എന്താണ് എ ഡി എച് ഡി

എന്താണ് എ ഡി എച് ഡി

നാഡീ വ്യൂഹ വളർച്ചയിലെ ഒരു അവസ്ഥ. ഇത് അവരുടെ പഠനം, ശ്രദ്ധ, സ്വഭാവം എന്നിവയെ സ്വാധീനിക്കും. അവരിൽ കടുത്ത അസ്വസ്ഥത, ആവേശകരമായ സ്വഭാവം , ശ്രദ്ധയില്ലായ്മ, അമിതമായ പ്രവർത്തനം തുടങ്ങിയവ വളർത്തും.

10   വയസുകാരിയാണ് തന്യ. എല്ലായ്പ്പോഴും  പ്രസരിപ്പുമായി മുന്നേറുന്നവൾ. ഒരിടത്തും അടങ്ങി ഇരിക്കില്ല എന്നാണു അധ്യാപകരുടെ പരാതി. മാത്രമല്ല മറ്റു കുട്ടികളെ എപ്പോഴും ശല്യപ്പെടുത്തും. പഠന കാര്യങ്ങളിൽ മതിയായ  ശ്രദ്ധ നൽകുന്നുമില്ല. കളികളിലും  മറ്റും അവൾക്കു അതിയായ താല്പര്യമാണ്. പുറത്തു കളിക്കുമ്പോഴും മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും എപ്പോൾ കളി നിർത്തണമെന്ന് അവൾക്കു അറിയില്ല. അവൾക്കൊപ്പം കളിക്കാൻ കൂട്ടുകാർക്കു ഇഷ്ടം ആണെങ്കിലും അവളുടെ മേധാവിത്വവും പിടിവാശിയും  കൂട്ടുകാരികളിൽ അങ്കലാപ്പ് സൃഷ്ടിക്കുന്നു.നിയന്ത്രണ വിധേയമല്ലാത്ത അവളുടെ സ്വഭാവം മൂലം  വീട്ടിലെ സഹോദരങ്ങളുമായും വഴക്കുകൾ പതിവാകുന്നു. ഇത്തരം അസ്വാഭാവികമായ പെരുമാറ്റം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് അവൾക്കു ധാരണകളില്ല. എല്ലാം സ്വയം ചെയ്യുകയാണ്.
ഒരു യാഥാർത്ഥ ജീവിത സാഹചര്യത്തെ അടിസ്ഥാനമാക്കി ഈ കഥ ഇവിടെ പറയുന്നത് സമാന സാഹചര്യം കൂടുതൽ വ്യക്തമായി മനസിലാക്കുന്നതിനാണ്.
തന്യയെ പോലെയുള്ള കുട്ടികളുടെ പെരുമാറ്റ രീതികൾ സംബന്ധിച്ച് നിങ്ങൾക്കും അറിവുണ്ടാകും. ഇത്തരം കുട്ടികളിലെ അവസ്ഥയെ അറ്റെൻഷൻ ഡെഫിസിറ്റ്  ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ എന്ന് വിളിക്കുന്നു. (എ ഡി എച് ഡി)
എ ഡി എച് ഡി എന്നത് നാഡീ വ്യൂഹ വളർച്ചയിലെ ഒരു അവസ്ഥയാണ്. ഇത് അവരുടെ പഠനം, ശ്രദ്ധ, സ്വഭാവം എന്നിവയെ സ്വാധീനിക്കും. അവരിൽ കടുത്ത അസ്വസ്ഥത, ആവേശകരമായ സ്വഭാവം , ശ്രദ്ധയില്ലായ്മ, അമിതമായ പ്രവർത്തനം തുടങ്ങിയവ വളർത്തും. ഇത്തരക്കാരായ കുട്ടികൾക്ക് സ്‌കൂളിലും വീട്ടിലും പ്രതിദിന പ്രവർത്തങ്ങൾ പൂർത്തിയാക്കുവാൻ കഴിയാതെ വരും. ശൈശവത്തിൽ നിന്നും ബാല്യത്തിലേക്കും കൗമാരത്തിലേക്കും പിന്നീട് പ്രായപൂർത്തിയാകുമ്പോഴും ഒരാളെ നിരന്തരം പിന്തുടരുന്നതാണ് എ ഡി എച് ഡി എന്ന അവസ്ഥ.
എ  ഡി  എച്  ഡി  അല്ലാത്തത് എന്താണ്?
കുട്ടികൾ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ ആവേശ ഭരിതർ ആകുന്നതും പിടിവാശി  കാട്ടുന്നതും, അക്രമ സ്വഭാവം കാട്ടുന്നതും സ്വാഭാവികമാണ്. അത് പോലെ തന്നെ സ്വാഭാവികമാണ് പഠനത്തിൽ അശ്രദ്ധ കാട്ടുന്നതും. പ്രതി ദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും പഠനത്തിൽ മികവ് തുടരാനും   കഴിയുന്നിടത്തോളം ഇത് എ ഡി എച് ഡി വിഭാഗത്തിൽ ഉൾപ്പെടില്ല.
ഈ അവസ്ഥ കുട്ടിയുടെ പഠന വൈകല്യമാണ് . പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാത്ത തരത്തിലുള്ള ഏതെങ്കിലും നാഡീ വ്യൂഹ പ്രശ്നവുമായി  കൂട്ടിക്കുഴക്കാൻ പാടില്ല. നാഡീ വ്യൂഹം പ്രശ്നങ്ങൾ നേരിടുന്നവർക്ക് വായിക്കാനും, എഴുതാനും, സംസാരിക്കാനും ശ്രദ്ധിക്കാനും മാത്രമല്ല കണക്കു വിഷയത്തിലെ പഠന പിന്നോക്കാവസ്ഥക്കും കാരണമാകും.
വിവിധ തരത്തിലുള്ള എ ഡി എച് ഡി
രണ്ടു തരത്തിലുള്ള അവസ്ഥയുണ്ട്. മൂന്നാമത് ഒരെണ്ണം ഇവയുടെ സങ്കലനം ആയ അവസ്ഥയാണ്.
ഹൈപ്പർ ആക്റ്റീവ് ഇമ്പൾസീവ് തരത്തിലുള്ള എ ഡി എച് ഡി
  മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഇത്തരക്കാർക്ക് നേരത്തെ തന്നെ ചികിത്സാ പരിശോധന വേണ്ടി   വരും.

