തകരാറുകൾ

എങ്ങനെ എനിക്ക് പുകവലി ഉപേക്ഷിക്കാം ?

ശരിയായ വിദഗ്ധരുടെ സഹായവും പിന്തുണയും മൂലം പുകവലി ആസക്തിയിൽ നിന്നും നിങ്ങൾക്ക് മുക്തനാകാം

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

എന്താണ് പുകയില ആസക്തി? 
പുകയിലയുടെ പല തരത്തിലുള്ള ഉപയോഗം  മൂലം ഇന്ത്യയിൽ ഏറ്റവും അധികം ആസക്തിക്ക് കാരണമായത് പുകയിലയാണ്. ലോകത്താകെ ഏറ്റവും കൂടുതൽ പുകയില വിഷം സിഗരറ്റിലൂടെ ആണെങ്കിൽ ഇന്ത്യയിൽ അത് സിഗരറ്റ് , ബീഡികൾ, ചവയ്ക്കുന്ന പുകയില എന്നിങ്ങനെ പലവിധത്തിൽ ഉപയോഗിക്കപ്പെടുന്നു. പുകയില ഒരു ഉയർന്ന ആസക്തി ഉണ്ടാക്കുന്നതാണ്. അത് ഉപേക്ഷിക്കണമെന്നു ഉപയോഗിക്കുന്ന വ്യക്തി ആഗ്രഹിച്ചാലും അതിനു കഴിയാറില്ല. മാത്രമല്ല അതിൽ ഏറ്റവും വളരെയധികം   വിഷവും  അടങ്ങിയിരിക്കുന്നു. ഏകദേശ കണക്കുകൾ പ്രകാരം ഓരോ വർഷവും അഞ്ചു ലക്ഷം മരണങ്ങൾ പുകയില ഉപയോഗത്തിലൂടെ ലോകത്ത് നടക്കുന്നു. ഇന്ത്യയിൽ പ്രതി വർഷം ഒരു ലക്ഷം മരണങ്ങളാണ് ഇത് മൂലം നടക്കുന്നത്. 
2500 ഇന്ത്യക്കാർ പുകയില സംബന്ധിത രോഗങ്ങളാൽ ഓരോ വർഷവും മരിക്കുന്നു. ലോകമൊട്ടാകെ  പുകയില ഉപയോഗത്തെ തുടർന്നുള്ള  രോഗം മൂലം മരിക്കുന്നവരുടെ എണ്ണം കൊക്കെയിൻ,  ഹെറോയിൻ, മദ്യം എന്നിവയുടെ ഉപയോഗം, അഗ്നിബാധ, അപകടങ്ങൾ, കൊലപാതകങ്ങൾ, ആത്മഹത്യകൾ, എയ്ഡ്സ്  തുടങ്ങിയവ മൂലം മരിക്കുന്നവരുടെ ആകെ എണ്ണത്തേക്കാളും അധികമാണ്. 
എന്താണ് പുകയില? 
നിക്കോട്ടിന ടോബാക്കം എന്ന മരത്തിൽ നിന്നും സാംശീകരിച്ചു എടുക്കുന്നതാണ് പുകയില എന്ന വസ്തു. ഈ ചെടിയുടെ ഇലകൾ ഉണക്കി മറ്റു ചില വസ്തുക്കളുമായി കൂട്ടി യോജിപ്പിച്ചു ബീഡികൾ, സിഗരറ്റുകൾ, മൂക്കിപ്പൊടി, ഹുക്ക, കട്ടിപുടി (തടി ഇടിച്ചു പൊടിച്ചത്) , സാർദ്ദ (ചവക്കുന്ന പുകയില)   തുടങ്ങി യവ ഉണ്ടാക്കുന്നു. ഇവയാണ് പുകയില മൂലം ഉപയോഗിക്കാവുന്ന മറ്റുള്ളവ. പുകയില പല വിധത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ചവക്കുന്ന സുപാരി,  മൂക്കിലൂടെ വലിച്ചെടുക്കുന്ന (സ്നഫ്), പുകവലി (സിഗരറ്റ്, ബീഡികൾ).
