുകൾക്ക് സഹായം ലഭിക്കാത്തതിനുള്ള ഒരു കാരണം തങ്ങളുടെ പ്രശ്‌നം അതീവ ഗുരുതരം ആകുന്നതു വരെ അവർ അത് ഒരു പ്രശ്‌നം എന്ന നിലയിൽ കണക്കാക്കുന്നില്ല എന്നതുകൊണ്ടാണ്. പദാർത്ഥ ഉപയോഗം സംബന്ധിച്ചുള്ള ചില സാമൂഹിക പരിണതഫലങ്ങൾ വേണ്ടവിധം തിരിച്ചറിയപ്പെടുന്നില്ല എന്നതാണ് രണ്ടാമത്തെ കാരണം. ഉദാഹരണത്തിന്, കുടുംബങ്ങളിൽ സംഭവിക്കുന്ന അതിക്രമം, അപകടങ്ങൾ, അത്യാഹിത മുറി പരിചരണം (മുറിവുകൾ സംബന്ധവും ആരോഗ്യസംബന്ധവുമായ പ്രതിസന്ധി), കുടുംബത്തിലെ അംഗങ്ങളുടെ മറ്റു തരത്തിലുള്ള വൈകാരിക പ്രശ്‌നങ്ങൾ, ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ - ഇവയൊന്നും വേണ്ടവിധം തിരിച്ചറിയപ്പെടുന്നില്ല, ഇത് സഹായം തേടുന്നതിന് കാലതാമസം വരുത്തുകയും ചെയ്യുന്നു. മൂന്നാമത്തെ കാരണം, എവിടെയാണ് പോകേണ്ടത് എന്ന് ആളുകൾക്ക് അറിവില്ലാത്തതാണ്, കാരണം ആരോഗ്യ സംവിധാന സൗകര്യങ്ങൾ വേണ്ടവിധം തയ്യാറാക്കിയിട്ടില്ല എന്നതും പദാർത്ഥ ഉപയോഗ തകരാറുകൾ നേരിടുന്നവരെ തിരിച്ചറിയുന്നതിനും അവർക്ക് ആവശ്യമായ ചികിത്സ നൽകുന്നതിനും വിദഗ്ദ്ധർക്ക് വേണ്ടവിധത്തിലുള്ള പരിശീലനം നൽകിയിട്ടില്ല എന്നതും ആണ്. നാലാമത്തെ കാര്യം, പദാർത്ഥങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടു കിടക്കുന്ന സാമൂഹികമായ ദുഷ്കീര്‍ത്തി പരക്കല്‍ (stigma) എന്ന കളങ്കം ആണ്. തങ്ങൾ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ട് എന്നും അത് ഉപേക്ഷിക്കുവാൻ കഴിയുന്നില്ല എന്നും തുറന്നു സമ്മതിക്കുന്നതിന് ആളുകൾക്ക് ഇപ്പോഴും വിമുഖതയുണ്ട്. അതുകൊണ്ട് ഇങ്ങനെയുള്ള ഒട്ടനവധി പ്രശ്‌നങ്ങൾ നേരിടേണ്ടതുണ്ട് എന്ന് എനിക്കു തോന്നുന്നു.

ആളുകൾ സഹായം അഭ്യർത്ഥിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ഈ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടത് എങ്ങനെയാണ്?

