ബൈപോളാര്‍ തകരാര്‍ (ബൈപോളാര്‍ ഡിസോര്‍ഡര്‍)
എന്താണ് ബൈപോളാര്‍ തകരാര്‍ ?
എന്താണ് ബൈപോളാര്‍ തകരാര്‍ അല്ലാത്തത് ?
നമുക്കെല്ലാവര്‍ക്കും പലപ്പോഴും മാനസികാവസ്ഥയില്‍ ചാഞ്ചാട്ടവും ആവേശത്തള്ളിച്ചയും മറ്റും അനുഭവപ്പെടാറുണ്ട്. പക്ഷെ അതൊന്നും നമ്മുടെ ദൈനംദിന ജീവിത പ്രവര്‍ത്തികളെ ബാധിക്കാറില്ല. ഇത് ബൈപോളാര്‍ തകരാറല്ല. ബൈപോളാര്‍ തകരാറിന്‍റേയും വിഷാദരോഗത്തിന്‍റേയും ചില ലക്ഷണങ്ങള്‍ ഒരേപോലുള്ളതാണെങ്കില്‍ പോലും വിഷാദരോഗം (ഡിപ്രഷന്‍) ബൈപോളാര്‍ ഡിസോര്‍ഡര്‍ അല്ല. ബൈപോളാര്‍ തകാറുള്ളവരില്‍ മാനസികാവസ്ഥയില്‍ അത്യധികമായ ചാഞ്ചാട്ടം പോലെ തന്നെ മാനിയയുടേയും വിഷാദത്തിന്‍റേയും ഘട്ടങ്ങളും ഉണ്ടാകും എന്നതാണ് ഇതിലെ പ്രധാന വ്യത്യാസം.
ബൈപോളാര്‍ തകാരാറിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാം?
- മോശം വാര്‍ത്തയ്ക്കോ ദുരന്ത സംഭവങ്ങള്‍ക്കോ പോലും മാറ്റാനാകാത്ത അത്യാഹ്ലാദം അനുഭവപ്പെടും.
- പെട്ടന്നുള്ള രോഷം അല്ലെങ്കില്‍ അതിയായ മുന്‍കോപം.
- യുക്തിസഹമായ ഒരു കാരണവുമില്ലാത്ത ശക്തമായ വിശ്വാസങ്ങള്‍ അല്ലെങ്കില്‍ ഉന്നതമായ മോഹത്തോടെയുള്ള മിഥ്യാബോധങ്ങള്‍ തുടങ്ങിയവ ഉണ്ടായേക്കാം. ഈ വ്യക്തി അവന് അല്ലെങ്കില്‍ അവള്‍ക്ക് ദൈവവുമായി, ചരിത്ര കഥാപാത്രങ്ങളുമായി അല്ലെങ്കില്‍ സുപ്രസിദ്ധ വ്യക്തികളുമായി (സെലിബ്രിറ്റികളുമായി) ഒരു പ്രത്യേക ബന്ധമുണ്ടെന്ന് അവകാശപ്പെട്ടേക്കാം.
- സ്വന്തം ശേഷിയെക്കുറിച്ച് യാഥാര്‍ത്ഥ്യബോധമില്ലാത്ത വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തും. ഉദാഹരണത്തിന്, ദുഷ്കരമായ ഒരു കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ നിന്ന് ഒന്നിനും തന്നെ തടുക്കാനാകില്ലെന്ന് ഈ വ്യക്തികള്‍ ചിന്തിച്ചേക്കും.
- അനാവശ്യമായ കാര്യങ്ങളില്‍ ആര്‍ഭാടം കാണിക്കല്‍, മണ്ടന്‍ ബിസിനസുകളില്‍ നിക്ഷേപമിറക്കല്‍, ശ്രദ്ധയില്ലാത്ത ഡ്രൈവിംഗ്, അതിയായ ലൈംഗിക പെരുമാറ്റങ്ങള്‍, പോലുള്ള എടുത്തു ചാട്ടങ്ങളും അപകട സാധ്യതയുള്ള പെരുമാറ്റങ്ങളും നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ.
- മനസ്സില്‍ നിയന്ത്രിക്കാനാകാത്ത ചിന്തകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കും.
- ഉറങ്ങാന്‍ കഴിയാതെ വരികയും അത് വിശ്രമമില്ലായ്മയ്ക്കും അത്യുല്‍സാഹ പ്രവണത (ഹൈപ്പറാക്റ്റിവിറ്റി)ക്കും കാരണമാകുകയും ചെയ്യും.