പുകയില മരത്തിലെ ഇലകളിൽ കാണുന്ന നിക്കോട്ടിൻ എന്ന രാസ പദാർത്ഥമാണ് ഉത്തേജകമാകുന്നത്. പുകയില ചവക്കുന്നതിലൂടെയും പുകവലിക്കുന്നതിലൂടെയുംകാർബൻ മൊണോക്സൈഡ് , ടാർ എന്നിവ ഉൾപ്പെടെ നാലായിരത്തോളം രാസ വസ്തുക്കൾ നിക്കോട്ടിനിൽ  നിന്നും പുറത്തു വരുന്നുണ്ട്. 
എങ്ങനെയാണ് പുകയില ആസക്തി ഉണ്ടാകുന്നത്? 
പുകയിലയുടെ ഉപയോഗം തലച്ചോറിൽ ഡോപമൈൻ  ഉദ്പാദനത്തെ ഉത്തേജിപ്പിക്കും. ആഹ്ലാദം നല്കുന്നതുമായി ബന്ധപ്പെട്ടു ഒരു നാഡിയിലേക്കോ മാംസപേശിയിലേക്കോ ഒരു സംജ്ഞ കടത്തിവിടുന്നതിനായി നാഡീതന്തു ഉല്പാദിപ്പിക്കുന്ന രാസപദാര്ഥം ആണിത്. ഇതൊരു സുഖകരമായ പ്രവർത്തനം ആണല്ലോ എന്ന് തലച്ചോറിൽ ഒരു ചിന്ത വളരും. അത് കൊണ്ടാണ് പുകയില വീണ്ടും ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്ന ചിന്തകൾ വ്യക്തിയിൽ ഉണരുന്നത്. ക്രമേണ സംജ്ഞ കടത്തിവിടുന്ന സൂക്ഷ്മ സംവേദന ശക്തി കുറയുകയും ആഹ്ലാദ അവസ്ഥ പഴയ നിലയിൽ എത്തുവാനും നില നിർത്തുവാനും കൂടുതൽ പദാർത്ഥം ആവശ്യമെന്ന് തോന്നുകയും ചെയ്യും. 
ഒരു വ്യക്തി നിക്കോട്ടിൻ ഉപയോഗിക്കുമ്പോൾ  രാസ വസ്തുക്കൾ തലച്ചോറിൽ എത്തുന്നത് ത്വക്ക് , വായ, മൂക്കിലെ ശ്ലേഷ്മ  സ്തരം, ശ്വാസ കോശം എന്നിവയിലൂടെയാകും. നിക്കോട്ടിൻ പുകവലിയിലൂടെ ഉപയോഗിക്കുമ്പോൾ അത് ശരീരത്തിലാകെ  ഒരു ആവേഗവും ഉന്മേഷത്തിൽ അല്പം ഉയർച്ചയും നല്കും. ചില നിമിഷങ്ങൾ കഴിയുമ്പോൾ ശരീരത്തിനുണ്ടായ  പുതു ശക്തി  കുറയുകയും  നിങ്ങൾ തളർന്നതായി തോന്നുകയും തീരെ ഉന്മേഷം കുറഞ്ഞതായി അനുഭവപ്പെടുകയും ചെയ്യും. ഈ തോന്നൽ, പുകവലിയുമായി ബന്ധപ്പെട്ട പിൻ വാങ്ങൽ സൂചനയാണ് എന്നതിനാൽ  അടുത്ത പുകയില ഉപയോഗത്തിനായി അത് നിങ്ങളെ പ്രേരിപ്പിക്കും. 
പഠനങ്ങൾ വ്യക്തമാക്കുന്നത് പുകയില ആസക്ത്തിക്ക് കൂടുതൽ വിധേയരാകുന്നത് കുട്ടികളും കൌമാരക്കാരും ആണെന്നതാണ്. ജീവിതത്തിൽ എത്ര നേരത്തെ ഒരാൾ പുകയില ഉപയോഗിക്കുന്നുവോ അവർ ഇവയിൽ ആസക്തരാകാനുള്ള സാധ്യതകളും അതു പോലെ  കൂടുകയാണ്. 