ഇൻ അറ്റൻറ്റീവ് എ ഡി എച് ഡി. ഇത്തരം അവസ്ഥയുള്ള കുട്ടികൾക്ക് ശ്രദ്ധിക്കുവാനുള്ള കഴിവുണ്ടാകില്ല. ഒരു കാര്യം ലക്ഷ്യമാക്കി അവർക്കു പ്രവർത്തിക്കുവാനും ആകില്ല. ശൈശവത്തിന്റെ   ആദ്യ ഘട്ടത്തിൽ മാതാ പിതാക്കൾ  ഇത് ശ്രദ്ധിക്കാതെയോ അല്ലെങ്കിൽ അവഗണിക്കുകയോ ചെയ്യും. കുഞ്ഞുങ്ങൾ വളരുകയും അവരുടെ ഉത്തരവാദിത്തം വർധിക്കുകയും ചെയ്യുമ്പോൾ അവയെ നേരിടുന്നതും അവയെ ക്രമപ്പെടുത്തുകയും  ചെയ്യുന്ന കാര്യത്തിൽ അവർ പരാജയപ്പെടുകയും അത് മറ്റുള്ളവർക്ക് വെളിവാകുകയും ചെയ്യും.

 

പഠന വൈകല്യവും എ ഡി എച് ഡി യും തമ്മിലുള്ള സാമ്യവും വ്യത്യാസവും.

സാങ്കേതികമായി പറഞ്ഞാൽ എ ഡി എച് ഡി ഒരു പഠന വൈകല്യം അല്ല. എ ഡി എച് ഡി യും പഠന വൈകല്യവും 15 -20  ശതമാനം കുട്ടികളിൽ ഇവ രണ്ടും ഒരു പോലെ കാണപ്പെടുന്നു. അത് കൊണ്ട് രക്ഷിതാക്കൾ ഇവ രണ്ടും തമ്മിലുള്ള സാമ്യവും വ്യത്യാസവും തിരിച്ചറിയണം. മാനസിക രോഗ വിദഗ്ധർ കുട്ടികളെ കർശനമായി നിരീക്ഷിക്കുകയും ലക്ഷണങ്ങൾ, മുൻ കാല ചികിത്സ, എന്നിവ പരിഗണിക്കുകയും അനുബന്ധ പ്രശ്നങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യും. 
 

എ ഡി എച് ഡി

പഠന വൈകല്യം

സമാനതകൾ 


    മസ്തിഷ്‌കം ഒരു അറിവിനെ അല്ലെങ്കിൽ സ്പര്ശനത്തെ സ്വീകരിക്കുന്നത്, അതിനെ വിശകലനം ചെയ്യുന്നത്, പ്രതികരിക്കുന്നത് ഒരു നാഡീ വ്യൂഹ അവസ്ഥയാണ്.  

 
 മസ്തിഷ്‌കം ഒരു അറിവിനെ അല്ലെങ്കിൽ സ്പര്ശനത്തെ സ്വീകരിക്കുന്നത്, അതിനെ വിശകലനം ചെയ്യുന്നത്, പ്രതികരിക്കുന്നത് ഒരു നാഡീ വ്യൂഹ അവസ്ഥയാണ്. 
 

വ്യത്യാസങ്ങൾ 

  കണക്കിലേറെ പ്രസരിപ്പുള്ളതും  ആവേശം നിറഞ്ഞതും അതേ സമയം അശ്രദ്ധയുമുള്ള   ഗുരുതരമായ പെരുമാറ്റ വൈകല്യം.

  ഒരു വ്യക്തി ഒരു കാര്യം മനസിലാക്കുകയും വിശകലനം ചെയ്യുകയും അതേ സമയം പഠനത്തിനു തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു കൂട്ടം രോഗാവസ്ഥകൾ. 


 ഒരു കാര്യം ക്രമപ്പെടുത്താൻ   അല്ലെങ്കിൽ പുതിയ കാര്യങ്ങൾ പഠിക്കാൻ , ശ്രദ്ധ നൽകാൻ, വിശദാംശങ്ങളിൽ  ശ്രദ്ധിക്കുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നവർ. ഒരു ദൗത്യം പൂർത്തിയാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ, നിയമങ്ങൾ പാലിക്കുന്നതിൽ തടസ്സം ഉണ്ടാകുക. അനിയന്ത്രണ സ്വഭാവം ഉള്ളവർ

 ശ്രദ്ധിക്കാനും, വായിക്കാനും, എഴുതാനും, അക്ഷരങ്ങൾ, അക്കങ്ങൾ എന്നിവ തിരിച്ചറിയാനും പ്രശ്നം ഉള്ളവർ.വായിക്കാനും എഴുതാനുമുള്ള വലിയ പ്രയാസം ഉള്ളവർ. 
 


മരുന്നുകളുടെയും ചികിത്സയുടെയും ബലത്തിൽ ചികിൽസ ഫലവത്താകും. . ചികിത്സകന്റെ ഇടപെടലും പ്രതിവിധികളും ഉണ്ടാകും.

 

 പെരുമാറ്റ രീതി ചികിത്സ, വ്യത്യസ്ത പഠന രീതികൾ, വ്യക്തി അധിഷ്ഠിത പഠന   പദ്ധതികൾ   എന്നിവയിലൂടെ ചികിത്സ നൽകാം.