- എന്തിലെങ്കിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് നേരിടും, സാധാരണ കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാതെ വരും.
- ദിവസം മുഴുവന്‍ നിരാശ തോന്നുകയും അസ്വസ്ഥരായിരിക്കുകയും ചെയ്യും.
- അതിവേഗത്തിലുള്ള സംസാരം, ഒരു ആശയത്തില്‍ നിന്നും മറ്റൊന്നിലേക്ക് ചാടല്‍, ചിന്തകള്‍ തമ്മില്‍ ഒരു പെരുത്തം ഇല്ലായ്മ തുടങ്ങിയവ പ്രകടമാകും.
- യാഥാര്‍ത്ഥ്യബോധം നഷ്ടമാകല്‍- ഇത് മിഥ്യാഭ്രമത്തിലേക്ക് (ഇല്ലാത്ത കാര്യങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യല്‍) നയിക്കുകയും ചെയ്യും.
- അമിതമായ ഉയര്‍ന്ന അത്മാഭിമാനവും സ്വന്തം ശേഷികളില്‍ യാഥാര്‍ത്ഥ്യബോധമില്ലാത്ത വിശ്വാസങ്ങളും.
- ആവര്‍ത്തിച്ചുള്ള അനിയന്ത്രിതമായ പെരുമാറ്റങ്ങള്‍ (ഒബ്സസീവ് കമ്പള്‍സീവ് ബിഹേവിയര്‍)- ന്മ സാധനങ്ങള്‍ വൃത്തിയാക്കുകയോ ക്രമീകരിക്കുകയോ ചെയ്യുക, ദിവസങ്ങളോളം ഒരേ പാട്ട്തന്നെ കേട്ടുകൊണ്ടിരിക്കുക, മറ്റുള്ളവരെ നിയന്ത്രിക്കാനോ ഭരിക്കാനോ ശ്രമിക്കുക.
- അതിയായ സങ്കടം അല്ലെങ്കില്‍ നിരാശ.
- പ്രത്യാശയില്ലായ്മ അനുഭവപ്പെടല്‍.
- ഒരിക്കല്‍ ആസ്വദിച്ചിരുന്ന കാര്യങ്ങളില്‍ താല്‍പര്യം ഇല്ലായ്മ.
- പ്രസരിപ്പ് നഷ്ടമാകല്‍, എളുപ്പത്തില്‍ ക്ഷീണിക്കാനും മയക്കം വരാനുമുള്ള പ്രവണത.
- ഉറക്കം സംബന്ധിച്ച ബുദ്ധിമുട്ടുകള്‍- വളരെയധികം ഉറങ്ങുകയോ തീരെ ഉറങ്ങാതിരിക്കുകയോ ചെയ്യും.
- രുചിയിലും വിശപ്പിലും മാറ്റം വരുക, ആഹാരം കഴിക്കാന്‍ കഴിയാതെ വരുക, കൃത്യമായ ഭക്ഷണനിയന്ത്രണം ഇല്ലാതെ തന്നെ ശ്രദ്ധേയമായ തരത്തില്‍ തൂക്കക്കുറവ് ഉണ്ടാകുക.
- ഏകാഗ്രത പുലര്‍ത്താനും ഓര്‍മ്മിക്കാനും തീരുമാനങ്ങളെടുക്കാനും ബുദ്ധിമുട്ട്.
- സ്വയം അപകടപ്പെടുത്താനോ മരണത്തേക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ ഉള്ള ചിന്തകള്‍.
ബൈപോളാര്‍ തകാരാറിന് എന്താണ് കാരണം?
വിവിധ തരം ബൈപോളാര്‍ തകരാറുകള്‍
ബൈപോളാര്‍ തകരാറിനൊപ്പം ഉണ്ടാകുന്ന മറ്റ് അവസ്ഥകള്‍
ബൈപോളാര്‍ തകരാര്‍ എങ്ങനെ കണ്ടെത്തും?
ബൈപോളാര്‍ തകരാറിന് ചികിത്സ നേടല്‍
- ഈ തകരാറിന്‍റെ തീവ്രതയും കാലയളവും കുറയ്ക്കുക.
- ഈ വ്യക്തിയെ ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും വീട്ടിലും ജോലിസ്ഥലത്തുമുള്ള അവന്‍റെ/അവളുടെ ജീവിതം ആസ്വദിക്കാനും പ്രാപ്തിയുള്ളവരാക്കുക.
