തകരാറുകൾ

ഡിസ്ലെക്സിയ

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

എന്താണ് ഡിസ്ലെക്സിയ?

A

 
വായിക്കാനുള്ള കഴിവിനേയും ഭാഷ രൂപപ്പെടുത്തു പ്രക്രിയയേയും ബാധിക്കുന്ന ഒരു പ്രത്യേകതരം പഠനവൈകല്യമാണ് ഡിസ്ലെക്സിയ. ഡിസ്ലെക്സിയ ഉള്ള കുട്ടികള്‍ക്ക്  വായിക്കുന്നതിനും എഴുതുന്നതിനും അക്ഷരവിന്യാസത്തിനും (സ്പെല്ലിംഗ്) സംസാരിക്കുന്നതിനും പ്രയാസമുണ്ടാകും. ഡിസ്ലെക്സിയ ചില ശേഷികളേയും കഴിവുകളേയും ബാധിച്ചേക്കാമെങ്കിലും അതിന് കുട്ടിയുടെ പൊതുവിലുള്ള ബുദ്ധിനിലയുമായി ബന്ധമുണ്ടായിരിക്കില്ല.
ഡിസ്ലെക്സിയയുടെ തീവ്രത ഓരോ കുട്ടിയിലും വ്യത്യസ്തമായേക്കാം. ചില കുട്ടികള്ക്ക്  വായിക്കാനും  എഴുതാനും പ്രയാസം ഉണ്ടാകും, ചിലര്ക്ക്    പുതിയ വാക്കുകളും അര്ത്ഥങ്ങളും പഠിക്കാനുള്ള ശേഷിയുണ്ടാകില്ല, മറ്റു ചിലര്ക്കാകട്ടെ വ്യാകരണത്തിന്‍റെ കാര്യത്തിലും പുതിയ ഭാഷയുടെ കാര്യത്തിലുമായിരിക്കും ബുദ്ധിമുട്ട് അനുഭവപ്പെടുക. ഭാഷ രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട കാര്യത്തിലുണ്ടാകുന്ന പ്രയാസം മൂലം കുട്ടി പഠനസംബന്ധമായ കാര്യങ്ങളില്‍ മന്ദഗതിക്കാരനായേക്കാം. ഡിസ്ലെക്സിയ മറ്റ് തരം പഠനവൈകല്യങ്ങളായ എ ഡി എച്ച് ഡി, ഓട്ടിസം മുതലായവയ്ക്കൊപ്പവും ഉണ്ടാകാം.

Q

ഡിസ്ലെക്സിയയുടെ സൂചനകള്‍ എന്തൊക്കെ ?

A

 
മാതാപിതാക്കളില്‍ ഭൂരിപക്ഷത്തിനും കുട്ടി സ്കൂളില്‍ പോകാന്‍ തുടങ്ങിയതിന് ശേഷം മാത്രമേ ഡിസ്ലെക്സിയയുടെ സൂചനകള്‍ മനസിലാക്കാനാക്കു. 
 
നഴ്സറി സ്കൂള്‍ (പ്രീസ്കൂള്‍ ) : കുട്ടിക്ക് താഴെ പറയുന്ന കാര്യങ്ങളില്‍ പ്രയാസം ഉണ്ടാകാം.
 •  അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയല്‍.
 •  അക്ഷരങ്ങളെ അവയുടെ സ്വരവുമായി ബന്ധപ്പെടുത്തല്‍ (ഫൊണറ്റിക്സ്). 
 • പുതിയ വാക്കുകള്‍ പഠിക്കല്‍
 •  അക്ഷരമാല, അക്കങ്ങള്‍, പദ്യം, പ്രാസമുള്ള വാക്കുകള്‍ തുടങ്ങിയ പഠിക്കല്‍.
 
