ബൈപോളാർ ഡിസോഡർ: കെട്ടുകഥകളും വസ്തുതകളും

ബൈപോളാർ ഡിസോഡർ: കെട്ടുകഥകളും വസ്തുതകളും

കെട്ടുകഥ: മനോഭാവ ചാഞ്ചാട്ടങ്ങളുടെ വെറും മറ്റൊരു പേരാണ് ബൈപോളാർ ഡിസോഡർ എന്നത്.

വസ്തുത: മനോഭാവ ചാഞ്ചാട്ടങ്ങൾ എന്നത് ഒരാൾ അസ്വസ്ഥമാകുമ്പോഴോ,  കോപാവസ്ഥയിലോ പ്രകോപനപരമായ അവസ്ഥയിലോ അല്ലെങ്കിൽ ഉത്സാഹക്കുറവുള്ള അവസ്ഥയിലോ സംഭവിക്കുന്ന സ്വാഭാവിക മനോഭാവ വ്യതിയാനങ്ങളാണ്. അവ കുറച്ചു സമയത്തേക്കു മാത്രമേ നിലനിൽക്കുകയുള്ളു. എന്നാൽ ബൈപോളാർ ഡിസോഡറുമായി ബന്ധപ്പെട്ടു വരുന്ന മനോഭാവ ചാഞ്ചാട്ടങ്ങൾ വളരെ വ്യത്യസ്തവും തീവ്രവും ആയിരിക്കും, ഒരു വ്യക്തിയുടെ ജീവിതത്തിന്‍റേയും പ്രവർത്തനങ്ങളുടേയും ഓരോ വശത്തേയും അതു ബാധിക്കുന്നതിനും സാദ്ധ്യതയുണ്ട്.

കെട്ടുകഥ: ബൈപോളാർ ഡിസോഡർ എന്നത് വിരളമായ ഒരു മാനസികാവസ്ഥയാണ്. 

വസ്തുത: ബൈപോളാർ ഡിസോഡർ എന്നത് വിരളമായ ഒരു മാനസികാവസ്ഥയല്ല. ലോകാരോഗ്യ സംഘടന (ഡബ്ലു എച്ച് ഒ, WHO) യുടെ സ്ഥിതിവിവര കണക്കും ഗവേഷണങ്ങളും പ്രകാരം, ഏതാണ്ട് അറുപതു ദശലക്ഷം ആളുകൾ ലോകവ്യാപകമായി ബൈപോളാർ ഡിസോഡർ 
ബാധിച്ചിട്ടുള്ളവർ ആണ്, ഇൻഡ്യയിൽ ആകട്ടെ, ജനസംഖ്യയുടെ ഏതാണ്ട് മൂന്നു ശതമാനത്തോളം ആളുകള്‍ ബൈപോളാർ ഡിസോഡർ ബാധിച്ചിട്ടുള്ളവരായി ഉണ്ട്. 

കെട്ടുകഥ: ബൈപോളാർ ഡിസോഡർ ന്‍റെ ഒരേയൊരു ചികിത്സ മരുന്നുകൾ ഉപയോഗിക്കുക എന്നതു മാത്രമാണ്.

വസ്തുത: ബൈപോളാർ ഡിസോഡർ ന്‍റെ ലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിന് മരുന്നുകൾ ഉപയോഗിക്കേണ്ടത് ആവശ്യമാണ്, പക്ഷേ അതു മാത്രമല്ല ഒരേയൊരു ചികിത്സാരീതി. നിർദ്ദേശിച്ചിട്ടുള്ള ഔഷധങ്ങൾക്ക് ഒപ്പം തന്നെ ആരോഗ്യകരമായ ജീവിതശൈലി നയിക്കുക, മയക്കുമരുന്നുകളും മദ്യവും ഒഴിവാക്കുക, ഗുണകരമായ ഉറക്കശീലങ്ങൾ വളര്‍ത്തിയെടുക്കുക, വ്യായാമം ചെയ്യുക, മാനസിക പിരിമുറുക്കത്തെ തൃപിതകരമായി നേരിടുക എന്നിവയുടെ പ്രാധാന്യം കൂടി ഡോക്ടർമാർ ഊന്നിപ്പറയുന്നുണ്ട്.

കെട്ടുകഥ: ബൈപോളാർ ഡിസോഡർ ബാധിച്ച ആളുകൾ ആവശ്യത്തിന് കഠിന പരിശ്രമം ചെയ്യുന്നില്ല.

വസ്തുത: ബൈപോളാർ ഡിസോഡർ നെ കുറിച്ചുള്ള അവബോധക്കുറവു മൂലം, മനോഭാവ ചാഞ്ചാട്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരും ആ അവസ്ഥയുമായി തൃപ്തികരമായി പൊരുത്തപ്പെടുന്നു എന്നുള്ളപ്പോൾ, ബൈപോളാർ ഡിസോഡർ ബാധിതരായ ആളുകൾക്കു മാത്രം അതു കൈകാര്യം ചെയ്യുവാൻ കഴിയാത്തത് എന്തുകൊണ്ടാണ് എന്ന്  ആളുകള്‍ അത്ഭുതപ്പെടുന്നു.  ബൈപോളാർ ഡിസോഡർ എന്നത് ഔഷധ ചികിത്സ തേടേണ്ടത്ര ഗൗരവതരമായ ഒരു മാനസിക തകരാർ ആണ് എന്ന് മിയക്കപ്പോഴും ആളുകൾക്ക് അവബോധമില്ല. 

കെട്ടുകഥ: ബൈപോളാർ ഡിസോഡർ ബാധിച്ചിട്ടുള്ള ആളുകൾ വന്യവും ഭ്രാന്തവും വിഷാദപരവുമായ അനുഭവശകലങ്ങൾ എല്ലായ്‌പ്പോഴും അനുഭവിച്ചുകൊണ്ടേ ഇരിക്കും.

വസ്തുത: ഒട്ടു മിയ്ക്ക ആളുകൾക്കും ഏതെങ്കിലും ചില ലക്ഷണങ്ങൾ നീണ്ട കാലയളവോളം അനുഭവിക്കുകയില്ല, അവർ ഒരു സാധാരണജീവിതം നയിക്കുകയും ചെയ്യുന്നു. കൃത്യമായ ഔഷധ ഉപയോഗം കൊണ്ടും പ്രത്യേക രോഗചികിത്സാ രീതി (തെറപ്പി) കൊണ്ടും മിയ്ക്ക ആളുകളും രോഗത്തിൽ നിന്ന് മുക്തി നേടുന്നു. 
 
കെട്ടുകഥ: ബൈപോളാർ ഡിസോഡർ മനോഭാവത്തെ മാത്രമേ ബാധിക്കുകയുള്ളു.

വസ്തുത: ബൈപോളാർ ഡിസോഡർ ഒരു വ്യക്തിയുടെ മനോഭാവത്തെ മാത്രമല്ല ബാധിക്കുക, അതു കൂടാതെ ആ വ്യക്തിയുടെ യുക്തിവിചിന്തനകഴിവ്, ഊർജ്ജ്വസ്വലത, ഏകാഗ്രത, ആരോഗ്യം, ഉറക്കം, ഭക്ഷണശീലങ്ങൾ, ലൈംഗിക ചോദനകൾ, ആത്മാഭിമാനം, വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവയെ എല്ലാം തന്നെ ബാധിക്കുന്നു.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org