തകരാറുകൾ

ആസക്തിയിൽ നിന്നും വിടുതൽ നേടുന്നത്

ഇച്ഛാശക്തി മാത്രമല്ല മറ്റു പല ഘടകങ്ങളും ഒരു വ്യക്തിയുടെ രോഗമുക്തിയെ സ്വാധീനിക്കും

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

 ആസക്തിക്കുള്ള ചികിത്സ
ആസക്തി എന്നത് പ്രമേഹം, രക്ത സമ്മർദ്ദം, എന്നിവ പോലെ തന്നെ രോഗിയിൽ തിരികെ വരാൻ സാധ്യതയുള്ള രോഗമാണ്. ഇത്തരം രോഗികൾക്ക് അവർക്കു ആസക്തി തോന്നുന്ന വസ്തുക്കളുടെ  ഉപയോഗ സാധ്യത  ഇനി തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരാൻ കഴിയാത്ത വിധത്തിലുള്ള ചികിത്സയും ജീവിത രീതികളും ലഭ്യമാക്കണം . മിക്കവരും കരുതുന്നത് ചികിത്സ തുടങ്ങി ചില ദിനങ്ങൾ കഴിയുമ്പോഴേക്കും രോഗി സുഖപ്പെട്ടു എന്നാണു. എന്നാൽ രോഗാവസ്ഥ വേഗം മാറുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം പിൻ വാങ്ങൽ സൂചനകൾ, ആസക്തി തോന്നുന്ന വസ്തുവിനോടുള്ള വ്യക്തിയുടെ താല്പര്യം എന്നിവയ്ക്ക് പുറമെ തിരിച്ചു വരാവുന്ന രോഗത്തിനു വഴങ്ങുന്ന അയാളുടെ സ്വഭാവം തുടങ്ങിയവയും പരിഗണിക്കണം. മനോ ധൈര്യം മാത്രമല്ല ഇവിടെ അടിസ്ഥാനം എന്നതാണ് ഓർമ്മിക്കേണ്ടതായ കാര്യം. മയക്കു മരുന്ന് ആസക്തിയിൽ നിന്നും രക്ഷ നേടുന്നതിനു താങ്കളെ സജ്ജമാക്കുന്ന മറ്റു പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്. 
സാധാരണയായി ഒരു ചികിത്സാ പദ്ധതി ആരംഭിക്കുന്നത് ശരീരം വിഷമുക്തമാക്കുക വഴിയാണ്.ഇവിടെ രോഗി ആസക്തി തോന്നുന്ന വസ്തു  ഉപയോഗിക്കുന്നത് നിർത്തും. ഈ ഘട്ടത്തിൽ രോഗി പിൻ വാങ്ങൽ സൂചനകൾ പ്രകടിപ്പിക്കും. ഇത്തരം സൂചനകളുടെ സ്വാധീനം കുറക്കുന്നതിനുള്ള മരുന്നുകൾ ആകും ഈ ഘട്ടത്തിൽ രോഗിക്ക് നല്കുക. പിൻ വാങ്ങൽ സൂചനകളിൽ നിന്നും രക്ഷ നേടുന്നതിനു പദാർഥങ്ങൾ വീണ്ടും ഉപയോഗിക്കാനുള്ള സാഹചര്യങ്ങളിൽ നിന്നും ഈ മരുന്നുകൾ രോഗിയെ തടയും. 
രോഗിയുടെ ശാരീരിക നില എങ്ങനെയുണ്ടെന്നു ഡോക്ടർ സമഗ്ര പരിശോധന നടത്തും? അവനോ അവൾക്കോ ശാരീരികമായ മുറിവുകളുണ്ടോ? മറ്റെന്തെങ്കിലും പ്രശ്നങ്ങൾ അല്ലെങ്കിൽ രോഗം ഉണ്ടോ? മറ്റു ചില വൈദ്യ പരിശോധനകളായ ഇലക്ട്രോഎൻസിഫാലോഗ്രാഫി (ഇ.ഇ.ജി) അല്ലെങ്കിൽ ഇലക്ട്രോ കാർഡിയോ ഗ്രാഫി (ഇ സി ജി) എന്നിവ ആവശ്യമായാൽ നടത്തും.
