ഓഡിറ്ററി പ്രോസസിംഗ് ഡിസോഡർ

Q

എന്താണ് ഓഡിറ്ററി പ്രോസസിംഗ് ഡിസോഡർ

A

കാർത്തിക്കിന്‍റെ മാതാപിതാക്കള്‍ അവന്‍റെ സ്‌കൂളിൽ പോയി പഠിക്കലും വിദ്യാഭ്യാസവും സംബന്ധിച്ച് തീവ്രദുഃഖത്തിൽ ആയിരുന്നു. അവൻ ശാരീരികമായി ആരോഗ്യമുള്ള, അഞ്ചാം ക്ലാസ്സിൽ, അവന്‍റെ നിലവാരത്തിലും രണ്ടു ക്ലാസ്സ് താഴെ,  പഠിക്കുന്ന ഒരു 12 വയസ്സുകാരൻ പയ്യൻ ആയിരുന്നു. അവൻ എത്ര ബുദ്ധിമുട്ടി ശ്രമിച്ചിട്ടും, മാതാപിതാക്കൾ അവനു വേണ്ടി എത്രയോ ട്യൂഷനുകൾ ഏർപ്പെടുത്തിയിട്ടും അവന് അവന്‍റെ അഞ്ചാം ക്ലാസ്സ് പരീക്ഷകൾ ജയിക്കുവാൻ ആയില്ല. അവന്‍റെ മാതാപിതാക്കൾ അവനെ ഓർത്ത് അങ്ങേയറ്റം ദുഃഖിതർ ആയിരുന്നു; തന്‍റെ പ്രായത്തിലുള്ള മറ്റു കുട്ടികൾക്ക് ഒപ്പം എത്താന്‍ കഴിയാത്തതു മൂലം കാർത്തിക്കിന്‍റെ  ആത്മാഭിമാനവും ആത്മവിശ്വാസവും ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞു കുറഞ്ഞു വന്നു. അവന്‍റെ മാതാപിതാക്കൾ അവനെ ഒരു കുട്ടികൾക്കുള്ള മനഃശാസ്ത്ര വിദഗ്ദ്ധന്‍റെ അടുത്ത് കൊണ്ടുപോയി. മനഃശാസ്ത്ര വിദഗ്ദ്ധൻ അനേകം രോഗനിർണ്ണയ പരീക്ഷണങ്ങൾ നടത്തി, പക്ഷേ ബുദ്ധിപരമായോ, വളർച്ചാപരമായോ, അതല്ലെങ്കിൽ പഠനത്തിൽ കഴിവു കുറവോ ഒന്നും തന്നെ കണ്ടെത്താനായില്ല.

തന്നോടു പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്നില്ല എന്ന് കാർത്തിക് എല്ലായ്‌പ്പോഴും പരാതിപ്പെടുക പതിവായിരുന്നു, നൽകുന്ന നിർദ്ദേശങ്ങൾ ഒന്നും തന്നെ അവൻ അനുസരിക്കുകയുമില്ല. ആദ്യം, അവന്‍റെ മാതാപിതാക്കളും അദ്ധ്യാപകരും ധരിച്ചത് ഇത് അവന്‍റെ നിഷേധാത്മകമായ മനോഭാവം ആണ് എന്നായിരുന്നു, അതുകൊണ്ടു തന്നെ അവൻ ശിക്ഷിക്കപ്പെടുകയും ചെയ്തു. അവൻ അഞ്ചാം ക്ലാസ്സിൽ എത്തിയപ്പോൾ മാത്രമാണ്, നിർദ്ദേശങ്ങൾ മനസ്സിലാക്കുന്നതിനുള്ള അവന്‍റെ കഴിവു കുറവ് മറ്റ് എന്തിന്‍റെ എങ്കിലും സൂചന ആയേക്കാം എന്ന് അവർക്ക് മനസ്സിലായി തുടങ്ങിയത്. അവനെ ഒരു ഓഡിയോളജിസ്റ്റ് (ശ്രവണശക്തി പരിശോധിക്കുന്ന വിദഗ്ദ്ധൻ) ന്‍റെ അടുത്തു കൊണ്ടു പോകുന്നത് നന്നായിരിക്കുമെന്ന് ഒരു ടീച്ചർ അവന്‍റെ  മാതാപിതാക്കളോട് അഭിപ്രായപ്പെട്ടു. ആ ഓഡിയോളജിസ്റ്റ് അവന് ശ്രവണശക്തി ക്രമീകരണ തകരാർ (ഓഡിറ്ററി പ്രോസസിംഗ് ഡിസോർഡർ) ഉണ്ടെന്നു കണ്ടെത്തുകയും ചെയ്തു.

