തകരാറുകൾ

മദ്യാസക്തിയിൽ നിന്നും വിടുതൽ നേടുന്നത്

ഒരു വ്യക്തി മദ്യത്തിന് പൂർണമായും ആശ്രിതൻ ആകാൻ കാരണം എന്താണ്? ഒരിക്കൽ ആസക്തനായ വ്യക്തി പുതിയ, കറയറ്റ ജീവിത ശൈലി സ്വീകരിക്കാൻ എന്താണ് ചെയ്യുക?

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

എന്താണ് മദ്യ ദുരുപയോഗം? 
മദ്യ ദുരുപയോഗം എന്ന സൂചന കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വ്യക്തി തുടർച്ചയായി മദ്യം കുടിക്കുന്നു, ശാരീരിക, വ്യക്തിത്വ, സാമൂഹിക പ്രശ്നങ്ങൾ സംബന്ധിച്ചു ഉണ്ടാകാവുന്ന എല്ലാ  വിപരീത കാര്യങ്ങൾ  അറിഞ്ഞു കൊണ്ട് തന്നെ കുടിക്കുന്നതാണ്. ഒരു വ്യക്തി, അയാൾ എത്ര കുടിക്കണം എന്ന കാര്യം സ്വയം  നിയന്ത്രിക്കാൻ കഴിയാത്ത നിലയിൽ  ( ഉദാഹരണം. കുടിക്കാൻ തുടങ്ങി കഴിഞ്ഞാൽ പിന്നെ നിർത്താൻ കഴിയാത്തവർ) അമിത മദ്യപാന ശീല ദോഷത്തിനു വിധേയൻ   ആണെന്ന് പറയാം. 
കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യയിൽ കുറഞ്ഞത് 30 ശതമാനം പുരുഷന്മാരും 5 ശതമാനം സ്ത്രീകളും പതിവായി മദ്യം ഉപയോഗിക്കുന്നവർ ആണെന്നാണ്. മിക്ക യുവജനങ്ങളും കൌതുകം കൊണ്ടോ അല്ലെങ്കിൽ കൂട്ടുകാരുടെ സമ്മർദ്ദം കൊണ്ടോ മദ്യം ഉപയോഗിക്കുവാൻ തുടങ്ങുന്നവർ പിന്നീട് മദ്യത്തിന്റെ പതിവുകാരാകും. 1980 കളിൽ ഇന്ത്യയിൽ ആദ്യം മദ്യം ഉപയോഗിക്കുന്നവരുടെ പ്രായം 28 വയസായിരുന്നു. ഈ പ്രായം ഇപ്പോൾ 17 വയസായി കുറഞ്ഞിരിക്കുന്നു. 
 ബീയർ, വൈൻ, എന്നിവ പോലെയുള്ള മദ്യ പാനീയങ്ങൾ (ഇവ കുടിക്കുന്നത് മിക്കവാറും നഗരങ്ങളിൽ ആണ്) ഒഴികെ കള്ള്, ചാരായം, ദാരു, തുടങ്ങിയ നാടൻ മദ്യം ഗ്രാമീണ മേഖലകളിൽ വ്യാപകമാണ്. ഈ പാനീയങ്ങളിൽ എല്ലാം ഈതൈൽ ആൽക്കഹോൾ എന്ന ഘടകം ഉണ്ട്. ഇത് മനുഷ്യ ശരീരത്തിന്റെ ഭാവ നിലയെ പല രീതിയിൽ ബാധിക്കുന്നതാണ്. ഓരോ തരം മദ്യത്തിലും   ഈതൈൽ ആൽക്കഹോൾ അളവ് ശതമാനം വ്യത്യസ്തമായിരിക്കും. 