പ്രെെമറി & മിഡില്‍ സ്കൂള്‍ : കുട്ടിക്ക് താഴെ പറയുന്ന കാര്യങ്ങളില്‍ പ്രയാസം ഉണ്ടാകാം.
 •  വസ്തുതകളും അക്കങ്ങളും ഓര്മ്മി ക്കല്‍.
 •  വൃത്തിയായി എഴുതല്‍, പെന്സില്‍  പിടിക്കല്‍.
 •  കാവ്യമോ പദ്യമോ മനഃപാഠമാക്കല്‍
 •  അക്ഷരങ്ങള്‍ തമ്മില്‍ വേര്തിരിച്ചറിയല്‍ (ഉദാ: ബി, ഡി, എം, ഡബ്ല്യു)
 •  വാക്കുകളുടെ സ്പെല്ലിംഗ് ശരിയാക്കല്‍
 •  സംസാരിക്കാനുള്ള ശരിയായ വാക്ക് കണ്ടെത്തല്‍.
 • നിര്ദ്ദേശങ്ങള്‍ അനുസരിക്കല്‍.
 •  വഴിക്കണക്കുപോലെ കണക്കിലെ വാക്കുകളിലുള്ള ചോദ്യങ്ങള്ക്ക് ഉത്തരം കണ്ടെത്തല്‍.
 • പുതിയൊരു ഭാഷ പഠിക്കല്‍
കൗമാരത്തിലുള്ളവര്‍ : ഈ 
പ്രായങ്ങളിലുള്ളവര്ക്ക് താഴെ പറയു കാര്യങ്ങളില്‍  ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം
 
 •  അനായാസമായി വായിക്കല്‍, ഉറക്കെ വായിക്കല്‍.
 •  തമാശകള്‍, പദ്യങ്ങള്‍, കടങ്കഥകള്‍, പഴഞ്ചൊല്ലുകള്‍ തുടങ്ങിയവ മനസിലാക്കല്‍.
 •  കാവ്യമോ പദ്യമോ മനഃപാഠമാക്കല്‍.
 •  ഒരു കഥ സംഗ്രഹിക്കല്‍ അല്ലെങ്കില്‍ സ്വന്തം വാക്കുകളില്‍ പറയല്‍.
 •  സമയക്രമം ചിട്ടപ്പെടുത്തല്‍.
 •  കണക്കിലെ ഒരു ചോദ്യം (പ്രോബ്ലം)         നിര്ദ്ധാരണം ചെയ്യല്‍.
 

Q

ഡിസ്ലെക്സിയയ്ക്ക് എന്താണ് കാരണം?

A

 
 
ഗവേഷകര്‍ ഇപ്പോഴും ഡിസ്ലെക്സിയയുടെ കൃത്യമായ  കാരണം തിരിച്ചറിഞ്ഞിട്ടില്ല. എന്നിരുന്നാലും ഒരു കുട്ടിയിലെ  ജീനും തലച്ചോറിന്‍റെ പ്രവര്ത്തനത്തിലെ വ്യത്യാസങ്ങളുമാണ് ഡിസ്ലെക്സിയയ്ക്ക് കാരണമെന്ന് അവര്‍ നിരീക്ഷിക്കുന്നു.

Q

ഡിസ്ലെക്സിയ എങ്ങനെ കണ്ടെത്താം?

A

 
 
ഡിസ്ലെക്സിയ കണ്ടെത്തുന്നതിനായി മാത്രമായുളള പ്രത്യേക പരിശോധനയൊന്നും നിലവിലില്ല, അതിനാല്‍ ഒരു സംഘം വിദഗ്ധര്‍ ഒത്തൊരുമിച്ച് ലക്ഷണങ്ങള്‍ വിലയിരുത്തി കുട്ടിയുടെ അവസ്ഥ ഡിസ്ലെക്സിയ ആണോയെന്ന് നിര്ണയിക്കുകയാണ് ചെയ്യുന്നത്. കുട്ടിക്ക്  എ ഡി എച്ച് ഡി, പഠനവൈകല്യങ്ങള്‍, പഠന പ്രക്രിയയെ ബാധിക്കുന്ന മറ്റ് പ്രശ്നങ്ങള്‍ എന്നിവയെന്തെങ്കിലും ഉണ്ടോ എന്ന് നിശ്ചയിക്കുന്നതിനായുള്ള പരിശോധനകളും വിദഗ്ധര്‍  നടത്തും. ആയതിനാല്‍ താഴെ പറയു ചില കാര്യങ്ങളും രോഗം കണ്ടെത്തുന്നതിനായി കണക്കിലെടുക്കും :  
 •  കുടുംബ ചരിത്രവും ചികിത്സാ ചരിത്രവും.
 •  വായിക്കാനും എഴുതാനുമുളള കഴിവ്.
 • കാഴ്ചശക്തിയും കേള്‍വി ശക്തിയും.
 • പഠനകാര്യങ്ങളിലുള്ള പുരോഗതി.

