തകരാറുകൾ

ബുദ്ധിപരമായ വളര്ച്ചക്കുറവ്

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

എന്താണ് ബുദ്ധിപരമായ വളര്ച്ചക്കുറവ്?

A

 
 
അനിരുദ്ധിന് വയസ്സ് നാല് ആയെങ്കിലും, മറ്റുള്ളവരുടെ സഹായമില്ലാതെ നടക്കാന്‍ സാധ്യമല്ല. സുഹൃത്തുക്കളില്‍ ചിലരേയും കുടുംബാംഗങ്ങളേയും അവന് തിരിച്ചറിയാന്‍ സാധിക്കുമെങ്കിലും, സ്വന്തം മുഖഭാഗങ്ങളുടെ പേര് അറിയില്ല, അര്ത്ഥവത്തായ ഒരു വാക്ക്  സംസാരിക്കാന്‍ സാധിക്കില്ല. ഒരു വയസ്സു പ്രായമുള്ള കുട്ടിയുടെ അത്ര മാനസിക വളര്ച്ചയേ അവനുള്ളൂയെന്നും   ബുദ്ധിപരമായ  വളര്ച്ച്ക്കുറവ് ഉണ്ടെന്നുമാണ് ലക്ഷണങ്ങളിലൂടെ  സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. 
 
ഈ കഥ ഇവിടെ പറഞ്ഞിരിക്കുന്നത് ഈ അസുഖം യഥാര്ത്ഥ ജീവിതത്തില്‍ അനുഭവപ്പെടുന്നത് എങ്ങനെയാണെന്ന്  മനസ്സിലാക്കുന്നതിന് വേണ്ടിയാണ്. 
 
ഒരു മനുഷ്യന്‍റെ  എല്ലാത്തരത്തിലുമുള്ള വികാസപരിണാമങ്ങള്ക്കും  കാലതാമസം വരുത്തുന്ന അവസ്ഥയ്ക്കാണ്  അഥവാ ബുദ്ധിപരമായ വളര്ച്ചക്കുറവ് എന്ന് പറയപ്പെടുന്നത്. പേശീ ചലന ശേഷി (ശരീര ഗതിയ്ക്കുമേലുള്ള നിയന്ത്രണം), ധാരണാശേഷി( ചിന്തിക്കുക, സന്ദര്ഭോചിതമായും ബുദ്ധിപരവുമായ ഇടപെടല്‍), സാമൂഹ്യ ഇടപെടല്‍ ശേഷി(സമൂഹവുമായുള്ള ഇടപെടലും സഹകരണ മനോഭാവത്തോടെയുള്ള പെരുമാറ്റവും), ഭാഷാപ്രയോഗ ശേഷി (മറ്റുള്ളവര്‍ പറയുന്നത് മനസ്സിലാക്കുകയും സംസാരിക്കാന്‍ പഠിക്കുകയും) എന്നീ  നാല് മേഖലകളിലാണ് ഈ കാലതാമസം കാണുന്നത്. സാധാരണയിലും താഴ്ന്ന നിലയിലുള്ള മാനസിക വളര്ച്ചയും ബുദ്ധിപരമായ വളര്ച്ചക്കുറവും മാനസിക വൈകല്യമായാണ് വിവക്ഷിക്കപ്പെടുത്. 
 
ശ്രദ്ധിക്കുക: ബുദ്ധി മാന്ദ്യം എന്ന പദം ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും അത് അധിക്ഷേപകരമാണ്. ഇവിടെ ഈ തകരാറിന് ബുദ്ധിപരമായ വളര്ച്ചക്കുറവ് എന്നായിരിക്കും പറയുക. ബുദ്ധിപരമായ  വളര്ച്ചക്കുറവ് ഒരു മാനസികരോഗമല്ല മറിച്ച്, മനസ്സിന്‍റെ വികാസപരിണാമങ്ങള്‍ക്ക് നേരിടുന്ന കാലതാമസമാണ്. സാധാരണഗതിയില്‍  കുട്ടിക്കാലം മുതല്‍ തന്നെ ഇതിന്‍റെ ലക്ഷണങ്ങള്‍കണ്ടുവരാറുമുണ്ട്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ജനിച്ച് 18 വയസ്സിനിടയ്ക്കുള്ള കാലയളവിലാണ് അവന്‍ ശാരീരികവും മാനസികവുമായി പൂര്ണ്ണ വളര്ച്ച കൈവരിക്കുന്നത്. ഈ കാലയളവിനെയാണ് വളര്ച്ചാ  കാലഘട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്നതും. ക്രമാനുഗതമായും കൃത്യതയോടെയും നടന്നുവരുന്ന ഓന്നാണ് മാനസിക വളര്ച്ച. ഉദാഹരണമായി  കുട്ടികളില്‍ ഏറിയപങ്കും ജനിച്ച് ഏകദേശം 15 മാസം പ്രായമെത്തുമ്പോഴേയ്ക്കും ഏതാനും വാക്കുകള്‍ ഉരുവിട്ടു തുടങ്ങും. ആ സമയത്തും  അതുപോലും ഒരു കുട്ടിയ്ക്ക് പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ മാനസിക വളര്ച്ചയില്‍ കാര്യമായ തകരാറോ,  ഐക്യു പരിശോധനയില്‍ മാനസിക കഴിവിന്‍റെ തോത് 80 ലും താഴെയോ ആണെങ്കിലും ആ കുട്ടിയ്ക്ക് ബുദ്ധിപരമായ വളര്ച്ചക്കുറവ് ഉണ്ടെന്ന്  മനസ്സിലാക്കാം.