ഒരാൾ  മദ്യം കുടിക്കുമ്പോൾ അത് അവരുടെ രക്തത്തിൽ കലരുകയും ശരീരത്തിൽ എല്ലാ ഭാഗത്തും  എത്തുകയും ചെയ്യും. ഒരു തവണ കുടിക്കുന്നത് പോലും നിരവധി മണിക്കൂറുകളിൽ ശരീരത്തെ ബാധിക്കുവാൻ ഇടയാക്കും. ഈ മദ്യം വ്യക്തിയെ പിരിമുറുക്കം കുറയ്ക്കുവാനും സന്തോഷവാൻ ആകുവാനും സഹായിക്കും. ക്രമേണ ഇതിന്റെ ഫലം കുറയുന്നതോടെ വ്യക്തി  ആശയക്കുഴപ്പത്തിലാകുകയും ഉറക്കം തൂങ്ങുന്നവനുമാകും. മദ്യം അവബോധത്തിൽ  അയവു വരുത്തുകയും അയാളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് കുറക്കുകയും ലൈംഗിക പ്രവർത്തികൾ  കുറയുന്നതോടെ ലൈംഗിക താല്പര്യം വർധിക്കുകയും ചെയ്യും. 
മദ്യാസക്തി ഗുരുതരമായ തിരികെ വരുന്ന മസ്തിഷ്ക  രോഗമാണ്.    ഇതിനു മാനസികവും സാമൂഹികവുമായ നിരവധി  പരിണിത ഫലങ്ങളുണ്ട്.
"കുടിച്ചു മത്തനാകുക " എന്നാൽ എന്താണ്? 
ഒരു മണിക്കൂറിൽ ഒരു തവണ കുടിക്കുന്നത് ക്രമപ്പെടുത്തുവാൻ മനുഷ്യ ശരീരത്തിന് കഴിയും.ഒരു വ്യക്തി ഒരു നിശ്ചിത സമയത്തിനുള്ളിൽ ശരീരത്തിന് ക്രമപ്പെടുത്താൻ കഴിയാത്ത വിധത്തിൽ അമിതമായി മദ്യം കുടിച്ചാൽ അത് ശരീരം  മുഴുവൻ പടരും. ഇത് ആ വ്യക്തിയെ ഉറക്കത്തിലേക്ക് നയിക്കും. ചിട്ടപ്പെടുത്താൻ  കഴിയാതാകുന്നതോടെ ശരീരത്തിലെ നിയന്ത്രണം നഷ്ടമാകുകയും ചെയ്യും. 
മനുഷ്യന്റെ തലച്ചോറിനെ എങ്ങനെയാണ് മദ്യം ബാധിക്കുന്നത്? 
സംസാരം, പ്രവർത്തനം, തീരുമാനം എടുക്കൽ തുടങ്ങിയ കാര്യങ്ങളെ നിയന്ത്രിക്കുന്ന  തലച്ചോറിലെ ഭാഗത്തെ മദ്യം ബാധിക്കുമെന്ന് വ്യക്തമാണ്. ചിലപ്പോൾ ഒരു വ്യക്തി വല്ലപ്പോഴും മാത്രം ആണ് മദ്യം ഉപയോഗിക്കുന്നതെങ്കിൽ ഈ തടസ്സം വേഗം മാറുന്നതിനും സാധാരണ നിലയിൽ പ്രവർത്തനം നടക്കുന്നതിനും സാധ്യതയുണ്ട്. എന്നിരുന്നാലും മദ്യത്തിന് ആശ്രിതനായ  ഒരു വ്യക്തിയുടെ ശരീരം മദ്യത്തിന്റെ  കെട്ടുകളിൽ നിന്നും മോചിതമായാലും അയാളുടെ തലച്ചോർ അങ്ങനെ ആകണമെന്നില്ല. 
ദീർഘ കാലമായുള്ള മദ്യം ഉപയോഗം താഴെ പറയുന്ന കാര്യങ്ങളിലേക്ക് നയിച്ചേക്കാം. 