- സ്വയം അപകടപ്പെടുത്തലും ആത്മഹത്യയും തടയുക.
ബൈപോളാര്‍ തകരാറിനെ വിജയകരമായി നേരിടല്‍
- മാനസികാരോഗ്യ വിദഗ്ധന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ചികിത്സ പിന്തുടരുക.
- ന് പതിവുള്ള പരിശോധനയ്ക്കായി മുടങ്ങാതെ പോകുകയും മരുന്ന് യഥാസമയം മുടങ്ങാതെ കഴിക്കുകയും ചെയ്യുക.
- പോഷകാഹാരങ്ങള്‍ കഴിക്കുന്നതിലും കൃത്യസമയത്ത് വേണ്ടത്ര ഉറങ്ങുന്നതിലും ശ്രദ്ധവെച്ചുകൊണ്ടുള്ള ഒരു ആരോഗ്യകരമായ ജീവിത ശൈലി നയിക്കുക.
- നിങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ച് അവബോധം ഉണ്ടായിരിക്കുകയും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ പ്രേരകശക്തിയാകുന്ന സാഹചര്യങ്ങളും സംഭവങ്ങളും ഏതെല്ലാമെന്ന് തിരിച്ചറിയുകയും ചെയ്യുക.
- പരിചരിക്കുന്നവര്‍ (കുടുംബാംഗങ്ങളും സുഹൃത്തുക്കളും) നല്‍കുന്ന പിന്തുണയേയും സഹായത്തേയും വകവെയ്ക്കുകയും ബഹുമാനിക്കുകയും ചെയ്യുക.
- ഒരു സഹായക സംഘത്തില്‍ (സപ്പോര്‍ട്ട് ഗ്രൂപ്പില്‍)ചേരുകയും നിങ്ങളുടെ അതേ പ്രശ്നം നേരിടുന്ന ആളുകളുമായി ഇടപെടുകയും ചെയ്യുക. ഇത്തരം സമ്പര്‍ക്കങ്ങള്‍ നിങ്ങള്‍ക്ക് പ്രചോദകമാകുകയും നിങ്ങളുടെ അവസ്ഥയെ കൈകാര്യം ചെയ്യാന്‍ അത് നിങ്ങളെ കൂടുതല്‍ ശേഷിയുള്ളവരാക്കുകയും ചെയ്യും.
ബൈപോളാര്‍ തകരാറുള്ള വ്യക്തിയെ പരിചരിക്കല്‍
- ന്ഇവരുമായി സംസാരിക്കുമ്പോള്‍ ശാന്തരും സൗമ്യരുമായിരിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ശാന്തത ആ വ്യക്തിയെ അനുകൂലമായ തരത്തില്‍ സ്വാധീനിച്ചേക്കും.
- ഈ വ്യക്തിയെ ഒരു പ്രവര്‍ത്തന പദ്ധതി പിന്തുടരാനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചിട്ടയായി ക്രമീകരിക്കാനും പ്രോത്സാഹിപ്പിക്കുക.
- ബൈപോളാര്‍ തകരാര്‍ ഉണ്ടാകുന്ന ഒരു മിശ്ര ഘട്ടം അസ്വസ്ഥതയുണ്ടാക്കുന്നതും അപകടസാധ്യതയുള്ളതുമാണ്. എന്ത് സമ്മര്‍ദ്ദമാണ് ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണമാകുന്നതെന്ന് നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുക, അത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ ആ വ്യക്തിയെ സഹായിക്കുക. ഉദാഹരണത്തിന്, ക്രമരഹിതമായ ഭക്ഷണം കഴിക്കല്‍ അല്ലെങ്കില്‍ ഉറക്കം, എളുപ്പത്തില്‍ പണം ലഭ്യാകുന്ന അവസ്ഥ.
- ബൈപോളാറിന്‍റെ ഒരു ഘട്ടത്തിന് ശേഷം തങ്ങളുടെ ഉചിതമല്ലാത്തതും കുഴപ്പം പിടിച്ചതുമായ രോഗവുമായി ബന്ധപ്പെട്ട പെരുമാറ്റത്തെ ഓര്‍ത്ത് ഈ വ്യക്തിക്ക് വലിയ അപമാനവും കുറ്റബോധവും അനുഭവപ്പെട്ടേക്കും. അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ഇത്തരം പെരുമാറ്റം സ്വമേധയാ ചെയ്യുന്നതല്ല, ഈ അവസ്ഥ മൂലം ഉണ്ടാകുന്നതാണ് എന്ന കാര്യം അവരോട് വിശദീകരിക്കുകയും ചെയ്യുക.