Q

ബുദ്ധിപരമായ വളര്ച്ചക്കുറവിന്‍റെ സൂചനകള്‍

A

 
 
കുട്ടി ജനിച്ച ഉടന്‍ തന്നെ ബുദ്ധിപരമായ  വളര്ച്ചക്കുറവുമായി ബന്ധപ്പെട്ട ചില ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. തൂക്കക്കുറവുള്ളതും  അകാലത്തില്‍ പ്രസവിച്ചതും  ജനനസമയത്ത് ശ്വാസ തടസ്സം ഉണ്ടായിട്ടുള്ളതുമായ കുട്ടികള്ക്ക്  ബുദ്ധിപരമായ  വളര്ച്ചാക്കുറവ് ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണ്. കുട്ടിയുടെ 6-12 വരെയുള്ള മാസങ്ങള്ക്കിടയില്‍ ഗുരുതരമായ രീതിയിലുള്ള മാനസിക വളര്ച്ചാക്കുറവ് തിരിച്ചറിയാന്‍ സാധിക്കും. ചില സന്ദര്ഭങ്ങളില്‍ രണ്ടു വയസ്സ് എത്തുന്നതോടെ ചെറിയ രീതിയിലുള്ള ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ബുദ്ധിപരമായ വളര്ച്ചാക്കുറവുള്ളവരില്‍ ഭൂരിഭാഗത്തിനും ജനനം മുതല്‍ ആ അവസ്ഥ ഉള്ളതായാണ് അറിയാന്‍ കഴിയുന്നത്. ബാല്യത്തിനുശേഷം തലച്ചോറിന് സംഭവിക്കുന്ന ക്ഷതങ്ങളും ബുദ്ധിപരമായ വളര്ച്ചക്കുറവിന് കാരണമായിത്തീരാറുണ്ട്. 
ബുദ്ധിപരമായ വളര്ച്ചാക്കുറവുള്ള കുട്ടികള്‍ ഇരിക്കാനും ഇഴയാനും നടക്കാനും  സംസാരിക്കാനും പഠിക്കുന്നത് മറ്റുള്ള കുട്ടികളേക്കാള്‍ വൈകി ആയേക്കാം. ബുദ്ധിപരമായ വളര്ച്ചാക്കുറവുള്ള മുതിര്‍ന്നവരിലും കുട്ടികളിലും താഴെ പറയുന്ന സ്വഭാവസവിശേഷതകള്‍ കണ്ടേക്കാം.
 •  വളര്ച്ചാ പരമായ നാഴികക്കല്ലുകള്‍ എത്തുന്നതിനുള്ള കാലതാമസം.  
 •  ഭാഷപരമായ വളര്ച്ചയ്ക്കു വേണ്ടിവരുന്ന കാലതാമസം.
 •  ഓര്മ്മശക്തിക്കുറവ്.
 • സാമൂഹിക നിയമങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള പ്രയാസം.
 •  പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട് 
 •  പരിസരങ്ങളോട് പൊരുത്തപ്പെടും വിധം സ്വയം സഹായശേഷി കൈവരിക്കുന്നതിനുള്ള കാലതാമസം
 •  സാമൂഹിക ഇടപെടലുകളില്‍ ആവശ്യമായ നിയന്ത്രണമില്ലായ്മ.   

Q

കരുതല്‍ വേണ്ടണ്ടതെപ്പോള്‍?