എ ഡി എച് ഡി ക്ക് കാരണമായവ
വിദഗ്ധർക്ക് കൃത്യമായ കാരണം കണ്ടെത്താൻ ഇത് വരെ കഴിഞ്ഞിട്ടില്ല. എന്നാൽ ഒരു നാഡിയിലേക്കോ മാംസപേശിയിലേക്കോ ഒരു സംജ്ഞ കടത്തിവിടുന്നതിനായി നാഡീതന്തു ഉല്‍പാദിപ്പിക്കുന്ന രാസപദാര്‍ഥം (ഡോപ മൈൻ /നോറീപേയ്‌ൻഫ്രയ്‌ൻ ) കുറയുന്നത് മൂലമാണ് എന്ന് കരുതുന്നു. ഈ രാസ പദാർത്ഥങ്ങൾ ശ്രദ്ധിക്കുവാനുള്ള കഴിവ്, വികാരങ്ങളെ നിയന്ത്രിക്കുന്നതിനും ക്രമപ്പെടുത്തുന്നതിനും സഹായിക്കുന്നതാണ്.
എ ഡി എച് ഡി ക്കു കാരണമായേക്കാവുന്ന ചില ഘടകങ്ങളെ കുറിച്ച് പറയാം.
ജീനുകൾ:ഇത് സംബന്ധിച്ച പഠനങ്ങളിൽ  80 %  വെളിപ്പെടുത്തുന്നത് ഇതൊരു പാരമ്പര്യ ഗണത്തിൽ വരുന്ന അസുഖം ആണെന്നാണ്.
പാരിസ്ഥിതിക ഘടകങ്ങൾ: ഗർഭിണികളായ സ്ത്രീകൾ പുക വലിക്കുകയോ മദ്യം ഉപയോഗിക്കുകയോ ചെയ്‌താൽ ഗർഭസ്ഥ ശിശുവിന് എ ഡി എച് ഡി വരാനുള്ള സാധ്യത കൂടുതലാണ്. അത് പോലെ തന്നെ അമ്മയുടെ ഇത്തരത്തിലുള്ള പ്രവർത്തനം കുഞ്ഞിനോ ഗർഭസ്ഥ ശിശുവിനോ ഈ അവസ്ഥ വരാനുള്ള സാധ്യത ഉയർത്തും.

മാനസിക ഘടകങ്ങൾ:   തുടർച്ചയായി വികാരങ്ങൾ അവഗണിക്കുന്നതും കുടുംബത്തിലെ പ്രശ്നങ്ങളും ( വൈവാഹിക ജീവിതത്തിലെ പൊരുത്തക്കേടുകൾ, കുടുംബത്തിലെ വഴക്കുകൾ ) എന്നിവയും കുട്ടികളിൽ എ ഡി എച് ഡി ക്കു കാരണമാകും.
പെരുമാറ്റത്തിലെ പ്രത്യേകതകൾ: ചില പ്രത്യേക കേസുകളിൽ കുട്ടികളിൽ വികാരങ്ങളെയും പ്രവൃത്തിയെയും പെരുമാറ്റത്തെയും നിയന്ത്രിക്കുന്ന പ്രകൃതിഗുണം ഈ അവസ്ഥയിലേക്ക് നയിക്കാം.
 

എ ഡി എച് ഡി യുടെ സൂചനകൾ
സ്‌കൂളിലെ കുട്ടികളുടെ പെരുമാറ്റത്തിലും പ്രവർത്തനത്തിലും വരുന്ന മാറ്റങ്ങൾ സംബന്ധിച്ച് ആദ്യം തന്നെ മനസിലാക്കുവാൻ കഴിയുന്നത് മാതാ പിതാക്കൾക്കും അധ്യാപകർക്കും ആണ്.
എ ഡി എച് ഡി രോഗനിർണയത്തിന് കുട്ടിക്ക് 7 വയസ് ആകുന്നതിനു മുൻപ് രോഗ ലക്ഷണങ്ങൾ ഉണ്ടാകണം. സ്‌കൂളിന് പുറമെ വീട്ടിലും കുട്ടിയുടെ സാമൂഹിക സാഹചര്യങ്ങളിലും കുറ്റിയിൽ വ്യക്തമായും കീഴിൽ കൂടുതൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിരിക്കണം. ഈ ലക്ഷണങ്ങൾ പഠനത്തിനും പെരുമാറ്റത്തിനും,കുട്ടിയുടെ സ്വാഭാവിക പ്രവർത്തനത്തിനും തടസ്സം സൃഷ്ടിക്കുമ്പോൾ മാത്രമാണ് ഈ അവസ്ഥയെ എ ഡി എച് ഡി യിൽ ഉൾപ്പെടുത്താൻ കഴിയൂ.
ശ്രദ്ധിക്കുക: ഈ കുട്ടികൾ കൗമാരത്തിൽ എത്തുന്നതോടെ ഈ പറയുന്ന പല ലക്ഷണങ്ങളും അപ്രത്യക്ഷമാകും. എന്നാൽ അവരുടെ ആവേശവും ഉദാസീനതയും സാമൂഹിക, പ്രവർത്തന ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാം.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കുട്ടി പഠനത്തിൽ പിന്നോക്കമാണെങ്കിലും അവർക്കു ഇഷ്ടപ്പെട്ട മേഖലയിൽ മികച്ചതാകാം.
 
  •  
 

ഉദാസീനതയുടെ സൂചനകൾ

 കണക്കിലേറെ പ്രസരിപ്പുള്ള/ ആവേശ ശീലം എന്നിവയുടെ സൂചനകൾ.

 അധ്യായകൻ പറയുന്നത് ശ്രദ്ധിക്കാൻ കഴിയില്ല, അവരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയില്ല.

 അസ്വസ്ഥത, കൈകളും കാലുകളും ഉപയോഗിച്ച്  സ്വൈരക്കേട്‌ പ്രകടിപ്പിക്കുക. ചില നിമിഷങ്ങളിലേക്കു പോലും സ്വസ്ഥമായി അടങ്ങി ഇരിക്കാൻ കഴിയുന്നില്ല.

 വായനയിലും എഴുത്തിലും അക്ഷരങ്ങൾ വ്യക്തമാക്കുന്നതിലും അശ്രദ്ധ മൂലം തെറ്റുകൾ സംഭവിക്കും. 

 ഒരു ക്ലാസ് മുറിയിൽ ഇരിക്കാൻ തയ്യാറാകില്ല. അടങ്ങി ഇരിക്കാതെ എപ്പോഴും എഴുന്നേറ്റു നടക്കുകയും ഓടുകയും ചെയ്തു ക്ലാസിലെ മറ്റു കുട്ടികളുടെ ശ്രദ്ധ തിരിക്കും.