- തുടര്‍ച്ചയായുള്ള ചികിത്സ കൊണ്ട് സ്ഥിതി മെച്ചപ്പെടുത്താമെന്നും ഒരു സാധാരണ ജീവിതം നയിക്കാനാകുമെന്നും അവര്‍ക്ക് ഉറപ്പു കൊടുക്കുക.
- ആത്മഹത്യയെക്കുറിച്ചോ സ്വയം അപകടപ്പെടുത്തുന്നതിനേക്കുറിച്ചോ എന്തെങ്കിലും അഭിപ്രായ പ്രകടനങ്ങളോ അതിനുള്ള പ്രവര്‍ത്തികളോ ഉണ്ടാകുന്നുണ്ടോയെന്ന് ശ്രദ്ധിച്ചുകൊണ്ടിരിക്കുക. അങ്ങനെ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാന്‍ ഉടനേ ഡോക്ടറെ അറിയിക്കുക.
പരിചരിക്കുന്നവര്‍ക്കുള്ള പരിചരണം
- പരിചരിക്കാന്‍ തുടങ്ങുന്നത് മുമ്പ് ഉണ്ടായിരുന്ന പ്രസരിപ്പും ഊര്‍ജസ്വലതയും നിങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നില്ലെങ്കില്‍.
- ഇടയ്ക്കിടയ്ക്ക് ജലദേഷം, പനി, കഫക്കെട്ട് തുടങ്ങിയവ മൂലം അസുഖത്തിലാകുന്നു എങ്കില്‍.
- ആവശ്യത്തിന് ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്തതിന് ശേഷവും എപ്പോഴും തളര്‍ച്ച തോന്നുന്നു എങ്കില്‍.
- നിങ്ങള്‍ വളരെ തിരക്കിലായതുകൊണ്ടോ അല്ലെങ്കില്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതുകൊണ്ടോ സ്വന്തം ആവശ്യങ്ങള്‍ അവഗണിക്കുന്നു എങ്കില്‍.
- നിങ്ങളുടെ ജീവിതം രോഗിയെ പരിചരിക്കലില്‍ ചുറ്റി തിരിയുകയാണ്, പക്ഷെ അത് നിങ്ങള്‍ക്ക് സംതൃപ്തി തരുന്നില്ല എന്ന് ചിന്തിക്കുന്നു എങ്കില്‍.
- സഹായം ലഭ്യമാകുമ്പോള്‍ പോലും റിലാക്സ് ചെയ്യാന്‍ പറ്റാതിരിക്കല്‍.
- നിങ്ങള്‍ പരിചരിക്കുന്ന വ്യക്തിയോടും മറ്റുള്ളവരോടും ദേഷ്യം തോന്നുകയും നിങ്ങളുടെ അക്ഷമ വര്‍ദ്ധിച്ചു വരികയും ചെയ്യുന്നു എങ്കില്‍.
- തളര്‍ച്ചയും, നിസ്സഹായതയും നിരാശയും തോന്നു എങ്കില്‍-
- ആവശ്യത്തിന് വിശ്രമിക്കുകയും പോഷകാഹാരം കഴിക്കുകയും ചെയ്യുക.
- പതിവായി വ്യായാമം ചെയ്യുക.
- മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ടെക്നിക്കുകള്‍ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യുക.
- കുറ്റബോധം കൂടാതെ നിങ്ങളുടെ കാര്യങ്ങള്‍ക്ക് ആവശ്യമായ സമയം ചെലവഴിക്കുക.
- നിങ്ങള്‍ക്ക് മനസുഖം തരുന്ന ഒരു വിനോദത്തിലോ എന്തെങ്കിലും പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടുക.
- മറ്റുള്ളവരുടെ സഹായം തേടുകയും സ്വീകരിക്കുകയും ചെയ്യുക.
- വിശ്വസിക്കാവുന്ന ഒരു കൗണ്‍സിലറോടോ അല്ലെങ്കില്‍ ഒരു സുഹൃത്തിനോടോ നിങ്ങളുടെ ചിന്തകളും വികാരങ്ങളും പങ്കുവെയ്ക്കുക.