A

 •  അകാലത്തില്‍ പ്രസവിച്ചതും രണ്ടണ്ട് കിലോയില്‍ താഴെ തൂക്കക്കുറവുള്ളതുമായ കുട്ടികള്‍.  
 •  ശൈശവത്തില്‍ തുടര്ച്ച യായി അപസ്മാരം ഉണ്ടണ്ടായിട്ടുള്ളവര്‍. 
 • ആഹാരം കഴിക്കുക, വസ്ത്രധാരണം, മലമൂത്ര വിസര്ജ്ജ നം നടത്തല്‍ തുടങ്ങിയവയ്ക്ക് മറ്റുള്ളവരെ ആശ്രയിക്കുന്ന കുട്ടി.
 • സാവധാനത്തില്‍ മാത്രം വളര്ച്ചയുടെ നാഴികക്കല്ലുകള്‍ കടക്കുന്ന  കുട്ടി.

Q

ബുദ്ധിപരമായ വളര്ച്ചാ ക്കുറവിനോടനുബന്ധമായി ഉണ്ടാകുന്ന പൊതുവായ ആരോഗ്യ പ്രശ്നങ്ങള്‍

A

 
 
ബുദ്ധിപരമായ വളര്ച്ചാക്കുറവുള്ള കുട്ടികള്ക്ക്  മറ്റു കുട്ടികളേ അപേക്ഷിച്ച് ബുദ്ധിശക്തി താഴ്ന്ന തലത്തിലായിരിക്കും എന്നതൊഴിച്ചാല്‍  ഇവരില്‍ മിക്ക കുട്ടികളും ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരായിരിക്കും. എന്നിരുന്നാലും ഈ തകരാറുമായി ബന്ധപ്പെട്ട ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ട്.
 •  പെരുമാറ്റ പ്രശ്നങ്ങള്‍  ബുദ്ധിപരമായ വളര്ച്ചക്കുറവുള്ള കുട്ടി സദാ അസ്വസ്ഥതയും ആവേശവും പ്രകടിപ്പിക്കും. അസഹ്യമായ വിധം ദുശ്ശാഠ്യക്കാരുമായിരിക്കും. ഈ സ്വഭാവം ആക്രമണകരമാവുകയും സ്വയം   പീഡിപ്പിക്കപ്പെടുതായും കണ്ടുവരുന്ന സന്ദര്ഭങ്ങളുമുണ്ട്. പലപ്പോഴും ഇക്കൂട്ടര്‍ തങ്ങളേ പരിചരിക്കുന്നവര്ക്ക്  മാനസിക സംഘര്ഷം ഉണ്ടാക്കുന്നതും പതിവാണ്. ഇത്തരം സന്ദര്ഭങ്ങളില്‍ ഏതെങ്കിലും മാനസികാരോഗ്യ വിദഗ്ദ്ധന്‍റെ ഉപദേശം തേടുകയും കുട്ടിയേ ശാന്തനാക്കുന്നതിനുമുള്ള മാര്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യാവുന്നതാണ്. 
അപസ്മാരം
സാധാരണ ഗതിയില്‍ ഒരു മനുഷ്യന്‍റെ മാനസിക വളര്ച്ചയെ പിന്നാക്കാവസ്ഥയിലാക്കുന്ന മറ്റൊരു കാരണണ് അപസ്മാരം. ശരീരം മുഴുവനായോ  ശരീരഭാഗങ്ങളിലോ പെട്ടെന്നുണ്ടാകുന്ന ചലനത്തില്‍  സമനില തെറ്റുന്നതും താഴെവീഴുന്നതും സാധാരണമാണ്.  മരുന്നിന്‍റെ സഹായത്താല്‍ അപസ്മാരം അനായാസം നിയന്ത്രിക്കാന്‍ സാധിക്കും.
 
ഇന്ദ്രിയസംബന്ധിയായ കഴിവ് കുറവ് 
ബുദ്ധിപരമായ വളര്ച്ചക്കുറവുള്ളവരില്‍  ഏകദേശം  10 ശതമാനം പേരിലും ദൃശ്യ,ശ്രവണ വൈകല്യങ്ങള്‍ കണ്ടണ്ടുവരുന്നുണ്ട്.  ശ്രവണ സഹായികള്‍, ശരിയായ നേത്ര ശസ്ത്രക്രിയ,
കണ്ണട എന്നിവയിലൂടെ ഈ തകരാറുകള്‍ 
പരിഹരിക്കാവുന്നതാണ്.  
 