ശരീരം വിഷമുക്തം ആക്കുകയും പരിശോധനകളും കഴിഞ്ഞു വ്യക്തി കൌൺസലിംഗ് അല്ലെങ്കിൽ പഴകിപ്പോയ ദുശ്ശീലത്തിൽ നിന്ന് രക്ഷപ്പെടുത്താൻ  ഉദ്ദേശിച്ചുള്ള ചികിത്സ എന്നിവക്ക് വിധേയനാകും.പുനരധിവാസം ലക്ഷ്യമാക്കിയുള്ള കൌൺസലിങ്ങിൽ രോഗിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തുന്നതു പ്രോത്സാഹിപ്പിക്കുകയാണ്. രോഗി പദാർത്ഥം ഉപയോഗിക്കുവാൻ ഇടയായ സാഹചര്യം എന്താണെന്നാണ് കൌൺസലർ ആദ്യം കണ്ടെത്തുവാൻ ശ്രമിക്കുക. ഇതിന്റെ  ഉപയോഗം മൂലമുള്ള ദൂഷ്യ ഫലങ്ങളെ സംബന്ധിച്ചും രോഗിക്ക് ഉപദേശം നല്കും. ആസക്തിയിൽ നിന്നും രക്ഷ പെടാൻ അവർക്ക് ആഗ്രഹം ഉണ്ടെങ്കിൽ ആ തീരുമാനത്തെ സഹായിക്കും. ആസക്തിയിൽ നിന്നും മോചനം നേടുവാൻ രോഗി ആഗ്രഹിക്കുന്ന പക്ഷം ചികിത്സാ വേളകളിൽ ഉയരാവുന്ന പ്രതി സന്ധികൾ എന്തെല്ലാമെന്നു കൌൺസലർ തിരിച്ചറിയും. (ഉദാഹരണം. പിൻ വാങ്ങൽ സൂചനകളെ എങ്ങനെ നേരിടാം, ആരെങ്കിലും പുക വലിക്കാനോ മദ്യപിക്കാനോ പ്രേരിപ്പിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണം ) മാനസിക തലത്തിൽ രോഗി നേരിടുന്ന ചിന്തകളെ തിരിച്ചറിയുന്നതിനും കൌൺസലർ സഹായിക്കും. - പദാർത്ഥം  ഉപയോഗിക്കുന്നതിനു കാരണമായി തീർന്ന മാനസിക പ്രശ്നങ്ങൾ . 
രോഗാവസ്ഥ തിരികെ വരാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ചു : രോഗാവസ്ഥ തിരികെ വരുന്ന സാഹചര്യത്തിൽ ആ വസ്തുത അംഗീകരിച്ചു എടുക്കേണ്ട നടപടികൾ സംബന്ധിച്ചും, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെ സഹായം തേടുന്നതിനും കൌൺസലർ സഹായിക്കും . രോഗി തുടർന്നും കുടുംബത്തിനു ഒപ്പമുള്ള ചികിൽസ, സമൂഹ ചികിത്സ, രോഗം തിരികെ വരാനുള്ള സാധ്യത കുറയ്ക്കുന്ന മരുന്നുകൾ എന്നിവ തുടരണമെന്ന് നിർദ്ദേശിക്കും. 
ആസക്തനായ ഒരു സ്നേഹിതനെ പരിചരിക്കുന്നത് 
ആസക്തനായ വ്യക്തി കാട്ടുന്ന പോരാട്ടം അവരെ പരിചരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ സംഘർഷങ്ങൾക്ക് കാരണമാകും. പരിചരിക്കുന്ന വ്യക്തി ആസക്തരുടെ സ്വഭാവ മാറ്റങ്ങൾക്കു അനുസൃതമായി മാറണം. ഒപ്പം കുറ്റബോധം, നാണക്കേട്, ഭയം എന്നിവയും അവർക്ക് നേരിടേണ്ടി വരും. സമൂഹത്തിലുണ്ടാകാവുന്ന ദുഷ്കീർത്തി ഭയന്ന് താൻ നേരിടുന്ന പ്രശ്നങ്ങൾ മറ്റുള്ളവരോട് തുറന്നു പറയാനും പ്രയാസം ഉണ്ടാക്കുന്നു. ഇത്തരം പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയാൻ കഴിയാത്തതും കാര്യങ്ങളെ കൂടുതൽ വഷളാക്കും. 
