തകരാറുകൾ

ഡിസ്പ്രാക്സിയ

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

എന്താണ് ഡിസ്പ്രാക്സിയ ?

A

 
 
ശൈശവത്തില്‍ ആരംഭിക്കുന്നതും ദീര്ഘ കാലം തുടരുന്നതുമായ നാഡീസംബന്ധമായ വളര്ച്ചാ
തകരാറാണ് ഡിസ്പ്രാക്സിയ. തലച്ചോറില്‍ നിന്നുള്ള സന്ദേശങ്ങള്‍ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ശരിയായ തരത്തില്‍ എത്തിച്ചേരാത്തതിനാല്‍ സൂക്ഷ്മവും സ്ഥൂലവുമായ ശരീര ചലനങ്ങളേയും ചലനങ്ങളുടെ ഏകോപനത്തേയും ബാധിക്കുന്നു എതാണ് ഈ അവസ്ഥയിലൂടെ സംഭവിക്കുന്നത്. ഡിസ് പ്രാക്സിയയുള്ള കുട്ടികള്ക്ക്  പല്ല് ബ്രഷ് ചെയ്യുക, ഷൂസിന്‍റെ ലെയ്സ് കെട്ടുക, വസ്തുക്കള്‍ മുറുകെ പിടിക്കുക, സാധനങ്ങള്‍ നീക്കുകയും ക്രമപ്പെടുത്തിവെയ്ക്കുകയും ചെയ്യുക, ശരിയായ രീതിയില്‍ നില്ക്കുകയും ഇരിക്കുകയും ചെയ്യുക തുടങ്ങിയ ചെറു  പേശികളുടെ ചലനം ഏകോപിപ്പിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടും.  ഡിസ്പ്രാക്സിയ പലപ്പോഴും ഡിസ്ലെക്സിയ, ഡിസ്കാല്ക്കുലിയ, എ ഡി എച്ച് ഡി തുടങ്ങിയ മറ്റ് അവസ്ഥകള്ക്കൊപ്പവും ഉണ്ടാകാറുണ്ട്.

Q

ഡിസ്പ്രാക്സിയയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ ?

A

ഡിസ്പ്രാക്സിയയുള്ള കുട്ടികള്ക്ക്  താഴെപറയുന്ന കാര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടായേക്കാം: 
 
കൈകാലുകളും ശരീരം ആകെയും ഉപയോഗിച്ചുള്ള ചലനങ്ങള്‍ (സ്ഥൂല ചലനശേഷി/ഗ്രോസ് മോട്ടോര്‍ സ്കില്സ്) : 
 •  വസ്തുക്കള്‍ താഴെവീണുപോകാതെ മുറുകെ പിടിക്കല്‍. 
 •  കളിക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ശാരീരിക ചലനങ്ങളുടെ ഏകോപനം.
 • നടക്കുക, ചാടുക, പന്ത് എറിയുകയും          പിടിക്കുകയും ചെയ്യുക, സൈക്കിള്‍ ഓടിക്കുക.
 •  വസ്തുക്കളില്‍ തട്ടാതെയും മുട്ടാതെയും നടക്കുക.
 • കൈകളും കണ്ണുകളും തമ്മില്‍ മികച്ച ഏകോപനം ആവശ്യമായ കായിക വിനോദങ്ങളില്‍ പങ്കെടുക്കുക.
 
കുറഞ്ഞ തോതില്‍ പേശീ ചലനം ആവശ്യമുള്ള പ്രവര്ത്തിനങ്ങള്‍ (സൂക്ഷ്മ ചലന ശേഷി/ഫൈന്‍ മോട്ടോര്‍ സ്കില്സ് ) : 
 
 •  ചെറിയ പേശീ ചലനം ആവശ്യമുള്ള പ്രവര്ത്തി കള്‍ ചെയ്യല്‍, ഉദാ : ബട്ടണ്‍ ഇടുക, ഒരു പെന്സിലോ പേനയോ മുറുകെ പിടിക്കുക, കത്രിക ഉപയോഗിച്ച് എന്തെങ്കിലും മുറിക്കുക. 
 • ബില്ഡിംഗ് ബ്ലോക്കുകള്‍, പസില്‍ പീസുകള്‍ പോലെയുള്ള ചെറിയ ചെറിയ വസ്തുക്കള്‍ ഉപയോഗിച്ച് കളിക്കുകയും മറ്റും ചെയ്യുക. 
 
സംസാരം
 
 •  ശബ്ദ ക്രമീകരണം ( ഒച്ച, സംസാരം, സ്വരഭേദം, ശ്രുതി )
 •  വ്യക്തമായും വളരെ പതുക്കെയല്ലാതെയും സംസാരിക്കല്‍.
 
