തകരാറുകൾ

സ്ത്രീകളിലെ വിഷാദരോഗം

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

എന്താണ് സ്ത്രീകളിലെ വിഷാദരോഗം?

A

 
സ്ത്രീകള്ക്ക്  ഋതുമതിയാകല്‍, ഗര്ഭധാരണം, മാതൃത്വം, ആര്ത്തവ വിരാമം, വാര്ദ്ധക്യം തുടങ്ങിയ അവരുടെ ജീവിതത്തിലെ ജീവശാസ്ത്രപരമായ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതായിവരുന്നുണ്ട്. ഓരോ ഘട്ടത്തിനും അതിന്‍റേളതായ മാനസിക സമ്മര്ദ്ദമുണ്ട്. ചിലപ്പോള്‍  ഈ അവസ്ഥകള്‍ ദീര്ഘനാള്‍ വിടാതെ പിന്തുടരുന്ന ശാരീരിക രോഗങ്ങള്ക്ക് കാരണമാകുകയും ഇത്തരം രോഗങ്ങളോട് പൊരുത്തപ്പെടാനുള്ള ശ്രമം സ്ത്രീകളുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും അത് വിഷാദരോഗമായോ ഉത്കണ്ഠാ ക്രമക്കേടുകളായോ വളരുകയു ചെയ്യാവുന്നതാണ്. അഞ്ച് സ്ത്രീകളില്‍ ഒരാള്‍ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ വിഷാദരോഗം അനുഭവിക്കന്നുതായാണ് കണക്കാക്കപ്പെടുത്. 
 
സ്ത്രീകളെ വിഷാദരോഗത്തിലേക്ക് നയിക്കുന്ന ചില ഘടകങ്ങള്‍ 
 •  ആര്ത്തവചക്രത്തില്‍ വരുന്ന വ്യതിയാനങ്ങളും അതിനോടനുബന്ധിച്ച രോഗങ്ങളും, ആര്ത്തവത്തിന് മുമ്പുള്ള രോഗലക്ഷണങ്ങള്‍, ആര്ത്തവവിരാമം.
 • ലൈംഗികതയും ശരീര സങ്കല്പ പ്രശ്നങ്ങളും.
 • തീരുമാനങ്ങള്‍ എടുക്കുതിനുള്ള സ്വാതന്ത്ര്യമില്ലായ്മ ( മാതാപിതാക്കള്‍, ഭര്ത്താതവ്, ഭര്ത്താവിന്‍റെ ബന്ധുക്കള്‍ എന്നിവരുടെ നിയന്ത്രണം).
 • തൊഴിലോ,വിവാഹമോ, സ്വദേശം വിട്ടുപോകുതോ മൂലം ജീവിതശൈലിയില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍. 
 •  വിവാഹമോചനം, വിവാഹേതര ബന്ധങ്ങള്‍,  പൊരുത്തക്കേടുകള്‍ തുടങ്ങി ദാമ്പത്യപരമായ പ്രശ്നങ്ങള്‍.
 •  മുമ്പ് ഉണ്ടായ വിഷാദരോഗം,   പ്രസവാനന്തര വിഷാദരോഗം. സമൂഹത്തിന്‍റെപ പിന്തുണയില്ലായ്മ.
 •  ആഗ്രഹിക്കാത്ത ഗര്ഭധാരണം, ഗര്ഭ ഛിദ്രം, വന്ധ്യത.
 • ഉത്തരവാദിത്തങ്ങള്‍ കൊണ്ടുള്ള ക്ലേശം അല്ലെങ്കില്‍ ഒറ്റപ്പെട്ട മാതൃത്വം
 • ശാരീരികമായോ മാനസികമായോ ഏല്ക്കുന്ന പീഡനത്തില്‍ നിന്നുണ്ടാകു ആഘാതം. 

Q

എന്താണ് പ്രസവാനന്തര വിഷാദരോഗം?