ശ്രദ്ധിക്കുക: സെറിബ്രല്‍ പാള്സി, സംസാര വൈകല്യം, ഓട്ടിസം എന്നീ വളര്ച്ചാ വൈകല്യങ്ങളും ബുദ്ധിപരമായ വളര്ച്ചാക്കുറവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുണ്ട്.  

Q

ബുദ്ധിപരമായ വളര്ച്ചാക്കുറവിനുള്ള കാരണങ്ങള്‍

A

 
 
ബുദ്ധിപരമായ വളര്ച്ചക്കുറവുമായി ബന്ധപ്പെട്ട് നൂറിലേറെ കാരണങ്ങള്‍ ഉള്ളതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രധാന കാരണങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു.  
 
ജനനത്തിന് മുമ്പ് അഥവാ ഗര്ഭാവസ്ഥയിലുള്ള കാരണങ്ങള്‍
 • ഡൗണ്സിന്ഡ്രോം , ഫ്രാജൈല്‍ എക്സ് സിന്ഡ്രോം, പ്രാഡര്‍ വിലി സിന്ഡ്രോം , ക്ലൈന്ഫെല്റ്റേഴ്സ് സിന്ഡ്രോം  എന്നീ ക്രോമസോം തകറാറുകള്‍.
 •  ഒറ്റ ജീനുകളിലെ തകരാറ്.
 •  റൂബിസ്റ്റെയ്ന്‍ ടയ്ബി സിന്ഡ്രോം   , ഡിലാങ് സിന്ഡ്രോം   പോലെ പാരമ്പര്യമായി കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍.
 • ​ അയഡിന്‍, ഫോളിക് ആസിഡ് പോലുള്ള പോഷകങ്ങളുടെ അഭാവം.
 •  ഗര്ഭകാലത്തെ കടുത്ത പോഷകാഹാരക്കുറവ്. 
 •  ഗര്ഭകാലത്തുള്ള ആല്ക്കഹോള്‍, നിക്കോട്ടിന്‍, കൊക്കെയ്ന്‍ എന്നീ ലഹരി വസ്തുക്കളുടെ ഉപയോഗം.
 • അപകടകരമായ രാസവസ്തുക്കള്‍, മരുന്നുകള്‍, ലോഹങ്ങള്‍ എന്നിവയുമായി ഗര്ഭരകാലത്തുണ്ടായ സമ്പര്ക്കം. 
 • റൂബെല്ല, സിഫിലിസ്, എച്ച്ഐവി തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ ഉള്ള മാതാവ്. 
 
ജനനസമയത്തും ജനനത്തിന് മൂമ്പുമുള്ള കാരണങ്ങള്‍ 
മൂന്നാം മാസത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ളവ
 •  പ്ലാസന്‍റ്യടെ പ്രവര്ത്തനത്തകരാറ്.
 •  അമ്മയുടെ ഹൃദയത്തിന്‍റെയോ കിഡ്നിയുടെയോ തകരാറുകള്‍.
പ്രസവത്തിലൂടെ സംഭവിക്കുന്നവ
 • അകാലത്തിലുള്ള പ്രസവം.
 •  തീരെ തൂക്കം കുറഞ്ഞ കുഞ്ഞ്.
 • ജനനസമയത്ത് കുഞ്ഞിനുണ്ടാകുന്ന ശ്വാസതടസ്സം.
 •  ജനനസമയത്ത് ഏല്ക്കുന്നു ആഘാതങ്ങള്‍.  
ജനനശേഷമുള്ള നാലാഴ്ചയ്ക്കുള്ളില്‍  അഥവാ നവജാതശിശുവിന് സംഭവിക്കുവ.
 •  മഞ്ഞപ്പിത്തം.
 • ഹൈപ്പോഗ്ലൈസീമിയ.
 •  സെപ്റ്റിസീമിയ.
ശൈശവദശയിലും ബാല്യകാലത്തും സംഭവിക്കുവ
 •  ക്ഷയം, മെനിഞ്ജൈറ്റിസ് തുടങ്ങി മസ്തിഷ്കത്തിനുണ്ടാകുന്ന അണുബാധകള്‍.
 •  ഈയവുമായുള്ള നീണ്ട കാല സമ്പര്ക്കം . 
 •  തലയ്ക്ക് ഏല്ക്കുന്ന  ആഘാതം 

Q

ബുദ്ധിപരമായ വളര്ച്ചക്കുറവിന് ചികിത്സനേടല്‍

A

 
 