 • ഓർമ്മ ശക്തി നഷ്ടമാകുക 
 • വിഷാദ രോഗം 
 • അസ്വസ്തനാകുക അല്ലെങ്കിൽ ഭാവ നിലയിൽ പെട്ടെന്ന് വ്യതിചലനം വരിക 
 • അസാധാരണമാംവിധം ഉയര്ന്ന രക്തസമ്മര്ദ്ദം 
 • ഗർഭസ്ഥ ശിശുവിന് ദോഷം വരിക 
 • കാൻസർ വരാനുള്ള അധിക സാധ്യത  
 • മറവി രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു 
 • കരൾ പ്രവർത്തനം തകരുന്നു 
 • തലച്ചോറിലെ കോശങ്ങൾ ചുരുങ്ങുന്നു 
 • ഹൃദയ പേശികൾ ക്ഷയിക്കുകയും ക്രമരഹിതമായ സ്പന്ദനം ഉണ്ടാകുകയും ചെയ്യുന്നു 
 • ദഹന പ്രശ്നങ്ങൾ 
 • ലൈംഗികമായി പ്രവർത്തന ക്ഷമത ഇല്ലാതാകുക. 
 • അതി വേഗം വാർധക്യത്തിലെത്തുക 
 • ബുദ്ധിപരമായ പ്രവർത്തനങ്ങളിൽ കുറവ് 
ജീവശാസ്ത്രപരമായ മാറ്റങ്ങൾക്കു പുറമേ മദ്യം വ്യക്തിയുടെ വ്യക്തിത്വത്തെയും മറ്റുള്ളവരുമായുള്ള ഇടപഴകലിനെയും ബാധിക്കും. ഇന്ത്യയിൽ ബഹുഭൂരി പക്ഷം വീട്ടു വഴക്കു കേസുകളും റോഡ് അപകടങ്ങളും മദ്യം ഉപയോഗിച്ചതുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. 
മദ്യാസക്തി സംബന്ധിച്ച യാഥാർത്യങ്ങൾ 
 • ലോകാരോഗ്യ സംഘടന  (WHO) കരുതുന്നത് മദ്യപിക്കുന്ന ഓരോ വ്യക്തിയും അതുമായി ബന്ധപ്പെട്ട ഒരു ഗുരുതര പ്രശ്നത്തിന്   വിധേയൻ ആകുമെന്നാണ്. 
 • മദ്യം ഉപയോഗിക്കാത്തവരിൽ നിന്നും മൂന്നു മടങ്ങ് ശാരീരിക പ്രശ്നങ്ങൾ മദ്യം ഉപയോഗിക്കുന്നവർക്ക് നേരിടേണ്ടി വരും.
 • ഇന്ത്യയിലെ ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്ന അഞ്ചിൽ ഒരാൾ മദ്യ ഉപയോഗവുമായി നേരിട്ട് ബന്ധമുള്ളവരാണ്. 
 • ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന  തലയ്ക്കു എൽക്കുന്ന ഗുരുതര  മുറിവുകളിൽ അഞ്ചിൽ ഒന്നും മറ്റു മുറിവുകളിൽ മൂന്നിൽ രണ്ടും മദ്യവുമായി ബന്ധപ്പെട്ടതാണ്.
 • മദ്യം ഉപയോഗിക്കുന്നവർ,  പ്രത്യേകിച്ചു അവരുടെ പങ്കാളികളുമായി  അക്രമങ്ങളിൽ ഉൾപ്പെടുവാനുള്ള സാധ്യത ഏറെയുണ്ട്.ഈ കലഹങ്ങൾ ശാരീരികം, ലൈംഗികം, വൈകാരികം , സാമ്പത്തികം എന്നിവയാകാം. 
 • മദ്യം ഉപയോഗിക്കുന്നവർ ആത്മഹത്യ ശ്രമം നടത്താനുള്ള സാധ്യത കൂടുതലാണ്, അവരുടെ ലൈംഗിക ജീവിതം ആപല്ക്കരമാകും, എച്. ഐ വി രോഗം പകരാം, ക്ഷയ രോഗം, അന്നനാള കാൻസർ, കരൾ രോഗം,ചെറുകുടലിന്റെ ആദ്യ ഭാഗത്ത് വ്രണം തുടങ്ങിയവ വരാം. 