 കാര്യങ്ങൾ ക്രമപ്പെടുത്തുന്നതിൽ വിഷമം നേരിടുക,തുടർച്ചയായി പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ കഴിയാതെ വരും. (പുസ്തകങ്ങൾ   അടുക്കി വെക്കുന്നതും , ഹോം വർക്ക് ചെയ്യുന്നതിലും )

 നടക്കുന്നതിനു പകരം ഓടിക്കൊണ്ടേ ഇരിക്കും, മുകളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യും. റോഡിലെ നിയമങ്ങൾ പാലിക്കില്ല. ഇത് മാതാ പിതാക്കളിൽ കുട്ടിക്ക് അപകടം ഉണ്ടാക്കുമോ എന്ന ചിന്ത മൂലം ഉത്കണ്ഠയും ഭയവും വളർത്തും.

 സ്‌കൂളിലും, വീട്ടിലും ചെയ്യേണ്ട ജോലികൾ ഇഷ്ടപ്പെടില്ല. തുടർ ജോലികൾ ചെയ്യുമ്പോൾ വേഗം മടുക്കും.

 കൂട്ടുകാർക്കൊപ്പം വഴക്കു കൂടും, മാന്യമായി കളികളിൽ ഏർപ്പെടുവാൻ അറിയില്ല, തന്റെ തെറ്റുകൾ സ്വീകരിക്കാനോ പങ്കാളിത്തം സമ്മതിക്കാനോ തയ്യാറാകില്ല.

 മറ്റു ശബ്ദം, ചലനം തുടങ്ങി പലതും അവരുടെ ശ്രദ്ധ തിരിക്കും.

 അമിത സംഭാഷണം, ഇടയ്ക്കു കയറി പറയുക, അസ്വസ്ഥത പ്രകടിപ്പിക്കുകയും മറ്റൊരാൾ സംസാരിച്ചു തീരുന്നതിനു മുൻപ് പ്രതികരിക്കും.

 സ്വന്തം സാധനങ്ങളുടെ   ചുമതല പോലും ഉത്തരവാദിത്തത്തോടെ നിർവഹിക്കാൻ കഴിയില്ല ( സാധന സാമഗ്രികൾ, പ്രവർത്തനങ്ങൾ, കളിപ്പാട്ടങ്ങൾ)

 നിസംശയം വികാരങ്ങൾ പ്രകടിപ്പിക്കും. വികാര വിക്ഷോഭം അടക്കാൻ കഴിയില്ല.

 സാധാരണ ചെയ്യുന്ന കാര്യങ്ങൾ പോലും അനായാസം മറക്കും.അത് പോലെ മറ്റു നിർദ്ദേശങ്ങളും. (പല്ലു തേക്കുക, ഷൂ ധരിക്കുക, കൈകൾ കഴുകുക )

 പരിണിത ഫലം എന്താണെന്ന് ചിന്തിക്കാതെ എടുത്തു ചാടി കാര്യങ്ങളിൽ ഏർപ്പെടും.