പദാർത്ഥ ഉപയോഗ തകരാറുകൾ വളരെ പ്രധാനപ്പെട്ട പൊതു ആരോഗ്യ പ്രശ്‌നങ്ങളാണ് എന്ന് നമ്മൾ ആളുകൾക്ക് മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്.  എത്രത്തോളം നേരത്തെ ചികിത്സ തുടങ്ങുന്നുവോ അത്രത്തോളം മെച്ചപ്പെട്ട അനന്തരഫലം പ്രതീക്ഷിക്കാം എന്ന് ആളുകൾ മനസ്സിലാക്കണം എന്നതും അതീവ പ്രാധാന്യം അർഹിക്കുന്നുണ്ട്. മൂന്നാമത്തെ കാര്യം, പദാർത്ഥ ഉപയോഗ തകരാറുകൾക്ക് ആവശ്യമായ പിന്തുണ സേവനങ്ങൾ നൽകത്തക്ക വിധം ആരോഗ്യരംഗത്തുള്ള വിദഗ്ദ്ധരെ പരിശീലിപ്പിച്ച് സജ്ജമാക്കുന്നതാണ്. നിങ്ങൾക്കറിയുമല്ലോ അല്ലേ, ആളുകൾ സ്വയം വരുത്തി വച്ചതാണ് ആസക്തി, അതുകൊണ്ട് അവരവരുടെ പദാർത്ഥ ഉപയോഗത്തിന്‍റെ ചുമതല എല്ലാ കാലത്തും അവർ സ്വയം തന്നെ വഹിക്കേണ്ടതുണ്ട്....എന്ന പൊതുജനങ്ങളുടെ മനോഭാവം തന്നെ പലേ ആരോഗ്യവിദഗ്ദ്ധരും പുലര്‍ത്തുന്നുണ്ട്. അതു ശരിയല്ല എന്നു നമുക്ക് അറിയാം. ആളുകൾ പദാർത്ഥങ്ങൾ ഉപയോഗിച്ചു തുടങ്ങുന്നതിന് പലേ കാരണങ്ങളും ഉണ്ട്. പക്ഷേ പ്രധാനപ്പെട്ട കാര്യം, കാരണം എന്തു തന്നെ ആയിരുന്നാലും ശരി, ആസക്തിയുടെ ജീവശാസ്ത്രപരമായ പ്രകൃതം മൂലം ആളുകൾ പദാർത്ഥ ഉപയോഗത്തിൽ മുന്നേറിക്കൊണ്ടേ ഇരിക്കുന്നു എന്നതാണ്. ഒരിക്കൽ അതു വളർന്നു കഴിഞ്ഞാൽ, അവർക്ക് സ്വയം സഹായിക്കുന്നതിന് ബുദ്ധിമുട്ടാണ്, അതുകൊണ്ടാണ് അവരുടെ പ്രശ്‌നങ്ങളോട് പ്രതികരിക്കുന്ന തരം ചികിത്സാ ഇടപെടൽ സേവനങ്ങൾ നമുക്ക് ആവശ്യമായി വരുന്നത്.

പദാർത്ഥ ഉപയോഗ തകരാർ നേരിടുന്ന ഒരാളിന് എന്തു തരം ചികിത്സാ ഇടപെടലാണ് ആവശ്യമുള്ളത്?

ഒരു ഉദാഹരണം പറഞ്ഞാല്‍, ആസക്തി എന്നത്, തലച്ചോറിന്‍റെ തകരാർ ആണ് എന്ന് അഭിപ്രായപ്പെടുന്ന തരം ധാരാളം രചനകൾ ഇപ്പോൾത്തന്നെ ആവശ്യത്തിന് പ്രചാരത്തില്‍ ഉണ്ട്. ആസക്തിക്ക് അടിപ്പെട്ടു പോകുന്ന ആളുകൾക്ക് പരിചരണവും പിന്തുണയും ആണ് യഥാർത്ഥത്തിൽ ആവശ്യമുള്ളത്, അല്ലാതെ പഴിചാരലും അപമാനവും അല്ല. പക്ഷേ, ഒന്നോര്‍ക്കുക, ആസക്തി വളരുന്നതിനു മുമ്പായി സംഭവിക്കുന്ന ഒരു വലിയ നിര പ്രശ്‌നങ്ങൾ തന്നെ ഉണ്ട്. അവിടെയാണ് മദ്യത്തിന്‍റേയും മറ്റു മയക്കുമരുന്നുകളുടേയും നമ്മുടെ സമൂഹത്തിലുള്ള ഉപയോഗം നിയന്ത്രിക്കുന്ന തരം കർശനമായ നിയമങ്ങൾ നമ്മൾ കൊണ്ടുവരേണ്ടത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇത്തരം പദാർത്ഥങ്ങളുടെ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നതും അതിന്‍റെ ഉപയോഗത്തിലൂടെ ഉണ്ടാകുന്ന വിനാശം തടയുക എന്നതുമാണ്.

എന്തുതരം  വിദഗ്ദ്ധ സഹായം ആണ് ഇവര്‍ക്കായി ഈ നിമിഷം ലഭ്യമായിട്ടുള്ളത്?