മാതാപിതാക്കളിൽ ഒരാൾ അല്ലെങ്കിൽ ടീച്ചർ എന്ന നിലയിൽ നിങ്ങള്‍ക്ക് ഇത് പരിചിതം ആണ് എന്നു തോന്നുന്നുണ്ടോ?

ശ്രവണശക്തി ക്രമീകരണ തകരാർ (ഓഡിറ്ററി പ്രോസസിംഗ് ഡിസോർഡർ, എപിഡി) എന്ന, കേന്ദ്രീകൃത ശ്രവണശക്തി ക്രമീകരണ തകരാർ (സെൻട്രൽ ഓഡിറ്റിറി പ്രോസസിംഗ് ഡിസോർഡർ) എന്നു കൂടി അറിയപ്പെടുന്ന ഈ തകരാർ ചെവിയിലൂടെ സഞ്ചരിക്കുന്ന ശബ്ദം  മസ്തിഷ്‌കം എങ്ങനെയാണ് ക്രമീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത് എന്നതിനെയാണ് ബാധിക്കുന്നത്. സ്‌കൂളിൽ പോകുന്ന കുട്ടികളിൽ ഏതാണ്ട് അഞ്ചു ശതമാനത്തോളം പേരെ ഇത് ബാധിച്ചിട്ടുണ്ട്. ചെവിയുടെ ഘടനയിലോ പ്രവർത്തനത്തിലോ യാതൊരു തരത്തിലുള്ള അസ്വാഭാവികതയും ഇല്ല താനും.

വാക്കുകൾ വളരെ ഉച്ചത്തിലും കേൾക്കത്തക്ക വിധം വ്യക്തമായതും ആണ് എങ്കിൽ കൂടി, എപിഡി ബാധിതരായ കുട്ടികൾ വാക്കുകളിലെ ശബ്ദങ്ങള്‍ക്ക് ഇടയിലുള്ള സൂഷ്മമായ വ്യതാസങ്ങൾ തിരിച്ചറിയുകയില്ല.  അവരുടെ ചെവികളും മസ്തിഷ്‌കവും തമ്മിൽ ഉള്ള ഏകോപനത്തിന്‍റെ കുറവു മൂലം, അവരോട് എന്താണ് പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് അവർക്കു മനസ്സിലാക്കുവാൻ കഴിയുകയില്ല. ശബ്ദം, പ്രത്യേകിച്ചും സംസാരം,  മസ്തിഷ്‌കം തിരിച്ചറിയുകയും അതു വ്യാഖ്യാനിക്കുകയും ചെയ്യുന്ന വിധത്തിന് ഇടയിൽ മറ്റെന്തോ ഒന്ന് കൈകടത്തുന്നു. എവിടെ നിന്നാണ് ശബ്ദം ഉത്ഭവിക്കുന്നത് എന്നു പറയുന്നതിനും അവർ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നു വരാം, ശബ്ദത്തിന്‍റെ അനുക്രമത്തിന്‍റെ പൊരുൾ തിരിച്ചറിയുന്നതിനും പശ്ചാത്തലത്തില്‍ പരസ്പരം മത്സരിക്കുന്ന വിവിധ ശബ്ദങ്ങളെ തടഞ്ഞുനിര്‍ത്തുന്നതിനും അവർ ബുദ്ധിമുട്ട് അനുഭവിച്ചേക്കാം.