സാമൂഹിക-വൈകാരികം
 •  കര്ത്തവ്യങ്ങള്‍ നിറവേറ്റുന്നതില്‍ ആത്മവിശ്വാസം അനുഭവപ്പെടല്‍, കായികവിനോദങ്ങളില്‍ ഏര്പ്പ്ടെല്‍, ആശയവിനിമയം നടത്തല്‍. 
 •  സംഘമായി ചെയ്യുന്ന കളികളില്‍ (ടീം ഗെയിം) എര്പ്പെടല്‍.
 •  കുട്ടികളുമായും മുതിര്‍ന്നവരുമായും ഇടപഴകല്‍.
 
ഓര്മ്മയും ശ്രദ്ധകേന്ദ്രീകരിക്കലും : വീട്ടിലോ സ്കൂളിലോ ചെയ്യേണ്ടുന്നതായ ഒരു കൂട്ടം കാര്യങ്ങള്‍ (സ്കൂള്‍ ബാഗ് ഒരുക്കുക,  ഗൃഹ പാഠം പൂര്ത്തിയാക്കുക, ഉച്ചഭക്ഷണത്തിന്‍റെ ബാഗ് എടുക്കുക മുതലായവ) ഓര്ക്കുകകയും     പൂര്ത്തിയാക്കുകയും ചെയ്യല്‍.
 
സ്ഥലസംബന്ധിയായ ബന്ധം : വസ്തുക്കള്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് കൃത്യമായി നീക്കുകയോ എടുത്തുവെയ്ക്കുകയോ ചെയ്യല്‍.

Q

ഡിസ്പ്രാക്സിയയ്ക്ക് എന്താണ് കാരണം?

A

ഡിസ്പ്രാക്സിയ ഉണ്ടാകുന്നതിനുള്ള കൃത്യമായ കാരണം അജ്ഞാതമാണ്, എന്നാല്‍ ഇത് തലച്ചോറില്‍ നിന്നും പേശികളിലേക്ക് അവയുടെ ഏകോപനത്തിനുള്ള സന്ദേശം അയയ്ക്കുന്ന നാഡീകോശങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ മൂലം ഉണ്ടാകുന്നതാകാം എന്ന് നിരീക്ഷിക്കപ്പെടുന്നു. 

Q

ഡിസ്പ്രാക്സിയ എങ്ങനെ കണ്ടെത്താം ?

A

 
ഡിസ്പ്രാക്സിയ കണ്ടെത്തുന്നതിന് പ്രത്യേകമായ ഒരു പരിശോധന നിലവിലില്ല. എന്നാല്‍ ഒരു വ്യക്തിയുടെ ദൈനംദിന ജിവിത നിലവാരവും പ്രവര്ത്തന ശേഷിയും മെച്ചപ്പെടുത്തുന്നതിനും മറ്റും വൈദഗ്ധ്യം നേടിയിട്ടുള്ള ഒക്കുപേഷണല്‍ തെറാപ്പിസ്റ്റിനെപ്പോലുളള ഒരു വിദഗ്ധന് താഴെ പറയുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഈ അവസ്ഥയെ വിലയിരുത്താനാകും. 
 •  പേശീ ചലന ശേഷി വികസിക്കുന്നതിലെ കാലതാമസം. 
 •  സെറിബ്രല്‍ പാള്സി പോലുള്ള മറ്റ് നാഡീസംബന്ധമായ തകരാറുകള്‍ മൂലമല്ലാതെ ചലനശേഷിയിലുണ്ടാകുന്ന ശക്തിക്ഷയം.

Q

ഡിസ്പ്രാക്സിയയ്ക്ക് ചികിത്സ നേടല്‍

A

 
മാതാപിതാക്കള്ക്ക്  ഒരു ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യല്‍ എജ്യൂക്കേഷന്‍ വിദഗ്ധന്‍ അല്ലെങ്കില്‍ ഏതെങ്കിലും ശിശു മനോരോഗചികിത്സകന്‍ എന്നിവരില്‍ ആരുടെയെങ്കിലും സഹായം തേടാവുന്നതാണ്. 

Q

ഡിസ്പ്രാക്സിയയുള്ള ഒരാളെ പരിചരിക്കല്‍

A

 
 
ഡിസ്പ്രാക്സിയയുള്ള കുട്ടികള്ക്ക്  അവരുടെ ചിന്തകളും വികാരങ്ങളും പ്രശ്നങ്ങളും മറ്റും പ്രകടിപ്പിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായേക്കാം. എന്നാല്‍ അവരെ  പരിചരിക്കുന്നവര്
എന്ന നിലയ്ക്ക് നിങ്ങള്ക്ക്  കുട്ടിയെ സംസാരിക്കാനും അവരുടെ ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാന്‍ കഴിയും.  അതുപോലെ തന്നെ ശരീരം ഉപയോഗിച്ച് ചെയ്യേണ്ടുന്ന ലളിതമായ പ്രവര്ത്തികള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയുമാകാം. ഇത് അവരുടെ പേശീചലനം ഏകോപിക്കുന്നതിനുള്ള ശേഷി വികസിക്കുന്നതിനും അതിലൂടെ അവരുടെ ആത്മവിശ്വാസം വര്ദ്ധി ക്കുന്നതിനും സഹായിക്കും.   
 

White Swan Foundation
malayalam.whiteswanfoundation.org