ഈ സമയത്ത്, ആസക്തി ബാധിച്ച ആളുകൾക്ക് ലഭിക്കുന്നത് അതിനായി മാത്രം  സജ്ജീകരിച്ചിട്ടുള്ള ആസക്തി വിമുക്ത കേന്ദ്രങ്ങളിൽ മാത്രമാണ്. പക്ഷേ,  ഞാന്‍ നേരത്തെ സൂചിപ്പിച്ചതു പോലെ, ആളുകൾ ഈ പ്രശ്‌നങ്ങൾ അനുഭവിച്ചു തുടങ്ങുന്നതിനും അവർ ഇത്തരം കേന്ദ്രങ്ങളിൽ എത്തിപ്പെടുന്നതിനും ഇടയിൽ വളരെ നീണ്ട കാലയളവ് ഉണ്ട്. അതുകൊണ്ട്  ആരോഗ്യരംഗത്തുള്ള എല്ലാ വിദഗ്ദ്ധർക്കും - പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതൽ മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ തുടങ്ങിയവയിൽ വരെ - പദാർത്ഥ ഉപയോഗ തകരാറുകൾ തിരിച്ചറിയുന്നതിന് കഴിയണം എന്നതാണ് ആദ്യത്തെ കാര്യം എന്ന് ഞാൻ കരുതുന്നു. എളുപ്പത്തില്‍ പടര്‍ന്നു പിടിക്കാത്ത തരം അസുഖങ്ങളുടെ, തടയാവുന്ന അപകടഘടകങ്ങൾ എന്നു നമ്മൾ വിളിക്കുന്നവയാണ് പദാർത്ഥ ഉപയോഗ തകരാറുകൾ എന്നത് നമുക്ക് അറിയാവുന്ന രണ്ടാമത്തെ കാര്യം ആണ്. എളുപ്പത്തില്‍ പടര്‍ന്നു പിടിക്കാത്ത തരം അസുഖങ്ങളായ ഹൃദയ രോഗങ്ങൾ, പ്രമേഹം, ക്യാൻസർ, ശ്വാസകോശ തകരാറുകൾ, മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവ, നമ്മുടെ രാജ്യത്ത് പുതിയ പകർച്ച വ്യാധിയായി തീർന്നിരിക്കുകയാണ്. പുകയില, മദ്യം, പദാർത്ഥ ഉപയോഗം എന്നിവ  ഈ പകര്‍ച്ച വ്യാധി തടയുവാൻ കഴിയുന്ന അപകട സാദ്ധ്യതകൾ ആണ് എന്ന് അറിയപ്പെടുന്നു. അതുകൊണ്ട് ഏറ്റവും ആദ്യം വേണ്ടുന്ന കാര്യം നമ്മുടെ ഓരോ ആരോഗ്യപരിപാലന ഉപദേശസ്ഥാപനത്തിലും, ഡോക്ടർമാർ ആളുകളോട് പദാർത്ഥ ഉപയോഗത്തെപ്പറ്റി ആരായണം, കൂടാതെ അവരുടെ ജീവിതശൈലീപ്രശ്നങ്ങള്‍ ആയ ആഹാരക്രമം, വ്യായാമം തുടങ്ങിയ  പല കാര്യങ്ങളെ പറ്റിയും തീർച്ചയായും അവർ ചോദിച്ചറിയുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെ നേരത്തെ തന്നെ ആളുകൾക്ക് ഇടപെടൽ അവസരം ഒരുക്കി കൊടുക്കുന്നു. ഉദാഹരണത്തിന്, ജീവിതശൈലികൾ പരിഷ്‌ക്കരിക്കുന്നതിന്, എന്തുകൊണ്ടാണ് ഒരു വ്യക്തി ഇത്തരം പദാർത്ഥങ്ങള്‍ ഉപയോഗിക്കുന്നതിന് ഇടയാകുന്നത് എന്നു കണ്ടെത്തുന്നതിനായി ശ്രമിച്ചുകൊണ്ട്, കൂടുതൽ ആരോഗ്യകരമായ ഇതര മാർഗ്ഗം കൊണ്ട് അതിനു പകരം വയ്ക്കുന്നതിന് ശ്രമിച്ചു കൊണ്ട്, എന്നിങ്ങനെ. ദോഷകരമായ ഉപയോഗവും പദാര്‍ത്ഥത്തിന്മേലുള്ള ആശ്രിതത്വവും തിരിച്ചറിയുന്നതിന് കഴിയുക എന്നതാണ് അടുത്ത കാര്യം. ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന വിദഗ്ദ്ധർ വഴിയോ അതല്ലെങ്കിൽ അവരുടെ പെരുമാറ്റങ്ങൾ മാറ്റത്തക്ക വിധം അവരെ സഹായിക്കുവാൻ കഴിവുള്ള പരിശീലനം സിദ്ധിച്ച മറ്റു ഉപദേശകർ വഴിയോ വിദഗ്‌ദ്ധോപദേശം നൽകുന്നത് സാദ്ധ്യമാണ്.