ആധാരം:

https://www.understood.org/en/learning-attention-issues/child-learning-disabilities/auditory-processing-disorder/understanding-auditory-processing-disorder

http://kidshealth.org/en/parents/central-auditory.html

https://ldaamerica.org/types-of-learning-disabilities/auditory-processing-disorder/ 
 
 

Q

ഓഡിറ്ററി പ്രോസസിംഗ് ഡിസോഡറിന്‍റെ സൂചനകള്‍ എന്തെല്ലാമാണ്?

A

ഒരു കുട്ടിക്ക് ശ്രവണശക്തി ക്രമീകരണ തകരാർ (ഓഡിറ്ററി പ്രോസസിംഗ് ഡിസോർഡർ) ഉണ്ട് എന്നു തിരിച്ചറിയുന്നതിനായി ഉപകരിക്കുന്ന ചില സൂചനകളും ലക്ഷണങ്ങളും താഴെ പറയുന്നവയാണ് :

  • ചെയ്യാനായി നിയോഗിച്ചിട്ടുള്ള ഭാഷാ സംബന്ധമായ കാര്യങ്ങൾ ക്രമീകരിക്കുന്നതിനും ഓർമ്മിച്ചു വയ്ക്കുന്നതിനും ഉള്ള ബുദ്ധിമുട്ട്
  • വാക്കുകൾ ഇല്ലാത്ത, ശബ്ദങ്ങൾ, സംഗീതം മുതലായവ വ്യാഖാനിക്കുന്നതിനും ഓർമ്മിച്ച് എടുക്കുന്നതിനും ഒരു ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ല
  • ചിന്തകളുടേയും ആശയങ്ങളുടേയും മന്ദഗതിയിലുള്ള ക്രമീകരണം, അവ വിശദീകരിക്കുന്നതിൽ ഉള്ള ബുദ്ധിമുട്ട്
  • ഒരേ പോലെ ശബ്ദമുള്ള വാക്കുകളുടെ അക്ഷരവിന്യാസരീതിയും (സ്‌പെല്ലിംഗ്) ഉച്ചാരണവും തെറ്റിക്കുക, അക്ഷരങ്ങൾ വിട്ടു പോകുക,  ഒരേ പോലെ ശബ്ദമുള്ള വാക്കുകൾ തമ്മിൽ സംശയം ഉണ്ടാകുക (ഉദാഹരണം ത്രീ/ഫ്രീ, ജാബ്/ജോബ്, ബാഷ്/ ബാച്ച് തുടങ്ങിയവ)
  • ആലങ്കാരിക പ്രയോഗങ്ങളിൽ സംശയം ഉണ്ടാകുക (ഉപമകളും രൂപകങ്ങളും)
  • വാക്കുകളുടെ വ്യാഖ്യാനം വളരെ കൂടുതൽ അക്ഷരാർത്ഥത്തിൽ      നടത്തുക
  • പശ്ചാത്തലത്തിലെ ശബ്ദങ്ങൾ മൂലം പലപ്പോഴും ശ്രദ്ധ തിരിഞ്ഞു പോകുക
  • വാചികമായ ഒരു അദ്ധ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു നിർത്തുന്നതിനോ ഓർമ്മ വയ്ക്കുന്നതിനോ പ്രയാസം അനുഭവപ്പെടുക
  • വാചികമായ നിർദ്ദേശങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയോ അല്ലെങ്കിൽ അവ ഓർമ്മിച്ചു വയ്ക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്യുക
  • എന്തിലെങ്കിലും വ്യാപൃതരായി കഴിഞ്ഞാൽ ആളുകളെ "അവഗണിക്കുക"
  • പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അവർ കേള്‍ക്കുന്നുണ്ട് എങ്കിൽ കൂടിയും കൂടെക്കൂടെ "എന്താണ്" എന്ന് ചോദിച്ചു കൊണ്ടിരിക്കുക.

 

Q

എന്താണ് ഓഡിറ്ററി പ്രോസസിംഗ് ഡിസോഡറിനു കാരണമാകുന്നത്?