Q

ഡിസ്ലെക്സിയയ്ക്ക് ചികിത്സ നേടല്‍

A

 
വിദ്യാഭ്യാസപരമായ സവിശേഷ സമീപനങ്ങളും ടെക്നിക്കുകളും ഉപയോഗിച്ചാണ് ഡിസ്ലെക്സിയ ചികിത്സിക്കുന്നത്. നേരത്തേയുള്ള കണ്ടെത്തലും ശരിയായ ഇടപെടല്‍  പരിപാടികളും ഡിസ്ലെക്സിയെ അതിജീവിക്കാന്‍ കുട്ടിയെ സഹായിക്കും. ഇടപെടല്‍ പരിപാടികളില്‍ ചിലത് താഴെ പറയുന്നു:
 •  ബദല്‍ അദ്ധ്യായന രീതികള്‍ (ആള്ട്ടര്നേറ്റീവ് ടീച്ചിംഗ് ടെക്നിക്സ്) : അദ്ധ്യാപകരും പ്രത്യേക പരിഗണന വേണ്ടവരെ പഠിപ്പിക്കുന്നതിനുള്ള സവിശേഷ               പരിശീലനം നേടിയ സ്പെഷ്യല്‍ എജ്യൂക്കേഷന്‍ വിദഗ്ധരും പതിവു രീതികളില്‍ നിന്നും വ്യത്യസ്തമായ ബദല്‍ പഠന രീതികള്‍ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, പാഠങ്ങള്‍ ഓഡിയോ ടേപ്പിലാക്കല്‍, വായിക്കുമ്പോള്‍ അക്ഷരങ്ങളുടെ രൂപം തൊട്ട് അറിയല്‍, പദസമ്പത്ത് വര്ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന തരത്തില്‍ വാക്കുകളെ തിരിച്ചറിയാന്‍ ഫോട്ടോകളും ചിത്രങ്ങളും ഉപയോഗിക്കല്‍ തുടങ്ങിയവ.
 
 •  പ്രത്യേക ട്യൂഷന്‍ : വായിക്കാന്‍ പഠിപ്പിക്കുന്നതില്‍ പ്രത്യേക വൈദഗ്ധ്യം ഉള്ള ഒരാള്‍ ഉച്ചാരണം പഠിപ്പിക്കുതിനുള്ള ശാസ്ത്രീയ മാര്ഗങ്ങളും മറ്റ് ബദല്‍ രീതികളും ഉപയോഗിച്ച് ഡിസ്ലെക്സിയ ഉള്ള കുട്ടികളെ അവരുടെ വായാനാശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. 
 • വ്യക്ത്യാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതി (ഐഇപി): വളരെ വ്യക്തമായി                   നിശ്ചയിക്കപ്പെടുകയും നിര്‍വചിക്കപ്പെടുകയും ചെയ്തിട്ടുള്ള ലക്ഷ്യങ്ങളോട് കൂടിയ ഘടനാപരമായ ഒരു വിദ്യാഭ്യാസ പദ്ധതി കുട്ടിയെ പഠിക്കാന്‍ സഹായിക്കുന്നു. 
 
ശ്രദ്ധിക്കുക : 
 •   ഡിസ്ലെക്സിയ ഉള്ള കുട്ടികളില്‍ എ ഡി എച്ച് ഡി ഉണ്ടായേക്കാം (തിരിച്ചും) എന്നൊരു  അപകട സാധ്യതയുണ്ട്. എ ഡി എച്ച് ഡി യുടെ ലക്ഷണങ്ങള്‍ ഡിസ്ലെക്സിയയുടെ ചികിത്സയില്‍  ബുദ്ധിമുട്ടുണ്ടാക്കുന്നതിന് കാരണമായേക്കാം. 
 •  ഡിസ്ലെക്സിയയുള്ള കുട്ടികള്‍   ഉയര്തോരതില്‍ പ്രതിഭാശാലികളും സൃഷ്ടിപരമായ ശേഷിയുള്ളവരുമായേക്കാം. പിന്തുണയും പ്രോത്സാഹനവും ശരിയായ വിഭവങ്ങളും ലഭ്യമാകുകയാണെങ്കില്‍ തങ്ങള്‍ക്ക് താല്പര്യമുള്ള മേഖലകളില്‍ ഈ കുട്ടികള്ക്ക് അതിശയകരമായ നേട്ടം കൈവരിക്കാനാകും. 

Q

ഡിസ്ലെക്സിയ ചികിത്സിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും ?