എന്താണ് മദിച്ചുല്ലസിക്കൽ ? 
മിക്കവരും കരുതുന്നത് ദീർഘ കാലമായുള്ള മദ്യപാനം മാത്രമാണ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതെന്നാണു. എന്നാൽ അമിത മദ്യപാനം  ഓർമ്മ നഷ്ടപ്പെടുവാനും, വിഷം കലർന്ന മദ്യം  ചിലപ്പോൾ മരണത്തിലേക്കും  വരെ നയിച്ചേക്കാം. 
പുരുഷന്മാർ  അഞ്ചു ഗ്ലാസ്സിൽ കൂടുതൽ മദ്യം ( അല്ലെങ്കിൽ അഞ്ചു ചെറിയ ഗ്ലാസുകളിൽ വൈൻ) ഒരൊറ്റ ഇരുപ്പിൽ (രണ്ടു മണിക്കൂറിനുള്ളിൽ) ഉപയോഗിച്ചാൽ അത് അമിത മദ്യപാന ഗണത്തിൽ വരും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് നാലാണ്. അമിത മദ്യപർ വേഗം കുടിച്ചു തീർക്കുന്നത്   ബോധം മറയും എന്ന തിരിച്ചറിവോടെയാണ്. അവർ മദ്യത്തിന് ആസക്തരോ ആശ്രിതരോ അല്ല. മദ്യം ഉപയോഗിക്കാതെ തന്നെ പ്രവർത്തിക്കുവാൻ കഴിയുകയും ചെയ്യും. 
മദിച്ചുല്ലസിക്കുന്ന ഘട്ടത്തിൽ മദ്യത്തിന്റെ സ്വാധീനം ഓരോ തവണ ഉപയോഗിക്കുമ്പോഴും വർധിച്ചു കൊണ്ടേയിരിക്കും. ഇത്തരം മദ്യപാനം മദ്യപനെ സ്വയം  വീർപ്പു മുട്ടിക്കുകയും തങ്ങളാൽ കഴിയുന്നതിലും അധികം മദ്യം ഉപയോഗിക്കുമ്പോൾ അത് ഛർദ്ദിച്ചു കളയുകയും ചെയ്യും.വ്യക്തമായ തീരുമാനം എടുക്കാനുള്ള തലച്ചോറിന്റെ കഴിവിനെ ബാധിക്കും, അപായകരമായ ലൈംഗിക ബന്ധങ്ങളിലേക്ക് നയിക്കപ്പെടുവാനും അപകടകരമായ നടപടികളിൽ ഏർപ്പെടുവാനും സാധ്യതയുണ്ട്. 
ദീർഘകാലം ഇത്തരം മദിച്ചുല്ലസിക്കൽ കാര്യങ്ങളിൽ ഏർപ്പെടുന്നത് കാൻസർ സാധ്യത വർധിപ്പിക്കും, വിഷാദം, ഉത്കണ്ഠ പോലെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ, തലച്ചോറിനു സ്ഥിരമായ കേടുപാട് എന്നിവ സംഭവിക്കാം. 
മദ്യാസക്തി തിരിച്ചറിയുന്നത് 
 നിരവധി ആളുകൾ  സാമൂഹിക ബന്ധമുള്ള ചടങ്ങുകളിൽ മദ്യപിക്കുമ്പോൾ അതിനോട് കൂടുതൽ ആശ്രിതത്വം വെക്കാതെ കഴിയുന്നതും ഒന്നോ രണ്ടോ ഗ്ലാസിൽ ഒതുക്കി നിർത്തുവാൻ ശ്രമിക്കും.   മദ്യാസക്തിക്ക് അടിപ്പെട്ടവരാകട്ടെ തങ്ങൾ എത്ര മാത്രം ഇവക്ക് കീഴ്പ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുന്നില്ല. അത്തരം സാഹചര്യങ്ങളിൽ ലഭിക്കുന്ന ചില മുന്നറിയിപ്പുകൾ അവർക്കോ അവരെ സ്നേഹിക്കുന്നവർക്കോ  ശീലം ആസക്തിയായി മാറി എന്ന് തിരിച്ചറിയാൻ  സഹായിക്കും. 