ബുദ്ധിപരമായ വളര്ച്ചക്കുറവ് ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുകയില്ല. എന്നാല്‍ ശരിയായ പിന്തുണയും ശുശ്രൂഷയും നല്കുന്നതിലൂടെ ബുദ്ധിപരമായ വളര്ച്ചാക്കുറവുള്ളവരെ ആരോഗ്യകരവും മറ്റുള്ളവരുടെ ആശ്രയം കൂടാതെ ജീവിക്കാനുതകുന്നതുമായ സാഹചര്യത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണ് വേണ്ടത്. ബുദ്ധിപരമായ വളര്ച്ച്ക്കുറവുള്ളവരിലെ അനാരോഗ്യവും പെരുമാറ്റപരമായ പ്രശ്നങ്ങളും മതിയായ പരിചരണവും ശ്രദ്ധയും ലഭിക്കാത്തതുകൊണ്ട് ഉണ്ടാകുതാണെന്നും അതുകൊണ്ട് അത് ഒഴിവാക്കാനാവുന്നതാണെന്നുമാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Q

ബുദ്ധിപരമായ വളര്ച്ചക്കുറവുള്ളവരെ പരിചരിക്കല്‍

A

ബുദ്ധിപരമായ വളര്ച്ചക്കുറവ് എന്നത് ജീവിതാവസാനം വരെ നീണ്ടുനില്ക്കുന്ന  അവസ്ഥയാണ്. മാനസിക വളര്ച്ച മന്ദഗതിയിലായിരിക്കുന്ന വ്യക്തിയുടെ പരിചരണം പലപ്പോഴും മാനസിക സംഘര്ഷം ഉണ്ടാക്കുന്നതിനാല്‍ വളരെയധികം ക്ഷമയോടെ വേണം ഇത്തരക്കാരെ പരിചരിക്കേണ്ടത്. ബുദ്ധിപരമായ വളര്ച്ചാക്കുറവ്  അനുഭവിക്കുന്ന തങ്ങളുടെ പ്രിയപ്പട്ടവരെ ആരോഗ്യകരവും സ്വതന്ത്രവുമായ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിക്കുന്നവിധത്തില്‍ ഇവരെ പരിചരിക്കുന്നവര്ക്ക്  സഹായവും പിന്തുണയുമായി 
നിരവധി സംഘങ്ങള്‍ പ്രവര്ത്തിച്ചുവരുന്നത് ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന് വക നല്കുന്നതാണ്. സാധാരണനിലയിലേക്ക് തിരിച്ചു കൊണ്ടുവരിക എത് സ്കാന്ഡി നേവ്യന്‍ രാജ്യങ്ങളില്‍ രൂപപ്പെട്ടുവ  ഒരാശയമാണ്. ഇതനുസരിച്ച് മറ്റാര്ക്കും  എന്നപോലെ ബുദ്ധിപരമായ വളര്ച്ചക്കുറവുള്ളവര്ക്കും  ദൈനംദിന ജീവിതത്തിനുള്ള  സാഹചര്യങ്ങള്‍ ലഭ്യമാക്കലാണ് ഈ രീതി. സമൂഹത്തില്‍ പരിഗണനയും മാന്യതയുമുള്ള ഒരു ജീവിതം നയിക്കാന്‍ ബുദ്ധിപരമായ വളര്ച്ചക്കുറവുള്ളവര്ക്കും   അവകാശമുണ്ട്. സമൂഹവുമായി ഇഴുകിച്ചേരുക എന്നതും വിവേചനം 
അനുഭവിക്കാതിരിക്കുക എന്നതും വളരെ പ്രധാനമാണ്. 
ബുദ്ധിപരമായ വളര്ച്ച ക്കുറവുള്ളവരുടെ കുടുംബവും ഇവരെ പരിചരിചരിക്കുന്ന കുടുംബാംഗങ്ങളും കടുത്ത മാനസിക സംഘര്ഷളമാണ് അനുഭവിക്കുന്നത്.  ഒരുപക്ഷേ കുടുംബത്തിലും സമൂഹത്തിലും സുഹൃത്തുക്കള്‍ക്കചയെിലും  ഇവര്‍ നേരിടുന്ന അപമാനവും ദൈനംദിന പരിചരണവും പിന്തുണയും നല്കുന്നതുകൊണ്ടുള്ള മാനസിക സമ്മര്ദ്ദവും തങ്ങളുടെ കാര്യങ്ങള്‍  ശ്രദ്ധിക്കാനുള്ള സമയക്കുറവും സാമ്പത്തിക പ്രശ്നങ്ങളും ആയിരിക്കാം ഇതിന് കാരണം. ശുശ്രൂഷിക്കുന്ന വ്യക്തിയേക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റ് പരിചാരകരുമായിപങ്കുവെയ്ക്കുന്നതും  ഏതു രീതിയിലാണ് അവരുടെ ആശ്രിതരെ സാധാരണനിലയിലേക്ക് മടക്കിക്കൊണ്ടുവരേണ്ടതെന്ന് അന്വേഷിച്ചറിയുന്നതും നല്ലതാണ്.
 