A

മേഘ ആരോഗ്യമുള്ള ഒരു കുട്ടിക്ക് ജന്മം നല്‍കിയതിന്‍റെ സന്തോഷത്തിലായിരുു അവളുടെ കുടുംബം. എാല്‍ ഏതാനും ദിവസം കഴിഞ്ഞതോടെ മേഘ അസ്വസ്ഥയായിത്തുടങ്ങി. വ്യവസ്ഥയില്ലാത്ത പാലൂട്ടലും  കുട്ടി ഉറങ്ങു രീതിയുമൊക്കെ മേഘയെ കൂടുതല്‍ സംഘര്‍ഷമുള്ളവളാക്കിത്തീര്‍ത്തു. അവള്‍ നിരന്തരം കരയുകയും വേവലാതിപ്പെടുകയും കൊണ്ടിരുു. 
നിസ്സാകകാര്യങ്ങള്‍ക്കുപോലും അവള്‍ അസ്വസ്ഥയാ വുകയും  -ശരീരത്തെപ്പറ്റി വ്യാകുലപ്പെടുകയും കുട്ടിയെ ശ്രദ്ധിക്കാതിരിക്കുകയും ചെയ്തുതുടങ്ങി. വിശപ്പ് ഇല്ലാതാവുകയും ക്രമം തെറ്റി ആഹാരം കഴിക്കാ
നും തുടങ്ങി. അവളുടെ പെരുമാറ്റത്തില്‍ കുഴപ്പം 
തോിയ ബന്ധുക്കള്‍ ഡോക്ടറുടെ ഉപദേശം തേടാന്‍ തീരുമാനിച്ചു. രോഗലക്ഷണങ്ങളില്‍ നിും മേഘയ്ക്ക് പ്രസവാനന്തര വിഷാദരോഗമാണ്െ ഡോക്റ്റര്‍ സ്ഥിരീകരിച്ചു. 
 
ഈ കഥ ഇവിടെ പറഞ്ഞിരിക്കുത് ഈ അസുഖം യഥാര്‍ത്ഥ ജീവിതത്തില്‍ അനുഭവപ്പെടുത് എങ്ങനെയാണ്െ  മനസ്സിലാക്കുതിന് വേണ്ടിയാണ്.   
 
ഉത്കണ്ഠ, ഭയം, വികാരവിക്ഷോഭം, ജീവിതത്തിലെ പൊരുത്തപ്പെടലുകള്‍ എിവയ്ക്കൊപ്പം പ്രസവസമയത്തുണ്ടാകു വേദനയും മാനസിക 
പിരിമുറുക്കവും  മൂലം മാതാവിന്‍റെ വികാരങ്ങള്‍  വ്രണപ്പെടാറുണ്ട്.  ഇത് ഏതാനും ദിവസത്തേക്ക് മാതാവിനെ ശ്കതമായ വികാരത്തിനടിപ്പെടുത്താ
നുമുളള സാധ്യതയുമുണ്ട്. ചിലപ്പോള്‍ ഈ 
വൈകാരികാവസ്ഥ ദീര്‍ഘനാളത്തേയ്ക്ക് തുടരുകയും ചെയ്തേക്കാം( ഒരു മാസത്തില്‍ കൂടുതല്‍),  ഇത് പ്രസവാനന്തര വിഷാദരോഗമായേക്കാം. ഇതിന് ചികിത്സ ആവശ്യമായി വക്കോം. 
 