A

ഡിസ്ലെക്സിയ കുട്ടിക്കാലത്തുതെ കണ്ടെത്തപ്പെട്ടില്ലെങ്കില്‍ അത് പ്രബലപ്പെടുകയും കുട്ടി  പ്രായപൂര്ത്തി യിലേക്ക് വളരുമ്പോള്‍ പഠന പ്രക്രിയയിലും ഭാഷാപരമായ ശേഷിയിലും ആഘാതം ഉണ്ടാക്കുകയും ചെയ്യും. 
ചികിത്സിച്ചില്ലെങ്കില്‍ ഡിസ്ലെക്സിയ താഴെപറയു ചില പ്രശ്നങ്ങള്ക്ക്  കാരണമാകാം.
 • പഠന സംബന്ധമായ പ്രശ്നങ്ങള്‍ : ഡിസ്ലെക്സിയ ഉള്ള കുട്ടികള്ക്ക് വായിക്കുന്നതിനും എഴുതുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകുന്നതിനാല്‍ അവര്ക്ക്  പഠന കാര്യങ്ങളില്‍ വിജയകരമായി മുന്നേറാന്‍ കഴിയാതെ വരുന്നതായി കാണാം. ഇത് ദീര്ഘ്കാല വിദ്യാഭ്യാസ സംബന്ധമായ ബുദ്ധിമുട്ടിലേക്ക് നയിച്ചേക്കാം. 
 •  സമയ നിയന്ത്രണം : ഡിസ്ലെക്സിയ ഉള്ള കുട്ടികള്ക്ക്  സ്കൂള്‍ പാഠങ്ങള്‍ ചെയ്യല്‍, പരീക്ഷകള്‍ അടക്കമുള്ള ദൈനംദിന കാര്യങ്ങള്‍ ചെയ്യല്‍ എന്നിവയില്‍  സമയ നിയന്ത്രണം     പാലിക്കാന്‍ കഴിയാതെ വരുതായി കാണുന്നു. 
 •  സാമൂഹിക ഇടപഴകല്‍ ശേഷി : ഡിസ്ലെക്സിയ ഉള്ള കുട്ടികള്ക്ക് ആത്മവിശ്വാസക്കുറവും ഉത്കണ്ഠയും വൈകാരിക പ്രശ്നങ്ങളും ഉണ്ടായേക്കാം. അതുപോലെ തന്നെ സുഹൃത്തുക്കളെ സമ്പാദിക്കുന്ന കാര്യത്തിലും മറ്റ് കുട്ടികളുമായി ചേര്‍ന്നു പോകുന്നതിലും പ്രശ്നം ഉണ്ടായേക്കാം. 

Q

ഡിസ്ലെക്സിയ ഉള്ള കുട്ടിയെ പരിചരിക്കല്‍

A

 
 
ഡിസ്ലെക്സിയ ഉള്ള കുട്ടിയെ പരിചരിക്കുക എന്നത് മാതാപിതാക്കള്ക്ക് കുറച്ച് മാനസിക പിരിമുറുക്കം ഉണ്ടാക്കിയേക്കാം. എന്നാല്‍ ഈ അവസ്ഥയെക്കുറിച്ചുള്ള ശരിയായ അവബോധവും അറിവും നേടിയാല്‍  നിങ്ങള്ക്ക് നിങ്ങളുടെ കുട്ടിയെ ഈ അവസ്ഥയെ വിജയകരമായി അഭിമുഖീകരിക്കുന്നതിനും ബുദ്ധിമുട്ടുകളെ മറികടക്കുന്നതിനും സഹായിക്കാനാകും.
 
നിങ്ങള്ക്ക് നിങ്ങളുടെ കുട്ടിയെ സഹായിക്കാനായി ചെയ്യാനാകുന്ന ചില കാര്യങ്ങള്‍ താഴെ പറയുന്നു. 
 