പരിചരിക്കുവര്ക്കുള്ള നിര്ദ്ദേശങ്ങള്‍
 
 •  വിദഗ്ദ്ധരില്‍ നിന്നും എല്ലാ വിവരങ്ങളും ശേഖരിക്കുകയും സംശയങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും  ചെയ്യണം.
 •  പരിചരിക്കുന്ന മറ്റ് ആളുകളുമായി സംസാരിക്കുകയും അവരുടെ സഹായം സ്വീകരിക്കുകയും ചെയ്യാവുന്നതുമാണ്. 
 • കുട്ടിയുടെ കഴിവുകേടിനേക്കാള്‍ കഴിവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. 
 •   ബുദ്ധിപരമായ വളര്ച്ചക്കുറവുള്ളവരെ പഠിപ്പിക്കുന്ന പ്രത്യേക അദ്ധ്യാപകരില്‍ നിന്നും ഇത്തരക്കാര്ക്കു  നല്കി വരുന്ന പരിശീലന വിദ്യകളെപ്പറ്റി അറിവു നേടിയിരിക്കണം.
 •  നിങ്ങള്‍ പരിരക്ഷിക്കുന്ന വ്യക്തിയെക്കുറിച്ച് ഓര്‍ത്ത് ലജ്ജിക്കാതിരിക്കുക. ഈ അവസ്ഥ മനസ്സിലാക്കാത്ത സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും തെറ്റിദ്ധാരണകള്‍ മാറ്റുക.  
 •  ബുദ്ധിപരമായ വളര്ച്ചക്കുറവുള്ളവര്‍ പഠനത്തിലും പതുക്കെ ആയിരിക്കും,  എങ്കിലും വളരെ ക്ഷമയേടുകൂടി അവരിലുള്ള കഴിവുകള്‍ വളര്ത്തി യെടുക്കുന്നതിലൂടെ ഒരുപരിധി വരെ അവരെ സ്വയം പര്യാപ്തരാക്കാനും കഴിയും. 
 •  നിങ്ങളുടെ കുട്ടിക്ക് അമിത സംരക്ഷണം നല്കരുത്.
 •  ബുദ്ധിപരമായ വളര്ച്ചക്കുറവ് ഭേദമാക്കാന്‍ അശാസ്ത്രീയമായ മാര്ഗങ്ങള്‍ സ്വീകരിക്കരുത്. ഇവയൊന്നും കൊണ്ട് ഈ അവസ്ഥ ഭേദമാക്കാന്‍ കഴിയില്ല. 
 
ആരോഗ്യസംരക്ഷണം 
 
ചില മരുന്നുകളും പച്ചമരുന്നുകളും കൊണ്ട് ബുദ്ധി വര്ദ്ധിപ്പിക്കാമെന്ന 
പല അവകാശവാദങ്ങളും ഉണ്ട്. ഈ വാദങ്ങളെല്ലാം  തീര്ത്തും  തെറ്റാണ്. ബുദ്ധിപരമായ വളര്ച്ചക്കുറവ് ചികിത്സിച്ച് ഭേദമാക്കാന്‍ സാധ്യമല്ല. എന്നാല്‍, ബുദ്ധിപരമായ വളര്ച്ചക്കുറവിന്‍റെ തോത് വിലയിരുത്താനും കഴിവുകളും വൈകല്യങ്ങളും മനശാസ്ത്രപരമായി 
നിര്ണയിക്കാനും വൈദ്യശാസ്ത്രത്തിന്‍റെ സഹായം ആവശ്യമാണ്. ഈ കണ്ടെണ്ടത്തലിന്‍റെ  അടിസ്ഥാനത്തിലാണ്  ഇത്തരക്കാരുടെ ഭാവി വിദ്യാഭ്യാസവും, നിപുണതയും, തൊഴില്പരമായ പരിശീലനവും ഒക്കെ നല്കപ്പെടുന്നത്. 
 