മദ്യാസക്തിക്ക് വിധേയനായ വ്യക്തിക്ക് തനിക്കു മദ്യത്തോടുള്ള പ്രതികരണ ശേഷി കൂടുതൽ  വർധിച്ചതായി അറിയാം. അതായത് രണ്ടു ഗ്ലാസ് മദ്യം കുടിക്കുമ്പോൾ തന്നെ കുഴഞ്ഞിരുന്ന ആൾ ഇപ്പോൾ അഞ്ചോ ആറോ ഗ്ലാസ് കുടിച്ചാൽ മാത്രമേ ആ തലത്തിലേക്ക് വരൂ. 
പിൻ വാങ്ങൽ സൂചനകളും ആസക്തിയുടെ സാധ്യതകളെ ചൂണ്ടിക്കാട്ടുന്നു. ഒരാൾ കുടി നിർത്തുമ്പോൾ അവർ കഠിനമായ മാനസിക ശാരീരിക പിൻ വാങ്ങൽ സൂചനകൾ ആയ വിറയൽ, പരിഭ്രമം,വിയർക്കൽ, ഛര്ദ്ദി, അസ്വസ്ഥത എന്നിവ കാട്ടും. നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനടി തന്നെ ഒരു ഡോക്ടറുടെ സഹായം തേടുക. 
മദ്യാസക്തി തിരിച്ചറിയുക 
താങ്കൾ മദ്യാസക്തി ഉള്ള വ്യക്തിയാണോ എന്ന് തിരിച്ചറിയുന്നതിനു പല ടെസ്റ്റുകൾ സഹായിക്കും. ഇവയിൽ ചിലത് സ്വയം ചെയ്യാൻ കഴിയും, എന്നാൽ മറ്റു ചിലത് വിദഗ്ധ പരിശീലനം നേടിയവരുടെ സഹായത്തോടെ ചെയ്യേണ്ടതാണ് 
മദ്യാസക്തൻ ആണോ എന്ന് മനസിലാക്കുവാൻ നിങ്ങൾക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഏറ്റവും അനായാസകരമായ ടെസ്റ്റ് ആണ് CAGE  (കേജ്).നാല്  ചോദ്യങ്ങളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. 
നിങ്ങൾക്ക് എന്നെങ്കിലും നിങ്ങൾ കുടിക്കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കണമെന്ന് തോന്നിയിട്ടുണ്ടോ? 
നിങ്ങളുടെ മദ്യപാനത്തെ കുറിച്ചു ആരെങ്കിലും വിമർശിക്കുമ്പോൾ അസഹ്യപ്പെടുത്തുന്നതായി  തോന്നുന്നുണ്ടോ? 
മദ്യപാനം സംബന്ധിച്ചു എന്നെങ്കിലും നിങ്ങൾക്ക് തെറ്റ് ചെയ്യുന്നു എന്ന ചിന്തയോ കുറ്റബോധമോ തോന്നിയിട്ടുണ്ടോ? 
നാഡികളെ സ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാവിലെ നിങ്ങൾ മദ്യം ഉപയോഗിച്ചിട്ടുണ്ടോ? അല്ലെങ്കിൽ തലേന്നത്തെ മദ്യത്തിന്റെ ക്ഷീണം തീർക്കുന്നതിനു (കണ്ണ് തുറക്കാൻ)? 
