ഡിസ്ഗ്രാഫിയ
Santanu
തകരാറുകൾ

ഡിസ്ഗ്രാഫിയ

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

എന്താണ് ഡിസ്ഗ്രാഫിയ ?

A

 
 
ഡിസ്ഗ്രാഫിയ ഒരു പ്രത്യേക തരം പഠന വൈകല്യമാണ്. ഇത് അക്ഷരവിന്യാസം (സ്പെല്ലിംഗ്), കയ്യക്ഷരം, വാക്കുകളും വാചകങ്ങളും ഖണ്ഡികകളും ക്രമപ്പെടുത്തല്‍ തുടങ്ങിയ എഴുതാനുള്ള  ശേഷിയെ  ബാധിക്കുന്നു. എഴുതുന്നതിന്  മികച്ച ചലനശേഷിയും ഭാഷ രൂപപ്പെടുത്തുതിനുള്ള കഴിവും കൂടിയ വൈദഗ്ധ്യം ആവശ്യമുണ്ട്.  ഡിസ്ഗ്രാഫിയ ഉള്ള കുട്ടികള്ക്ക് എഴുതുക എന്നത് മന്ദഗതിയില്‍ മാത്രം ചെയ്യാനാകുന്നതും കഠിനകരവുമായ പ്രവര്ത്തനമായിരിക്കും. 
ഡിസ്ലെക്സിയ, ഡിസ്കാല്ക്കുലിയ തുടങ്ങിയ മറ്റ് പഠന വൈകല്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസ്ഗ്രാഫിയ കുറച്ചുമാത്രം അറിയപ്പെടുന്നതും കുറച്ചുമാത്രം കണ്ടെത്തപ്പെടുന്നതുമായ അവസ്ഥയാണ്. അതിനാല്‍ ഈ അവസ്ഥ മറ്റ് ലക്ഷണങ്ങളുടെ നിഴലിയായി മറഞ്ഞിരിക്കുകയും ചെയ്യാറുണ്ട്. മാത്രമല്ല, ഈ പ്രശ്നം ശരിയായി കണ്ടെത്തുതിന് സര്‍വ്വ സമ്മതമായ പരിശോധനകളും ലഭ്യമല്ല. 
 

Q

എന്താണ് ഡിസ്ഗ്രാഫിയ അല്ലാത്തത്?

A

ഇക്കാര്യത്തില്‍ മനസിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം പതുക്കെയുള്ളതോ വൃത്തിയില്ലാത്തതോ ആയ എഴുത്ത് ഡിസ്ഗ്രാഫിയയുടെ സൂചനയല്ല എതാണ്. ഇത് ഒരു പക്ഷെ കുട്ടിക്ക് കേള്‍വി  പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുകയും അതിനാല്‍ പറയുന്നത് എന്താണെന്ന് വ്യക്തമായി കേള്ക്കാനാകാതെ വരിക
യും ചെയ്യുതിനാല്‍ അത് എഴുത്തില്‍ പ്രകടമാകുന്നതാകാനും സാധ്യതയുണ്ട്. ഒരു ശ്രവണശക്തി പരിശോധനയിലൂടെ ഈ പ്രശ്നം കണ്ടെത്താവുതാണ്. 

Q

ഡിസ്ഗ്രാഫിയയുടെ സൂചനകള്‍ എന്തൊക്കെ ?

A

 
ഡിസ്ഗ്രാഫിയയുടെ സൂചനകള്‍ ഒരു കുട്ടിയുടേതില്‍ നിന്നും വ്യത്യസ്തമായേക്കാം മറ്റൊരു കുട്ടിയില്‍. അതുപോലെ തന്നെ അവസ്ഥുടെ തീവ്രതയും ഓരോ ഘട്ടത്തിലും വ്യത്യസ്തമായിരിക്കും. 
 