താങ്കൾ സ്നേഹിക്കുന്ന വ്യക്തി ആസക്തൻ ആണെന്ന് താങ്കൾക്കു തോന്നുകയോ അറിയുകയോ ചെയ്യുന്ന പക്ഷം അവരെ സഹായിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാം. 
 • അടയാളങ്ങൾ വ്യക്തമായി തിരിച്ചറിയാൻ ശ്രമിക്കുക, മാറുന്ന സ്വഭാവത്തെ കുറിച്ചു അവരോടു നേരിട്ട് ചോദിക്കുക, നാടകീയമായ എന്തെങ്കിലുമോ അല്ലെങ്കിൽ ഒരു കലഹമോ ഉണ്ടായിട്ട് സഹായിക്കാം എന്ന് കരുതി കാത്തിരിക്കാൻ പാടില്ല. 
 • ചിത്ത വിഭ്രമത്തിനു പിന്നിലെ കൂടുതൽ കാര്യങ്ങൾ അറിയുക. താങ്കളുടെ ആത്മ മിത്രം കടന്നു പോകുന്ന സംഘർഷം തിരിച്ചറിയാനും എങ്ങനെ താങ്കൾക്കു അവരെ സഹായിക്കാമെന്നും മനസിലാക്കാൻ നിങ്ങളെ സഹായിക്കും. 
 • ഇവ ഉപേക്ഷിക്കുന്നതു സഹായകരമാകും എന്ന് അവരെ ബോധ്യപ്പെടുത്തുവാൻ ശ്രമിക്കുക. അവർക്ക് നിങ്ങളുടെ പിന്തുണ ഉണ്ടാകുമെന്ന് ഉറപ്പു നല്കുക. 
 • ക്ഷമാ ശീലനാകുക. മിക്കപ്പോഴും ആസക്തനാകുന്ന വ്യക്തി സ്വയം സമ്മതിക്കില്ല. സഹായം വേണമെന്ന് സ്വയം അവർക്ക് തോന്നാൻ അവർ ഏറെ സമയം എടുത്തേക്കാം. 
 •  ആസക്തൻ ആയതിന്റെ പേരിൽ ആത്മ മിത്രത്തെയോ അല്ലെങ്കിൽ നിങ്ങളെയോ കുറ്റപ്പെടുത്താൻ പാടില്ല. മറ്റെല്ലാ മാനസിക രോഗങ്ങൾ പോലെ ഇവിടെയും ഒരേയൊരു ഘടകമാണ് കാരണമെന്ന് കരുതുവാൻ കഴിയില്ല. അത് അവർ നിവസിക്കുന്ന പ്രദേശത്തെയും വ്യക്തിയുടെ പാരമ്പര്യത്തെയും അടിസ്ഥാനമാക്കിയാകും. 
 • ആസക്തിയിൽ നിന്നും മോചിതൻ ആകാനുള്ള അവരുടെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുക. ഉറച്ചു നിൽക്കുക. അതേ സമയം അവർക്ക് മേൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കാതിരിക്കാനും ശ്രമിക്കണം. 
 • കുടുംബത്തിനൊപ്പവും ഗ്രൂപ്പിനൊപ്പവും നടക്കുന്ന ചികിത്സയിൽ പങ്കെടുക്കാം എന്ന് സമ്മതിക്കുക.
 • ആസക്തിയിൽ  നിന്നുമുള്ള മോചനത്തിൽ അവരെ പിന്തുണക്കുമ്പോൾ ഓർക്കേണ്ടത് മനോ ധൈര്യം മാത്രം കൊണ്ടല്ല ഇതിൽ നിന്നും മോചനം നേടുന്നത് എന്നതാണു. ആസക്തി ഒരിക്കലും ഒരാൾ തിരഞ്ഞെടുക്കുന്നതല്ല. നിങ്ങളുടെ ആത്മ മിത്രം അതിൽ നിന്നും രക്ഷ നേടുന്നതിനു ഏറെ പരിശ്രമിക്കേണ്ടി വരും. 