 •  മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഏതെങ്കിലും നിങ്ങളുടെ കുട്ടിയില്‍ കാണുു എങ്കില്‍ എത്രയും പെട്ട് ഒരു ശിശുരോഗ വിദഗ്ധന്‍റെ ഉപദേശം തേടുക. 
 • ശുപാര്ശ ചെയ്യപ്പെട്ടിട്ടുള്ള പ്രത്യേക ഇടപെടല്‍ വിദ്യാഭ്യാസ പരിപാടികള്‍ പിന്തുടരാന്‍     നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. 
 •  കുട്ടിയുടെ അടുത്തിരുന്ന് കഥകള്‍ ഉറക്കെ വായിക്കുക. കുട്ടിയെ ഓഡിയോ ബുക്കുകള്‍ കേള്ക്കാന്‍ പ്രോത്സാഹിപ്പിക്കുക. 
 • നിങ്ങളുടെ കുട്ടി കുറച്ച് പ്രായമായാല്‍ കഥകള്‍ ഒരുമിച്ച് വായിക്കുക. അവനെ/അവളെ പുസ്തകങ്ങളും വാര്ത്താ പത്രങ്ങളും വായിക്കാന്‍ പ്രോത്സാഹിപ്പിക്കുക.  കുട്ടികള്‍ മാതാപിതാക്കളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നു. നിങ്ങള്ക്ക് നിങ്ങളുടെ കുട്ടിയില്‍ വായനാശീലം വികസിപ്പിക്കാനും അവര്ക്ക്  ഒരു മാതൃകയാകാനും സാധിക്കും. 
 • നിങ്ങളുടെ കുട്ടികളെ അവര്ക്ക്  താല്പര്യമുള്ള വിനോദങ്ങളും മറ്റും പിന്തുടരാന്‍              പ്രോത്സാഹിപ്പിക്കുക.
 • അദ്ധ്യാപകരോട് സംസാരിക്കുകയും പ്രശ്നം വിശദമാക്കുകയും ചെയ്യുക. സാധാരണയില്‍ നിന്നും മാറിയുള്ള ഒരു അദ്ധ്യയന രീതി കണ്ടെത്താനോ  ഒരു വ്യക്ത്യധിഷ്ഠിത വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കാനോ ടീച്ചര്ക്ക് , തെറാപ്പിസ്റ്റിന്, പ്രത്യേക വിദ്യാഭ്യാസ വിദഗ്ദ്ധന് ഒപ്പം പ്രവര്ത്തിക്കുക. 
 • നിങ്ങളുടെ അതേ സാഹചര്യം നേരിടുന്ന മറ്റ് മാതാപിതാക്കളില്‍ നിന്ന് സഹായം തേടാന്‍ കഴിയുന്ന ഒരു സഹായക സംഘത്തില്‍ പങ്കാളിയാകുക. 
സ്നേഹിക്കപ്പെടുകയും വാത്സല്യം  അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒരു കുട്ടി വളരെ സുരക്ഷിതനായിരിക്കും. അതിനാല്‍ നിങ്ങളുടെ സ്നേഹവും  പിന്തുണയും പ്രകടിപ്പിക്കുക, കുട്ടിയെ അവന്‍റെ / അവളുടെ പരിശ്രമത്തിന്‍റെ പേരില്‍ പ്രശംസിക്കുക. അതുപോലെ തന്നെ കുട്ടികളെ അവരുടെ ദൗര്ബല്യങ്ങളില്ല, അവരുടെ ശേഷികളില്‍ ശ്രദ്ധയൂന്നാന്‍ പ്രോത്സാഹിപ്പിക്കുക. ഇതൊക്കെ അവരെ അവരുടെ ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ സഹായിക്കും. 

Q

മുതിര്‍ന്നവരിലെ ഡിസ്ലെക്സിയ

A

 
 
നിങ്ങള്‍ക്ക് ഡിസ്ലെക്സിയ ഉണ്ടെന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ടെങ്കില് , അല്ലെങ്കില്‍ കുട്ടിക്കാലം മുതല്‍ നിങ്ങള്ക്ക് ഇതിനെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അധീരനാകരുത്. ഇത് മുതിര്‍ന്ന പ്രായത്തിലും ചികിത്സിക്കാനാകുന്ന ഒരു അവസ്ഥയാണ്.  നിങ്ങള്ക്ക് ഡിസ്ലെക്സിയ ഉണ്ടെന്ന് തോന്നുകയാണെങ്കില്‍ ഒരു വിദഗ്ധന്‍റ്െ സഹായം തേടുക.അതുപോലെ തന്നെ നിങ്ങള്ക്ക് സഹായത്തിനായി നിങ്ങളുടെ കുടുംബാഗങ്ങളേയും സുഹൃത്തുക്കളേയും സമീപിക്കാവുന്നതുമാണ്. 
 
 

White Swan Foundation
malayalam.whiteswanfoundation.org