നഴ്സറി സ്കൂള്‍
 
 •  പെന്സിയല്‍ അനായാസമായി പിടിക്കല്‍. കുട്ടി പെന്സില്‍ മുറുക്കിയോ വിലക്ഷണമായ തരത്തിലോ ആയേക്കാം പിടിക്കുന്നത്.
 •  അക്ഷരങ്ങളുടേയും അക്കങ്ങളുടേയും ആകൃതി രൂപപ്പെടുത്തല്‍.
 •  അക്ഷരങ്ങളുടെ അല്ലെങ്കില്‍ വാക്കുകളുടെ ഇടയില്‍ ഒരുപോലെയുള്ള അകലം പാലിക്കല്‍.
 • വല്യക്ഷരവും (അപ്പര്കേസ്)  ചെറിയക്ഷരവും (ലോവര്‍ കേസ്) മനസിലാക്കല്‍.
 •  ഒരു വരയിലോ മാര്ജിന് അകത്തോ എഴുതുകയോ വരയ്ക്കുകയോ ചെയ്യല്‍.
 •   ദീര്ഘേനേരം എഴുതല്‍.
 
പ്രെെമറി & മിഡില്‍ സ്കൂള്‍
 
 •  പ്രയാസമില്ലാതെ വായിക്കാവുന്ന തരത്തില്‍ എഴുതല്‍.
 •  അച്ചടി എഴുത്തും കൂട്ടെഴുത്തും സംയോജിപ്പിക്കല്‍.
 • എഴുതുമ്പോള്‍ വാക്കുകള്‍ ഉച്ചത്തില്‍ വിളിച്ച് പറയല്‍.
 •  എഴുതു പ്രക്രിയയില്‍ കൂടുതല്‍ ഊല്‍ കൊടുക്കുന്നതുമൂലം എഴുതുന്നത് മനസിലാക്കാന്‍ കഴിയായ്ക.
 •  കുറിപ്പുകളെഴുതിയെടുക്കല്‍.
 •  എഴുതുമ്പോള്‍ പുതിയ വാക്കുകളോ പര്യായങ്ങളോ ആലോചിക്കല്‍.
 •  പൂര്ണ വാചകം ഉണ്ടാക്കല്‍. ചില വാക്കുകള്‍ വിട്ടുകളയുകയോ പൂര്ണമാക്കാതിരിക്കുകയോ ചെയ്തേക്കാം.
 
കൗമാരപ്രായക്കാര്‍ 
 
 • എഴുത്തിലൂടെയുള്ള ആശയവിനിമയങ്ങളില്‍ ചിന്തകള്‍ ക്രമീകരിക്കല്‍.
 •  നിലവില്‍ എഴുതിയിട്ടുള്ള ചിന്തകളെ/ആശയങ്ങളെ  പിന്തുടരല്‍.
 •  വ്യാകരണപരമായും ഘടനാപരമായും ശരിയായ വാചകങ്ങള്‍ രൂപപ്പെടുത്തല്‍.

Q

ഡിസ്ഗ്രാഫിയയ്ക്ക് കാരണം എന്ത് ?

A

ഡിസ്ഗ്രാഫിയ ഉണ്ടാകുന്നതിനുള്ള കൃത്യമായ കാരണം എന്താണെന്ന് ഗവേഷകര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍  വിവരങ്ങളെ ശരിയാവിധത്തില്‍ സംസ്കരിച്ചെടുക്കാനുള്ള തലച്ചോറിന്‍റെ  ശേഷിയില്ലായ്മ മൂലമാണ് ഈ അവസ്ഥ സംഭവിക്കുതെന്ന് അവര്‍ പറയുന്നുണ്ട്. 

Q

ഡിസ്ഗ്രാഫിയ എങ്ങനെ കണ്ടെത്താം ?

A

 
മാതാപിതാക്കള്ക്കും  അദ്ധ്യാപകര്ക്കും  കുട്ടിയുടെ നഴ്സറി സ്കൂള്‍ കാലത്തുതന്നെ കുട്ടിയില്‍ ഡിസ്ഗ്രാഫിയയുടെ സൂചനകള്‍  നീരീക്ഷിക്കാവുന്നതാണ്, എന്നാല്‍ മിക്കവാറും ഈ സൂചനകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് ചെയ്യുന്നത്. എത്രയും നേരത്തേ ഈ അവസ്ഥ കണ്ടെത്തപ്പെടുന്നുവോ അത്രയും എളുപ്പമായിരിക്കും  കുട്ടിക്ക് ഈ ബുദ്ധിമുട്ടിനെ അതിജീവിക്കാന്‍. 
ഈ അവസ്ഥ നിര്ണയിക്കുതിന് മുമ്പ്  കുട്ടിയുടെ പേശീചലന ശേഷിയും എഴുത്തു രീതിയും മറ്റും മനസിലാക്കുന്നതിനായി വിദഗ്ധര്‍ ഏതാനും  വിലയിരുത്തലുകളും എഴുത്ത് പരിശോധനകളും നടത്തും. 
 