കൊക്കൈൻ, ഹെറോയിൻ എന്നിവയുടെ ഉപയോഗത്തിലൂടെ തലച്ചോറിൽ വരുന്ന മാറ്റങ്ങൾ പോലെ തന്നെയാണ് പുകയില ഉപയോഗത്തിലൂടെയും ഉണ്ടാകുന്നത്. ദീർഘ കാലത്തെ ഉപയോഗത്തിന് ശേഷം വ്യക്തിക്ക്   ചില പ്രത്യേക സന്ദർഭങ്ങളിലോ  ചില സൂചനകളിലൂടെയോ വീണ്ടും പുകവലിക്കണമെന്നു ( അല്ലെങ്കിൽ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ തോന്നുക) തോന്നും. ഒരു ദിവസത്തിലെ ചില പ്രത്യേക സന്ദർഭങ്ങൾ ഉദാഹരണത്തിന് അവർ സാധാരണ എഴുന്നേൽക്കുന്ന സമയം, അല്ലെങ്കിൽ കാപ്പി കുടിക്കാനോ ഊണ് കഴിക്കാനോ ഉള്ള ഇടവേള  തുടങ്ങിയ സമയങ്ങളിൽ അവർക്ക് പുകയില ഉപയോഗിക്കണമെന്ന് തോന്നും. വാഹനം ഓടിക്കുമ്പോൾ, മദ്യം കുടിക്കുമ്പോൾ അല്ലെങ്കിൽ ആയാസകരമായ ജോലികൾ ചെയ്യുമ്പോൾ തുടങ്ങിയ ചില  പ്രവർത്തനങ്ങളിൽ   ഏർപ്പെടുമ്പോൾ വ്യക്തിക്ക് പുകവലിക്കാനുള്ള ശക്തമായ താല്പര്യം ജനിക്കും. 
പുകയില ആസക്തി മൂലമുള്ള അനന്തര ഫലം ?
പുകയില അല്ലെങ്കിൽ നിക്കോട്ടിൻ എന്നിവയുടെ ഉപയോഗം ശരീരത്തിലെ ഓരോ അവയവത്തെയും ബാധിക്കും.ഈ പദാർഥം ഉപയോഗിക്കുന്നതോടെ ആഡ്രിനാലിൻ ഉദ്പാദിപ്പിക്കുവാൻ പ്രേരകമാകുകയും അത് ശരീരത്തിന്റെ ഊഷ്മാവ്, ഹൃദയ മിടിപ്പ് , രക്ത സമ്മർദ്ദം  എന്നിവ ഉയർത്തുകയും ചെയ്യും. 
പുകയില  ഉപയോഗിക്കുന്നവർക്ക് ശ്വാസകോശം, വായ, സ്തനം, ഗർഭ പാത്രം, പാൻക്രിയാസ്, വൃക്ക, വയർ എന്നിവിടങ്ങളിൽ കാൻസർ വരാനുള്ള സാധ്യതകൾ വളരെയേറെയാണ്. പുക രഹിതമായ പുകയില ഉപയോഗിക്കുന്നവരിൽ വായ, അന്നനാളം, ശ്വാസ നാളം, വയർ, പാൻക്രിയാസ് എന്നിവിടങ്ങളിൽ അർബുദം വരാം. 
ദീർഘ കാലമായുള്ള പുകയില ഉപയോഗം മറ്റു പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും.  അകാല വാർധക്യം ബാധിച്ചതിനു സമാനമായി ത്വക്കിന്റെയും പല്ലിന്റെയും നിലയിൽ മാറ്റം, തിമിരം, ഉയർന്നതോ താഴ്ന്നതോ ആയ രക്ത സമ്മർദ്ദം, കൊഴുപ്പ് (രക്തത്തിലും മറ്റും കാണുന്നതും രക്തം കട്ടിപിടിക്കുന്നതിനു ഹേതുവായി കരുതപ്പെടുന്നതുമായ ഒരു തരം കൊഴുപ്പ്) ശ്വാസ കോശ സംബന്ധമായ പ്രശ്നങ്ങൾ, ഹൃദയാഘാതം, പക്ഷാഘാതം എന്നിവക്കുള്ള ഉയർന്ന സാധ്യത,ഗർഭസ്ഥ ശിശുവിന് ഹാനി ഉണ്ടാകുക (ഒരു ഗർഭിണി പുക വലിച്ചാൽ) , ഷണ്ഡത്വം, വന്ധ്യത  തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. പുകയിലയുടെ ഉപയോഗം പ്രമേഹം, രക്ത വാതം, അസ്ഥി ക്ഷയം എന്നിവക്കുള്ള അപകട സാധ്യതകൾ ഉയർത്തുന്നു. 