 • ഇക്കാര്യത്തെ കുറിച്ചുള്ള ചിന്തകളിൽ താങ്കൾ നിസ്സഹായൻ ആയെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടുക.  
ആസക്തിയെ ഫല പ്രദമായി കൈകാര്യം ചെയ്യുന്നത് 
താങ്കൾക്കു ആസക്തിയുണ്ടെന്നു തിരിച്ചറിയുകയും സഹായം തേടാൻ തീരുമാനിക്കുകയും ചെയ്താൽ തിരിച്ചു വരവിന്റെ ആദ്യ പടിയിലാണ് നിങ്ങൾ. ഇതിനു കാരണമായ വസ്തുക്കൾ  ഇനി മേലിൽ ഉപയോഗിക്കില്ല എന്ന ചിന്ത നിരുൽസാഹപ്പെടുത്തുന്നതാകാം. എന്നാൽ ചില കാര്യങ്ങൾ താങ്കൾക്കു സ്വയം സഹായിക്കാനായി ചെയ്യാൻ കഴിയും.
തിരിച്ചു വരവ് സംബന്ധമായ കാര്യം ഒരു ഡോക്ടറോട് സംസാരിക്കുന്നത് അത് സംബന്ധിച്ചു വ്യക്തമായ ഒരു ധാരണ ഉണ്ടാകുവാൻ സഹായിക്കും. ആസക്തി, ശീലം എന്നിവ സംബന്ധിച്ചു താങ്കളുടെ ഡോക്ടറിൽ നിന്നും യാതൊന്നും തന്നെ മറച്ചു വെക്കാൻ ശ്രമിക്കരുത്. കൃത്യമായി വിവരം മനസിലാക്കുന്നതിനോ അല്ലെങ്കിൽ ചികിത്സാ പദ്ധതി തീരുമാനിക്കുന്നതിനോ ഡോക്ടറെ സഹായിക്കുന്നത് എന്ന് നിങ്ങൾക്ക് തോന്നുന്ന ഏതു വിവരവും അദ്ദേഹത്തിനു നല്കണം. 
പ്രായോഗിക തലത്തിൽ സാധ്യമാകുന്ന കാര്യങ്ങളായിരിക്കണം നിങ്ങൾ പ്രതീക്ഷിക്കേണ്ടത് .ഒരു രാത്രി കഴിയുന്നതോടെ ചികിത്സാ ഫലം പ്രതീക്ഷിക്കരുത്. ആസക്തിയിൽ നിന്നുമുളള തിരിച്ചു വരവിനു സമയം വേണ്ടി വരും. തുടക്കത്തിൽ നിങ്ങൾക്ക് ഏറെ കഠിനമായി തോന്നാം. പക്ഷെ പ്രതീക്ഷകൾ കൈവിടരുത്. 
ഓർമ്മിക്കേണ്ട കാര്യം എല്ലാവരിലും ഒരു പോലെ പ്രവർത്തിക്കുന്ന ഒരു ചികിത്സാ സമ്പ്രദായം ഇല്ല എന്നതാണ് .നിങ്ങളുടെ തിരിച്ചു വരവ് നിങ്ങളിലെ മാത്രം വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത് . നിങ്ങൾ ഉപയോഗിക്കുന്ന പദാർത്ഥം , എത്ര കാലമായി ഉപയോഗിക്കുന്നു, ചികിത്സയോടുള്ള നിങ്ങളുടെ പ്രതികരണം എന്നിവയ്ക്കൊപ്പം നിങ്ങളുടെ ശാരീരിക, മാനസിക ആരോഗ്യവും ഇതിൽ ഉൾപ്പെടുന്നു. 
പിൻ വാങ്ങൽ സൂചനകളെ കൈകാര്യം ചെയ്യുന്നത് 
ചികിത്സക്കിടെ വരാൻ സാധ്യതയുള്ള പിൻ വാങ്ങൽ സൂചനകളെ സംബന്ധിച്ചു ഡോക്ടറോട് സംസാരിക്കുക. എങ്ങനെ അവയെ അഭിമുഖീകരിക്കാം എന്ന് കണ്ടെത്തുക. പിൻ വാങ്ങൽ സൂചനകളുടെ സ്വാധീനം കുറയ്ക്കുവാൻ സഹായിക്കുന്ന ഏതെങ്കിലും ഒരു പ്രത്യേക മരുന്ന് നിങ്ങളുടെ ഡോക്ടർക്ക് നല്കുവാൻ കഴിയുമോ? അല്ലെങ്കിൽ നിങ്ങളുടെ രോഗ ശമനത്തെ സഹായിക്കുന്ന മറ്റു എന്തെങ്കിലും. 