എ ഡി എച് ഡി എങ്ങനെ തിരിച്ചറിയാം.
ചികിത്സാപരമായോ , ശാരീരിക പരമായോ അല്ലെങ്കിൽ പാരമ്പര്യ രോഗ പരിശോധനകളിലൂടെ ഈ അവസ്ഥ കണ്ടെത്താൻ കഴിയില്ല.
രക്ഷിതാക്കൾ എന്ന നിലയിൽ നിങ്ങൾക്കു കുഞ്ഞിനു  ചികിത്സ നൽകുന്ന ഡോക്ടറുമായോ അല്ലെങ്കിൽ മറ്റൊരു ആരോഗ്യ വിദഗ്ധനുമായോ ഇക്കാര്യം ചർച്ച ചെയ്യാം.. വിദഗ്ധർ എ ഡി എച് ഡി അവസ്ഥ വെളിപ്പെടുത്തുന്ന വിവിധ പരിശോധനകൾ നടത്തുകയും പെരുമാറ്റം സംബന്ധിച്ച് വിവിധ തലത്തിൽ രേഖപ്പെടുത്തുകയും  ചെയ്യും. മറ്റു ശാരീരിക അസ്വസ്ഥതകൾ (ഉദാഹരണത്തിന്   നല്ല  പനി,പഠന വൈകല്യം,അല്ലെങ്കിൽ വീട്ടിൽ ഉള്ള മറ്റു പ്രശ്നങ്ങൾ ) എന്നിവയും മറ്റു രോഗങ്ങളും ഇല്ലെന്നു ഉറപ്പാക്കുകയും ചെയ്യും. ഇവിടെ സൂചിപ്പിച്ച ഉദാഹരങ്ങളും ചിലപ്പോൾ കുട്ടികളിൽ ഇത്തരം അവസ്ഥകൾ സൃഷ്ടിച്ചേക്കാം.
മറ്റു ചിലപ്പോൾ ഉത്കണ്ഠ   രോഗം, വായിക്കാനും എഴുതാനും വിഷമം സൃഷ്ടിക്കുന്ന പദാന്ധത,പ്രത്യേക തരത്തിലുള്ള പഠന വൈകല്യം,  അല്ലെങ്കിൽ എ ഡി എച് ഡി ക്കു ഒപ്പം ഓട്ടിസം എന്നിവയും കാണാം.അത് കൊണ്ട്  സുരക്ഷിതവും സമഗ്രവുമായ ചികിത്സാ, പഠന  തല പരിശോധനകൾ മറ്റു തടസ്സങ്ങൾ ഇല്ല എന്ന് വ്യക്തമാക്കുവാൻ ആവശ്യമാണ്.മറ്റു ഏതെങ്കിലും പ്രശ്നങ്ങൾ നില നിൽക്കുന്നുണ്ടെങ്കിൽ അവ പരിഗണിക്കുകയും ചികിത്സ ലഭ്യമാക്കുകയും വേണം . അപ്പോൾ മാത്രമേ എ ഡി എച് ഡി ക്കു ശരിയായ ചികിത്സ നൽകാൻ കഴിയൂ.
ശ്രദ്ധിക്കുക: അല്പം പോലും അടങ്ങി ഇരിക്കാത്ത, ഏപ്പോഴും മേധാവിത്തം കാട്ടുന്ന കുട്ടികളെയാകും പൊതുവെ ചികിത്സക്ക് നിർദ്ദേശിക്കുക. പഠനത്തിൽ ശ്രദ്ധ  കുറയുന്ന കുട്ടികളുടെ കാര്യം ആരും പരിഗണിക്കാറില്ല.
എ ഡി എച് ഡി ക്കു ചികിത്സ ലഭ്യമാക്കുന്നത് സംബന്ധിച്ച്
 ചികിത്സ പല കാര്യങ്ങൾ ചേർന്നതാണ്. ചികിത്സ, ഉപദേശം, സ്വഭാവത്തിലും പരിഹാര ചികിത്സ എന്നിവ ഉൾപ്പെടുന്നു.  രോഗത്തിന്റെ തീവ്രത, വ്യക്തിത്വം, കുട്ടിയുടെ ആരോഗ്യ നില തുടങ്ങി വിവിധ കാര്യങ്ങൾ അടിസ്ഥാനമാക്കി ആണ് ചികിത്സ നിശ്ചയിക്കുക. മിക്ക കുട്ടികളും ഇവയോട് പൊരുത്തപ്പെടുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്യും.
എ ഡി എച് ഡി മരുന്നുകൾ: എ ഡി എച് ഡി സൂചനകൾ  നിയന്ത്രിക്കാൻ മരുന്നുകൾ നൽകും.
മാനസിക ചികിത്സ: ആരോഗ്യകരവും കൂടുതൽ ഫലപ്രദവുമായ ശീലങ്ങൾ വളർത്തുന്നതിന് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട നടപടികൾ ചികിത്സകൻ സ്വീകരിക്കും.   കുട്ടികളിലെ തെറ്റായ പെരുമാറ്റ രീതികൾ കണ്ടെത്താൻ കുട്ടികൾക്കൊപ്പം അവർ സമയം ചിലവഴിക്കും. അവരിൽ നല്ല കാര്യങ്ങൾ വളർത്തുവാൻ ഉതകുന്ന  പോസിറ്റീവ് ചിന്തകളിലേക്ക് നയിക്കും.
അവബോധ പെരുമാറ്റ ചികിത്സ: കുട്ടികളിലെ പെരുമാറ്റത്തെ മനസിലാക്കുവാൻ അധ്യാപകരെയും രക്ഷിതാക്കളെയും സഹായിക്കുന്നതാണിത്. നല്ല പെരുമാറ്റത്തെ അഭിനന്ദിക്കുക,ഓരോ പ്രവർത്തനങ്ങൾക്കും സമയ പരിധി നിശ്ചയിക്കുക, ദൈനം ദിന പ്രവർത്തനങ്ങൾ നിശ്ചയിക്കുക  തുടങ്ങിയവയിലൂടെ  കുട്ടിക്ക് സ്വയം കാര്യങ്ങൾ നിയന്ത്രണത്തിൽ കൊണ്ട് വരാൻ സഹായമാകും.
കുടുംബ ചികിത്സ അല്ലെങ്കിൽ രക്ഷിതാക്കൾക്കുള്ള പരിശീലനം : മാതാപിതാക്കൾ, രക്ഷിതാക്കൾ, സഹോദരി സഹോദരങ്ങൾ തുടങ്ങി ഏവരും എ ഡി എച് ഡി അവസ്ഥയിലുള്ള കുട്ടികളെ   പരിചരിക്കുന്ന ഘട്ടത്തിൽ വളരെയധികം മാനസിക സമ്മർദ്ദത്തിലൂടെ കടന്നു പോകും. അത് കൊണ്ട് രക്ഷിതാക്കൾക്കുള്ള പരിശീലനം ഈ ചികിത്സയിലെ ഒരു മുഖ്യ ഘടകമാണ്. മാതാ പിതാക്കളും രക്ഷിതാക്കളും കുട്ടികളും ഇത്തരം അവസ്ഥയിലുള്ളവരുമായി പൊരുത്തപ്പെടുന്നതിനു പരിശീലനം നേടണം.കുടുംബത്തിന് ലഭിക്കുന്ന പരിശീലനം സഹോദരങ്ങൾക്ക് ഇവരോട് കൂടുതൽ നന്നായി പെരുമാറുന്നതിനു സഹായിക്കും.
സാമൂഹിക പരിശീലനം: കുട്ടികൾക്കു  സാമൂഹിക പെരുമാറ്റ രീതികളിൽ ആവശ്യമായ പരിശീലനം നൽകും. സ്‌കൂളുകളിലെ കൂട്ടായ ചികിത്സാ രീതികൾ സാമൂഹികമായ കാര്യങ്ങളിൽ പ്രാപ്തി വളർത്തുകയും ആത്‌മ വിശ്വാസം വളർത്തുകയും ചെയ്യും.
 എ ഡി എച് ഡി കുട്ടിയെ പരിചരിക്കുന്നത് സംബന്ധിച്ച്