മുകളിൽ പറഞ്ഞ ചോദ്യാവലിയിലെ രണ്ടോ അതിൽ അധികമോ എണ്ണത്തിന് ഉവ്വ് എന്നാണു നിങ്ങളുടെ ഉത്തരമെങ്കിൽ നിങ്ങൾ ആസക്തനും വിദഗ്ധ സഹായം നേടേണ്ട വ്യക്തിയുമാനെന്നു അറിയുക. 
മദ്യാസക്തിക്കുള്ള ഓഡിറ്റ് ടെസ്റ്റ് മുഖേനയും മദ്യം സംബന്ധിച്ച പ്രശ്നങ്ങൾ മനസിലാക്കാം. 
ചികിത്സ 
മദ്യാസക്തിയിൽ   നിന്നും മോചനം നേടുന്ന വ്യക്തി ആദ്യം ചെയ്യേണ്ടത് തനിക്കു ഇത്തരമൊരു പ്രശ്നം ഉണ്ടെന്നും സ്വയം സമ്മതിക്കുകയും സഹായം തേടുകയുമാണ് വേണ്ടത്. നിങ്ങൾക്ക് ഒരു ഡോക്ടറെ സമീപിക്കുകയോ അല്ലെങ്കിൽ ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കുന്ന കുടുംബാംഗത്തോടോ അല്ലെങ്കിൽ സുഹൃത്തിനോടോ സംസാരിക്കുകയോ ചെയ്യാം. ഡോക്ടർ ആദ്യം നിങ്ങളോട് നടത്തുന്ന  അഭിമുഖത്തിലൂടെ നിങ്ങളിലെ ആസക്തിയുടെ വിശദാംശങ്ങൾ തിരിച്ചറിയുകയും എത്ര ഗുരുതരമാണ് നിലയെന്നു നിർണയിക്കുകയും ചെയ്യും.ഡോക്ടർ നിങ്ങളുടെ സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവരോടും വിവരം ആരായും. നിങ്ങൾക്ക് ഏറ്റവും അനുകൂലമായ ചികിത്സാ  രീതി രൂപീകരിക്കാൻ ഇതിനാൽ ഡോക്ടർക്ക് കഴിയും. 
മദ്യാസക്തിക്കുള്ള ചികിത്സക്ക് രണ്ടു ലക്ഷ്യങ്ങളുണ്ട്: രോഗി മദ്യം ഉപയോഗിക്കുന്നത് നിർത്തുക, മദ്യ മോചനം പൂർണമായും സാക്ഷാൽകരിക്കുന്നതിനു അനുയോജ്യമായ ജീവിത ശൈലി രൂപീകരിക്കാൻ സഹായിക്കുക 
ചികിത്സ സാധാരണ ആരംഭിക്കുന്നത്  വിഷം ഉന്മൂലനം ചെയ്യൽ  പ്രക്രിയയോട് കൂടിയാണ്. ഇത് മിക്കവാറും ഒരു ആഴ്ചയോ അതിൽ അധികമോ നീളുന്നതാണ് . ഈ കാലത്ത് രോഗികൾ മദ്യപാനം ഉപേക്ഷിക്കുകയും പിൻ വാങ്ങൽ സാധ്യത ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ അതിനെ ചെറുക്കുന്ന മരുന്നുകൾ നല്കുകയും ചെയ്യും. ഈ  ലഹരിപദാര്ത്ഥ വര്ജ്ജന ഘട്ടം ശരീരത്തെ ആസക്തി കാലത്തെ ക്രമങ്ങളിൽ നിന്നും മാറ്റും. 