 
 

Q

പ്രസവാനന്തര വിഷാദരോഗം ഉണ്ടാകുതി നുള്ള കാരണങ്ങള്‍

A

 
 
പ്രസവാനന്തര വിഷാദരോഗം ഉണ്ടാകുതി
നുള്ള കൃത്യമായ കാരണങ്ങള്‍ അജ്ഞാതമാണ്.  
പെട്ടെന്നുണ്ടാകു ഹോര്മോണ്‍ സംബന്ധിയായ ശാരീരിക വ്യതിയാനങ്ങള്‍ മൂലവും നവജാതശിശുവിനെ പരിചരിക്കുന്നതിലുള്ള മാനസിക സംഘര്ഷ്ത്തില്‍ 
നിന്നുമാണ്  ഇതുണ്ടാകുന്നതെന്നാണ് ഡോക്ടര്മാര്‍ അഭിപ്രായപ്പെടുന്നത്. 
പ്രധാനമായി ശ്രദ്ധിക്കേണ്ടത് :  ചിലപ്പോള്‍ ഗര്ഭാവസ്ഥയില് സ്ത്രീകളില്‍ വിഷാദ
രോഗം രൂപപ്പെടാനിടയുണ്ട്,  ഇത്തരം സന്ദര്ഭങ്ങളില്‍ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കണം. ഗര്ഭകാലത്ത് വിഷാദരോഗം ചെറുക്കുതിനുള്ള മരുന്നുകള്‍ കഴിക്കുതിന് മുമ്പ് 
നിങ്ങള്ക്കും  നിങ്ങളുടെ കുട്ടിക്കുമുള്ള അപകടസാധ്യതകളെക്കുറിച്ചും, ഗുണങ്ങളെക്കുറിച്ചും ഡോക്ടറുമായി സംസാരിച്ച് ഉറപ്പുവരുത്തണം. ഗര്‍ഭകാലത്ത്  എപ്പോഴെങ്കിലും കഴിക്കു മരുന്നുകള്‍  വളര്‍ന്നുകൊണ്ടിരിക്കു കുട്ടിയേയും ബാധിക്കാനിടയുണ്ട്. അതേസമയം, മരുന്നുകള്‍ കഴിക്കാതിരിക്കുന്നത് നിങ്ങള്ക്കും  നിങ്ങളുടെ കുട്ടിയ്ക്കും ആപത്ക്കരമാവുകയും ചെയ്തേക്കാം. സ്ത്രീകളുടെ അവസ്ഥയും  വിഷാദരോഗത്തിന്‍റെ കാഠിന്യവും അനുസരിച്ചായിരിക്കും ചികിത്സയുടെ ഫലം ലഭിക്കുന്നത്. 

Q

എന്തൊക്കെയാണ് പ്രസവാനന്തര വിഷാദരോഗത്തിന്‍റെഅ ലക്ഷണങ്ങള്‍?

A

 
 
പ്രസവാനന്തര വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളില്‍ ചിലത് താഴെ പറയുന്നു:  
 •  ആത്മാഭിമാനക്കുറവും അമ്മയെന്ന നിലയ്ക്കുള്ള കഴിവുകളെക്കുറിച്ചുള്ള ആശങ്കയും.
 •  സാമൂഹ്യവും വൈകാരികവുമായ പിന്തുണ കിട്ടാതെവരുമ്പോള്‍ ഉണ്ടാകു നിസ്സഹയാവസ്ഥയും അസ്വസ്ഥതയും.
 •  കുട്ടിയേക്കുറിച്ച് സ്ഥിരമായി  വേവലാതിപ്പെട്ടുകൊണ്ടിരിക്കുകയോ പരിചരിക്കുന്നതിലുള്ള ശ്രദ്ധയില്ലായ്മയോ.
 •   വീട്ടിലും ജോലിസ്ഥലത്തുമുള്ള പതിവുകളിലെ മാറ്റങ്ങള്‍ കൊണ്ട് ഉണ്ടാകു മാനസിക പിരിമുറുക്കവും കഠിനപ്രയത്നവും. 
 •  ശാരീരിക മാറ്റങ്ങളില്‍ ദു:ഖിക്കുക.
 • ഇടവിട്ടിടവിട്ടുള്ള പാലൂട്ടലും കുട്ടി ഉറങ്ങുന്ന രീതികളും മൂലം ഉറങ്ങാന്‍ കഴിയാതെയിരിക്കുക. 
 •  മുമ്പ് ഉണ്ടായ വിഷാദരോഗാവസ്ഥയും ബൈപോളാര്‍  തകരാറും. ഇത് ഗുരുതരമാകുന്ന അവസ്ഥയില്‍ ആത്മഹത്യയേക്കുറിച്ചോ കുട്ടിയേ അപകടപ്പെടുത്തുന്നതിനെക്കുറിച്ചോ അമ്മ ചിന്തിച്ചേക്കാം. ഇത്തരം കേസുകളില്‍ അമ്മയെ ആശുപത്രിയില്‍ ആക്കുകയാണ് വേണ്ടത്. അമ്മയ്ക്ക് ചികിത്സ കിട്ടാനും രോഗം സുഖപ്പെടാനും വീട്ടുകാരുടെ പിന്തുണ സഹായകരമായിരിക്കും. 