പുകവലിക്കരനായ ഒരു വ്യക്തിയുടെ ആയുസ്  പുക വലിക്കാത്ത വ്യക്തിയേക്കാൾ 15 വർഷം കുറവാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 
മറ്റൊരാൾ പുക വലിക്കുന്നതും ആ പുക ശ്വസിക്കുന്നതും ദോഷകരമാകും.പലപ്പോഴും ഇത്തരക്കാരുടെ പുകവലി പുക ശ്വസിക്കുന്നവർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും  മരണ കാരണം ആകുകയും ചെയ്യും.  ദീർഘ കാലം മറ്റുള്ളവരുടെ പുക വലിക്കു വിധേയരാകുന്നവരിൽ ശ്വാസ കോശ,സ്തന, കരൾ അർബുദങ്ങൾക്ക് സാധ്യത ഏറെയാണ്. അത് പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനും കാരണമാകും. സാധാരണ കരുതുന്നത് പോലെ സുരക്ഷിതമായ നില എന്നത് ശ്വസനത്തിൽ ഇല്ല. പുക ശ്വസിക്കുന്നത് എപ്പോഴും അപകടകരം തന്നെ. 
ബീഡി, മൂക്കുപൊടി മുതലായ സിഗരറ്റ് രഹിത പുകയിലകൾ സുരക്ഷിതമാണ് എന്നൊരു പൊതു ചിന്തയുണ്ട്. എന്നാൽ ഇത് സത്യമല്ല. അവയും സിഗരറ്റ് പോലെ തന്നെ ഹാനികരവും വ്യക്തിക്കും അയാൾക്ക് ചുറ്റുമുള്ളവർക്കും ദോഷകരവുമാകും.
പുകയില ആസക്തി ഉണ്ടാകുന്ന അപായ സാധ്യത ആർക്കാണ് ഉള്ളത് ? 
ദീർഘ കാലം പുകയില വസ്തുക്കൾ ഉപയോഗിക്കുന്ന ഏതൊരു വ്യക്തിക്കും ആസക്തി ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. വളരെ അടുത്ത ബന്ധുക്കൾ പുകയിലക്ക് ആസക്തർ ആയിട്ടുള്ളവർ, കുട്ടിക്കാലത്തോ കൌമാരപ്രായത്തിലോ പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുവാൻ തുടങ്ങിയവർ, മറ്റു വസ്തുക്കളോട് ആസക്തി തോന്നിയ ചരിത്രം ഉള്ളവർ 
(മദ്യം.അതും അല്ലെങ്കിൽ  മയക്കു മരുന്നുകൾ ) മാനസികാരോഗ്യ രോഗം ഉണ്ടായിരുന്നവർ. ഈ ഓരോ ഘടകവും വ്യക്തിയുടെ ആസക്തിയിലേക്കുള്ള സാദ്ധ്യതകൾ ഉയർത്തുന്നു.  
പുകയില ആസക്തി എങ്ങനെ തിരിച്ചറിയാം? 
എല്ലാ ദിവസവും കുറച്ചു സിഗരറ്റുകൾ വലിക്കുകയോ പുകയില മുറുക്കുകയോ ചെയ്യുന്ന ശീലമുണ്ടെങ്കിൽ  നിങ്ങൾക്ക് മിക്കവാറും ആസക്തി ഉണ്ടാകുവാനോ അല്ലെങ്കിൽ അതിലേക്കു നയിക്കപ്പെടുവാനോ ഉള്ള സാധ്യതയുണ്ട്. നിക്കോട്ടിൻ ആശ്രയത്വം,/ പുകവലിക്കാരിലെ ആസക്തി യുള്ളവരിൽ  കാണുന്ന ചില സൂചനകൾ: 
  • പുക വലി നല്ലതല്ലെന്ന് നിങ്ങൾക്ക് അറിയാം,  ഒപ്പം  ചില ശ്രമങ്ങൾ  നടത്തുകയും  അവ  പരാജയപ്പെടുകയും  ചെയ്തു . 
  • പുകവലി  ആരംഭിച്ച  കാലത്തെ പരിഗണിച്ചാൽ  ഇപ്പോൾ  പ്രതിദിനം  അധികം  സിഗരറ്റുകൾ ഉപയോഗിക്കുന്നു . 