എങ്ങനെ ആണ് ഒരു ഡോക്ടർക്ക് ഒരു വ്യക്തിയെ അയാളുടെ സ്വഭാവം മാറ്റുന്നതിന് സഹായിക്കുവാൻ കഴിയുക?

തങ്ങളുടെ ഇപ്പോഴത്തെ സ്വഭാവം ഒട്ടും ആശാസ്യമല്ല എന്ന് അവര്‍ മനസ്സിലാക്കുമ്പോൾ, മാറ്റം കൊണ്ട് ഗുണഫലങ്ങൾ ഉണ്ടാകും എന്ന് അവർ മനസ്സിലാക്കുമ്പോൾ, ആളുകൾ മാറുന്നതിന് തയ്യാറാകുന്നു. അതിനാല്‍ മാറ്റത്തിന്‍റെ മെച്ചങ്ങൾ ഒരു വ്യക്തിയുമായി ചർച്ചചെയ്യുന്നതു വഴി ആ വ്യക്തി എന്തുകൊണ്ടാണ് പദാർത്ഥം ഉപയോഗിക്കുന്നത് എന്നു മനസ്സിലാകുന്നു. അത് പിന്മാറ്റം കൊണ്ട് ആണ് എങ്കിൽ, പിന്മാറ്റത്തിന്‍റെ ചികിത്സാ ഇടപെടൽ പ്രധാനമാണ്. അത് തീവ്രമായ ആഗ്രഹം കൊണ്ട് ഉള്ളതാണ് എങ്കിൽ, ആ വ്യക്തിയെ ആഗ്രഹം കൈകാര്യം ചെയ്യുന്നതിന് സഹായിക്കേണ്ടതുണ്ട്. അത് മറ്റു പല വൈകാരിക കാരണങ്ങൾ കൊണ്ട് ആണ് എങ്കിൽ, ഉദാഹരണത്തിന് ഏകാന്തത, ആ വ്യക്തിക്ക് സാമൂഹിക പിന്തുണ ലഭ്യമാക്കുന്നതിന് സഹായിക്കുക എന്നത് പ്രധാനമാണ്. കൂടാതെ വിദഗ്‌ദ്ധോപദേശത്തിന് ഒപ്പം തങ്ങളുടെ പദാർത്ഥ ഉപയോഗ തകരാറുകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ആളുകളെ സഹായിക്കുന്നതിന് ഉതകുന്ന ധാരാളം ആഗ്രഹ-ദുരീകരണ ഔഷധ പ്രതിവിധികൾ, പരിഷ്‌കൃത ചികിത്സാരീതികൾ നൽകുന്നുണ്ട്.

ഇന്ന് ദിവസം അവസാനിക്കുമ്പോൾ, ഏറ്റവും പ്രധാനപ്പെട്ട സന്ദേശം, പദാർത്ഥ ഉപയോഗം തടയുന്നതു മൂലം ഒരാളിന് അപകടസാദ്ധ്യത ഉണ്ടോ എന്നു മനസ്സിലാക്കുക, പദാർത്ഥ ഉപയോഗത്തിന് പരിധി വയ്ക്കുക, തങ്ങളുടെ പദാർത്ഥ ഉപയോഗം കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് എത്തുന്നത് എപ്പോഴാണ് എന്നു തിരിച്ചറിയുന്നതിന് സഹായിക്കുക, കൃത്യമായ രോഗചികിത്സ ലഭിക്കുക എന്നിവ വഴി ഒരാൾക്ക് യഥാർത്ഥത്തിൽ പദാർത്ഥ ഉപയോഗം തടയുവാൻ സാധിക്കും എന്നതാണ്. അത് നിശ്ചയമായും അത്യന്തം ചികിത്സാവിധേയമാണ്. ഞാൻ ഉദ്ദേശിക്കുന്നത്, അത് പ്രമേഹം, ഉയർന്ന രക്ത സമ്മർദ്ദം മുതലായവ പോലെ തന്നെ ആണ് എന്നത്രേ. ഒരാൾ ഉചിതമായ രോഗചികിത്സ സ്വീകരിക്കുകയാണെങ്കിൽ, തന്‍റെ ദൈനംദിന മാനസിക വിക്ഷോഭങ്ങൾ കൈകാര്യം ചെയ്യുന്നതിനു പഠിക്കുകയും അവ നിയന്ത്രിക്കുന്നതിൽ പുരോഗതി കൈവരിക്കുകയും ചെയ്യുന്നു എങ്കിൽ,  അതിന്‍റെ ഭൂരിപക്ഷം ഭാഗവും തടയുന്നതിന് തീര്‍ച്ചയായും കഴിയും.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org