Q

പ്രസവാനന്തര വിഷാദരോഗം ഉണ്ടാകാവുന്ന അവസ്ഥകള്‍

A

 
 
താഴെ പറയുന്ന ഏതെങ്കിലും ഘടകങ്ങള്‍ കൊണ്ടും പ്രസവാനന്തര വിഷാദരോഗം ഉണ്ടാകാനിടയുണ്ട്. 
 •  മുമ്പ് വന്നിട്ടുള്ള പ്രസവാനന്തര വിഷാദരോഗം.
 •  ഗര്ഭവാസ്ഥയുമായി ബന്ധപ്പെട്ടല്ലാതെ മുമ്പേതന്നെ ഉണ്ടായിരുന്ന വിഷാദരോഗം.
 •  ക്ലേശകരമോ സംഘര്ഷം നിറഞ്ഞതോ ആയ ദാമ്പത്യ ജീവിതമോ ബന്ധങ്ങളോ .
 •  ഗര്ഭകാലത്തും പ്രസവശേഷവും സംഘര്ഷം  ഉണ്ടാക്കിയ അനുഭവങ്ങള്‍ (ഗര്ഭകാലത്തുണ്ടായ ഗുരുതരമായ രോഗാവസ്ഥ, അകാലത്തിലുള്ള പ്രസവം, ക്ലേശകരമായ പ്രസവം).  
 •  കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള പിന്തുണയില്ലായ്മ.
 • കഠിനമായ ആര്ത്തവ പൂര്‍വ്വ  അസ്വസ്ഥത. 
 •  ബൈപോളാര്‍ തകരാറുള്ളവര്‍.

Q

പ്രസവാനന്തര വിഷാദരോഗം എങ്ങനെ തടയാം?

A

 
 
പുതിയ ഒരമ്മ എന്ന നിലയില്‍ നിങ്ങളുടെ സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യവും സൗഖ്യവും സംരക്ഷിക്കാന്‍ ആത്മര്ത്ഥമായി പരിശ്രമിക്കുന്നത് പ്രസവാനന്തര വിഷാദരോഗം തടയാന്‍ സഹായിക്കും.
 • സാധിക്കുമെങ്കില്‍ കുട്ടിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് കൂടുതല്‍ സഹായം കിട്ടാന്‍ ശ്രമിക്കുന്നതിലൂടെ  നിങ്ങള്ക്ക് മതിയായ  ഉറക്കം ലഭിക്കും. 
 •  ദിനചര്യകള്ക്കൊപ്പം മാനസിക പിരിമുറുക്കത്തിന് അയവുവരുത്തുന്നതിനും അതുപോലെതന്ന ഗൈനക്കോളജിസ്റ്റിന്‍റെ നിര്ദ്ദേശമനുസരിച്ചുള്ള ശാരീരിക വ്യായാമങ്ങള്‍ ചെയ്യാനുമുള്ള സമയം കണ്ടെത്താന്‍ ശ്രമിക്കണം. 
 •  പ്രസവാനന്തര വിഷാദരോഗത്തെക്കുറിച്ച് ആശങ്കപ്പടുന്നുണ്ടെങ്കില്‍, പ്രസവാനന്തര പരിശോധനയില്‍ നിങ്ങളുടെ ഗൈനക്കോളജിസ്റ്റുമായി ഇതിനെക്കുറിച്ച് ചര്ച്ചചെയ്യുക.
 • മദ്യവും മയക്കു മരുന്നുകളും ഒഴിവാക്കുക.
 