A

ശ്രവണശക്തി ക്രമീകരണ തകരാറിന്‍റെ (ഓഡിറ്ററി പ്രോസസിംഗ് ഡിസോർഡർ, എപിഡി) കാരണങ്ങളിൽ താഴെ വിവരിക്കുന്നവ ഉൾപ്പെടുന്നു:

  • ആർജ്ജിച്ച എപിഡി (അക്വയേഡ് എപിഡി): കേന്ദ്ര നാഡീ വ്യൂഹത്തിനു പറ്റുന്ന എന്തെങ്കിലും കേടുപാട് അല്ലെങ്കിൽ കേന്ദ്ര നാഡീ വ്യൂഹത്തിന്‍റെ പ്രവർത്തനക്ഷമത ഇല്ലായ്മ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഇതിനു കാരണമായി തീരാം.
  • പാരമ്പര്യവും ജനിതകപരവും (ഹെറിഡിറ്റി ആൻഡ് ജനറ്റിക്‌സ്): തലമുറകളിലൂടെ പകർന്നു കിട്ടുന്നതോ അല്ലെങ്കിൽ ഒരു ബുദ്ധിമുട്ടുള്ള ജനനം മൂലം സംഭവിക്കുന്നതോ ആകാം.
  • വളർച്ചാബന്ധിത എപിഡി (ഡെവലപ്‌മെന്‍റല്‍ എപിഡി): വളർച്ചാ ബന്ധിത എപിഡിയുടെ കൃത്യമായ കാരണം അജ്ഞാതമാണ്, ആ മേഖലയിൽ ഇപ്പോഴും പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ശ്രവണശക്തിയുടെ വളർച്ച ആരംഭിക്കുന്നത് ഗർഭാവസ്ഥയിൽ ആണെങ്കിലും, ജീവിതത്തിലെ ആദ്യ ദശകത്തിൽ ശ്രവണശക്തിയുടെ വളർച്ച തുടർന്നു കൊണ്ടേയിരിക്കും. വളർച്ചയ്ക്കുള്ള കാലവിളംബമോ പെട്ടെന്നുണ്ടാകുന്ന രൂക്ഷരോഗങ്ങളോ എപിഡിയിലേക്കു നയിച്ചെന്നു വരാം.
  • ചെവി അടഞ്ഞു പോകൽ/ ചെവി പഴുക്കൽ (ഗ്ലൂ ഇയേഴ്‌സ്/ഒടൈറ്റിസ് Glue ears/Otitis) : ശൈശവ നാളുകളിലോ കുട്ടിക്കാലത്തിന്‍റെ തുടക്കത്തിലോ ചെവി അടഞ്ഞു പോയാൽ ആ കുട്ടിക്ക് എപിഡി പിടിപെടുക എന്ന അപകട സാദ്ധ്യത ഉണ്ട്. ചെവിയുടെ മദ്ധ്യഭാഗം പശ പോലുള്ള ഒരു പദാർത്ഥം കൊണ്ട് നിറയുമ്പോഴാണ് 'ഗ്ലൂ ഇയേഴ്‌സ് ' എന്ന അവസ്ഥ സംജാതമാകുന്നത്.  ദ്രാവകം, ശബ്ദം ഉണ്ടാക്കുന്ന കമ്പനങ്ങള്‍ മന്ദീഭവിപ്പിക്കുന്നു. 

Q

ഓഡിറ്ററി പ്രോസസിംഗ് ഡിസോഡര്‍ തിരിച്ചറിയുന്ന വിധം

A

ശ്രവണശക്തി ക്രമീകരണ തകരാർ (എപിഡി) കണ്ടുപിടിക്കുന്നതിനും രോഗനിർണ്ണയം നടത്തുന്നതിനും ഏറെ ബുദ്ധിമുട്ടാണ്. എങ്കിലും ഒരു മാതാവ്, പിതാവ്, പരിചരിക്കുന്ന വ്യക്തി അല്ലെങ്കിൽ ടീച്ചർ എന്ന നിലിയൽ സൂചനകളും ലക്ഷണങ്ങളും ശ്രദ്ധിച്ച്, നിങ്ങൾക്ക് കുട്ടിയെ ഒരു ശ്രവണശക്തി നിർണ്ണയ വിദഗ്ദ്ധന്‍റെ (ഓഡിയോളജിസ്റ്റ്) അടുത്ത് കൊണ്ടു പോകുവാൻ കഴിയും. പ്രത്യേക പരിശോധനകളുടേയും ഉപകരണങ്ങളുടേയും സഹായത്തോടെ ഓഡിയോളജിസ്റ്റിന് കുട്ടിക്ക് എപിഡി ബാധിച്ചിട്ടുണ്ടോ എന്ന് കണ്ടുപിടിക്കുവാൻ കഴിയും. 