 

Q

ഡിസ്ഗ്രാഫിയയ്ക്കുള്ള ചികിത്സ നേടല്‍

A

 
ഡിസ്ഗ്രാഫിയയ്ക്കായി പ്രത്യേക  ചികിത്സയൊന്നും നിലവിലില്ല. എന്നിരുന്നാലും എഴുത്ത് ശേഷി മെച്ചപ്പെടുത്താന്‍ കുട്ടിയെ സഹായിക്കാന്‍ കഴിയുന്ന ബദല്‍ രീതികള്‍ ഉണ്ട്. വ്യത്യസ്തമായ പഠന രീതികള്‍ പരീക്ഷിച്ച് നോക്കാനും അവയില്‍ ഏതാണ് കുട്ടിക്ക് ഏറ്റവും ഇണങ്ങുന്നതെന്ന് മനസിലാക്കാനും  പഠനവൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്നതിന് പരിശീലനം നേടിയിട്ടുള്ള ഒരു സ്പെഷ്യല്‍ വിദ്യാഭ്യാസ വിദഗ്ധന്‍റെ സഹായം   നിങ്ങള്ക്ക് സ്വീകരിക്കാവുതാണ്. 

Q

ഡിസ്ഗ്രാഫിയക്കാര്ക്കുള്ള പരിചരണം

A

 
 
മാതാപിതാക്കള്ക്കും  വിദഗ്ധര്ക്കും ഒത്തുചേര്‌ പ്രവര്ത്തിക്കാവുന്നതും താഴെ പറയുന്ന ചില ബദല്‍ രീതികള്‍ ഉപയോഗപ്പെടുത്താവുന്നതുമാണ്. : 
 
1.  പല പല പെന്സികലുകളും പേനകളും 
കൊടുത്തുനോക്കുകയും അതില്‍ നിന്നും ഏറ്റവും ഇണങ്ങുന്നത് തെരഞ്ഞെടുക്കുകയും ചെയ്യുക. 

2. കുട്ടി അക്ഷരങ്ങള്‍ രൂപപ്പെടുത്തുന്നതിനും വരയ്ക്കുള്ളില്‍ തന്നെ എഴുതുന്നതിനുമായി വ്യക്തമായ വരകളും വരകള്ക്കിടയില്‍ വേണ്ടത്ര ഇടവും ഉള്ള കടലാസ് നല്കുക. 

3. എഴുതാനായി അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയാന്‍ കുട്ടിയെ സഹായിക്കാനായി രേഖാചിത്രങ്ങള്‍, പടങ്ങള്‍, ഉച്ചാരണശാസ്ത്രം തുടങ്ങിയവ ഉപയോഗിക്കുക.
4. കുട്ടിക്ക് സഹായവും പിന്തുണയും മറ്റും നല്കാനും  പുനരധിവസിപ്പിക്കാനും മറ്റുമുള്ള അസിസ്റ്റീവ് ടെക്നോളജി അല്ലെങ്കില്‍ സംസാരത്തിലൂടെ നല്കുന്നു നിദ്ദേശങ്ങളിലൂടെ നിയന്ത്രിക്കാ
നാകുന്ന വോയ്സ്ആക്റ്റിവേറ്റഡ് സോഫ്റ്റ്വെയര്‍ തുടങ്ങിയവ എഴുത്തു ശേഷി വര്ധിപ്പിക്കാന്‍ കുട്ടിയെ സഹായിക്കാനായിഉപയോഗപ്പെടുത്തുക.
5. അദ്ധ്യാപകര്‍ കുട്ടിക്ക് പരീക്ഷ എഴുതുന്നതിനോ അസൈന്‍മെന്‍റുകള്‍ ചെയ്യുതിനോ കുടൂതല്‍ സമയം നല്കു ക. 
6. പാഠങ്ങള്‍ റെക്കോഡു ചെയ്യാനും കുട്ടിക്ക് അത് സാവധാനം കേട്ട് എഴുതുന്നതിനുമായി ടേപ്പ് റെക്കോഡറുകള്‍ ഉപയോഗിക്കുക. 

White Swan Foundation
malayalam.whiteswanfoundation.org