അടുത്ത ഘട്ടം കൌൺസലിംഗ്, അത് ചികിത്സയുടെ ഭാഗമാണ്. രോഗിക്ക് ആസക്തിയുടെ പ്രകൃതവും  അതിലെ അപായകരമായ അവസ്ഥയും വെളിപ്പെടുത്തിക്കൊടുക്കും. ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനു എങ്ങനെ അവർക്ക് ഒരുങ്ങാമെന്നും അറിവ് നല്കും. ഈ ഘട്ടത്തിൽ കൌൺസലർ അല്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധൻ രോഗിയിലെ ഏതൊരു മാനസിക പ്രശ്നത്തെയും  തുറന്നു കാട്ടുവാൻ സഹായിക്കും. മദ്യത്തിലേക്കു ഇവരെ നയിച്ച  പ്രശ്നങ്ങളിലൂടെ ഡോക്ടർ ചികിത്സാ വഴികൾ തുറക്കും. അതേ സമയം രോഗി പിന്തുണ നല്കുന്ന ഗ്രൂപ്പ് മീറ്റിങ്ങുകളിൽ (രോഗികൾ കൂട്ടായി ) പങ്കെടുക്കും. പഴകിപ്പോയ ദുശ്ശീലത്തില്നിന്ന് രക്ഷപ്പെടുത്താന് ഉദ്ദേശിച്ചുള്ള ഈ സംഘ ചികിത്സ  അവരെ നിഷേധ മനോഭാവത്തിൽ നിന്നു മാറ്റും. ആസക്തി മൂലം വന്നു ഭവിച്ച ഏതെങ്കിലും മാനസിക പ്രശ്നങ്ങൾ സംബന്ധിച്ചു അവർ ഇവിടെ തുറന്നു സംസാരിക്കും, ആസക്തി മൂലം  പ്രയാസപ്പെടുന്ന മറ്റുള്ളവരിൽ നിന്നും പിന്തുണ ലഭിക്കാനും അവരുടെ സ്വഭാവത്തിൽ മാറ്റം വരുത്താൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും.ഈ ഘട്ടത്തിന്റെ അവസാനം  രോഗം തിരിച്ചു വരാനുള്ള സന്ദർഭങ്ങളെ  തിരിച്ചറിയാനും ഇത്തരം സമ്മർദ്ദങ്ങളെ അവഗണിക്കാനുമുള്ള പരിശീലനം രോഗിക്ക് ലഭിക്കും. 
ഈ ഘട്ടത്തിൽ രോഗിയുടെ കുടുംബം,സുഹൃത്തുക്കൾ തുടങ്ങിയവർക്കും പരിശീലനം നൽകുകയും സംഘം ചേർന്നുള്ള യോഗത്തിൽ പങ്കെടുക്കുന്നതിനാൽ ഇപ്രകാരം അവരെ സഹായിക്കാം എന്ന് മനസിലാകുകയും ചെയ്യും. 
മൂന്നാമത്തെയും അവസാനത്തേതുമായ   ചികിത്സാ തലം എന്നത് രോഗി തന്റെ പഴയ ജീവിത സാഹചര്യങ്ങളിലേക്ക് തിരികെ പോകുന്നതോടെ മദ്യ വിമുക്തർ ആയി നില നില്ക്കാൻ സഹായം ലഭ്യമാക്കുന്നതാണ്. അതോടൊപ്പം രോഗാസക്തിയിൽ നിന്നും മോചനം നേടിയവർക്ക് പിന്തുണ  നല്കുന്ന മറ്റു   സഹായ സംഘങ്ങളുടെ യോഗങ്ങളിലും രോഗി  പങ്കെടുക്കണം . 
1. എല്ലാ കണക്കുകളും :ഗുരുരാജ് ജി, പ്രതിമ മൂർത്തി, ഗിരിഷ് എൻ, ബെനിഗൽ വി. മദ്യ ബന്ധിത ദോഷങ്ങൾ: പൊതുജനാരോഗ്യത്തിനും, ഇന്ത്യയിലെ നയത്തിനുമുളള ബന്ധം , പ്രസിദ്ധീകരണം എണ്ണം 73, നിംഹാൻസ്, ബാംഗളൂർ,ഇന്ത്യ, 2011 
White Swan Foundation
malayalam.whiteswanfoundation.org