ഈ വസ്തു ഉപയോഗിക്കുവാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന സമ്മർദ്ദവും ഉൽകണ്ഠയും ഉണ്ടാകുന്ന സാഹചര്യം ഏതാണെന്ന് തിരിച്ചറിയുക. ചിലരെ സംബന്ധിച്ചിടത്തോളം മറ്റുള്ളവർ മദ്യം കഴിക്കുന്നതോ പദാർത്ഥം  ഉപയോഗിക്കുന്നതോ ആയ ചടങ്ങുകളിൽ പോകുന്നത് പ്രലോഭനത്തിനു കാരണം ആകുകയും അവരുടെ പുനരധിവാസത്തെ പിന്നോട്ട് വലിക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുവാൻ ശ്രമിക്കുക. 
പുകവലി, മദ്യപാനം, പദാർത്ഥ  ഉപയോഗം എന്നിവയിൽ നിന്നും വിട്ടു നിൽക്കുമ്പോൾ നിങ്ങളിൽ പലപ്പോഴും ഒരൊറ്റ പുക എടുക്കാനോ അല്ലെങ്കിൽ ഒരേയൊരു തവണ കുടിക്കാനോ അല്ലെങ്കിൽ ഒരു തവണ പദാർത്ഥം  ഉപയോഗിക്കാനോ അത്യധികം ആഗ്രഹം തോന്നും . ഇത്തരം സാഹചര്യങ്ങളിൽ രോഗം മടങ്ങി വരാതിരിക്കാൻ കൃത്യമായ പദ്ധതികൾ രൂപീകരിക്കുന്നതിലൂടെ നിങ്ങൾക്ക് കഴിയും. ആസക്തി തോന്നുന്ന വസ്തുവിനോടുള്ള ഈ കൊതിയും താല്പര്യവും മിക്കവാറും 15 മുതൽ 30 മിനിറ്റ് വരെ നില നിൽക്കും. നിർബന്ധമായും വേണം എന്ന് തോന്നുന്ന സാഹചര്യത്തിൽ നിങ്ങൾ അതിനു വേണ്ടി ചോദിക്കുന്നതിനാണ് ശ്രമിക്കുന്നതെങ്കിൽ ഒരു അര മണിക്കൂർ കാത്തിരിക്കുക. ചിലപ്പോൾ ആ ചിന്ത ഉപേക്ഷിക്കുവാൻ നിങ്ങൾക്ക് കഴിയും.ഈ സമയത്തിനു ശേഷവും നിങ്ങളിൽ താല്പര്യം നില നില്ക്കുന്നു എങ്കിൽ നിങ്ങളുടെ ചികിത്സയിൽ പങ്കാളിയായി സഹായിക്കുന്ന സുഹൃത്ത്, അല്ലെങ്കിൽ കുടുംബാംഗം എന്നിവരുമായി സംസാരിക്കുക. 
പുതിയൊരു ഹോബി ആരംഭിക്കുക. അല്ലെങ്കിൽ പുതിയൊരു പ്രവർത്തനം ആരംഭിക്കുക. മയക്കു മരുന്നിനോടുള്ള നിങ്ങളുടെ ആസക്തിയും ആഗ്രഹവും കുറക്കാൻ ഇവ നിങ്ങളുടെ മനസിനെ സഹായിക്കും. 
എന്ത് കൊണ്ടാണ് പുനരധിവാസം പ്രാധാന്യം അർഹിക്കുന്നത്? 