Q

പ്രസവാനന്തര വിഷാദരോഗത്തിന് ചികിത്സ നേടല്‍

A

 
 
രോഗലക്ഷണങ്ങളുടെ സ്വഭാവത്തിന്‍റെയും ഗുരുതരാവസ്ഥയുടേയും അടിസ്ഥാനത്തിലാണ് പ്രസവാനന്തര വിഷാദരോഗത്തിനുള്ള ചികിത്സ നിശ്ചയിക്കുന്നത്. കുടുംബാംഗങ്ങളില്‍ നിന്നും മാതാവിന് ലഭിക്കുന്ന വൈകാരിക പിന്തുണയും സംരക്ഷണവും അവളെ വേഗത്തില്‍ രോഗവിമുക്തയാക്കാനും മാതൃത്വത്തിന്‍റെ  സന്തോഷം അനുഭവിക്കാനും സഹായിക്കും.

Q

പ്രസവാനന്തര വിഷാദരോഗത്തെ വിജയകരമായി അഭിമുഖീകരിക്കല്‍

A

 
 
ചികിത്സ തുടങ്ങിയാല്‍, ക്രമേണ മെച്ചപ്പെട്ട അവസ്ഥയില്‍ എത്തുന്നത് നിങ്ങള്ക്ക് അറിയാന്‍ കഴിഞ്ഞേക്കാം. പ്രസവാനന്തര വിഷാദരോഗമെന്ന അവസ്ഥയെ വിജയകരമായി അഭിമുഖീകരിക്കാന്‍ സഹായിക്കുന്ന ചില നിര്ദ്ദേശങ്ങള്‍ താഴെ പറയുന്നു:
 
 •  കുട്ടി ജനിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന ഏതെങ്കിലും പ്രവര്ത്തനങ്ങളില്‍ ഏര്പ്പെടാന്‍ ശ്രമിക്കുക. 
 • ഒരുപാട് പണികള്‍ ഏറ്റെടുത്ത് ക്ലേശിക്കരുത്. എന്നാല്‍ വെറുതേ ഇരിക്കുകയുമരുത്.
 •   ഒരു സമയത്ത് ഒരു പണി പൂര്ത്തി യാക്കുക. വലിയ പണികളെ ചെറുതായി ഭാഗിക്കുകയും കഴിയുന്നിടത്തോളം ചെയ്യുകയും ചെയ്യുക. 
 • മറ്റുള്ളവരുമായി സംസാരിക്കാന്‍ സമയം കണ്ടെത്തുകയും ഒരു സുഹൃത്തിനോട് അല്ലെങ്കില്‍ ബന്ധുക്കളോട് നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് പറയുകയും ചെയ്യണം. 
 •  കുട്ടിയേ നോക്കുന്നതിനായി കുടുംബാംഗങ്ങളുടേയോ പരിചാരികയുടേയോ സഹായം ആവശ്യപ്പെടാവുന്നതാണ്.
 •  രോഗാവസ്ഥ മെച്ചപ്പെടുന്നതുവരെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും എടുക്കരുത്. സാമ്പത്തിക കാര്യങ്ങള്‍, തൊഴില്‍ തുടങ്ങി പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ കുടുംബാംഗങ്ങളുമായി ചര്ച്ച ചെയ്യണം.  
 
 
 

White Swan Foundation
malayalam.whiteswanfoundation.org