ശ്രവണശക്തി ന്യൂനതകൾ കൈകാര്യം ചെയ്യുന്നതിലുള്ള അഭാവം മൂലം എപിഡി ബാധിച്ചിട്ടുള്ള പലേ കുട്ടികളും പഠനകാര്യങ്ങളിൽ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇതു കൊണ്ടാണ് കഴിയുന്നത്ര വേഗം എപിഡി തിരിച്ചറിയുക എന്നത് ഏറ്റവും നിർണ്ണായകം ആയി മാറുന്നത്.

Q

ഓഡിറ്ററി പ്രോസസിംഗ് ഡിസോഡറിന്‍റെ ചികിത്സ

A

നിങ്ങൾ ഒരു ടീച്ചർ ആണെങ്കിൽ, നിങ്ങൾക്ക് വളരെ അധികം ചെറിയ ചെറിയ പ്രവർത്തനരീതികളിലൂടെയോ തന്ത്രങ്ങളിലൂടെയോ ശ്രവണശക്തി നിർണ്ണയ തകരാർ (എപിഡി) അനുഭവിക്കുന്ന ഒരു കുട്ടിയെ കൂടുതൽ മികച്ച രീതിയിൽ പഠിക്കുന്നതിന് സഹായിക്കുവാൻ കഴിയും:

  • വിശദീകരിക്കുന്നതിനു പകരം കാണിച്ചു കൊടുക്കുക (ഇന്ദ്രിയബന്ധിത നടപടിക്രമങ്ങള്‍- ലഘുലേഖകൾ, അവതരണങ്ങൾ - മുതലായവ ഉപയോഗിച്ചുകൊണ്ട്)
  • സാധിക്കുന്ന അവസരങ്ങളിൽ എല്ലാം പശ്ചാത്തല ശബ്ദം കുറച്ചുകൊണ്ട്
  • നിങ്ങൾ പറയുന്നത് കൂടുതൽ നന്നായി കേൾക്കത്തക്ക വിധം ക്ലാസ്സിൽ ഏറ്റവും മുമ്പിലോ അല്ലെങ്കിൽ നിങ്ങളുടെ അടുത്തായോ  അവരെ ഇരുത്തുന്നതു വഴി
  • പരീക്ഷകള്‍, പഠന അഭ്യാസങ്ങള്‍ ചെയ്യല്‍ എന്നിവയ്ക്കായി അവരുടെ ശ്രദ്ധ തിരിഞ്ഞു പോകാൻ സാദ്ധ്യതയില്ലാത്ത ഇടങ്ങൾ തിരഞ്ഞെടുക്കുക വഴി
  • ശബ്ദത്തിന്‍റെ ഉയർച്ച താഴ്ച്ചകളും ധ്വനിയും വ്യത്യാസപ്പെടുത്തുക, ഗതി മാറ്റുക, പ്രധാനപ്പെട്ട വാക്കുകൾക്ക് ഊന്നൽ കൊടുക്കുക 
  • പ്രതികരിക്കുന്നതിന് അവർക്ക് 5-6 സെക്കണ്ടുകൾ ("ആലോചിക്കുന്നതിനുള്ള സമയം") നൽകുക 

ആശയങ്ങൾ, പദാവലികൾ, ഭാഷാ നിയമങ്ങൾ തുടങ്ങിയവ പതിവായി വ്യാഖ്യാനിക്കുന്നതിന് വിദ്യാർത്ഥിയെ പ്രേരിപ്പിക്കുക

 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org