ആസക്തി എന്നത് ഗുരുതരവും തിരികെ വരുന്നതുമായ നിലയാണ്. ഒരു വ്യക്തി ആസക്തൻ ആകുമ്പോൾ തീരുമാനം എടുക്കാൻ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗത്തു  മാറ്റങ്ങൾ വന്നിട്ടുണ്ടാകും. മരുന്ന് കൊണ്ടുള്ള ചികിത്സ വ്യക്തിയെ  അത്യാഗ്രഹത്തിൽ നിന്നും പിൻ വാങ്ങൽ സൂചനകളിൽ നിന്നും രക്ഷിച്ചു  വീണ്ടും ഉപയോഗിക്കുന്നതിൽ നിന്നും തടയുന്നു.എന്നാൽ വെറുതെ വിട്ടു നിൽക്കുന്നത് മാത്രം പോരാ ജീവിത കാലം മുഴുവൻ ഇതിന്റെ ഉപയോഗത്തിൽ നിന്നും മാറി നിക്കണം. ഇവിടെയാണ് പുനരധിവാസം ആവശ്യമായി വരുന്നത്. 
പുനരധിവാസത്തിലൂടെ പുതിയ കഴിവുകൾ രൂപപ്പെടുത്താനും അങ്ങനെ ആദ്യം ആസക്തി ഉണ്ടാക്കിയ സാഹചര്യങ്ങളെ മറികടക്കാനും സാധിക്കും. മാത്രമല്ല വീണ്ടും  ഉപയോഗിക്കാൻ ഇടയാക്കിയേക്കാവുന്ന സമ്മർദ്ദങ്ങളെ നേരിടാനും സഹായിക്കും. ഈ സമ്മർദ്ദം ഉള്ളിൽ നിന്നോ ( മദ്യപാനം, പുകവലി, മയക്കു മരുന്ന് ഉപയോഗം എന്നിവയിലൂടെ അയാൾ ക്രമപ്പെടുത്താൻ ആഗ്രഹിച്ച മാനസിക പ്രശ്നം ) പുറത്തു നിന്നോ ( വ്യക്തി ബന്ധം, സാമൂഹികം അല്ലെങ്കിൽ ജോലി സംബന്ധമായത് ) ആകാം. ആസക്തി സാധാരണ മറ്റു പല ജീവിത ശൈലി രോഗങ്ങളായും വരും. ഉത്തരവാദിത്തങ്ങൾ മറക്കുക, വിട്ടു നിൽക്കുക (പഠനം, അല്ലെങ്കിൽ ജോലി എന്നിവയിൽ നിന്ന്) സമ്മർദ്ദം, ദുഷ്കീർത്തി, വേവലാതി. ഇതിനു പുറമെ മറ്റു പല ജീവിത ശൈലി പ്രശ്നങ്ങളും ഉയരാം. പണം ചിലവഴിക്കേണ്ടത് എങ്ങനെ എന്ന് അറിയാതെ വരിക, ചൂതാട്ടം, വിരസത എന്നിവയ്ക്ക് പുറമേ ഒരു ലക്ഷ്യത്തിലേക്ക് ശ്രദ്ധ നൽകാൻ കഴിയാത്തത് മൂലം പദാർത്ഥം  ഉപയോഗം വീണ്ടും തുടങ്ങാം. 
പുനരധിവാസത്തിന്റെ ലക്ഷ്യം ഒരു വ്യക്തിയെ ഇത്തരം പ്രശ്നങ്ങളും സാഹചര്യങ്ങളും നേരിടുന്നതിനു സജ്ജമാക്കുകയും ഒരു പുതിയ ജീവിത ശൈലി രൂപീകരിച്ചു മദ്യം, സിഗരറ്റ്, മയക്കു മരുന്ന് എന്നിവ അല്ല പരിഹാരം എന്ന് ബോധ്യപ്പെടുത്തുകയുമാണ്. 
പിന്തുണയ്ക്കുന്ന ഒരു സംഘത്തിനു സഹായിക്കാൻ കഴിയുമോ? 