  • കുറച്ചു മാസങ്ങൾക്ക്  മുൻപ്  ലഭിച്ച നില ലഭിക്കാൻ  കൂടുതൽ സിഗരറ്റുകൾ ഇപ്പോൾ ആവശ്യമാണ് . 
  • ഒരു ദിവസത്തിന്റെ  അവസാനം  താങ്കൾ  ഉദ്ദേശിച്ചതിലും  അധികം  സിഗരറ്റ് വലിച്ചിരിക്കുന്നു .
  • സിഗരറ്റ് ലഭ്യമല്ലാതാകുമ്പോൾ നിങ്ങൾക്ക് മേൽ സമ്മർദ്ദം  ഉള്ളതായി   അനുഭവപ്പെടുന്നുവെന്ന് മനസിലാകുന്നു. 
  • നിങ്ങൾ പുകവലിക്കുന്നത്  നിർത്തുവാൻ  ശ്രമിക്കുമ്പോൾ  പിൻ വാങ്ങൽ സൂചനകൾ കാണുന്നതിനാൽ  പ്രതി ദിന  ജീവിതം മുന്നോട്ടു  കൊണ്ട്  പോകാൻ  ബുദ്ധി  മുട്ട്  വരുന്നു . 
  • ഒരു നിശ്ചിത സമയം പുക വലിക്കാതെ  ഇരിക്കുമ്പോൾ  നിങ്ങളുടെ  ചിന്തകൾ മുഖ്യമായും  എങ്ങനെ അടുത്ത സിഗരറ്റ് ലഭിക്കും എന്നാകുന്നു . 
  • താങ്കളുടെ ജീവിതത്തിലെ  പ്രവർത്തനങ്ങൾ  പുകവലി ശീലത്തിന് തടസ്സം വരാത്ത  രീതിയിൽ  ആസൂത്രണം ചെയ്യുന്നു. (പുകവലി അനുവദിക്കുന്ന ഭക്ഷണ ശാലകകളിൽ മാത്രം പോകുന്നു, അല്ലെങ്കിൽ സിഗരറ്റ് വാങ്ങാൻ കഴിയുന്ന സ്ഥലങ്ങളിലേക്ക് പോകുന്നു) 
  • പുകവലി അനുവദിക്കാത്ത ഇടങ്ങളിൽ സിഗരറ്റ് ഇല്ലാതെ നിൽക്കുവാൻ പ്രയാസം അനുഭവപ്പെടുന്നു. 
  • രോഗിയാണെങ്കിലും നിങ്ങൾ പുകവലിക്കുന്നു. അതല്ലാതെ സാധാരണ നിലയിൽ പ്രവർത്തിക്കാൻ  കഴിയുന്നില്ല. 
മുകളിൽ പറഞ്ഞ ചില സൂചനകൾ നിങ്ങൾക്ക് അനുഭവമാണെങ്കിൽ താങ്കൾ പുകവലിക്ക് ആസക്തിയുള്ള വ്യക്തിയാണെന്ന് കരുതുകയും സഹായം തേടുകയും വേണം. 
* മൂക്ക് പൊടി, പുകയില മുറുക്കൽ, അല്ലെങ്കിൽ മറ്റു പുകയില വസ്തുക്കളുടെ ഉപയോഗം എന്നിവയിൽ നിങ്ങൾ ആസക്തനാണെന്ന് തോന്നുന്നു എങ്കിൽ മുകളിൽ പറഞ്ഞ അതേ നിർദ്ദേശങ്ങളുടെ പിൻ ബലത്തിൽ പരിശോധിക്കണം. പുകവലി അല്ലെങ്കിൽ സിഗരറ്റ് എന്ന വാക്ക് മാറ്റി താങ്കൾ ആശ്രിതൻ ആയിരിക്കുന്ന വസ്തുവിന്റെ പേര് ചേർത്തു പരിഗണിക്കുക.
പുകയില ഉപയോഗിക്കുന്നവരിലെ പിൻ വാങ്ങൽ സൂചനകൾ:  ഉദ്വേഗം, വിറയൽ, ഉൽകണ്ഠ, വിഷാദ ഭാവം, ഉറക്ക കുറവ്, ഉന്മത്തനാകുക, ഹൃദയ മിടിപ്പ് കുറയുക, ഭക്ഷണത്തോട് ആർത്തി, അസ്വസ്ഥത. 