മുന്കൂട്ടിയുള്ള ഇടപെടല്‍
 
കുട്ടിയിലെ ബുദ്ധിപരമായ വളര്ച്ച്ക്കുറവ് തുടക്കത്തചന്‍റ തന്നെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ 
പ്രോത്സാഹനവും, സുരക്ഷിതവും സ്നേഹ പൂര്ണ്ണാവുമായ ജീവിതാന്തരീക്ഷവും നല്കാ
നും അതിലൂടെ മെച്ചപ്പെട്ട അവസ്ഥയിലെത്തിക്കാനും സാധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ അവസ്ഥയ്ക്ക് സാധ്യത കൂടുതല്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ നേരിട്ടവരോ മുമ്പ് തന്നെ വളര്ച്ച യില്‍ കാലതാമസം ഉള്ളതായി കണ്ടെത്തിയിട്ടുള്ളതോ ആയ കുട്ടികള്ക്ക്  ഇന്ദ്രിയപരവും ( കാഴ്ച, കേള്‍വി, സ്പര്ശ്നം), ചലനപരവുമായ (മുറുകെപ്പിടിക്കല്‍, എത്തിപ്പിടിക്കല്‍, കൈമാറ്റം) ഉത്തേജനം നല്ക്ണ്ടേതാണ്. 
 
 
വിദ്യാഭ്യാസം
 
ബുദ്ധിപരമായ വളര്ച്ചക്കുറവുള്ള കുട്ടികള്‍ ദൈനംദിന ജീവിതം നടത്തിക്കൊണ്ട് പോകാന്‍ പഠിക്കുമ്പോള്‍ വിദ്യാഭ്യാസ ശേഷി, അച്ചടക്കം, സമൂഹവുമായി  ഇടപെടാനുള്ള കഴിവ് എന്നിവ പഠിക്കുക എന്നതും പ്രധാനമാണ്. ചെറിയ രിതിയില്‍ ബുദ്ധിപരമായ വളര്ച്ചക്കുറവുള്ള കുട്ടികളെ പ്രത്യേക സ്കൂളുകളില്‍ അയക്കാതെ മൂഖ്യധാരാ സ്കൂളുകളില്‍ വിടുന്നതാണ് 
നല്ലത്. എന്നാല്‍ ഗുരുതരമായ രീതിയില്‍ ബുദ്ധിപരമായ വളര്ച്ചക്കുറവുള്ളവര്ക്ക്  പ്രയോജനപ്പെടുന്ന തരത്തില്‍ പ്രത്യേകം തയ്യാറാക്കിയ പാഠ്യപദ്ധതികളുള്ള സ്പെഷ്യല്‍ സ്കൂളുകള്‍ ആയിരിക്കും നല്ലത്. മാതാപിതാക്കള്‍ ഏത് സ്കൂള്‍ തെരഞ്ഞെടുത്താലും കുട്ടിയ്ക്ക് വിദ്യാഭ്യാസം നല്കുക എതാണ് ഏറ്റവും പ്രധാനം. 
 
 തൊഴില്‍ പരിശീലനം
 
ബുദ്ധിപരമായ വളര്ച്ചക്കുറവൂള്ള കുട്ടികള്ക്ക് തൊഴില്പരമായ പരിശീലനം നല്കാനും അതിലൂടെ അവര്ക്ക് തൊഴില്‍ നേടാനും സാധിക്കും. സാധാരണയായി എല്ലാവരും അവരുടെ കഴിവുകള്‍ താഴ്ത്തിക്കാണിക്കുകയാണ് ചെയ്യുത്. 

Q

ബുദ്ധിപരമായ വളര്ച്ചാക്കുറവിനെ തടയാന്‍ സാധിക്കുമോ?

A

 
ബുദ്ധിപരമായ വളര്‍ച്ചാക്കുറവ് തടയുക എന്നാല്‍ ഇത്തരം വളര്ച്ചാ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള പൊതു സാധ്യത കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതാണ്. ഈ നടപടികളിലേറെയും ശിശുക്കളുടേയും മാതാവിന്‍റെയും ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. 
 