ഇന്ത്യയിൽ നമുക്കെല്ലാം അറിയുന്നത് പോലെ ഏറ്റവും പ്രധാനം പഠനത്തിലെ മികവാണ്. എ ഡി എച് ഡി അവസ്ഥയിലുള്ള കുട്ടികളുടെ മാതാപിതാക്കൾ പൊതുവെ കരുതുന്നത് തങ്ങളുടെ കുട്ടികളുടെ പഠനം പിന്നോക്കം പോകുമെന്നും വിദ്യാഭ്യാസ കാര്യങ്ങളിൽ അടി പതറും എന്നൊക്കെയാണ്. എന്നാൽ രക്ഷിതാക്കൾ എ ഡി എച് ഡി സംബന്ധിച്ച് കൂടുതൽ മനസ്സിലാക്കുമ്പോൾ ഈ അവസ്ഥ കൈകാര്യം ചെയ്യാൻ കഴിയുന്നതാണ് എന്ന് തിരിച്ചറിയും.
എ ഡി എച് ഡി യിൽ വളരെ നിർണായകമാണ് രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ പങ്കു.
താഴെ പറയുന്ന ചില നിർദ്ദേശങ്ങൾ ഇനം ചെയ്യും.
അറിവ്: എ ഡി എച് ഡി സംബന്ധമായ അറിവ് സന്ദർഭങ്ങളെ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.
പ്രോത്സാഹനവും പിന്തുണയും:പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്തതു മൂലം എ ഡി എച് ഡി കുട്ടികൾ വലിയ സമ്മർദ്ദങ്ങളിലൂടെ കടന്നു പോകുന്നു. രക്ഷിതാക്കൾ എന്ന നിലയിലുള്ള നിങ്ങളുടെ സ്നേഹവും കരുതലും തങ്ങൾ സുരക്ഷിതരാണെന്ന് ചിന്ത കുട്ടികളിൽ വളരാൻ സഹായിക്കും. ഒരു പ്രവർത്തനം പൂർത്തിയാക്കുമ്പോഴോ അല്ലെങ്കിൽ നിർദ്ദേശങ്ങൾ പാലിക്കുമ്പോഴോ അവരെ മടി കൂടാതെ അഭിനന്ദിക്കുക. സ്‌കൂളിലും വീട്ടിലും മികച്ച പിന്തുണ ലഭിക്കുന്നില്ലെങ്കിൽ ആഗോള നിലവാരത്തിലുള്ള ചികിത്സ പോലും ഫലപ്രദം ആകാതെ വരും.
പ്രവർത്തനങ്ങൾ: പെരുമാറ്റത്തിലെ മാറ്റങ്ങൾക്കു ചില പൊടിക്കൈകൾ ആകാം. (നല്ല സ്വഭാവം പ്രോത്സാഹിപ്പിക്കാനും മോശമായ പെരുമാറ്റം കുറക്കാനും ലക്ഷ്യമാക്കി സമ്മാനം, സഹായം ഒക്കെ ലഭ്യമാക്കാം)ശ്രദ്ധിക്കാനുള്ള താല്പര്യം ഉയർത്താം.(പടങ്ങൾ കണ്ടെത്തുക, അക്കങ്ങൾ ഉള്ള കളികൾ തുടങ്ങിയവ ഈ അവസ്ഥകളെ നിയന്ത്രിക്കാൻ സഹായകമാകും.
നിശ്ചിത ക്രമം: രാവിലെ ഉണരുന്നത് മുതൽ രാത്രി കിടക്കുന്നതു വരെ ഒരേ തരത്തിലുള്ള പ്രവർത്തനങ്ങൾ നൽകുക. പഠനം, പുറത്തുള്ള കളികൾ, വീടിനു ഉള്ളിലെ കളികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ക്രമപ്പെടുത്തൽ: ഓരോ വസ്തുവിനും നിശ്ചിത സ്ഥലം നിശ്ചയിക്കുകയും അവ അവിടെ തന്നെ വെക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക.തുണികൾ, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി കുട്ടിയുടെ ഉടമസ്ഥതയിൽ ഉള്ള ഓരോന്നും.
വീട്ടിലെ പഠനവും സ്‌കൂളിലെ പ്രവർത്തനങ്ങളും: അധ്യാപകർ നൽകുന്ന ജോലികൾ പൂർത്തിയാക്കുവാനും,  കുറിപ്പുകൾ എഴുതുവാനും ഡയറി ഉപയോഗിക്കുവാനും ഒരു റിക്കോർഡ് ബുക്ക് ഒപ്പം കരുതാനും പ്രോത്സാഹിപ്പിക്കുക.
സ്വയം സഹായം: താങ്കൾക്കു എ ഡി എച് ഡി സംബന്ധമായ വർക്ക് ഷോപ്പുകളിൽ പങ്കെടുക്കുകയും ഇവരെ സഹായിക്കുന്ന ഒരു ഗ്രൂപ്പിൽ ചേരുകയോ ആവാം. ഇവിടെ സമാന പ്രശ്നം നേരിടുന്ന രക്ഷിതാക്കളുമായി ഇടപെടാനും അവരുടെ ഉപദേശവും സഹായവും ലഭിക്കാനും അങ്ങനെ വിവിധ സന്ദർഭങ്ങളെ അനായാസം നേരിടാൻ നിങ്ങൾക്ക്  കരുത്ത് ലഭിക്കുകയും ചെയ്യുന്നു.
മുതിർന്നവരിൽ എ ഡി എച് ഡി
ആരോഗ്യ വിദഗ്ധർ കണ്ടെത്തിയിരിക്കുന്നത് എ ഡി എച് ഡി എന്നത് ഗുരുതരമായ ഒരു അവസ്ഥ ആണെന്നും ഈ പ്രശ്നം നേരിടുന്ന കുട്ടികളിൽ മൂന്നിൽ രണ്ടു ഭാഗത്തിനും അവരുടെ കൗമാര യൗവന കാലങ്ങളിൽ ഇതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു എന്നുമാണ്.ഇത് എല്ലാവിധ പ്രശ്നങ്ങൾക്ക് കാരണമാകും. വീട്ടിലും ജോലി സ്ഥലത്തും തികച്ചും താറുമാറായ അവസ്ഥ സൃഷ്ടിക്കും.മാത്രമല്ല ഇവ ജോലികൾ കൃത്യ സമയത്തു പൂർത്തിയാക്കാനും ബുദ്ധിമുട്ടു സൃഷ്ടിക്കും. നിർദ്ദേശങ്ങൾ പാലിക്കുന്നതിനിടെ തികഞ്ഞ അക്ഷമതയും വിശ്രമരാഹിത്യവും കാട്ടും. ക്രമമായി ചെയ്യുന്ന ജോലികളിൽ മടുപ്പു തോന്നുകയും ബന്ധങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
മുതിർന്നവരിൽ എ ഡി എച് ഡി പലപ്പോഴും അവഗണിക്കപ്പെടുകയാണു്.കാരണം ഇവരുടെ പെരുമാറ്റത്തിൽ നിന്നും ഈ അവസ്ഥകളെ തിരിച്ചറിയാൻ ശ്രമിച്ചാലും മറ്റു ചില ഘടകങ്ങൾ പരിഗണിക്കുമ്പോൾ കൃത്യമായി കണ്ടെത്താൻ കഴിയാതെ വരുന്നു. ഇതൊരു ഗുരുതര പ്രശ്നമായി പരിഗണിക്കില്ല. സാമൂഹിക ഉത്കണ്ഠ, സമൂഹത്തോടുള്ള ഭയം, അടിക്കടി ഭാവം മാറുക, മയക്കു മരുന്ന് ഉപയോഗം, അല്ലെങ്കിൽ മറ്റു ചില പ്രശ്നങ്ങൾ ഇവക്കു മേൽ പടർന്നു നിൽക്കും. യഥാസമയം കണ്ടെത്താനും ചികിൽസിക്കാനും കഴിയാത്തതിനാൽ  എ ഡി എച് ഡി അവസ്ഥയിലുള്ള മുതിർന്നവരിൽ ഇത് ദീർഘ കാലം നില നിൽക്കും.