തിരിച്ചറിയലും  ചികിത്സയും 
അമർ ( പേര് മാറ്റിയതാണ്) ദിനം പ്രതി നിരവധി സിഗരറ്റുകൾ വലിക്കുന്ന ശീലക്കാരനാണ്. ഏറെ തിരക്കുള്ള ഉദ്യോഗസ്ഥൻ ആയതിനാൽ ഒരു സിഗരറ്റ് വലിക്കാനുള്ള സമയമായിരുന്നു അയാൾ എപ്പോഴും തേടിയിരുന്നത്. അയാൾ സിഗരറ്റിനോട് കൂടുതൽ ആസക്തവാൻ ആയപ്പോൾ ഒരു മണിക്കൂറിൽ കൂടുതൽ തനിക്കു ജോലിയിലോ മറ്റു പ്രവർത്തനങ്ങളിലോ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന് സ്വയം ബോധ്യമായി. അതോടെ അയാൾ പോക്കറ്റിൽ സിഗരറ്റ് ഒളിപ്പിക്കുവാൻ തുടങ്ങി. പുകവലിക്കാനായി മീറ്റിങ്ങുകളിൽ നിന്നും വേഗം ഇറങ്ങും, പുകവലി നിരോധിച്ചതിന്റെ പേരിൽ  വിമാന യാത്ര പോലും വേണ്ടെന്നു വെച്ചു. 
ഒരു സംഘം മാനസികാരോഗ്യ വിദഗ്ദ്ധരിൽ നിന്നും പിന്തുണ ലഭിച്ച ശേഷം തന്റെ ജീവിത നിലവാരവും പ്രവർത്തന രംഗത്തെ മികവും മൊത്തത്തിൽ ഉയർന്നതായി അമർ കണ്ടെത്തി. ഏത് സമയവും സിഗരറ്റ് വേണമെന്ന തന്റെ ചിന്തകൾ മാറിയെന്നും  സമ്മർദ്ദ രഹിത ജീവിതം നയിക്കാൻ തനിക്കു കഴിയുമെന്നും അയാൾ ഡോക്ടറോട് പറഞ്ഞു. 
ഈ സാങ്കൽപിക വിവരണം യഥാർത്ഥ   ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ആ ജീവിത നില തിരിച്ചറിയുക എന്ന ഉദ്ദേശ്യത്തോടെ അവതരിപ്പിച്ചതാണ്
പെട്ടെന്ന് പിൻ മാറുന്ന രീതിയിലൂടെ (മനശാസ്ത്രജ്ഞർ പെട്ടെന്ന് പിന്മാറുന്ന രീതിയെ അംഗീകരിക്കുന്നില്ലെങ്കിൽ പോലും ) നിരവധി പേർ  നിക്കോട്ടിൻ ആസക്തിക്ക് ഇടയാകുന്ന  ഉപയോഗം സ്വയം ഉപേക്ഷിച്ചു. മറ്റുള്ളവർക്കാകട്ടെ ഒരു ഡോക്ടറുടെ സഹായം വേണ്ടി വന്നു. പുകവലി ഉപേക്ഷിക്കാൻ നിങ്ങൾ ശ്രമിക്കുകയും വിജയം വരിക്കാത്ത ആളുമാണ് താങ്കളെങ്കിൽ നിരാശനാകരുത്. നിങ്ങളുടെ ആസക്തിയിൽ നിന്നുമുള്ള മോചനത്തിന് ചിലരുടെ പിന്തുണ പ്രയോജനം ചെയ്തേക്കും. ഒരു മനശാസ്ത്രജ്ഞനെ നിങ്ങൾക്ക് സഹായത്തിനായി സമീപിക്കാം. 