ഈ നടപടികളില്‍ ചിലത് താഴെ പറയുന്നു : 
 • സമൂഹത്തിലെ പോഷക നിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ നവജാതശിശുക്കളിലെ  തൂക്കക്കുറവ് ഒഴിവാക്കാം.
 • അയോഡീകരിച്ച ഉപ്പ് ഉപയോഗിക്കുന്നതിലൂടെ വൈകല്യം തടയാം.
 •  ഫോളിക് ആസിഡ് ടാബ്ലെറ്റുകളുടെ ഉപയോഗം നാഡീസംബന്ധമായ തകരാറുകള്ക്കുള്ള സാധ്യത കുറയ്ക്കുന്നു.ഇരുമ്പും കലോറിയും അടങ്ങിയതും അല്ലാത്തതുമായ പോഷകാഹാരങ്ങള്‍ കഴിയ്ക്കുക തലച്ചോറിനുണ്ടാകു തകരാറ് തടയുതിനുള്ള കുത്തിവെയ്പ്പുകള്‍ നടത്തുക.
 •  21 വയസ്സിന് മുമ്പുള്ള ഗര്ഭധാരണം ഒഴിവാക്കുന്നതിലൂടെ പ്രസവസമയത്തുണ്ടാകുന്ന അപകട സാധ്യത കുറയും. അതുപോലെ 35 വയസ്സിന് ശേഷമുള്ള ഗര്ഭധാരണവും കഴിവതും ഒഴിവാക്കുക, ഈ പ്രായത്തിലുണ്ടാകുന്ന കുട്ടികള്ക്ക്  ഡൗണ്സിന്ഡ്രോം  പോലെ ക്രോമസോം സംബന്ധിച്ച തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  
 •  ഗര്ഭ്ധാരണങ്ങള്ക്ക് ഇടയിലെ കാലയളവ് വര്ദ്ധിപ്പിക്കുന്നതിലൂടെ മാതാവിന്‍റെ പോഷകസ്ഥിതി അവള്ക്ക്ാസ്വയം വീണ്ടെടുക്കാന്‍ സാധിക്കുന്നു.
 •  ഗര്ഭകാലത്ത് ദോഷകരമായ രാസവസ്തുക്കളുമായുള്ള സമ്പര്ക്ക വും ആല്ക്കെഹോള്‍, കൊക്കെയ്ന്‍ പോലുള്ള പദാര്ത്ഥങ്ങളും  ഒഴിവാക്കുക.
 •   ഗര്ഭിണികള്ക്ക് സിഫിലിസ് പോലുള്ള അണുബാധകള്‍ പിടിപെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണം.
 •  ആര്എച്ച് നെഗറ്റീവ് രക്തമുള്ള മാതാവാണെങ്കില്‍ കുട്ടിക്ക് ഉണ്ടായേക്കാവുന്ന ആര്എച്ച് ഐസോ ഇമ്മ്യൂണൈസേഷന്‍ തടയണം. ആദ്യപ്രസവത്തിനുശേഷം ആന്‍റി ഇമ്യൂണോഗ്ലോബിന്‍ കുത്തിവെയ്പ്പിലൂടെ  ഗര്ഭകസ്ഥശിശുവിന്‍റെ ആരോഗ്യം
 • കുട്ടിക്കാലത്ത് കടുത്ത അതിസാരത്തിനും  തലച്ചോറിലെ അണുബാധയ്ക്കുമെടുത്തിട്ടുള്ള ചികിത്സ.
 
ബുദ്ധിപരമായ വളര്ച്ചക്കുറവ് എന്ന വിഷയവുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടന (ഡബ്ല്യു എച്ച് ഒ)  യ്ക്കുവേണ്ടണ്ടി തയ്യാറാക്കിയ രേഖയില്‍ നിന്നും സമാഹരിച്ച വിവരങ്ങളാണ് ഈ ഭാഗത്ത്  
പറഞ്ഞിരിക്കുന്നത്. ഈ രേഖ തയ്യാറാക്കിയിരിക്കുന്നത്  ബാംഗ്ലൂര്‍ നിംഹാന്‍സിലെ  ഡോ. സതീഷ് ഗിരിമാജി, ബംഗ്ലാദേശ് പ്രോട്ടോബോണ്ടി ഫൗണ്ടേഷനിലെ ഡോ. സുല്ത്താനാ എസ് സമന്‍, ശ്രീലങ്കയിലെ സുസിതാ സുവശേതാ പേരന്‍റ് അസോസിയേഷന്‍ സരവോദയയിലെ, പി.എം. വിജെതുംഗ, ബാങ്കോക്കിലെ രാജനുകള്‍ ഹോസ്പിറ്റലിലെ ഡോ. ഉദോം പെജരസംഘ്രാണ്‍ എന്നിവരാണ്. 
 
 
 

White Swan Foundation
malayalam.whiteswanfoundation.org