അപമാന ഭയവും സമൂഹത്തിനു അവബോധവും ഇല്ലെങ്കിൽ മുതിർന്നവരിൽ എ ഡി എച് ഡി കൂടുതൽ പ്രയാസങ്ങൾക്ക് കാരണമാകും.
മുതിർന്നവരിലെ  എ ഡി എച് ഡി ലക്ഷണങ്ങൾ
ശ്രദ്ധിക്കാൻ കഴിയാതെ വരിക
സാധാരണമായതും പതിവായി ചെയ്യുന്നതുമായ ദൗത്യങ്ങൾ മടുപ്പിക്കും
ബാഹ്യ കാര്യങ്ങളോട് ആവേശത്തോടെ പ്രതികരിക്കും,തിടുക്കത്തിൽ തീരുമാനം എടുക്കും.
അശ്രദ്ധമായതും അതിവേഗവുമുള്ള ഡ്രൈവിംഗ് അപകടങ്ങൾക്കും ക്ഷതങ്ങൾക്കും കാരണമാകും.
ശ്രദ്ധിക്കാൻ കഴിയാതെ വരിക, സംഭാഷണങ്ങൾക്കിടെ കയറി ഇടപെട്ടു തടസ്സം സൃഷ്ടിക്കും.
കാര്യങ്ങൾ ക്രമപ്പെടുത്താൻ കഴിയാതെ വരിക, ജോലികൾ കൃത്യ സമയത്തു പൂർത്തിയാക്കാൻ കഴിയാതെ വരിക,
ജോലികൾ പൂർത്തിയാക്കേണ്ടുന്ന സമയം പാലിക്കാൻ കഴിയാതെ വരുന്നതിനാൽ ഉത്കണ്ഠയും സമ്മർദ്ദവും ഉണ്ടാകും
സുഹൃത്തുക്കളും കുടുംബാംഗങ്ങളും മനസിലാക്കാതെ വന്നാൽ  ആത്‌മ വിശ്വാസവും  , ആത്‌മാഭിമാനവും കുറയും.
മുതിർന്നവരിൽ എ ഡി എച് ഡി തിരിച്ചറിയുന്നതും ചികിൽസിക്കുന്നതും
മുതിർന്നവരിൽ ലക്ഷണങ്ങൾ പതുങ്ങി കിടക്കും എന്ന് പറയാം. ഇത് മൂലം ഡോക്ടർക്കു എ ഡി എച് ഡി അവസ്ഥ കണ്ടെത്തുന്നത് ബുദ്ധിമുട്ടാകും. സ്ത്രീകൾ പൊതുവെ ഉത്കണ്ഠ,  ഭാവമാറ്റം എന്നിങ്ങനെ പറയുന്നതിനാൽ ഡോക്ടർ മാർക്ക് ഇത് കണ്ടെത്താൻ കഴിയാതെ വരും.
മാനസിക രോഗ വിദഗ്ധൻ ശാസ്ത്രീയ തലത്തിൽ തന്നെ അന്വേഷണം നടത്തും. രോഗിയുടെ കുട്ടികാലം മുതലുള്ള  ജീവിതം, മുൻകാല ചികിത്സകൾ, എന്നിവക്ക് പുറമെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരോട് സംസാരിച്ചു കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. എ ഡി എച് ഡി അവസ്ഥകളെ മൂടി കളയുന്ന മറ്റു ഏതെങ്കിലും രോഗം വ്യക്തിയിൽ ഉണ്ടോ എന്നും കണ്ടെത്താൻ ശ്രമിക്കും.
ചികിത്സക്ക് മുമ്പായി വിദഗ്ധൻ വ്യക്തിയുടെ (ശക്തി, കഴിവ്, സാമര്‍ത്ഥ്യം)  സ്വഭാവം എന്നിവ പരിഗണിക്കും. നിലവിലെ സ്ഥിതി എന്ത് എന്നതാകില്ല മുൻഗണനയോടെ ചിന്തിക്കുക, പകരം ചികിത്സയെ സഹായിക്കുന്ന ഗുണകരമായ അവസ്ഥകൾ ആകും.
ശ്രദ്ധിക്കുക: എ ഡി എച് ഡി ക്കു ചികിത്സയോ മരുന്നോ ആരംഭിക്കുന്നതിനു മുൻപായി മുൻകാല രോഗങ്ങളുടെ  ചികിത്സാ വിവരങ്ങൾ പരിഗണയ്ക്കുക തന്നെ വേണം.
എ ഡി എച് ഡി യെ അഭിമുഖീകരിക്കുന്നത്
എ ഡി എച് ഡി അവസ്ഥ നേരിടുന്നവർക്കും ജോലികളും മറ്റും കൃത്യമായി ചെയ്തു തീർക്കുവാൻ കഴിയും,. എന്നാൽ ഇതിനായി അവർക്കു കൂടുതൽ ശ്രമം വേണ്ടി വരും. മറ്റുള്ളവരുമായി താരതമ്യം  ചെയ്യുമ്പോൾ ഇത് മാനസിക സമ്മർദത്തിന് കാരണമാകും. എ ഡി എച് ഡി സംബന്ധിച്ച കൂടുതൽ അറിവുകൾ ഈ വ്യത്യാസങ്ങളെ മനസിലാക്കുവാൻ നിങ്ങളെ സഹായിക്കുകയും സാധാരണ ജീവിതം നയിക്കാനുള്ള വഴികൾ ചൂണ്ടിക്കാട്ടി തരികയും ചെയ്യും.
എ ഡി എച് ഡി സംബന്ധിച്ച് പഠിക്കുക, കൂടുതൽ മെച്ചപ്പെട്ട അറിവ് ലഭിക്കാൻ വിദഗ്ധരുമായി ബന്ധപ്പെടുക
അനുഭവജ്ഞാനമുള്ള ഉപയോക്താവ് ആകുക, സ്വയം ഉപദേശിക്കുക
സ്വ ജീവിതം സംബന്ധിച്ച് ആത്‌മ പരിശോധന നടത്തുക, താങ്കളുടെ വ്യക്തിത്വത്തിനും ജീവിത രീതികൾക്കും അനുസൃതമായി ആവശ്യമായ മാറ്റങ്ങൾ വരുത്തുക,
അർഥപൂർണമായ പ്രവർത്തനങ്ങൾ, താല്പര്യങ്ങൾ എന്നിവയിലൂടെ സ്വയം ഏപ്പോഴും സജീവമാകുക.
കുട്ടിക്കാലം മുതൽ എ ഡി എച് ഡി അവസ്ഥയിലൂടെ കടന്നു പോകുന്നവർ പറയുന്നത് തങ്ങളുടേത് ഒരു സാധാരണ നില മാത്രം ആണ് എന്നാണ്,.ബുദ്ധി കുറയുന്നതു ബലഹീനതയോ ഒന്നുമല്ല. എ ഡി എച് ഡി ഒരു അർത്ഥത്തിൽ വ്യക്തിയിലെ ശക്തിയും കഴിവുകളും കണ്ടെത്താൻ സഹായിക്കുന്നു. അവർക്കു ഈ വിശേഷണ ഗുണങ്ങളെ കേന്ദ്രീകരിക്കാനും ലക്‌ഷ്യം നേടാനും കഴിയും. അവർക്കു സ്വന്തം അവസ്ഥകളെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യമേ വരുന്നില്ല. എ ഡി എച് ഡി കൗമാരത്തിലും യൗവനത്തിലും കടന്നു വരുന്നതിനാൽ പ്രതീക്ഷ നഷ്ടപ്പെടുത്താതെ അതിനോട് സമരസപ്പെടുകയും ഒത്തു ചേർന്ന് പോകുകയുമാണ് കരണീയം.

