തകരാറുകൾ

കുട്ടിക്കാലത്തെ തകരാറുകള്‍

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

കുട്ടിക്കാലത്തെ തകരാറുകള്‍

A

ഈ വിഭാഗത്തില്‍ കുട്ടികളില്‍ ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലും കണ്ടെത്തപ്പെടുന്ന തകരാറുകളെ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്നു. കുട്ടിക്കാലത്തെ  തകരാറുകള്‍ പഠനവൈകല്യങ്ങളും വളര്‍ച്ചാസംബന്ധമായ തകരാറുകളും രണ്ടായി തരം തിരിച്ചിരിക്കുന്നു. 
 
പഠനവൈകല്യങ്ങള്‍ എറിയപ്പെടുന്ന പഠന സംബന്ധമായ തകരാറുകളില്‍ ഡിസ്ലെക്സിയ, ഡിസ്കാല്‍ക്കുലിയ, ഡിസ്പ്രാക്സിയ പോലുള്ള 
ഒരുനിര തകരാറുകള്‍ ഉള്‍പ്പെടുന്നു. എ ഡി എച്ച് ഡി (Attention deficit hyperactivity disorder ) മറ്റൊരു തരത്തിലുള്ള പഠന വൈകല്യമാണ്. 
 
വളര്‍ച്ചാസംബന്ധമായ തകരാറുകള്‍ കുട്ടിയുടെ വളര്‍ച്ചാ ഘട്ടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചില അവസ്ഥകളാണ്. മിക്കവാറും വൈകല്യങ്ങള്‍ ആരംഭിക്കുന്നത് ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോഴാണ്, എന്നാല്‍ ചിലത് ജനനത്തിന് ശേഷം പരിക്ക്, അണുബാധ അല്ലെങ്കില്‍ മറ്റ് കാരണങ്ങള്‍ മൂലം ഉണ്ടായേക്കാം. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, സംസാര വൈകല്യം, 
ബുദ്ധിവളര്‍ച്ചാ മുരടിപ്പ് തുടങ്ങിയവ വളര്‍ച്ചാസംബന്ധമായ തകരാറായി തരംതിരിച്ചിരിക്കുന്നു. 
 
നിങ്ങള്‍ക്കിവിടെ കുട്ടികള്‍ക്കുണ്ടാകുന്ന വിവിധ തരം തകരാറുകള്‍, അവയുടെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, രോഗനിര്‍ണയം, ചികിത്സ, ഒരു സംരക്ഷകന്‍ എന്ന നിലയ്ക്ക് നിങ്ങള്‍ക്ക് എങ്ങനെയെല്ലാം കുട്ടിയെ സഹായിക്കാനാകും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വായിക്കാനും മനസിലാക്കാനും സാധിക്കും.

White Swan Foundation
malayalam.whiteswanfoundation.org