കണക്കുകൾ പ്രകാരം വെറും 3 ശതമാനത്തിനു മാത്രമേ സ്വയം പുകവലിയിൽ നിന്നും മോചനം നേടാൻ കഴിയുന്നുള്ളൂ. മറ്റുള്ളവരിൽ മിക്കവർക്കും ഡോക്ടർമാരുടെ സഹായം വേണ്ടി വരും. പുകയില ആസക്തിയിൽ നിന്നും മോചനം നേടുന്നത് എളുപ്പമല്ല . അതിൽ നിന്നുള്ള മോചനത്തിന് സഹായം തേടുന്നതിൽ യാതൊരു വിധ തെറ്റുകളുമില്ല 
പല കേസുകളിലും ആസക്തിയുള്ള ഒരു വ്യക്തിയെ ഡോക്ടർ അല്ലെങ്കിൽ മനശാസ്ത്രജ്ഞൻ എന്നിവരുടെ അടുക്കലേക്കു കൊണ്ട് വരുന്നത് കുടുംബാംഗമോ സുഹൃത്തോ ആകും.ഡോക്ടർ  അല്ലെങ്കിൽ കൌൺസലർ  ആസക്തിയുടെ തീവ്രത മനസിലാക്കുവാൻ നിങ്ങളോട് നിരവധി ചോദ്യങ്ങൾ ചോദിക്കാം. വ്യക്തമായി കാര്യം നിർണയിക്കുന്നതിനു ഫാഗർ സ്ട്രോം ടെസ്റ്റ് നടത്തും. രോഗാവസ്ഥ വിലയിരുത്തുക എന്നതിന്റെ ഭാഗമായി ഇത് നിങ്ങളുടെ സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവരുമായി കൂടി നടത്തുന്ന അഭിമുഖങ്ങളാണ്.മികച്ച ചികിത്സാ രീതി നിശ്ചയിക്കുകയാണ് ഉദ്ദേശ്യം. 
മയക്കു മരുന്ന്, മദ്യം എന്നിവയോടുള്ള ആസക്തിയിൽ നിന്ന് വ്യത്യസ്തമായി പുകയില  ആസക്തിക്കാരനായ രോഗിയെ ആശുപത്രിയിൽ  കിടത്തി ചികിത്സിക്കേണ്ടതില്ല. ഈ ചികിത്സയുടെ ലക്ഷ്യം  രോഗിയെ പുകയില ഉപയോഗം ഉപേക്ഷിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക എന്നതാണ്. പുകവലിക്കാരൻ അല്ലാത്ത ഒരു വ്യക്തിയായി സ്വയം ചിന്തിക്കാൻ അയാളെ സഹായിക്കുന്നതിലൂടെയാകും. ഇത് മൂലം അവർക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയും സമ്മർദ്ദങ്ങളെയും അതിജീവിക്കാൻ അവർക്ക് കരുത്തു നല്കും. 
പുകവലിക്കുന്ന ഘട്ടത്തിൽ തന്നെ രോഗിയോട് സ്വയം ഇവ ഉപേക്ഷിക്കുന്ന തീയതി നിശ്ചയിക്കുവാൻ ആവശ്യപ്പെടും.ഈ തീരുമാനം നടപ്പിൽ വരുത്തുന്നത് അനായാസകരമാക്കുന്നതിനു പുകയില തുണ്ട് (നിക്കോട്ടിൻ ക്യാച്ച് ) അവർക്ക് നല്കും. പിൻ വാങ്ങൽ സൂചനകളെ നേരിടുന്നതിനു ഉതകുന്ന ചില മരുന്നുകൾ അവർക്ക് നല്കും. 
 പിൻ വാങ്ങൽ സൂചനകളെ കൈകാര്യം ചെയ്യുന്നതിനും   ഫലപ്രദമായി നേരിടുന്നതിനും രോഗികൾ പിന്തുണയ്ക്കുന്ന സംഘങ്ങളിൽ ചേരുവാൻ ഉപദേശം നല്കും. ഇതിനൊപ്പം പുകയില ഉപയോഗ സംബന്ധമായ വിഷയങ്ങൾ പ്രതിപാദിക്കുന്ന പഠനങ്ങളും   പ്രയോജനകരമാകുന്ന പരിശീലനങ്ങളും രോഗിക്ക് നല്കും.  സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണയും പിന്തുണയ്ക്കുന്ന സംഘത്തിന്റെ സഹായവും രോഗിയെ ആസക്തിയിൽ നിന്നു പുറത്തു വരാനും പുകയില മോചിതനായി തുടരാനും സഹായിക്കും.
White Swan Foundation
malayalam.whiteswanfoundation.org