ആസക്തിയിൽ നിന്നും മുക്തി നേടുന്ന ഒരു വ്യക്തിയെ പിന്തുണയ്ക്കുന്ന സംഘങ്ങൾക്ക് വലിയ സഹായം നല്കാൻ കഴിയും. ഇന്ത്യയിൽ ആസക്തനായ ഒരു വ്യക്തിക്ക് സമൂഹത്തിൽ അപമാനം നേരിടേണ്ടി വരും.തങ്ങൾ നേരിടുന്ന സംഘർഷത്തെ കുറിച്ചു സുഹൃത്തുക്കളോടോ അല്ലെങ്കിൽ മറ്റുള്ളവരോടോ സംസാരിക്കുവാൻ അവർക്ക് കഴിയാതെ വരും. ഒരു പിന്തുണയ്ക്കുന്ന സംഘത്തിനു നിങ്ങളെ സഹായിക്കാൻ കഴിയും,  ആസക്തിയുള്ള വ്യക്തിയാണ് താങ്കൾ എന്ന വസ്തുത അവർ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യും. ബലഹീനൻ അല്ലെങ്കിൽ മോശക്കാരൻ എന്ന് മുദ്ര കുത്തുന്നതിനേക്കാൾ ഏറെ മറ്റുള്ളവരാൽ താൻ സ്വീകരിക്കപ്പെടുന്നു എന്ന ചിന്ത നിങ്ങളിൽ ധൈര്യം നിറയ്ക്കും. ആസക്തി പ്രശ്നം മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ആളുകളിൽ നിന്നും വ്യത്യസ്തമായി ഈ പിന്തുണയ്ക്കുന്ന സംഘത്തിലെ അംഗങ്ങൾ നിങ്ങൾ കടന്നു പോകുന്ന സാഹചര്യങ്ങളെ കുറിച്ചു ഉത്തമ ബോധ്യം ഉള്ളവർ ആയിരിക്കും. 
മറ്റുള്ളവർ കടന്നു പോയ ഘട്ടങ്ങൾ, അവർ നേടിയ വിജയം തുടങ്ങിയവ ശ്രദ്ധിച്ചാൽ താങ്കൾ ഇവിടെ ഒറ്റക്കല്ലെന്നു ബോധ്യപ്പെടുവാനും പ്രത്യാശക്കു വഴിയുണ്ടെന്നു പ്രതീക്ഷിക്കാനും കഴിയും. മോചനം ഏറെ കടുക്കുന്നു എന്ന് തോന്നുന്ന ഘട്ടത്തിൽ അടുത്ത കൂട്ടുകാരനെയോ അല്ലെങ്കിൽ പരിചയ സമ്പന്നനും വിശ്വസ്തനുമായ ഉപദേഷ്ടാവിനെയോ നല്കി താങ്കളെ പിൻ തുണക്കുന്ന സംഘം സഹായിക്കുകയും ചെയ്യും. 
ആസക്തി : ധാരണയും വസ്തുതയും 
ധാരണ : ആസക്തി  അനായാസം നിർത്താൻ കഴിയും അവർ ചെയ്യേണ്ടത് ഒന്ന് മാത്രം . ഇല്ല എന്ന് പറയുക. അല്ലെങ്കിൽ: ഇതെല്ലാം അനായാസമായി ഉപേക്ഷിക്കാം. പക്ഷെ അതിനുള്ള മനക്കരുത്ത് അവർക്കില്ല 
വസ്തുത: പലരും കരുതുന്നത് ഇല്ല എന്ന് പറയുന്നതോടെ ഒരാളിലെ ആസക്തിയെ ഇല്ലാതാക്കാൻ കഴിയും എന്നാണ്. ആസക്തി എന്ന് പറയുന്നത് മനക്കരുത്തിന്റെ കാര്യം മാത്രമല്ല. ഒരാൾ ആസക്തൻ ആകുമ്പോൾ അയാളുടെ മസ്തിഷ്കത്തിലെ തീരുമാനം എടുക്കാനുള്ള ഭാഗത്ത് മയക്കു മരുന്ന് മാറ്റങ്ങൾ വരുത്തുന്നതിനാൽ അതിനോട് ഇല്ല എന്ന് പറയുവാൻ വിഷമിക്കും . അവർ ഒരു പക്ഷേ പറഞ്ഞേക്കാം. എന്നാൽ മരുന്നിനോടുള്ള അത്യാർത്തി തികഞ്ഞ ഒരു ഭീകരത അവരുടെ മനസ്സിൽ വളർത്തുകയും പിൻ വാങ്ങൽ സൂചനകൾ അവരെ അവ വീണ്ടും ഉപയോഗിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. ഈ വ്യക്തിക്ക് ഈ ശീലത്തെ തകർത്തെറിയാൻ കൂടുതൽ പിന്തുണ ആവശ്യമാണ്. അത് കൊണ്ടാണ് മയക്കു മരുന്ന് ആസക്തർക്കു മരുന്നുകൾക്കൊപ്പം രോഗ ചികിത്സയും സമഗ്രമായി സംയോജിപ്പിച്ചു നല്കുന്നത്. 