എ ഡി എച് ഡി അവസ്ഥ ഉള്ളവർ പറയുന്നത്

എ ഡി എച് ഡി ചികിത്സയിലെ പ്രമുഖർ
എ ഡി എച് ഡി അവസ്ഥയിൽ ഉള്ള കുട്ടികൾ അവരുടെ അവസ്ഥയുടെ ഗൗരവം മനസിലാക്കി താഴേ പറയുന്ന ഡോക്ടർമാരെ സന്ദർശിച്ചു
സഹായം തേടേണ്ടതാണ്.
ക്ലിനിക്കൽ സൈക്കോളജിസ്ട്: ബൗദ്ധിക പരവും, വികാര പരവുമായ കാര്യങ്ങൾ പരിശോധിക്കുകയും സൈക്കോ തെറാപ്പി ചികിത്സ നക്കുകയും ചെയ്യും
പഠന വിഷയത്തിലെ മാനസിക രോഗ വിദഗ്ധൻ: പഠനം, പെരുമാറ്റം എന്നിവ പരിശോധിക്കുകയും അവരുടെ വിദ്യാഭ്യാസം , അറിവ്, ബുദ്ധി തുടങ്ങിയവ പരിശോധിക്കും.
സംസാരം, ഭാഷ എന്നിവക്കുള്ള വിദഗ്ധൻ: പഠന വൈകല്യം ഉള്ള മിക്ക കുട്ടികളിലും സംസാരിക്കുവാനും ഭാഷ സ്വായത്തമാക്കുവാനും പ്രശ്നങ്ങൾ ഉണ്ട്.ഈ വിദഗ്ധൻ ഇവ പരിശോധിക്കുകയും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യും.
തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധൻ: കാഴ്ച, കേൾവി, എന്നിവക്കുള്ള കഴിവ്, കാര്യങ്ങളെ ഗ്രഹിക്കാനുള്ള കഴിവ്, അവബോധം , പ്രതി ദിന കാര്യങ്ങളിലെ കുട്ടിയുടെ പ്രവർത്തനം എന്നിവ പരിശോധിച്ച് മനസിലാക്കും. ഇക്കാര്യങ്ങൾ കുട്ടിയുടെ പഠന, പ്രവർത്തന കാര്യങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ടാകും.
ന്യൂറോളജിസ്ററ് :  തലച്ചോറിലെ ക്ഷതം സംബന്ധിച്ച് പരിശോധിക്കും, കണ്ടെത്തും.
മനഃശാസ്ത്രജ്ഞൻ: കടുത്ത പെരുമാറ്റ, വികാര പരമായ പ്രശ്നങ്ങൾ കണ്ടെത്തുകയും ആവശ്യമെങ്കിൽ മരുന്നുകൾ നൽകുകയും ചെയ്യും.
പീഡിയാട്രീഷ്യൻ: ശിശുക്കൾ, കുട്ടികൾ, കൗമാരക്കാർ എന്നിവർക്ക് ചികിത്സ നൽകും.
പ്രത്യേക അധ്യാപിക: എ ഡി എച് ഡി അവസ്ഥയിലുള്ള കുട്ടികൾക്ക് സാധാരണ പഠന ക്രമത്തിൽ മുന്നോട്ടു പോകാൻ കഴിയില്ല. അതു കൊണ്ട് അവരുടെ പഠനം മികവുള്ളതാക്കാനും പ്രത്യേക താല്പര്യം പ്രകടിപ്പിക്കാനും കഴിയണം. ഇതിനായി മറ്റു മാർഗങ്ങൾ ( പഠന ഉപകരണങ്ങൾ  , വസ്തുത നിർണയ ഉപകരണങ്ങൾ, ദൃശ്യ ശ്രവ്യ മാർഗങ്ങൾ, സാങ്കേതിക വിദ്യ)  ഉപകാരപ്പെടും.ഇത്തരം കാര്യങ്ങളിൽ അനുഭവ സമ്പത്തുള്ള   അധ്യാപകർ മറ്റു മാർഗങ്ങളിലൂടെ  കുട്ടിയിലെ പഠന മികവ് വളർത്തും.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org