ധാരണ : ഞാൻ  ആസക്തനാണ് പക്ഷെ ഇത് പൂർണമായും ഉപേക്ഷിക്കുന്നത് അസാധ്യമെന്നു ഞാൻ കരുതുന്നു 
വസ്തുത : താങ്കൾക്കു ഒരു പ്രശ്നം ഉണ്ടെന്നുള്ള തിരിച്ചറിവ് അത് ഉപേക്ഷിക്കുന്നതിനുള്ള ആദ്യ ചവിട്ടു പടിയാണ്. ഇത് ഉപേക്ഷിക്കുക എന്നത് അസംഭവ്യം എന്ന് കരുതരുത്. മറിച്ചു സമയം എടുക്കുമെങ്കിലും യോഗ്യതയുള്ള ഒരു വൈദ്യ പരിശോധകന്റെ സഹായത്തോടെയും കുടുംബം, കൂട്ടുകാർ എന്നിവരുടെ സഹായത്തോടെയും തീർച്ചയായും തിരിച്ചു വരാനാകും. താങ്കളുടെ  അമിതമായ  ഉപയോഗത്തിൽ നിന്നാണ് ഈ പ്രശ്നം സംജാതമായത് എന്ന് തിരിച്ചറിയുന്നുണ്ടെങ്കിൽ  ആസക്തി ഇല്ലാത്ത ഒരു ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ സഹായം തേടുക. 
ആസക്തി : ബാംഗ്ലൂരിലെ ചികിത്സാകേന്ദ്രങ്ങൾ 
ആരോഗ്യ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സർക്കാർ സംഘടനകൾ 
 • നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ്‌ ന്യൂറോ സയൻസസ് (നിംഹാൻസ്) 
 • വിക്ടോറിയ  ആശുപത്രി 
മനോഗ ചികിത്സാ വകുപ്പുകളുള്ള   ജനറൽ ആശുപത്രികൾ 
 • സെന്റ്‌ ജോൺസ് മെഡിക്കൽ കോളജ്  ഹോസ്പിറ്റൽ 
 • കെയർ 
 • സെന്റർ  ഫോർ  റിസർച്ച് , എഡ്യൂക്കേഷൻ , സർവീസ്  ആൻഡ്  ട്രെയിനിങ് 
 • കെമ്പെഗൌഡ ഇൻസ്റ്റിട്യൂട്ട്‌ ഓഫ് മെഡിക്കൽ സയൻസസ് 
 • എം. എസ് രാമയ്യ ഹോസ്പിറ്റൽ 
 • മണിപാൽ ഹോസ്പിറ്റൽ 
സന്നദ്ധ ഇതര സംഘടനകൾ 
 • കെമിക്കൽ അഡിക്ഷൻ ഇൻഫർമേഷൻ മോണിട്ടറിംഗ് (സി എ ഐ എം) 
 • ദിവ്യശ്രീ 
 • ഫ്രീഡം ഫൗണ്ടേഷൻ 
 • ടോട്ടൽ റെസ്പോൻസ് ടു ആൽകഹോൾ ആൻഡ്‌ ഡ്രഗ്  അബ്യൂസ് (ട്രാഡ  ) 
നേഴ്സിംഗ് ഹോമുകൾ, / മയക്കു മരുന്ന് ദുരുപയോഗ താല്പര്യങ്ങൾ   ഉള്ളവർക്കുള്ള  കേന്ദ്രം 
 • സ്പന്ദന മൈൻഡ് മെഡിക്കൽ സെന്റർ 
*ഉറവിടം: ബാംഗ്ലൂർ നഗരത്തിലെ മയക്കു മരുന്ന് ദുരുപയോഗം, നിംഹാൻസ് ബാംഗ്ലൂർ പ്രസിദ്ധപ്പെടുത്തിയ പദ്ധതി റിപ്പോർട്ട് 2003 
 
 
White Swan Foundation
malayalam.whiteswanfoundation.org